ദൂത് പതിനൊന്ന്—ദുർന്നടപ്പുകാർക്ക് വേണ്ടത് ജീവന്റെ സംതൃപ്തി (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 4:1-14
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
2. അസാന്മാർഗിയുടെ ആവശ്യം—ജീവന്റെ സംതൃപ്തി—4:1-42
a. ദാഹിക്കുന്ന രക്ഷകനും ദാഹിക്കുന്ന പാപിയും—വാ. 1-8
b. മതത്തിന്റെ പാരമ്പര്യത്തിൻ ശൂന്യതയും ജീവന്റെ ജീവജലത്തിൻ നിറവും—വാ. 9-14
4:1 അതുകൊണ്ട്, യേശു യോഹന്നാനെക്കാൾ കൂടുതൽ ആളുകളെ ശിഷ്യരാക്കുകയും സ്നാനപ്പെടുത്തുകയും ചെയ്യുന്നു എന്നു പരീശന്മാർ കേട്ടതായി കർത്താവ് അറിഞ്ഞപ്പോൾ.
4:2 (യേശു സ്വയമല്ല, അവന്റെ ശിഷ്യന്മാരത്രേ സ്നാനപ്പെടുത്തിയതെങ്കിലും),
4:3 അവൻ യെഹൂദ്യ വിട്ടു, പിന്നെയും ഗലീലയിലേക്കു മാറിപ്പോയി.
4:4 അവന് ശമര്യയിലൂടെ കടന്നുപോകണമായിരുന്നു.
4:5 അങ്ങനെ, യാക്കോബ് തന്റെ പുത്രനായ യോസേഫിനു നൽകിയ നിലത്തിനരികെ, സുഖാർ എന്നു വിളിക്കപ്പെട്ട ശമര്യയിലെ ഒരു പട്ടണത്തിലേക്ക് വന്നു;
4:6 യാക്കോബിന്റെ കിണർ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് യേശു, യാത്ര ചെയ്ത് ക്ഷീണിച്ചിട്ട്, കിണറിനടുക്കൽ ഇരുന്നു; ഏകദേശം ആറാം മണി നേരമായിരുന്നു.
4:7 ശമര്യയിലെ ഒരു സ്ത്രീ വെള്ളം കോരുവാൻ വന്നു. യേശു അവളോട്, എനിക്കു കുടിക്കുവാൻ തരേണം, എന്നു പറഞ്ഞു.
4:8 അവന്റെ ശിഷ്യന്മാർ ഭക്ഷണം വാങ്ങേണ്ടതിന് പട്ടണത്തിലേക്കു പോയിരുന്നു.
4:9 അപ്പോൾ ശമര്യസ്ത്രീ അവനോട്, നീ യെഹൂദൻ ആയിരിക്കെ ശമര്യസ്ത്രീയായ എന്നിൽനിന്ന് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? എന്നു ചോദിച്ചു. (എന്തെന്നാൽ ശമര്യക്കാരുമായി യെഹൂദന്മാർക്ക് ഇടപാട് ഇല്ലായിരുന്നു.)
4:10 യേശു അവളോട്, നീ ദൈവത്തിന്റെ ഉപഹാരത്തെയും, എനിക്കു കുടിക്കുവാൻ നൽകുക എന്നു നിന്നോട് പറയുന്നവൻ ആരാകുന്നു എന്നും അറിഞ്ഞിരുന്നെങ്കിൽ, നീ അവനോട് ചോദിക്കുകയും, അവൻ നിനക്ക് ജീവജലം നൽകുകയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു.
4:11 സ്ത്രീ അവനോട് പറഞ്ഞു, യജമാനനേ, നിനക്കു തൊട്ടിയില്ല, കിണർ ആഴമുള്ളതാകുന്നു; പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്ന് ലഭിക്കുന്നു?
4:12 നീ ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനോ? അവൻ ഈ കിണർ ഞങ്ങൾക്കു നൽകുകയും, അവനും അവന്റെ പുത്രന്മാരും അവന്റെ കന്നുകാലികളും അതിൽനിന്ന് കുടിക്കുകയും ചെയ്തു.
