top of page
ML18 - E221
Track Name
00:00 / 04:00
കര്‍ത്തൃ സ്തുതി
അവനെ ഓര്‍ക്കുക

1
അപ്പം വീഞ്ഞ് ഉള്ള മേശയ്ക്കായി,
കര്‍ത്താവേ നന്ദി;
മേശയില്‍ ദിവ്യ സദ്യയായി
ആസ്വദിക്കുന്നു നിന്നെ.
ശരീരത്തിന്നടയാളമായ
അപ്പം ഞങ്ങള്‍ ഭക്ഷിക്കുന്നു;
രക്തത്തിന്‍ പ്രതിരൂപമായ
വീഞ്ഞും ഞങ്ങള്‍ പങ്കിടുന്നു.

കാണൂ, വിശുദ്ധ മേശ!
പാവന പ്രതിരൂപം;
പ്രതീകാത്മകമായ അര്‍ത്ഥം
അപ്രമേയമേ!

2
വീണ്ടെടുപ്പിന്‍ മരണത്താല്‍,
നിന്‍റെ ജീവന്‍ നീ നല്‍കി,
നിന്നില്‍ പങ്കാളികളാകാന്‍
നിന്നെ ഞങ്ങള്‍ക്കു നല്‍കി.
അപ്പ വീഞ്ഞുകള്‍ പങ്കിടുമ്പോള്‍,
നിന്‍ മരണം കാണിക്കും;
നിന്നെ ഭക്ഷിച്ച് പാനം ചെയ്ത്,
സ്നേഹത്തോടെ ഓര്‍ക്കുന്നു.

കാണൂ, വിശുദ്ധ മേശ!
പാവന പ്രതിരൂപം;
പ്രതീകാത്മകമായ അര്‍ത്ഥം
അപ്രമേയമേ!

3
ഏക ഗൂഢ ശരീരത്തെ
ഈ അപ്പം കാണിക്കുന്നു,
അംഗങ്ങളോട് ഐക്യം ഉണ്ട്
ഏക സ്നേഹബന്ധത്തില്‍.
നാം ഇപ്പോള്‍ അനുഗ്രഹിക്കും,
ഈ അനുഗ്രഹപാത്രത്തില്‍,
നിന്‍റെ രക്തത്താല്‍ സകല
വിശുദ്ധരുമായി ഐക്യമുണ്ട്.

കാണൂ, വിശുദ്ധ മേശ!
പാവന പ്രതിരൂപം;
പ്രതീകാത്മകമായ അര്‍ത്ഥം
അപ്രമേയമേ!

4
നീ ഞങ്ങളുടെ നിത്യ പങ്ക്,
ഞങ്ങള്‍ മുന്‍രുചിക്കുന്നു;
രാജ്യത്തിനായ് കാത്തിരിപ്പൂ,
നിന്‍ വരവെ കാംക്ഷിപ്പൂ.
നിന്‍വരവില്‍, നിന്‍ രാജ്യത്തില്‍,
ജയാളികളാം വിശുദ്ധരുമായ്,
നിന്നെ വിരുന്നായ് ഭക്ഷിക്കും
പ്രിയ കാന്തയായ്ത്തീരും.

കാണൂ, വിശുദ്ധ മേശ!
പാവന പ്രതിരൂപം;
പ്രതീകാത്മകമായ അര്‍ത്ഥം
അപ്രമേയമേ!

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page