ദൂത് പതിനേഴ്—ദാഹിക്കുന്നവരുടെ ആവശ്യം—ജീവന്റെ ദാഹശമനം (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 7:1-53
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
6. ദാഹിക്കുന്നവന്റെ ആവശ്യം—ജീവന്റെ ദാഹശമനം—7:1-52
7:1-53~omitted.
തിങ്കൾ:
ആമുഖം:
· കർത്താവ് നമ്മുടെ ഭക്ഷണവും പാനീയവുമാണ് എന്ന ചിന്ത തിരുവെഴുത്തുകളിലൂടനീളം കാണപ്പെടുന്നു. നമ്മുടെ വിശപ്പിനെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണം കർത്താവാണ്. നമ്മുടെ ദാഹം ശമിപ്പിക്കുന്ന ജീവ ജലവും അവനാണ്.
· പിതാവായ ദൈവം ഉറവിടവും പുത്രനായ ദൈവം ഭക്ഷണവും ആത്മാവായ ദൈവം പാനീയവുമാണ്.
· ക്രിസ്തു നമ്മുടെ ആത്മിക ഭക്ഷണമാണെന്നും പരിശുദ്ധാത്മാവ് നമ്മുടെ ആത്മീയ പാനീയമാണെന്നും, തന്റെ വിശപ്പും ദാഹവും ശമിപ്പിക്കുവാന്‍ മനുഷ്യൻ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടത് ആവശൃമാണെന്നും, നമ്മെ കാണിക്കുന്നതായ ഒരു രേഖ തിരുവെഴുത്തുകളിലുടനീളം ഉണ്ട്.
ചൊവ്വ:
പഠന രൂപരേഖ:
I. കൂടാരപ്പെരുന്നാളിന്റെ രംഗം—
A. ആറാം അദ്ധ്യായത്തിലെ പെസഹാപെരുന്നാളിന്റെ രംഗത്തില്‍നിന്നു വ്യത്യസ്തം
1. പെസഹാപെരുന്നാൾ, വർഷത്തെ ആദ്യപെരുന്നാൾ എന്ന നിലയിൽ മനുഷ്യജീവിതത്തിൻ്റെ ആരംഭത്തെ പരോക്ഷമായി സൂചിപ്പിക്കുന്നു (cf. പുറ. 12:2-3,6). അത് മനുഷ്യൻ്റെ സംതൃപ്തിക്കായുള്ള അന്വേഷണത്തോട് ബന്ധപ്പെട്ടിരിക്കുന്നു; അതിൻ്റെ ഫലം മനുഷ്യന്റെ വിശപ്പാണ്.
2. കൂടാരപ്പെരുന്നാൾ, വർഷത്തെ അവസാനത്തെ പെരുന്നാൾ എന്ന നിലയിൽ, മനുഷ്യജീവിതത്തിൻ്റെ പൂർത്തീകരണത്തെയും വിജയത്തെയും സൂചിപ്പിക്കുന്നു (cf.പുറ.23:16) അതിന്റെ അവസാനവും ഫലവും മനുഷ്യൻ്റെ ദാഹമാണ്.
3. പെസഹാപെരുന്നാളിന്റെ പശ്ചാത്തലത്തിൽ കർത്താവ് അവനെത്തന്നെ മനുഷ്യന്റെ വിശപ്പ് ശമിപ്പിക്കുന്ന ജീവൻ്റെ അപ്പമായി നൽകുന്നു. കൂടാരപ്പെരുന് നാളിന്റെ പശ്ചാത്തലത്തിൽ, മനുഷ്യൻ്റെ ദാഹം ശമിപ്പിക്കുന്ന ജീവനുള്ള വെള്ളം താൻ ഒഴുക്കുമെന്ന് കർത്താവ് വാഗ്ദാനം ചെയ്തു.
ബുധൻ:
B. ജീവിതത്തിന്റെ പൂർത്തീകരണത്തെയും വിജയത്തെയും മതപരമായ മാർഗ്ഗത്തിലുള്ള അതിന്റെ ആസ്വാദനത്തോടുകൂടെ സൂചിപ്പിക്കുന്നു
1. കൂടാരപ്പെരുന്നാൾ പരോക്ഷമായി സൂചിപ്പിക്കുന്നത് നമ്മുടെ തൊഴിൽ, നേട്ടം, ഔദ്യോഗിക ജീവിതം, എന്നിവയുടെ പൂർത്തീകരണത്തെയാണ്
2. പ്രവർത്തിക്കുകയോ വിശ്രമിക്കുകയോ ആണെങ്കിലും, നമ്മുടെ വിശപ്പ് അടക്കുവാനോ ദാഹം ശമിപ്പിക്കുവാനോ നമുക്ക് കഴിയുകയില്ല.
