top of page
ദൂത് പതിനാറ്—വിശക്കുന്നവരുടെ ആവശ്യം—ജീവന്റെ പോഷണം (2)

തിരുവെഴുത്ത് വായന: യോഹന്നാൻ 6:1-

C.   ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57

5.   വിശക്കുന്നവന്റെ ആവശ്യം—ജീവന്റെ പോഷണം—6:16-21

b.       അസ്വസ്ഥമായ ലോകവും സമാധാനം നൽകുന്ന ക്രിസ്തുവും—വാ. 16-21

 

6:16   സന്ധ്യയായപ്പോൾ, അവന്റെ ശിഷ്യന്മാർ കടൽപ്പുറത്തേക്ക് ഇറങ്ങിച്ചെന്നു,

6:17   അവർ ഒരു പടകിൽ കയറി, കഫർന്നഹൂമിലേക്കു കടൽ മുറിച്ചുകടക്കുവാൻ തുടങ്ങി. അപ്പോഴേക്കും ഇരുട്ടായിത്തീർന്നിരുന്നു, യേശു അപ്പോഴും അവരുടെ അടുക്കൽ വന്നിട്ടില്ലായിരുന്നു.

6:18   ശക്തമായി കാറ്റടിക്കുന്നതുകൊണ്ട് കടൽ ക്ഷോഭിക്കുകയായിരുന്നു.

6:19   പിന്നെ അവർ ഏകദേശം ഇരുപത്തഞ്ചോ മുപ്പതോ സ്റ്റഡിയ തുഴഞ്ഞപ്പോൾ, യേശു, കടലിന്മേൽ നടന്നുകൊണ്ട് പടകിനു സമീപത്തേക്ക് വരുന്നത് കണ്ടു, അവർ ഭയപരവശരായി.

6:20   എന്നാൽ അവൻ അവരോട്, ഇതു ഞാനാകുന്നു. ഭയപ്പെടേണ്ട, എന്നു പറഞ്ഞു.

6:21   അപ്പോൾ അവനെ പടകിലേക്കു കയറ്റുവാൻ അവർ ഇച്ഛിച്ചു; ഉടനെ അവർ പോകുകയായിരുന്ന ദേശത്ത് പടക് എത്തി.

 

തിങ്കൾ:

പഠന രൂപരേഖ:

II.         ക്ലേശം നിറഞ്ഞ ലോകവും സമാധാനം നൽകുന്ന ക്രിസ്തുവും—യോഹ. 6:16-21

·         ക്ലേശം നിറഞ്ഞ ഈ ലോകത്തിലേക്ക്‌ ക്രിസ്തു സമാധാനദായകനായ ക്രിസതുവായി വരുന്നു

A.      ക്ഷോഭിച്ച കടലും വീശുന്ന കാറ്റും മനുഷ്യജീവിതത്തിലെ ക്ലേശങ്ങളെ സൂചിപ്പിക്കുന്നു

B.      കടലിന്മീതെയുള്ള യേശുവിന്റെ നടപ്പ് മനുഷ്യജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും കീഴടക്കുന്നതിനെ സൂചിപ്പിക്കുന്നു

1.    യേശു കടലിനുമീതെ നടന്നത് മനുഷ്യജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും കര്‍ത്താവിന്‌ കീഴടക്കുവാന്‍ കഴിയുമെന്ന്‌ ഇത്‌ സൂചി പ്പിക്കുന്നു.

2.    ശിഷ്യന്മാര്‍ അവനെ പടകിലേക്ക്‌ സ്വീകരിച്ചപ്പോള്‍, ഉടനെ പടക്‌ അവര്‍ പോകുന്ന ദേശത്ത്‌ എത്തി-5:21

3.    സമാധാന പൂര്‍ണ്ണമായ ഒരു ജീവിതത്തിനായ്  നാം കര്‍ത്താവിനെ നമ്മുടെ "പടകിലേക്ക്‌" സ്വീകരിക്കണം


 

III.        ജീവന്റെ അപ്പം

A.   നശിച്ചുപോകുന്ന ആഹാരം അന്വേഷിക്കുന്നവർ

1.    22 മുതല്‍ 31 വരെയുള്ള വാക്യങ്ങളില്‍ നശിച്ചു പോകുന്ന ആഹാരം അന്വേഷിക്കുന്നവരെ നാം കാണുന്നു. അവര്‍ സംതൃപ്തി അന്വേഷിക്കുകയായിരുന്നു.