4:13 യേശു അവളോട്, ഈ വെള്ളത്തിൽനിന്ന് കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും,
4:14 എന്നാൽ ഞാൻ അവനു നൽകുവാൻ പോകുന്ന വെള്ളത്തിൽനിന്ന് കുടിക്കുന്ന ഏവനും ഒരുവിധത്തിലും ഒരുനാളും ദാഹിക്കയില്ല; എന്നാൽ ഞാൻ അവനു നൽകുവാൻ പോകുന്ന വെള്ളം അവനിൽ നിത്യജീവനിലേക്ക് പ്രവഹിച്ചുയരുന്ന നീരുറവയായിത്തീരും എന്ന് ഉത്തരം പറഞ്ഞു.
പഠന രൂപരേഖ:
തിങ്കൾ:
ആമുഖം:
· നിക്കോദേമൊസിന്റെ കാര്യത്തില്‍ ആത്മിയ അനുഭവപ്രകാരം മാനവജാതിയുടെ ഒന്നാമത്തെ ആവശ്യം വീണ്ടുംജനനമാണ് എന്ന് വിവരിച്ചിരിക്കുന്നു.
· വീണ്ടുംജനനത്തിനു ശേഷം മനുഷ്യന്റെ ആവശ്യം സംതൃപ്തിയാണ് എന്ന് ശമര്യക്കാരി സ്ത്രീയുടെ കാര്യം കാണിക്കുന്നു
ചൊവ്വ:
I. ദാഹിക്കുന്ന ഒരു രക്ഷകനും ദാഹിക്കുന്ന ഒരു പാപിയും
1. സൂര്യന്‍ അസ്തമിക്കാറാകുമ്പോള്‍, സ്ത്രീകള്‍ വെള്ളം കോരുവാന്‍ കൂട്ടമായി വരുന്നുതിനു വിപരീതമായ് ശമര്യക്കാരി സ്ത്രീ ഉച്ച സമയത്ത് തനിയേ വെള്ളം കോരുവാന്‍ വന്നതിന് കാരണം അവള്‍ക്ക് ദുഷ്പേര് ഉണ്ടായിരുന്നതുകൊണ്ട് ആരും അവളുമായി കൂട്ടുകൂടിയിരുന്നില്ല എന്നതാണ്.
2. ശമര്യക്കാരി സ്ത്രീയുടെ കാര്യം സൂചിപ്പിക്കുന്ന അടയാളങ്ങളിൽ ചിലത് ഇവയാണ്:
a. ശമര്യക്കാരി സ്ത്രീയുടെ സംഭവം, ക്രിസ്തുവാണ് യഥാർത്ഥ സംതൃപ്തി എന്ന് വെളിപ്പെടുത്തുന്നു.
b. മനുഷ്യവര്‍ഗ്ഗത്തിന് ദൈവത്തില്‍ ആശ്രയിക്കേണ്ട ആവശ്യമുണ്ടെന്ന് സ്ത്രീ സൂചിപ്പിക്കുന്നു. അതിനാൽ ഒരുവൻ സ്വാതന്ത്രനാകുവാൻ ശ്രമിക്കുമ്പോഴെല്ലാം അവൻ സംതൃപ്തനാകും.
c. സ്ത്രീ ബലഹീനതയെ സൂചിപ്പിക്കുന്നു. മനുഷ്യരായ നാമെല്ലാവരും ബലഹീനരാണ്.
d. സ്ത്രീയുടെ സവിശേഷതയില്‍ ദൈവസൃഷ്ടമായ ഉള്‍വാഞ്ഛയും ദാഹവും ഉൾപ്പെടുന്നു. നമുക്ക് എപ്പോഴും ദാഹം അനുഭവപ്പെടുന്നു.