3. അദ്ധ്വാനിക്കുന്ന ജനത്തിന് കർത്താവ് ഭക്ഷണമാണ്; വിശ്രമിക്കുന്നവർക്ക് അവൻ ജീവനുള്ള വെള്ളം നൽകും
4. കർത്താവിനു മാത്രമേ, കൂടാരപ്പെരുന്നാളിൽ വിശ്രമിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്നവരുടെ ദാഹം ശമിപ്പിക്കുവാൻ കഴിയുകയുള്ളൂ. കർത്താവിനു മാത്രമേ ജീവജലം ഉള്ളു.
വ്യാഴം:
C. ജീവജലം ഒഴുകുന്ന നിത്യകൂടാരത്തിന്റെ ആവശ്യം അനുസ്മരിപ്പിക്കുന്നു
1. നല്ല ദേശത്തിലെ സ്വസ്ഥതയിലേക്ക് പ്രവേശിക്കാമെന്നുള്ള പ്രതീ ക്ഷയോടെ മരുഭൂമിയിൽ തങ്ങളുടെ പിതാക്കന്മാർ അലഞ്ഞപ്പോൾ എങ്ങനെ അവർ കൂടാരങ്ങളിൽ പാർത്തിരുന്നു (ലേവ്യ. 23:39-43) എന്ന് യിസ്രായേൽ മക്കൾ അനുസ്‌മരിക്കുവാൻ ദൈവം കൂടാരപ്പെരുന്നാൾ നിയമിച്ചു
2. കൂടാരം സൂചിപ്പിക്കുന്നത് ഒരു താൽക്കാലിക നിവാസത്തെയാണ്.
3. നാമെല്ലാവരും മരുഭൂമിയിൽ അലയുന്നവരും, കൂടാരങ്ങളിൽ പാർക്കുന്നവരും, പാറയിൽനിന്നുള്ള ജീവജലം കുടിക്കുന്നവരുമായ, തീർത്ഥാടകരാണ്. ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒരു ദിവസം യഥാർത്ഥ കൂടാരപ്പെരുന്നാൾ വരുമെന്നാണ്.
4. അത് നിത്യകൂടാരമായി പുതിയ യെരുശലേമുള്ള പുതിയ ആകാശത്തിലും പുതിയ ഭൂമിയിലുമായിരിക്കും.
5. പുതിയ യെരുശലേം മനുഷ്യര ോട് കൂടെയുള്ള ദൈവത്തിൻ്റെ കൂടാരമാണെന്ന് വെളിപ്പാട് 21:3 പറയുന്നു.
6. നാം സഞ്ചാരികളാണ്. നാം നമ്മുടെ ആത്യന്തിക ലക്ഷ്യത്തിലേക്ക്-പുതിയ ആകാശത്തിലും പുതിയ ഭൂമിയിലുമുള്ള നിത്യകൂടാരമായ പുതിയ യെരുശലേമിലേക്ക്- യാത്ര ചെയ്യുന്നു.
7. നമുക്ക് ഇവിടെ ദാഹം ശമിപ്പിക്കുന്ന യഥാര്‍ത്ഥ വെള്ളമില്ല; അത് അവിടെ പുതിയ യെരുശലേമിലാണ് ഉള്ളത്.
വെള്ളി:
ചോദ്യങ്ങൾ:
1. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ ഒമ്പത് സംഭവങ്ങളിൽ അഞ്ച് എണ്ണം ഏതൊക്കെ? 5 എണ്ണത്തെ ചുരുക്കി വ ിവരിക്കുക?
2. പിതാവായ ദൈവം ഉറവിടവും പുത്രനായ ദൈവം ഭക്ഷണവും ആത്മാവായ ദൈവം പാനീയവുമാണെന്ന ചിന്ത ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് വിവരിക്കുക.
3. എന്താണ് പെസഹാപെരുന്നാൾ, എന്താണ് കൂടാരപ്പെരുന്നാൾ? പെസഹാപെരുന്നാളിന്റെയും കൂടാരപ്പെരുന്നാളിന്റെയും പശ്ചാത്തലത്തിൽ കർത്താവ് അവനെത്തന്നെ എപ്രകാരം അവതരിപ്പിക്കുന്നു?
4. കൂടാരപ്പെരുന്നാൾ പരോക്ഷമായി സൂചിപ്പിക്കുന്നത് എന്തിനെ എന്ന് വിവരിക്കുക
5. കൂടാരപ്പെരുന്നാൾ ജീവജലം ഒഴുകുന്ന നിത്യകൂടാരത്തിന്റെ ആവശ്യം അനുസ്മരിപ്പിക്കുന്നത് എങ്ങനെയാണ്?