2.    അവർ ദൈവത്തിനുവേണ്ടി ചിലതെല്ലാം ചെയ്യുവാനും പ്രവര്‍ത്തിക്കുവാനും കൂടാതെ അവര്‍ അടയാളങ്ങളും അത്ഭുതങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

3.    നശിച്ചുപോകുന്ന ആഹാരത്തിനായി അന്വേഷിക്കുന്നതിനുള്ള മറുപടി കര്‍ത്താവില്‍ വിശ്വസിച്ചുകൊണ്ട്‌ അവനെ സ്വീകരിക്കണം എന്നതാണ്‌—6:29

B.   നിത്യജീവങ്കലേക്ക്‌ നിലനില്‍ക്കുന്ന ആഹാരം

1.    മനുഷ്യന്‌ ജീവൻ നല്‍കുവാനായ് ജഡാവതാരം ചെയ്ത് മനുഷ്യന്റെ അടുക്കലേക്ക്‌ വരുന്നു—വാ. 35-51

a.     അതിനായ് ഒന്നാമത് അവൻ ജഡാവതാരത്താൽ "സ്വര്‍ഗ്ഗത്തിൽനിന്ന്‌ ഇറങ്ങി വന്നു” (6:33,88,41,42,50,51,58)

ചൊവ്വ:

2.    മനുഷ്യന് ഭക്ഷിക്കുവാനായ് അറുക്കപ്പെടുന്നു

a.     കര്‍ത്താവിന്റെ മരണം, ഭക്ഷണമായി നാം അവനില്‍ പങ്കാളിയാകുവാന്‍ അവനെത്തന്നെ നമുക്ക്‌ ലഭ്യമാക്കുവാനുള്ള അവന്റെ രണ്ടാമത്തെ പടിയായിരുന്നു

b.    അവന്റെ മരണം അവന്റെ രക്തത്തെ അവന്റെ മാംസത്തിൽനിന്ന് പൂർണമായ് വേർപ്പെടുത്തിയ മരണമായിരുന്നു. ഇതിന്റെ മുൻകുറി യെഹൂദന്മാർ പെസഹാ കുഞ്ഞാടിനെ അറുക്കുന്നതിൽ കാണുന്നു.

c.     യോഹന്നാന്‍ 6 ന്റെ പാശ്ചാത്തലം പെസഹാ ആണ്. യഥാര്‍ത്ഥ കുഞ്ഞാട്‌ കര്‍ത്താവാണെന്ന്‌ അവര്‍ മനസ്സിലാക്കണമെന്ന് കർത്താവ് ആഗ്രഹിച്ചു.

d.    അവന്റെ മാംസം ഭക്ഷിക്കുക എന്നാല്‍ നമുക്കായി തന്റെ ശരീരം നല്‍കിക്കൊണ്ട്‌ അവൻ ചെയ്തതെല്ലാം വിശ്വാസത്താല്‍ സ്വീകരിക്കുക എന്നാണ്‌.

e.     അവന്റെ രക്തം കുടിക്കുക എന്നാല്‍ നമുക്കായി തന്റെ രക്തം ചിന്തുകയാൽ അവന്‍ നിര്‍വ്വഹിച്ചതെല്ലാം വിശ്വാസത്താല്‍ സ്വീകരിക്കുക എന്നാണ്‌.

f.      ഇത്തരത്തില്‍ അവന്റെ മാംസം ഭക്ഷിക്കുന്നതും അവന്റെ രക്തം പാനം ചെയ്യുന്നതും ക്രൂശിന്മേൽ അവന്‍ നമുക്കായി ചെയ്തവയില്‍ വിശ്വസിക്കുന്നതിനാല്‍, ജീവനായും ജീവസഹായമായും അവന്റെ വീണ്ടെടുപ്പില്‍ അവനെ നാം സ്വീകരിക്കുവാനാണ്‌.

3.    നിവസിക്കുന്നതിനായ് ഉയിർത്തെഴുന്നേറ്റു

a.     നമ്മുടെ ജീവനായി കര്‍ത്താവ്‌ അവനെത്തന്നെ ലഭ്യമാക്കുവാനായി ചെയ്ത മൂന്നാമത്തെ പടിയാണ്‌ പുനരുത്ഥാനം.

b.    യോഹന്നാന്‍ 6-ൽ "ജീവന്റെയും” “ജീവനുള്ളതിനെയും” കുറിച്ച്‌ കര്‍ത്താവ്‌ പലവട്ടം പ്രതിപാദിക്കുന്നു.

c.     ജീവന്റെ അപ്പം പരാമര്‍ശിക്കുന്നത്‌ അപ്പത്തിന്റെ പ്രകൃതത്തെ, അതായത്‌ ജീവനെ ആണ്‌. ജീവനുള്ള അപ്പം പരാമര്‍ശിക്കുന്നത്‌ അപ്പത്തിന്റെ അവസ്ഥയെ, അതായത്‌ ജീവനുള്ളത്‌ എന്നതിനെയാണ്

d.    അവന്‍ ജീവനുള്ള അപ്പമാണ്‌. അവന്‍ ക്രൂശിക്കപ്പെടുകയും അറുക്കപ്പെടുകയും ചെയ്തുവെങ്കിലും, അവന്‍ ഇപ്പോഴും ജീവിക്കുന്നു. പുനരുത്ഥാനത്തില്‍ ജീവിക്കുന്നവന്‍ അവന്‍ മാത്രമാണ്‌