A. രക്ഷകന് പാപിയുടെ സ്ഥലത്തുകൂടി “കടന്നുപോകണമായിരുന്നു”
1. കടന്നുപോകണമായിരുന്നു എന്നതാണ് ഈ വാക്യത്തിലെ പ്രധാന വാക്ക്.
2. ഭൂമിശാസ്ത്രപരമായി ശമര്യയിലൂടെ പേകേണ്ട ആവശ്യമില്ലായിരുന്നെങ്കിൽ പോലും അസാന്മാർഗ്ഗിയായ ശമര്യക്കാരി സ്ത്രീയെ കണ്ടെത്തുക എന്ന ദൈവേഷ്ടം തികയ്ക്കുവാൻ അവൻ ശമര്യയിലൂടെ കടന്നുപോയി.
3. യഹൂദന്മാർ ഒരിക്കലും ശമര്യയിലൂടെ കടന്നുപോകയില്ലായിരുന്നു എന്നാൽ കർത്താവായ യേശു അപ്രകാരം ചെയ്യുവാൻ ഭാരപ്പെട്ടു.
ബുധൻ:
B. രക്ഷകന്‍ പാപിയുടെ പരമ്പരാഗതമായ മതപരമായ അവകാശത്തിലേക്ക്—യാക്കോബിന്റെ കിണറിന്റെ അരികിലേക്ക് വന്നു—വാ. 5, 6
1. യാക്കോബിന്റെ കിണറിനരികെ ആദ്യം വന്നത് രക്ഷകനായിരുന്നു എന്നത് അതിശയകരമാണ്.
2. അസന്മാര്‍ഗ്ഗിയായ സ്ത്രീയോട് അവളുടെ ഭര്‍ത്താക്കന്മാരുടെ ചരിത്രം ഉപയോഗിച്ച് അവളുടെ മനഃസാക്ഷിയെ സ്പര്‍ശിക്കേണ്ടതിനായ് അവളോട് കർത്താവ് ഒറ്റയ്ക്ക് സംസാരിക്കുവാനുള്ള അന്തരീക്ഷത്തെ ഒരുക്കി.
3. നിക്കോദിമോസിനോട് അർദ്ധരാത്രിയിൽ സംസാരിച്ച കർത്താവ്, ശമര്യക്കാരി സ്ത്രീയോട് നട്ടുച്ചയ്ക്ക്, തുറസ്സായ സ്ഥലത്തു വെച്ചു സംസാരിച്ചു.
4. പാപി എവിടെയാണെന്നും, പാപിയുടെ ശരിയായ അവസ്ഥ എന്താണെന്നും രക്ഷകന് അറിയാം. അതിനാൽ അവൻ പാപിയെ തേടി പാപി ആയിരിക്കുന്നിടത്തേക്ക് കടന്നുച്ചെല്ലുന്നു.
5. പാപി വരുവാനായി കര്‍ത്താവായ യേശു കാത്തിരുന്നപ്പോള്‍, അവന്‍ ദാഹമുളളവന്‍ ആയിരുന്നു. ഇവിടെ നാം ദാഹിക്കുന്ന ഒരു രക്ഷകനെയും ദാഹിക്കുന്ന ഒരു പാപിയെയും കാണുന്നു.
6. നമ്മുടെ ദാഹം രക്ഷകന്റെ ദാഹത്തിന്റെ സൂചനയാണ്. നമ്മുടെ ദാഹം രക്ഷകന്റെ ദാഹം ശമിപ്പിക്കുന്ന വെള്ളമാണ്.
7. നാം ഇല്ലാതെ കർത്താവിന് ഒരിക്കലും തൃപ്തനാകുവാൻ കഴിയുകയില്ല.
8. ആദ്യം, രക്ഷകനും പാപിയും ദാഹമുള്ളവരായിരുന്നു. എന്നാൽ ഈ സംഭവത്തിന്റെ ഒടുവിൽ രക്ഷകനോ പാപിയോ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല. എന്നിരുനാലും, ഇരുവരും സംതൃപ്തരായി.
