top of page
ML208 - E1307
Track Name
00:00 / 04:18
മഹത്വത്തിന്‍റെ പ്രത്യാശ
ക്രിസ്തുവിന്‍റെ മടങ്ങിവരവിനായി ഒരുങ്ങുക

1
ദിനം അടുക്കുന്നൂ; യേശു വരുന്നൂ.
നേരം വഴുതാതെ; വീണ്ടെടുക്കൂ.
ദിനവും ഒരുക്കൂ, കര്‍ത്താ നീ എന്നെ
“ഇതാ അവൻ!” എന്ന് വിളിക്കുവാൻ.

യേശു വരുമ്പോള്‍, നാം കാണുമോ, തന്നെ?
തൻ വരവിൽ, എൻ സ്വയം തീർന്നതോ?
വിവേകമുള്ളൊരെ ചേർക്കാൻ വരുന്നു.
നാം പിന്തള്ളപ്പെട്ടുപോകരുതേ.

2
കര്‍ത്താ സഹായിപ്പൂ സമയം നേടാന്‍;
എന്‍ പാത്രം എണ്ണയാല്‍ നിറഞ്ഞീടാന്‍;
ശോധന പീഡകള്‍ക്കു ആമേന്‍ ചൊല്ലാന്‍;
വര്‍ധിക്കെന്നില്‍, സ്നേഹത്തില്‍ കവിയാന്‍.

താന്‍ വരുന്നൂ - നിമിഷങ്ങള്‍ അമൂല്യം.
എണ്ണയുണ്ട്, നാം മേടിക്ക അധികം.
ശോധന പീഡകള്‍ക്കു ആമേന്‍ സ്വാഗതം
പീഡകളിലൂടെ രാജ്യം നേടാം.

3
വിടുവിക്ക ദേഹി സുഖത്തില്‍നിന്നും
നിന്‍ മൃദുല, സ്നേഹ മുഖം നോക്കാന്‍.
ഓ, മണാളനെ കാണ്മാനായി ഓടീടാന്‍
ക്ഷമയോടെ ഓടാന്‍ ഇടയാക്ക.

യേശു വരുമ്പോള്‍, നാം കൂടെയുണ്ടാകുമോ?
താന്‍ വരുമ്പോള്‍, തന്‍ മുഖം കാണുമോ?
മൂഢതയും മടിയും ഉപേക്ഷിക്ക,
തീക്ഷ്ണമായ് തന്‍ സാന്നിധ്യം പിടിക്ക.

4
അവനെ കാണ്മാന്‍ മണവാട്ടിയായി പോക,
നാം വിളക്കു തെളിച്ചു, ശോഭയാല്‍,
പാത്രം നിറഞ്ഞു, തന്‍ തേജസ്സേ നോക്കി,
തന്നോടൊപ്പം പൂർണ തൃപ്തരായി.

തൃപ്തരായി - ക്രിസ്തുവും മണവാട്ടിയും,
തൃപ്തരായി - നിത്യത മുഴുവന്‍.
ഓ, എത്ര സ്വസ്ഥത, ആനന്ദം, സ്നേഹം
അവന്‍റെ മണവാട്ടി ആകുവാന്‍!

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page