top of page
ദൂത് പന്ത്രണ്ട്—ദുർന്നടപ്പുകാർക്ക് വേണ്ടത് ജീവന്റെ സംതൃപ്തി (2)

തിരുവെഴുത്ത് വായന: യോഹന്നാൻ 4:15-26

C.   ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57

2.   അസാന്മാർഗിയുടെ ആവശ്യം—ജീവന്റെ സംതൃപ്തി—4:1-42

c.       ജീവജലം എടുക്കുവാനുള്ള മാർഗം—വാ. 15-26

(1)   പാപങ്ങൾ ഏറ്റുപറഞ്ഞ്—വാ. 15-18

(2)   മനുഷ്യാത്മാവിലും സത്യസന്ധതയിലും ആത്മാവായ ദൈവത്തെ ബന്ധപ്പെട്ട്—വാ. 19-24

(3)   യേശു തന്നെ ക്രിസ്തു എന്ന് വിശ്വസിച്ച്—വാ. 25-26

d.      അത്ഭുതകരമായ കൊയ്ത്തോടുകൂടിയ ജീവനുള്ള സാക്ഷ്യം—വാ. 27-42

 

4:15   സ്ത്രീ അവനോട്, യജമാനനേ, ഞാൻ ദാഹിക്കാതെയും കോരുവാൻ ഇവിടേയ്ക്കു വരാതെയും ഇരിക്കേണ്ടതിന്, ഈ വെള്ളം എനിക്കു നൽകേണം എന്നു പറഞ്ഞു.

4:16   അവൻ അവളോട്, പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ട് ഇവിടെ വരുക എന്നു പറഞ്ഞു.

4:17   സ്ത്രീ അവനോട്, എനിക്കു ഭർത്താവില്ല എന്ന് ഉത്തരം പറഞ്ഞു. യേശു അവളോട്, നിനക്കു ഭർത്താവില്ല എന്നു നീ നന്നായി പറഞ്ഞിരിക്കുന്നു,

4:18   എന്തെന്നാൽ നിനക്ക് അഞ്ച് ഭർത്താക്കന്മാർ ഉണ്ടായിരുന്നു, ഇപ്പോഴുള്ളവനോ നിന്റെ ഭർത്താവല്ല; ഇതു നീ സത്യമായി പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

4:19   സ്ത്രീ അവനോട്, യജമാനനേ, നീ ഒരു പ്രവാചകൻ എന്നു ഞാൻ കാണുന്നു.

4:20   ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധിച്ചു, എങ്കിലും ആരാധിക്കേണ്ട സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു.

4:21   യേശു അവളോട്, സ്ത്രീയേ, എന്നെ വിശ്വസിക്കുക, നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലുമല്ല, യെരൂശലേമിലുമല്ല എന്നുള്ള നാഴിക വരുന്നു.

4:22 നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു; ഞങ്ങൾ അറിയുന്നതിനെ ആരാധിക്കുന്നു, എന്തെന്നാൽ രക്ഷ യെഹൂദന്മാരിൽനിന്നാകുന്നു.       

4:23   എന്നാൽ സത്യാരാധകർ പിതാവിനെ ആത്മാവിലും സത്യസന്ധതയിലും ആരാധിക്കുന്ന നാഴിക വരുന്നു, ഇപ്പോൾ ആകുകയും ചെയ്യുന്നു, പിതാവും തന്നെ ആരാധിക്കുവാൻ അങ്ങനെയുള്ളവരെ അന്വേഷിക്കുന്നു.

4:24   ദൈവം ആത്മാവ് ആകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യസന്ധതയിലും ആരാധിക്കണം.

4:25   സ്ത്രീ അവനോട്, മശീഹാ (ക്രിസ്തു എന്നു വിളിക്കപ്പെടുന്നവൻ) വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ, സകല കാര്യങ്ങളും ഞങ്ങളോടു പ്രഖ്യാപിക്കും എന്നു പറഞ്ഞു.

