top of page
ദൂത് പത്ത്—ക്രിസ്തുവിന്റെ വർദ്ധനവും അപരിമേയനായ ക്രിസ്തുവും

തിരുവെഴുത്ത് വായന: യോഹന്നാൻ 3:22-36

C.   ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57

1.   സന്മാർഗിയുടെ ആവശ്യം—ജീവന്റെ വീണ്ടുംജനനം—2:23—3:36

c.    വീണ്ടുംജനിച്ച ജനം ക്രിസ്തുവിന്റെ വർധനവായ അവന്റെ മണവാട്ടിയായിത്തീരുന്നു—3:22-30

d.   നിത്യജീവങ്കലേക്കു മനുഷ്യനു വിശ്വസിക്കുവാനായുള്ള അളവറ്റ ദൈവപുത്രൻ—3:31-36

 

3:22   ഈ കാര്യങ്ങൾക്കുശേഷം യേശുവും അവന്റെ ശിഷ്യന്മാരും യെഹൂദ്യദേശത്തേക്കു വന്നു, അവിടെ അവരോടുകൂടെ അവൻ അൽപസമയം ചെലവഴിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്തു.

3:23   അവിടെ അധികം വെള്ളം ഉണ്ടായിരുന്നതിനാൽ യോഹന്നാനും ശലേമിനു സമീപം ഐനോനിൽ, സ്നാനപ്പെടുത്തുകയായിരുന്നു; ജനം വരുകയും സ്നാനപ്പെടുകയും ചെയ്തു;

3:24   യോഹന്നാൻ അപ്പോഴും കാരാഗൃഹത്തിലേക്ക് എറിയപ്പെട്ടിട്ടില്ലായിരുന്നു.

3:25   അതുകൊണ്ട് യോഹന്നാന്റെ ശിഷ്യന്മാരുടെ ഭാഗത്തുനിന്ന് ശുദ്ധീകരണത്തെപ്പറ്റി ഒരു യെഹൂദനുമായി വാഗ്‌വാദം ഉണ്ടായി.

3:26   അവർ യോഹന്നാന്റെ അടുക്കൽ വരുകയും അവനോട്, റബ്ബീ, നിന്റെ കൂടെ യോർദ്ദാനക്കരെ ഉണ്ടായിരുന്നവൻ, നീ സാക്ഷ്യപ്പെടുത്തിയിരിക്കുന്നവൻതന്നെ, ഇതാ, അവൻ സ്നാനപ്പെടുത്തുന്നു, എല്ലാവരും അവന്റെ അടുക്കൽ വരുന്നു എന്നു പറഞ്ഞു.

3:27   യോഹന്നാൻ ഉത്തരം പറഞ്ഞു, സ്വർഗത്തിൽനിന്ന് ഒരുവനു നൽകപ്പെട്ടിട്ടല്ലാതെ ഒരു മനുഷ്യന് ഒന്നും ലഭിക്കുകയില്ല.

3:28   ഞാൻ ക്രിസ്തു അല്ല, അവനു മുമ്പേ അയയ്ക്കപ്പെട്ടിരിക്കുന്നവനത്രേ എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾതന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നുവല്ലോ.

3:29   മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; എന്നാൽ നിന്നു മണവാളനെ കേൾക്കുന്നവനായ അവന്റെ സ്നേഹിതൻ, മണവാളന്റെ ശബ്ദം നിമിത്തം സന്തോഷത്താൽ ആനന്ദിക്കുന്നു. അതുകൊണ്ട് എന്റെ ഈ സന്തോഷം പൂർണമായിരിക്കുന്നു.

3:30   അവൻ വർധിക്കണം, ഞാനോ കുറയേണം.

3:31   മേലിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയാകുന്നു; ഭൂമിയിൽനിന്നുള്ളവൻ ഭൗമികൻ ആകുന്നു, ഭൂമിയിൽനിന്ന് സംസാരിക്കുകയും ചെയ്യുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയാകുന്നു.

