ML268 - E536
ക്രിസ്തുവിന്‍റെ അനുഭവം
വ്യക്തിനിഷ്ഠനായ്
1
ഈ ക്രിസ്തു ബാഹ്യവും, വ്യക്തിനിഷ്ഠവും,
പുറമെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രാർഥിപ്പൂ;
വ്യക്തിനിഷ്ഠമായ് ജീവിപ്പൂ താന്‍ നമ്മില്‍
നല്കീടുന്നവര്‍ക്ക് തന്‍റെ ആളത്തം.
2
സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടു കൂടെ അവന്‍,
തന്‍ രക്തം നല്‍കി മഹാ പുരോഹിതന്‍;
നാം ഭാരം വഹിക്കുന്ന കാര്യസ്ഥന്‍ താന്‍,
എന്റെ നിശ്ചയം തന്‍ സ്നേഹ കരുതല്‍.
3
അവന്‍ ഇപ്പോള്‍ ആത്മാവ്, നാം ആത്മാവില്‍;
ജീവനും, സര്‍വ്വവുമായ് തങ്ങുന്നവന്‍;
നിമിഷംതോറും നാം ബലം, കൃപ താന്‍,
നമ്മെ ശക്തിയാല്‍ താങ്ങും കാര്യസ്ഥന്‍ താന്‍.
4
സ്വര്‍ഗ്ഗത്തില്‍ താന്‍ തേജസ്സിലുള്ള നരന്‍,
ദൈവോദ്ദേശ്യം പൂര്‍ത്തിയാക്കും മുന്‍ഗാമി;
നരനെ ദൈവത്തിലേക്ക് കൊണ്ടുവ-
ന്ന് ദൈവവുമായ് ഒന്നാക്കുന്നു അവന്‍.
5
ആത്മാവായ് ദൈവത്തിന്‍ സമ്പൂര്‍ണ്ണത ന-
മ്മിലേക്ക് കൊണ്ടുവന്നീടുന്നു അവന്‍,
ദൈവത്തെ നമുക്ക് യഥാർഥമാക്കും,
മഹത്വമാം ജീവനിലുള്ള പണി.
6
രക്ഷകന്‍ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ വസിപ്പൂ,
നമുക്കായ് മടങ്ങി വരുന്നു അവന്‍;
രക്ഷിതാവ് നമ്മില്‍ ഉള്‍വസിക്കുന്നു,
വേഗം താന്‍ നമ്മെ തേജസ്സ്ക്കരിച്ചീടും.
7
സ്വര്‍ഗ്ഗവും ഭൂമിയും ഇഴുകിച്ചേര്‍ന്ന്
വിലയേറും പട്ടണമായ് തീര്‍ന്നീടും;
വസ്തുനിഷ്ഠവും വ്യക്തിനിഷ്ഠവും ന-
മ്മില്‍ തേജസ്സില്‍ എന്നേക്കും ഇഴുകീടും.