9. ഇത് അത്ഭുതകരമാണ്! പാപി രക്ഷകനില്‍നിന്ന് കുടിക്കുകയും, രക്ഷകന്‍ പാപിയിൽനിന്ന് കൂടിക്കുകയും, ഇരുവരും സംതൃപ്തരാകുകയും ചെയ്തു.
C. പാപി തന്റെ മതപരമായ അവകാശത്തിലേക്ക് വന്നു
വ്യാഴം:
II. മതത്തിന്റെ പാരമ്പര്യത്തിൻ ശൂന്യതയും ജീവന്റെ ജീവജലത്തിൻ നിറവും തമ്മിലുള്ള വൈരുദ്ധ്യം—വാ. 9-14
1. ശമര്യക്കാര്‍ യാക്കോബിനെയും യാക്കോബിന്റെ കിണറിനെയും ഏറ്റവും ശ്രേഷ്ഠമായി കരുതിയെന്നത് സൂചിപ്പിക്കുന്നത് മതത്തിന്റെ പാരമ്പര്യത്തെ ഏറ്റവും ഉന്നതമായി കരുതുന്നു എന്നാണ്.
2. “നിനക്കു തൊട്ടിയില്ല, കിണർ ആഴമുള്ളതാകുന്നു” എന്ന സ്ത്രീയുടെ മറുപടി സൂചിപ്പിക്കുന്നത് മതത്തിന്റെ മാർഗ്ഗം ഏറ്റവും മുന്നിട്ടു നിലക്കുന്നു എന്നാണ്.
3. എന്നാൽ ക്രിസ്തുവാണ് എല്ലാവരേക്കാളും വലിയവൻ.
4. ദൈവത്തിന്റെ ഉപഹാരം മതത്തിന്റെ പിന്തുടർച്ചാവകാശത്തെക്കാൾ മികച്ചതാണ്
5. "ചോദിക്കുക”എന്നത് മതത്തിന്റെ മാര്‍ഗ്ഗത്തേക്കാള്‍ മുന്നിട്ടു നിൽക്കുന്നു.
6. ദൈവത്തിന്റെ ജീവനുളള വെള്ളം നമ്മുടെ ദാഹം ശമിപ്പിക്കുകയും അത് അവനിൽ നിത്യജീവനിലേക്ക് പ്രവഹിച്ചുയരുന്ന നീരുറവയായിത്തീരുകയും ചെയ്യും.
7. ജീവനാല്‍ മരണത്തിന്റെ ദാഹം ശമിപ്പിക്കപ്പെട്ടു. തത്ത്വത്തില്‍ ഇത് മരണത്തെ ജീവനാക്കി മാറ്റുകയും ചെയ്യുന്നു.
ചോദ്യങ്ങൾ:
1. നിക്കോദേമൊസിന്റെ സംഭവവും ശമര്യക്കാരി സ്ത്രീയുടെ സംഭവവും കാണിക്കുന്ന ആത്മിക തത്വം വിവരിക്കുക.
2. ശമര്യക്കാരി സ്ത്രീയുടെ സംഭവം സൂചിപ്പിക്കുന്ന അടയാളങ്ങൾ വിവരിക്കുക.
3. രക്ഷകന് പാപിയുടെ സ്ഥലത്തുകൂടി “കടന്നുപോകണമായിരുന്നു” എന്ന് പറഞ്ഞിരിക്കുന്നതിന്റെ പ്രാധാന്യം വിവരിക്കുക.
4. ദാഹിക്കുന്ന രക്ഷകനെയും ദാഹിക്കുന്ന പാപിയെയും കാണുന്നു എന്ന് പറഞ്ഞിരിക്കുന്നത് വിശദമാക്കുക.
5. മതത്തിന്റെ പാരമ്പര്യത്തിന്റെ ശൂന്യതയും ജീവന്റെ ജീവജലത്തിൻ നിറവും തമ്മിലുള്ള വൈരുദ്ധ്യം വിശദമാക്കുക.