top of page
ML239 - E782
Track Name
00:00 / 02:11
പ്രാർഥന
ആത്മാവിനെ വ്യായാമം ചെയ്ത്

1
എത്ര മാര്‍മ്മീകം കര്‍ത്താ,
നിന്നാത്മാവ് എന്നുള്ളില്‍;
എത്ര ആശ്ചര്യകരം,
ഒന്നായി രണ്ടാത്മാക്കള്‍.

2
ആത്മാവിൽ നടക്കും ഞാൻ,
ആത്മാവില്‍ ആത്മീകനായ്;
ആത്മാവിൽ സേവിക്കും ഞാൻ,
ആത്മാവില്‍ ആരാധിക്കും.

3
നിൻ വചനം, എൻ പ്രാർഥ -
നയാല്‍ നിന്നെ സ്പര്‍ശിപ്പൂ,
എന്നാത്മാവ് ഉയർന്ന്-
ശക്തീകരിക്കപ്പെട്ടു.

4
ഉറപ്പിക്കെൻ ആത്മാവേ
മറ്റുള്ളോര്‍ക്കുണര്‍വ്വേകാന്‍;
എന്നാത്മാവേ ഉയര്‍ത്തു,
മറ്റുള്ളോര്‍ പുഷ്ടിപ്പെടാന്‍.

5
കര്‍ത്താ, ഞാന്‍ സംസാരിക്കില്‍,
എന്നാത്മാവ് നയിക്ക;
ഞാന്‍ എന്ത് ചെയ്തീടിലും,
എന്നാത്മാവ് പ്രേരിപ്പിക്കാ;

6
എന്നാത്മാവ് ചലിക്കുമ്പോള്‍
തുറക്ക മറ്റുള്ളോരെ,
എന്നാത്മാവ് നീങ്ങുമ്പോള്‍
ആകര്‍ഷിക്കേവരെയും.

7
കര്‍ത്താ, കരുണ ചെയ്യൂ,
നിന്നാത്മാവെന്മേല്‍ ഊതൂ;
നിന്നാല്‍ എന്‍ ആത്മാവ്, സ-
മ്പന്നം, ശക്തം, നവ്യമാകും.

bottom of page