4:26   യേശു അവളോട്, നിന്നോടു സംസാരിക്കുന്ന ഞാൻ, അവനാകുന്നു എന്നു പറഞ്ഞു.

4:27   ഈ സമയത്ത് അവന്റെ ശിഷ്യന്മാർ വന്നു, അവൻ ഒരു സ്ത്രീയോടു സംസാരിക്കുന്നതിൽ അവർ ആശ്ചര്യപ്പെട്ടു; എങ്കിലും ആരുംതന്നെ, നീ എന്ത് അന്വേഷിക്കുന്നു? എന്നോ, നീ അവളോട് എന്തിനു സംസാരിക്കുന്നു? എന്നോ ചോദിച്ചില്ല.

4:28   അപ്പോൾ സ്ത്രീ അവളുടെ കുടം ഉപേക്ഷിച്ചിട്ട്, പട്ടണത്തിലേക്കു പോയി ജനത്തോടു പറഞ്ഞു,

4:29   ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ മനുഷ്യനെ വന്ന് കാണുവിൻ, ഇവൻ ക്രിസ്തു അല്ലയോ?

4:30   അവർ പട്ടണത്തിൽനിന്ന് പുറപ്പെട്ട് അവന്റെ അടുക്കൽ വന്നു.

4:31   അതിനിടയിൽ ശിഷ്യന്മാർ, റബ്ബീ, ഭക്ഷിച്ചാലും, എന്ന് അവനോട് അഭ്യർഥിച്ചു.

4:32   എന്നാൽ അവൻ അവരോട്, നിങ്ങൾ അറിയാത്ത ആഹാരം എനിക്കു ഭക്ഷിക്കുവാൻ ഉണ്ട്, എന്നു പറഞ്ഞു.

4:33   അതുകൊണ്ട് ശിഷ്യന്മാർ പരസ്പരം, ആരെങ്കിലും അവനു ഭക്ഷിക്കുവാൻ കൊണ്ടുവന്നോ? എന്നു ചോദിച്ചു

4:34   യേശു അവരോട്, എന്റെ ആഹാരം എന്നെ അയച്ചവന്റെ ഹിതം ചെയ്ത് അവന്റെ വേല പൂർത്തിയാക്കുന്നതാകുന്നു.

4:35   ഇനിയും നാലു മാസമുണ്ട്, എന്നിട്ട് കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? ഇതാ, ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളുടെ കണ്ണുകൾ ഉയർത്തി വയലുകളെ നോക്കുവിൻ, അവ ഇപ്പോഴേ കൊയ്ത്തിനായി വെളുത്തിരിക്കുന്നു.

4:36    വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒന്നിച്ച് സന്തോഷിക്കേണ്ടതിന്, കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു ഫലം കൂട്ടിവയ്ക്കുന്നു.

4:37   ഒരുവൻ വിതയ്ക്കുന്നു വേറൊരുവനോ കൊയ്യുന്നു എന്ന ചൊല്ല് ഇതിൽ സത്യമാകുന്നു.

4:38   നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചു; മറ്റുള്ളവർ അധ്വാനിച്ചിരിക്കുന്നു, നിങ്ങളോ അവരുടെ അധ്വാനത്തിലേക്കു പ്രവേശിച്ചിരിക്കുന്നു.

4:39   ഞാൻ ചെയ്തതെല്ലാം അവൻ എന്നോട് പറഞ്ഞു, എന്നു സാക്ഷ്യപ്പെടുത്തിയ സ്ത്രീയുടെ വാക്കു നിമിത്തം ആ പട്ടണത്തിൽനിന്നുള്ള ശമര്യക്കാരിൽ അനേകർ അവനിലേക്കു വിശ്വസിച്ചു.

4:40 അങ്ങനെ ശമര്യക്കാർ അവന്റെ അടുക്കൽ വന്നപ്പോൾ, തങ്ങളോടുകൂടെ തങ്ങുവാൻ അവനോട് ആവശ്യപ്പെട്ടു, അവൻ രണ്ടുനാൾ അവിടെ തങ്ങി.

