top of page
ML199 - E1237
Track Name
00:00 / 03:31
സഭ
നമ്മുടെ ഭവനവും സ്വസ്ഥതയുമായ്

1
ക്രിസ്തന്‍ തോട്ടമാം സഭയില്‍ അവന്‍ നമ്മെ എത്തിച്ചു,
ഇവിടെ ക്രിസ്തുവെ അനുഭവിക്കാന്‍!
അവന്‍ തന്‍റെ വിശുദ്ധര്‍ക്ക് സമ്പന്ന ആസ്വാദനം;
പുതുമയുള്ളോന്‍, സമീപസ്ഥന്‍, പ്രിയന്‍!

സന്തോഷവാന്‍ ഞാന്‍ ഈ സ്ഥലത്ത്,
കൃപയില്‍ തോട്ടത്തില്‍ വളരുന്നൂ!
ജീവ വൃക്ഷം ഭുജിപ്പതിനേക്കാള്‍ മോദം വേറില്ല
ജീവ ജലം ഉള്ളില്‍ ലഭിപ്പതിലും.

2
സ്‌കൂളോ, ഫാക്ടറിയോ, സാങ്കല്പിക പള്ളിയോ അല്ല;
കര്‍ത്തന്‍ നട്ടു വിതയ്ക്കും തോട്ടമിത്.
അവന്‍ നമ്മെ സംഘാതമായ് തോട്ടത്തിലാക്കി വെച്ചു,
ഇവിടെ അവന്‍ നമ്മെ വളര്‍ത്തീടും.

സന്തോഷവാന്‍ ഞാന്‍ ഈ സ്ഥലത്ത്,
കൃപയില്‍ തോട്ടത്തില്‍ വളരുന്നൂ!
ജീവ വൃക്ഷം ഭുജിപ്പതിനേക്കാള്‍ മോദം വേറില്ല
ജീവ ജലം ഉള്ളില്‍ ലഭിപ്പതിലും.

3
സഭയാം തോട്ടത്തില്‍ ഫലം നല്‍കുന്ന വൃക്ഷമുണ്ട്
ജീവന്‍ നിറഞ്ഞതും തിന്മാന്‍ ലഭ്യവും.
മുന്‍ വിധികള്‍ മാറ്റി, ഹൃദയം കഠിനമാക്കാതെ,
യേശുവേ ഭുജിക്കൂ - താന്‍ മാധുര്യവാന്‍!

സന്തോഷവാന്‍ ഞാന്‍ ഈ സ്ഥലത്ത്,
കൃപയില്‍ തോട്ടത്തില്‍ വളരുന്നൂ!
ജീവ വൃക്ഷം ഭുജിപ്പതിനേക്കാള്‍ മോദം വേറില്ല
ജീവ ജലം ഉള്ളില്‍ ലഭിപ്പതിലും.

4
ജലമായ് ക്രിസ്തുവില്‍ ദൈവം നമ്മിലേക്കൊഴുകുന്നു,
വരള്‍ച്ചയും, സംഘര്‍ഷവും നീക്കുന്നു.
ഹാലേല്ലൂയ്യ! യേശു തന്നെ ഒഴുകുന്നീ തോട്ടത്തില്‍,
നാം ജീവനില്‍ വളരാന്‍ സഹായമായ്.

സന്തോഷവാന്‍ ഞാന്‍ ഈ സ്ഥലത്ത്,
കൃപയില്‍ തോട്ടത്തില്‍ വളരുന്നൂ!
ജീവ വൃക്ഷം ഭുജിപ്പതിനേക്കാള്‍ മോദം വേറില്ല
ജീവ ജലം ഉള്ളില്‍ ലഭിപ്പതിലും.

5
കര്‍ത്തന്‍ ഉല്ലാസവും സമ്പത്തും ഒഴുകും തോട്ടത്തില്‍
കൊണ്ടുവന്നതിനാല്‍ തൃപ്തരല്ലയോ?
എങ്കില്‍ സന്തോഷിച്ചവനെ ആത്മാവില്‍ ഭുജിക്കുക,
അതിനാല്‍ തോട്ടം ഫലം ഉളവാക്കും.

സന്തോഷവാന്‍ ഞാന്‍ ഈ സ്ഥലത്ത്,
കൃപയില്‍ തോട്ടത്തില്‍ വളരുന്നൂ!
ജീവ വൃക്ഷം ഭുജിപ്പതിനേക്കാള്‍ മോദം വേറില്ല
ജീവ ജലം ഉള്ളില്‍ ലഭിപ്പതിലും.

bottom of page