3:32   അവൻ കണ്ടതും കേട്ടതുമായതിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു, ആരും അവന്റെ സാക്ഷ്യം സ്വീകരിക്കുന്നില്ല.

3:33   അവന്റെ സാക്ഷ്യത്തെ സ്വീകരിക്കുന്നവൻ, ദൈവം സത്യവാനാകുന്നു എന്നു മുദ്രയിട്ടിരിക്കുന്നു.

3:34   എന്തെന്നാൽ ദൈവം അയച്ചവൻ ദൈവത്തിന്റെ വചനങ്ങൾ സംസാരിക്കുന്നു, അവൻ അളവില്ലാതെയത്രേ ആത്മാവിനെ നൽകുന്നത്.

3:35   പിതാവ് പുത്രനെ സ്നേഹിക്കുന്നു, സകലവും അവന്റെ കൈയിലേക്കു നൽകിയിരിക്കുന്നു.

3:36   പുത്രനിലേക്കു വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ല, ദൈവക്രോധം അവന്റെ മേൽ വസിക്കുകയത്രേ ചെയ്യുന്നത്.

 

പഠന രൂപരേഖ:

തിങ്കൾ:

I.          യേശുവിന്റെ വർദ്ധനവ്

A.    മണവാട്ടിക്കുവേണ്ടി മണവാളനായി ക്രിസ്തു‌ വരുന്നു—വാ. 29

B.    വീണ്ടും ജനിച്ചവർ എല്ലാവരും ദൈവം ക്രിസ്തു‌വിനു നൽകിയ ക്രിസ്തുവിൻ്റെ മണവാട്ടി എന്ന നിലയിൽ ഒന്നായിത്തീരുന്നു—വാ. 29, 30

1.    വാക്യം 30-ലെ വർദ്ധനവാണ് 29-ലെ മണവാട്ടി

2.    വീണ്ടുംജനനം, നാം ക്രിസ്തുവിന്റെ വർദ്ധനവായ അവന്റെ മണവാട്ടിയായി പണിയപ്പെടുന്നതിന് ആണ്

3.    നമ്മുടെ സർപ്പസ്വഭാവം നീക്കപ്പെടുകയും നാം ദിവ്യജീവനോടുകൂടെ മുളപ്പിക്കപ്പെടുകയും ചെയ്‌തതിനാൽ, നാമെല്ലാവരും മണവാട്ടിയുടെ ഭാഗമാണ്

4.    ക്രിസ്തു‌വിന്റെ ഭാഗങ്ങളായ നാം ഒരുമിച്ച് ചേർന്നതാണ് അവന്റെ മണവാട്ടി, അവൻ്റെ വർദ്ധനവ്

ചൊവ്വ:

C.    ക്രിസ്‌തുവിൻ്റെ മണവാട്ടി അവൻ്റെ വർദ്ധനവ്—വാ. 29,30; വെളി. 21:2,9-10

1.    വീണ്ടും ജനനം കൂടാതെ, ക്രിസ്തുവിന് അവന്റെ വർദ്ധനവായി ഒരു മണവാട്ടിയുണ്ടാകുവാൻ സാദ്ധ്യമല്ല

2.    വീണ്ടുംജനനത്താൽ നാം ക്രിസ്തു‌തന്നെയാകുന്ന ദൈവജീവൻ അവകാശമാക്കുകയും അങ്ങനെ ക്രിസ്തുവിൻ്റെ സംഘാത മണവാട്ടിയുടെ അംഗങ്ങളാകുകയും ചെയ്യുന്നു

3.    നമ്മുടെ ഒന്നാം ജനനം ആദാമിൻ്റെ വർദ്ധനവിനാണ്; നമ്മുടെ രണ്ടാം ജനനം ക്രിസ്‌തുവിൻ്റെ വർദ്ധനവിനാണ്, നാം അവൻ്റെ പുനരുൽപാദനമാണ്

4.    നമുക്ക് ക്രിസ്തുവിന്റെ വർദ്ധനവായിരിക്കുവാൻ കഴിയുന്നത് നാം ആത്മീയമായി ക്രിസ്തുവിന്റെ ജീവനാൽ സംരചിക്കപ്പെടുകയും, അവന്റെ ഒരു ഭാഗമായി അവനുമായി ഏകാത്മാവായിത്തീരുകയും ചെയ്യുന്നതിനാലാണ്.