4:41   അവന്റെ വചനം നിമിത്തം ഇനിയും അനേകർ വിശ്വസിച്ചു.

4:42 അവർ സ്ത്രീയോട്, ഇനിമേൽ നിന്റെ സംസാരം നിമിത്തമല്ല ഞങ്ങൾ വിശ്വസിക്കുന്നത്, എന്തെന്നാൽ ഇവൻ സത്യമായി ലോകരക്ഷകൻ ആകുന്നു എന്നു ഞങ്ങൾതന്നെ കേൾക്കുകയും അറിയുകയും ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു.

 

പഠന രൂപരേഖ:

തിങ്കൾ:

III.        ജീവനുള്ള വെള്ളം ലഭിക്കുന്നതിനുള്ള മാർഗ്ഗം

A.      പാപി ജീവനുള്ള വെള്ളം ചോദിച്ചു—വാ. 15

1.    കര്‍ത്താവായ യേശു വളരെ ചുരുക്കമായി സംസാരിക്കുകയും, സ്ത്രീ ആകര്‍ഷിക്കപ്പെടുകയും, ജീവനുളള വെള്ളം ആവശ്യപ്പെടുകയും ചെയ്തു.

B.      അത്‌ ലഭിക്കുവാനുള്ള മാര്‍ഗ്ഗം രക്ഷകന്‍ അവളോട്‌ പറഞ്ഞു

1.    അവളുടെ പാപങ്ങളെക്കുറിച്ച്‌ അനുതപിച്ച്‌ ഏറ്റുപറയുവാൻ-“ഭര്‍ത്താക്കന്മാര്‍”

a.     സ്ത്രീ കര്‍ത്താവിനോട്‌ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അനുതപിച്ച്‌ തന്റെ പാപങ്ങള്‍ പൂര്‍ണ്ണമായി ഏറ്റുപറയണം എന്നു പറഞ്ഞുകൊണ്ട്‌ അവന്‍ അവളെ ശാസിച്ചില്ല. കര്‍ത്താവ്‌ സാവകാശമായും സൌമ്യ മായും ഇങ്ങനെ പറഞ്ഞു—“പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ട് ഇവിടെ വരുക”—വാ. 16

b.    തന്റെ പാപങ്ങളെക്കുറിച്ച്‌ അവൾ അനുതപിക്കേണ്ടതിന്‌ അവളുടെ അസ്സൻമാർഗ്ഗ ജീവചരിത്രംകൊണ്ട് മനസ്സാക്ഷിയെ സ്പര്‍ശിക്കുക എന്നതായിരുന്നു ഈ വാക്കിന്റെ ഉദ്ദേശ്യം.

c.     സുവിശേഷം പറയേണ്ടതായ രീതി ഇതാണ്‌. ജനത്തോട്‌ വ്യര്‍ത്ഥമായി സംസാരിക്കാതെ അവരുടെ മനഃസാക്ഷിയെ സ്പര്‍ശിക്കുക; അവരെ കുറ്റപ്പെടുത്തിക്കൊണ്ടല്ല, മറിച്ച്‌ അവരെ തുറന്നു കാണിക്കുന്ന വിധത്തില്‍.

d.    ആറു പുരുഷന്മാര്‍, ഒരിക്കലും ജനത്തെ തൃപ്തിപ്പെടുത്തുവാന്‍ കഴിയാത്ത ഭൗതികവും വസ്തുമയവുമായ കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

e.     ശമര്യക്കാരി സ്ത്രീക്ക്‌ മുന്ന്‌ വകുപ്പില്‍പെട്ട കാര്യങ്ങളുണ്ട്‌; ഭൗതിക കാര്യങ്ങള്‍, മതപരമായ കാര്യങ്ങള്‍, പാരമ്പര്യപ്രകാരമുള്ള കാര്യങ്ങള്‍.

