ML244 - E976
ആത്യന്തിക വെളിപ്പെടല്‍
വിശുദ്ധ നഗരം
1
കര്‍ത്തനേശുവേ, നിന്‍ ജനം
നിന്‍ ശരീരം, മണവാട്ടി;
നിന്‍ നിറവ്, ആവിഷ്കാരം,
നിന്‍റെ മഹത്വത്തിനായ്.
നീയവള്‍ക്കെല്ലാം എന്നേക്കും,
നിന്‍ ധനം അവള്‍ കാണിപ്പൂ;
സാന്ദ്രീകരിക്കും അവളെ
നിന്‍ തേജസ്സും പങ്കിടും.
കാണൂ, വിശുദ്ധ നഗരം,
തേജസ്സ് നിറഞ്ഞു!
അത് തന്‍ പൂർണാവിഷ്കാരം
മനുഷ്യത്വത്തില്‍.
2
ദൈവ-നര സമന്വയം,
ദൈവികതയിൻ മര്‍മ്മം.
തേജസ്സില്‍ ദൈവത്തെയിതാ,
നരൻ ആവിഷ്ക്കരിപ്പൂ.
സാര്‍വ്വത്രിക പാത്രമത്
ദൈവ നിറവ് കാണിപ്പൂ,
തന്‍ മനോഹാരിത, വിശു-
ദ്ധിയും വെളിപ്പെടുന്നു.
കാണൂ, വിശുദ്ധ നഗരം,
തേജസ്സ് നിറഞ്ഞു!
അത് തന്‍ പൂർണാവിഷ്കാരം
മനുഷ്യത്വത്തില്‍.
3
താന്‍ രൂപാന്തരം നല്‍കിയ
വിശുദ്ധരിന്‍ ജീവക്കൂട്ടം;
വിലയേറും കല്ലുകളായ്,
തന്നോട് അനുരൂപര്‍:
ദൈവസിംഹാസനേ നിന്നും,
ജീവനദി ഒഴുകുന്നു;
ജീവവൃക്ഷമാം ക്രിസ്തു താന്‍,
സമൃദ്ധ ഫലം നൽകൂ.
കാണൂ, വിശുദ്ധ നഗരം,
തേജസ്സ് നിറഞ്ഞു!
അത് തന്‍ പൂർണാവിഷ്കാരം
മനുഷ്യത്വത്തില്‍.
4
നിത്യ തങ്ക വിളക്കിത്,
ക്രിസ്തു ഒളി വഹിപ്പൂ;
തേജസ്സിന്‍ ദൈവം ക്രിസ്തുവില്‍
ആത്മാവായ് വിളങ്ങുന്നു!
ആത്യന്തികാവിഷ്‌കാരം നാം-
ദൈവത്തില്‍, ദൈവം നമ്മില്‍;
ഈ പരസ്‌പര നിവാസം,
ദൈവത്തിന്‍ നിത്യോദ്ദേശം.
കാണൂ, വിശുദ്ധ നഗരം,
തേജസ്സ് നിറഞ്ഞു!
അത് തന്‍ പൂർണാവിഷ്കാരം
മനുഷ്യത്വത്തില്‍.