ML197 - E890
ആത്മീയ പോരാട്ടം
കര്‍ത്താവിന്‍റെ ജയത്താല്‍
1
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
എപ്പോഴും പറയാം,
പാപ മൃത്യുവിന്മേല്‍ അവന്‍
ഇന്നും വിജയീ.
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
എല്ലാടോം ചൊല്ലാം,
എല്ലാ വൈരീയിന്മേലും താന്‍,
ഇന്നും വിജയീ.
2
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
രോഗം മാഞ്ഞീടും,
കാല്‍വറിമേല്‍ നേടിയ ജയം
നാം ചോദിക്കുമ്പോള്‍.
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
എല്ലാടോം ചൊല്ലാം,
എല്ലാ വൈരീയിന്മേലും താന്‍,
ഇന്നും വിജയീ.
3
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
തുനിഞ്ഞിറങ്ങീടിന്‍;
യേശു അയക്കും സ്ഥലെ പ്രാര്‍-
ഥനയാല്‍ പോയിടിന്‍.
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
എല്ലാടോം ചൊല്ലാം,
എല്ലാ വൈരീയിന്മേലും താന്‍,
ഇന്നും വിജയീ.
4
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
ഭയം തോല്‍വിയില്ല
ക്രിസ്തു വഴി തെളിച്ചീടും
ദര്‍ശനം മങ്ങിയാല്‍!
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
എല്ലാടോം ചൊല്ലാം,
എല്ലാ വൈരീയിന്മേലും താന്‍,
ഇന്നും വിജയീ.
5
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
തന്‍ ധ്വനി മുഴങ്ങും,
“ജയിച്ചീടും രാജനൊപ്പം,
ജയാളികള്‍ കൂടീന്‍”.
ഹാലേല്ലൂയ്യ! ക്രിസ്തു ജയാളി,
എല്ലാടോം ചൊല്ലാം,
എല്ലാ വൈരീയിന്മേലും താന്‍,
ഇന്നും വിജയീ.