f.      ഈ സ്ത്രീയുടെ ഭര്‍ത്താക്കന്മാരും ഒരു അടയാളമാണ്‌. ക്രിസ്തു മാത്രമായിരിക്കണം ഏക ഭര്‍ത്താവ്‌,

g.     തന്റെ പല ഭര്‍ത്താക്കന്മാരിൽ നിന്ന്‌ എത്രയധികം ഭൗതികജലം കുടിച്ചാലും അവള്‍ക്ക്‌ ദാഹം പിന്നെയും അനുഭവപ്പെടുമായിരുന്നു.

h.    തന്റെ ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള കര്‍ത്താവിന്റെ വചനം അവളുടെ മനസ്സാക്ഷിയെ സ്പര്‍ശിച്ചതുകൊണ്ട്‌ അവൾ സംഭാഷണം പെട്ടെന്ന്‌ ആരാധനയുടെ വിഷയത്തിലേക്ക്‌ മാറ്റി. മതം എവിടെയാണ്‌ എന്ന്‌ ഇത്‌ തെളിയിക്കുന്നു.

ചൊവ്വ:

2.    ആത്മാവായ ദൈവവുമായ് ബന്ധപ്പെടുക-—വാ. 21-24

a.     ആത്മാവ്‌ ഉപയോഗിച്ച്‌ ആത്മാവായ ദൈവവുമായി ബന്ധപ്പെടുക എന്നാല്‍ ജീവനുള്ള വെള്ളം കുടിക്കുക എന്നാണ്‌. ജീവനുള്ള വെള്ളം കുടിക്കുക എന്നാല്‍ ദൈവത്തിന്‌ യഥാര്‍ത്ഥമായി ആരാധന അര്‍പ്പിക്കുക എന്നാണ്‌.

b.    മുന്‍കുറി ശാസ്ത്രത്തില്‍, ദൈവത്തെ ആരാധിക്കേണ്ടത്‌ (1) ദൈവം തന്റെ വാസസ്ഥാനം സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തായിരിക്കണം. (2) യാഗങ്ങളോടുകൂടെ ആയിരിക്കണം

c.     ആത്മാവായ ദൈവത്തെ ആത്മാവിലും സത്യസന്ധതയിലും ആരാധിക്കണം എന്നതിന്റെ അര്‍ത്ഥം ആത്മാവായ ദൈവത്തെ ഒരു പ്രത്യേക സ്ഥലത്ത്‌ എന്നതിനു പകരം ആത്മാവിലും, യാഗങ്ങളോടുകൂടെ എന്നതിനു പകരം ക്രിസ്തുവിലൂടെയും സംസര്‍ഗ്ഗം ചെയ്യണമെന്നാണ്

d.    "നാഴിക വരുന്നു, ഇപ്പോൾ ആകുകയും ചെയ്യുന്നു" എന്നത് യുഗത്തിന്‌ മാറ്റം വന്നു എന്നാണ് അർഥമാക്കുന്നത്

e.     നമുക്കിന്ന്‌ ഐക്യം സൂക്ഷിക്കുവാന്‍ കഴിയുക നമ്മുടെ മനുഷ്യാത്മാവില്‍ മാത്രമാണ്

f.      സത്യആരാധകർ തങ്ങളുടെ ആത്മാവിൽ മാത്രമല്ല, സത്യസന്ധതയിലും ദൈവത്തെ ആരാധിക്കണം

ബുധൻ:

3.    അവൾക്ക് നിത്യജീവൻ ഉണ്ടാകുവാൻ, യേശുവാണ് ക്രിസ്തുവെന്ന് വിശ്വസിക്കുക

a.     മൂന്നു വശങ്ങള്‍ കര്‍ത്താവ്‌ അവള്‍ക്ക്‌ വെളിപ്പെടുത്തിക്കൊടുത്തു; അവനാണ്‌ ദാനവും ദാതാവും ദാനം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗവും.

b.    വിശ്വസിക്കുക എന്നത് ജീവനുള്ള വെള്ളം എടുക്കുവാനുള്ള മാർഗ്ഗത്തിന്റെ അവസാന വശമാണ്. 