D.    ക്രിസ്തുവിനുവേണ്ടിയുള്ള വേലക്കാരൻ കുറയുന്നു—വാ. 30

ബുധൻ:

II.         അളവില്ലാത്തവനായ ക്രിസ്തു—3:31-36

A.    മേലിൽനിന്ന് വരുന്നവൻ—3:31

1.    ക്രിസ്തു  ശാരീരികമായി ഭൂമിയിൽ ആയിരുന്നപ്പോൾ, അവൻ്റെ ഉറവിടം മേലിൽ ആയിരുന്നു. അതുകൊണ്ട്, അവൻ എല്ലാത്തിനും മീതേയുള്ളവനാണ്.

B.    സ്വർഗ്ഗത്തിൽനിന്നും വരുന്നവൻ

1.    ക്രിസ്തു മേലിൽനിന്നുള്ള ഒരു വ്യക്തി എന്ന നിലയിൽ സ്വർഗ്ഗത്തിൽനിന്നുള്ളവൻകൂടിയായിരുന്നു.

C.    എല്ലാവർക്കും മീതെയുള്ളവൻ

1.    അവൻ എല്ലാ വ്യക്തികളെക്കാളും വലിയവനാണ്

D.    സ്വർഗ്ഗത്തിൽനിന്നുള്ളവൻ എങ്കിലും അപ്പോഴും സ്വർഗ്ഗത്തിലുള്ളവൻ—3:13

E.     ദൈവത്തിന്റെ വചനങ്ങൾ സംസാരിക്കുന്നു, അവൻ അളവില്ലാതെ ആത്മാവിനെ നൽകുന്നു—3:34

1.    പുത്രൻ ദൈവജനത്തിന് ആത്മാവിനെ അളവില്ലാതെ കൊടുക്കുന്നു

2.    സ്ഥലംസഭകളിൽ ന്യായമായി രണ്ടു കാര്യങ്ങളേ നമുക്കാവശ്യമുള്ളു: ജീവനുള്ള വചനവും, അളവില്ലാത്ത ആത്മാവും.

3.    ഇന്ന് ക്രിസ്തു നമുക്ക്  സമ്പന്നവചനം ശുശ്രൂഷിക്കുകയും, അവൻ്റെ ജീവനുള്ള ആത്മാവിനെ അളവില്ലാതെ പകരുകയും ചെയ്യുന്നു. അവൻ സർവ്വവും ഉൾക്കൊള്ളുന്ന ആത്മാവും, സർവ്വവും ഉൾക്കൊള്ളുന്ന ക്രിസ്തുവുമാണ്. അവൻ പരിധിയില്ലാത്തവനാണ്.

4.    നമുക്ക് സമ്പന്നമായ വചനവും ജീവനുള്ള ആത്മാവും ഉള്ളിടത്തോളം നാം സഭയാണെന്നുള്ളതിന് സ്ഥിരീകരണമുണ്ട്.

5.    സമ്പന്നമായ വചനവും ജീവനുള്ള ആത്മാവും എവിടെയുണ്ടോ അവിടെയാണ് കർത്താവുള്ളത്

6.    സഭയുടെ ഒരടയാളം ആത്മാവാണ്. സഭ ക്രിസ്‌തുവിൻ്റെ ശരീരമാകുന്നു. മഹാപുരോഹിതന്റെ അഭിഷേകതൈലം അവൻ്റെ ശരീരത്തിന്മേൽ ഒഴിക്കപ്പെടുന്നതും (തലയിൽ നിന്നും), അത് അവന്റെ വസ്ത്രത്തിൻ്റെ വിളുമ്പിലേക്ക് ഒഴുകുന്നതും (സങ്കീ.133:2) കാണിക്കുന്നത് സമ്പന്നമായ ജീവനിലുള്ള അഭിഷേകത്തിൻ്റെ വിഷയമാണ് (സങ്കീ. 133:3).