ബുധൻ:

4.    ആരോഹണം ചെയ്തു

5.    ജീവൻ നൽകുന്ന ആത്മാവായിത്തീരുന്നു

a.     ഉയിര്‍പ്പിനു ശേഷവും ഉയിര്‍പ്പിലൂടെയും ജഡമായിത്തീര്‍ന്ന കര്‍ത്താവായ യേശു 1 കൊരിന്ത്യര്‍ 15:45 വ്യക്തമായി പ്രസ്താവിക്കുന്നതുപോലെ ജീവൻ നല്‍കുന്നവനായ ആത്മാവായി.

b.    ജീവന്‍ നല്‍കുന്ന ആത്മാവ്‌ എന്ന നിലയിലാണ്‌ അവന്‌ നമ്മുടെ ജീവനും ജീവസഹായവുമായിരിക്കുവാന്‍ കഴിയുന്നത്‌.

c.     അവന്‍ ആത്മാവാകയാല്‍, നമുക്ക്‌ അവനെ സ്വീകരിക്കുവാനും നമ്മുടെ ഭക്ഷണമായി അവനെ ആഹരിക്കുവാനും സാധിക്കും

വ്യാഴം:

6.    ജീവന്റെ വചനത്തിൽ ദേഹരൂപം എടുത്തിരിക്കുന്നു

a.     ക്രിസ്തു ജീവന്റെ അപ്പമായി ജീവന്റെ വചനത്തില്‍ ദേഹരുപം എടുത്തിരിക്കുന്നു.

b.    ആത്മാവ്‌ അത്ഭുതം നിറഞ്ഞതാണെങ്കിലും അത്‌ വളരെ മാര്‍മ്മികമാണ്‌. നമുക്ക്‌ ദൃഡവും ദൃശ്യവും സുവ്യക്തവും സ്പർശ്യവുമായ ഒന്ന്‌-ജീവന്റെ വചനം- ആവശ്യമാണ്‌.

c.     വചനം നമുക്ക്‌ പുറമേയുളളതാണ്‌. ഞാന്‍ വചനം എന്നിലേക്ക്‌ സ്വീകരിക്കുമ്പോള്‍, ഉടനെ അത്‌ ആത്മാവായിത്തീരുന്നു. ഞാന്‍ വചനം സംസാരിക്കുമ്പോള്‍ ആത്മാവ്‌ വീണ്ടും വചനമായിത്തിരുന്നു. നിങ്ങള്‍ വചനം നിങ്ങളിലേക്ക്‌ സ്വീകരിക്കുമ്പോള്‍ വചനം ഒരി ക്കല്‍കുടി ആത്മാവാകുകയും, നിങ്ങൾ വചനം സംസാരിക്കുമ്പോൾ, അത്‌ വീണ്ടും ആത്മാവാകുകയും ചെയ്യുന്നു

d.    നാം നമ്മുടെ പ്രവൃത്തിയുടെയും വേലയുടെയും കാര്യം കളഞ്ഞിട്ട്‌ കര്‍ത്താവിനെ ഭക്ഷിക്കുവാന്‍ പഠിക്കുകയും, അവനില്‍ നിന്ന്‌ ഭക്ഷിച്ചതിനാല്‍ ജീവിക്കുകയും വേണം. ഇതാണ്‌ നമ്മുടെ അനുദിന ജീവിതത്തിനുവേണ്ടിയുള്ള ജീവന്റെ ദിവ്യമാര്‍ഗ്ഗം

വെള്ളി:

ചോദ്യങ്ങൾ:

1.    കടലിന്മീതെയുള്ള യേശുവിന്റെ നടപ്പ് എന്തിനെ സൂചിപ്പിക്കുന്നു

2.    മനുഷ്യന്‌ ജീവൻ നല്‍കുവാനായ് കർത്താവ് എടുത്ത ആറ് പടികൾ ഏതൊക്കെ. അവ ചുരുക്കത്തിൽ വിശദീകരിക്കുക.

3.    കർത്താവ് അറുക്കപ്പെട്ടതിന്റെ പശ്ചാത്തലം വിവരിക്കുക

4.    യോഹന്നാന്‍ 6-ൽ "ജീവന്റെയും” “ജീവനുള്ളതിനെയും” വ്യത്യാസം എന്ത്?

5.    വചനം സ്വീകരിക്കുമ്പോഴും സംസാരിക്കുമ്പോഴും അന്തഃസ്ഥിതമായ് നടക്കുന്നത് എന്തെന്ന് വിവരിക്കുക.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page