IV.        അത്ഭുതകരമായ വിളവെടുപ്പോടുകൂടെ ജീവനുള്ള ഒരു സാക്ഷ്യം-—4:28-42

A.   പാപി വിശ്വസിക്കുകയും സംതൃപ്തയാകുകയും മുന്‍വിധി ഉപേക്ഷിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു

1.    വരുവാനിരുന്ന ക്രിസ്തു കര്‍ത്താവായ യേശുവാണെന്ന്‌ സ്ത്രീ കേട്ടപ്പോള്‍ അവള്‍ വിശ്വസിച്ചു. അവളുടെ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടായി.

2.    അവള്‍ തന്റെ പാത്രം ഉപേക്ഷിച്ച്‌ പട്ടണത്തിൽ ചെന്ന്‌ ആളുകളോട്‌ ജീവനുള്ള സാക്ഷ്യം പറഞ്ഞു. ഈ സാക്ഷ്യം അത്ഭുതകരമായ ഒരു വിളവെടുപ്പ്‌ ഉളവാക്കി.

3.    ആളുകളെ വേഗത്തില്‍ തിരിക്കുവാന്‍ കർത്താവിന് കഴിയും. സമയമെന്ന ഘടകം ആവശ്യമില്ല. അതിനുള്ള വഴി ആത്മാവിലാണ്‌. അദ്ധ്യാപനരീതിയിലല്ല, ജീവമാര്‍ഗ്ഗത്തിലാണ്‌.

4.    യോഹന്നാന്‍ 4-ലെ ചിത്രം സ്ത്രീ കര്‍ത്താവുമായി സന്ധിച്ചശേഷം അവള്‍ കിണറും പാത്രവും എല്ലാം ഉപേക്ഷിച്ച്‌ ആളുകളോട്‌ ക്രിസ്തുവിനെക്കുറിച്ച്‌ പറയുവാന്‍ പട്ടണത്തിൽ ചെന്നു. ഇതിന്റെ അര്‍ത്ഥം കര്‍ത്താവിനെ അവള്‍ സന്ധിച്ചപ്പോള്‍ ക്രിസ്തു മാത്രം തന്റെ സംതൃപ്തിയാകുവാൻ അവള്‍ എല്ലാം ഉപേക്ഷിച്ചു എന്നാണ്‌.

5.    നാം ക്രിസ്തുവിനാല്‍ സംതൃപ്തരാകുന്നു എങ്കിൽ മറ്റെല്ലാ കാര്യങ്ങളും നാം മറന്നുപോകും

വ്യാഴം:

B.   പാപിയെ സംതൃപ്തയാക്കിയതിൽ രക്ഷകൻ ദൈവേഷ്ടത്താൽ സംതൃപ്തനായി

1.    ശമര്യക്കാരി സ്ത്രീയുടെ ദൃഷ്ടാന്തത്തിൽ ദാഹമുള്ള പാപിയുടെയും ദാഹവും വിശപ്പുമുള്ള ക്രിസ്തുവിന്റെയും ചിത്രം നാം കാണുന്നു.

2.    എന്നാലും അവര്‍ ഇരുവരും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല എന്ന്‌ കാണുന്നത്‌ വിചിത്രമാണ്‌; എങ്കിലും ഇരുവരും സംതൃപ്തരായി.