7.    സഭയിൽ ക്രിസ്തു സർവ്വമുൾക്കൊള്ളുന്ന തലയെന്ന നിലയിൽ, ജീവന്റെ ആത്മാവിനെ അളവില്ലാതെ കൊടുക്കുന്നു.

8.    സഭയുടെ മറ്റൊരടയാളം വചനമാണ്. ഇത് എഴുതപ്പെട്ട വചനമല്ല, ജീവനുള്ള വചനം, നിറയെ ജീവനും വെളിച്ചവും അഭിഷേകവും നനയ്ക്കലുമുള്ള വചനം. സഭയ്ക്ക് കർത്താവ് ഇന്ന് സംസാരിക്കുന്ന ജീവനുള്ള തൽസമയ വചനമായുണ്ട്. എവിടെ ജീവനുള്ള വചനമുണ്ടോ അവിടെ സഭ ഉണ്ട്.

9.    സർവ്വവും ഉൾകൊള്ളുന്ന ക്രിസ്തുവും, ജീവനുള്ള വചനവും തീവ്രവൽക്കരിക്കപ്പെട്ട ആത്മാവും, സഭയുടെ വഴിയേ ന്യായീകരിക്കും

വ്യാഴം:

F.     പുത്രൻ പിതാവിനാൽ സ്നേഹിക്കപ്പെടുന്നു

G.    പിതാവ് നൽകിയ സകലത്തോടുംകൂടെ

1.    ഇവിടെ സകലവും എന്നത് സകല വ്യക്തികളെയുമാണ്

H.    നിത്യജീവനുണ്ടാകുവാൻ ഈ ക്രിസ്തുവിലേക്ക് വിശ്വസിക്കുന്നു

1.    അവനിലേക്ക് വിശ്വസിക്കുന്നതിനാൽ നമുക്ക് ദൈവത്തിൽനിന്നുള്ള പാപക്ഷമയും, നിത്യജീവനായ ദിവ്യജീവനും ലഭിക്കുന്നു

I.      ഈ ക്രിസ്തുവിനെ അനുസരിക്കാതിരിക്കുന്നത് ദൈവക്രോധത്തിൻ കീഴിൽ ആകുകയാണ്.

 

ചോദ്യങ്ങൾ:

1.    വാക്യം 30-ലെ വർദ്ധനവാണ് 29-ലെ മണവാട്ടി എന്നത് വിശദമാക്കുക. ക്രിസ്തുവിന്റെ വർദ്ധനവ് ആയിത്തീരുവാനുള്ള മൂന്ന് കാര്യങ്ങൾ ഏതൊക്കെ?

2.    ക്രിസ്തു ദൈവത്തിന്റെ വചനങ്ങൾ സംസാരിക്കുന്നു, അവൻ അളവില്ലാതെ ആത്മാവിനെ നൽകുന്നു എന്ന വചനത്തിന്റെ അർഥം വിശദമാക്കുക

3.    സഭയുടെ വഴിയേ ന്യായീകരിക്കുന്ന മൂന്ന് കാര്യങ്ങൾ ഏതൊക്കെ

4.    ക്രിസ്തുവിലേക്ക് വിശ്വസിക്കുന്നവർക്ക് ഉണ്ടാകുന്നതും അവനെ അനുസരിക്കാത്തവർക്ക് ഉണ്ടാകുന്നതുമായ ഫലം എന്താണെന്ന് വിവരിക്കുക

bottom of page