3.    രക്ഷിക്കപ്പെട്ട പാപി രക്ഷകനാൽ സംതൃപ്തയാകുകയും (സ്ത്രീ കിണറും പാത്രവും ഉപേക്ഷിച്ച്‌ ക്രിസ്തുവിനെക്കുറിച്ച്‌ പറയുവാന്‍ പട്ടണത്തിലേക്ക്‌ ഓടി), രക്ഷകന്‍ രക്ഷിക്കപ്പെട്ട പാപിയാല്‍ സംതൃപ്തനാകുകയും ചെയ്തു ( ഭക്ഷണവുമായി മടങ്ങി വന്ന്‌ തന്നോട്‌ ഭക്ഷിക്കുവാന്‍ പറഞ്ഞ ശിഷ്യന്മാരോട്‌ അവന്‍, നിങ്ങൾ അറിയാത്ത ആഹാരം എനിക്കു ഭക്ഷിക്കുവാൻ ഉണ്ട് എന്നു പറഞ്ഞു).

4.    തന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുക എന്നതായിരുന്നു കർത്താവിന്റെ ഭക്ഷണം, അതിന്റെ അര്‍ത്ഥം പാപികളെ രക്ഷിക്കുകയും സംതൃപ്തരാക്കുകയും ചെയ്യുക എന്നതായിരൂന്നു അവന്റെ ഭക്ഷണം

C.   അത്ഭുതകരമായ ഒരു വിളവ് കൊയ്തെടുത്തു-—4:35

1.    സുവിശേഷം പ്രസംഗിക്കുവാനുള്ള സമയം അല്ല എന്ന്‌ നാം ഒരിക്കലും പറയരുത്‌. നാം നിലത്തിലേക്ക്‌ നോക്കിയാല്‍ കര്‍ത്താവിനുവേണ്ടി യഥാര്‍ത്ഥത്തില്‍ ദാഹിക്കുന്ന കുറെ ആളുകളെ നാം കാണും.

2.    നാം ക്രിസ്തുവിനെ അവരിലേക്കും അവരെ ക്രിസതുവിലേക്കും കൊണ്ടുവരണം. ഇങ്ങനെയാണ്‌ അവരെ ക്രിസ്തുവിനുവേണ്ടി കൊയ്തെടുക്കേണ്ടത്‌

3.    നിത്യജീവങ്കലേക്കു എന്ന വാക്ക് രണ്ട് പ്രാവശ്യം ഈ അധ്യായത്തിൽ കർത്താവ് ഉപയോഗിച്ചു (വാ. 14, 36). ആദ്യം നാം നിത്യജീവനായി ക്രിസ്തുവിനെ സ്വീകരിക്കണം. പിന്നെ, നാം നിത്യജീവന്നായി ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ മറ്റുള്ളവരെ കൊണ്ടുവരണം

 

ചോദ്യങ്ങൾ:

1.    ജീവനുള്ള വെള്ളം ലഭിക്കുന്നതിനുള്ള ആവശ്യമായ മൂന്ന് കാര്യങ്ങൾ ഏതൊക്കെ? ഓരോ കാര്യവും വിവരിക്കുക.

2.    ശമര്യക്കാരി സ്ത്രീക്ക്‌ ഉണ്ടായിരുന്ന മുന്ന്‌ വകുപ്പില്‍പെട്ട കാര്യങ്ങളുണ്ട്‌ ഏതൊക്കെ? അവയോട് കർത്താവ് എങ്ങനെ ഇടപ്പെട്ടു

3.    പുതിയ നിയമത്തിൽ ദൈവത്തെ ആരാധിക്കേണ്ടത്, മുന്‍കുറി ശാസ്ത്രത്തില്‍, ദൈവത്തെ ആരാധിക്കുന്നതുമായ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.

4.    സ്ത്രീ കിണറും പാത്രവും ഉപേക്ഷിച്ചതും, കർത്താവ്, ശിഷ്യന്മാർ അറിയാത്ത ആഹാരം ഭക്ഷിക്കുവാൻ ഉണ്ട് എന്നു പറഞ്ഞതിന്റെയും അർഥം വിശദമാക്കുക.

5.    നിത്യജീവങ്കലേക്കു എന്ന വാക്ക് വാ. 14, 36-ലും ഉപയോഗിച്ചിരിക്കുന്നതിന്റെ അർഥം വിശദമാക്കുക.

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page