ദൂത് പതിനെട്ട്—ദാഹിക്കുന്നവരുടെ ആവശ്യം—ജീവന്റെ ദാഹശമനം (2)
തിരുവെഴുത്ത് വായന: യോഹന്നാൻ 7:1-53
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
6. ദാഹിക്കുന്നവന്റെ ആവശ്യം—ജീവന്റെ ദാഹശമനം—7:1-52
7:1-52~omitted.
തിങ്കൾ:
പഠന രൂപരേഖ:
II. ജീവന്‍ മതത്തിന്റെ പീഡനത്തിന്‍ കീഴില്‍
A. മതത്തിന്റെ ഗുഡാലോചനയും മതത്തിന്റെ പെരുന്നാളും
1. മതാനുസാരികള്‍ മതത്തിന്റെ പെരുന്നാളിനെ കര്‍ത്താവായ യേശുവിനെ പീഡിപ്പിക്കുവാനുള്ള അവസരമായി ഉപയോഗിച്ചു.
B. ജനത്തിന്റെ അവിശ്വാസത്തെ ജീവന്‍ സഹിക്കുന്നു
1. പീഡിപ്പിക്കുന്ന യെഹൂദന്മാര്‍ കര്‍ത്താവായ യേശുവിനെ കൊല്ലേണ്ടതിന് അന്വേഷിക്കുകയായിരുന്നു (7:1,21,25,30,32,34)
C. സമയത്തിലുള്ള ജീവന്റെ പരിമിതി
1. നിത്യനും അപരിമേയനും പരിധിയില്ലാത്തവനുമായ ദൈവം ആയിരുന്നുവെങ്കിലും (റോമ. 9:5), അവന്‍ സമയത്തിന്റെ കാര്യത്തില്‍പോലും പരിമിതിയുള്ള ഒരു മനുഷ്യനായി ഭൂമിയില്‍ ജീവിച്ചു (7:6-9).
D. ജീവന്‍ ദൈവമഹത്വം അന്വേഷിക്കുന്നു
1. കര്‍ത്താവ് സര്‍വ്വശക്തിയുള്ള ദൈവമാകുന്നു (യെശ.9:6); എന്നാൽ പീഡനത്തിന്‍ കീഴിലുള്ള ഒരു മനുഷ്യനെന്ന നിലയിൽ അവന്‍ തന്റെ പ്രവൃത്തിയില്‍ സ്വന്തമായ് പ്രവര്‍ത്തിച്ചില്ല.
2. കര്‍ത്താവ് സര്‍വ്വജ്ഞാനിയായ ദൈവമാകുന്നുവെങ്കിലും, അവന്‍ വീനീതനായ ഒരു മനുഷ്യനായി, നിരക്ഷരനായി കാണപ്പെട്ടു.
E. ജീവന്റെ ഉറവിടവും ഉത്ഭവസ്ഥാനവും-പിതാവായ ദൈവം
1. അവന്റെ ഉറവിടം പിതാവായ ദൈവമായിരുന്നുവെങ്കിലും, ഗലീലയിലെ നസറെത്തില്‍നിന്നുള്ള ഒരു മനുഷ്യനായി അവന്‍ വന്നു.
2. ഒരു നിര്‍ണ്ണായക തത്ത്വം ഇവിടെയുണ്ട്: കര്‍ത്താവിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും പുറംകാഴ്ച ഒരിക്കലും നന്നായിരിക്കുകയില്ല, എന്നാല്‍ ആന്തരിക ഉണ്മ അത്ഭുതകരമായിരിക്കും.
ചൊവ്വ:
III. ദാഹിക്കുന്നവരോടുള്ള ജീവന്റെ നിലവിളി
A. ഒടുക്കത്തെ നാള്‍, മനുഷ്യജീവിതത്തിലെ ഏതു വിജയത്തിന്റെയും എല്ലാ ആസ്വാദനവും അവസാനിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു—വാ. 37
1. ഏതുതരത്തിലുള്ള വിജയം നിങ്ങള്‍ക്കുണ്ടായാലും അതിന് ഒരു അവസാനനാള്‍ ഉണ്ടായിരിക്കും
2. “ഒടുക്കത്തെ നാൾ” എന്ന ശൈലി ആറും ഏഴും അദ്ധ്യായങ്ങളിലും കാണുന്നു (6:39-40:7:37).
3. എന്നാലും, ഇവ വത്യസ്തമായ രണ്ട് ഒടുക്കത്തെ നാളുകളാണ്. ആറാം അദ്ധ്യായത്തിലെ ഒടുക്കത്തെ നാൾ വിദൂര ഭാവിയില്‍ കര്‍ത്താവ് നമ്മെ ഉയിര്‍പ്പിക്കുമ്പോഴുള്ള അത്യന്തികമായ ഒടുക്കത്തെ നാള്‍ ആണ്.
4. ഏഴാം അദ്ധ്യായത്തിലെ ഒടുക്കത്തെ നാള്‍ നമ്മുടെ മനുഷ്യജീവിതത്തിലെ അനേകം ഒടുക്കത്തെ നാളുകളെ പരാമര്‍ശിക്കുന്നു.
B. വന്നു കുടിക്കുവിന്‍ എന്ന വിളി—വാ. 37
1. ജനം സംതൃപ്തരായിരുന്നില്ല. കഴിഞ്ഞ ഏഴു ദിവസം അവര്‍ ആസ്വദിച്ച കാര്യങ്ങള്‍ അവരുടെ ദാഹം ശമിപ്പിച്ചില്ല
2. അവര്‍ വന്ന് ക്രിസ്തുവിൽനിന്ന് കൂടിച്ചിരുന്നുവെങ്കിൽ, അവരുടെ ആളത്തത്തിന്റെ ആഴങ്ങളില്‍നിന്ന് ജീവജലത്തിന്റെ നദികള്‍ ഒഴുകുമായിരുന്നു.
3. അടിക്കപ്പെട്ട പാറയില്‍നിന്ന് പുറത്തേക്കൊഴുകുവാന്‍ പോകുന്ന പരിശുദ്ധാത്മാവാണ് ജീവജലം.
4. കര്‍ത്താവ് ഈ വാക്കുകൾ സംസാരിക്കുമ്പോള്‍ പരിശുദ്ധാത്മാവ് “അതുവരെയും ഇല്ലായിരുന്നു.” കാരണം കര്‍ത്താവ് അടിക്കപ്പെടുകയും തേജസ്കരിക്കപ്പെടുകയും ചെയ്തിട്ടില്ലായിരുന്നു (7:39)
ബുധൻ:
C. ജീവജലനദികളുടെ ഒഴുക്ക്—വാ. 38
1. നാലാം അദ്ധ്യാത്തില്‍, താന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനില്‍ നിത്യജീവനിലേക്ക് പ്രവഹിച്ചുയരുന്ന നീരുറവയായിത്തീരും എന്ന് കര്‍ത്താവ് പറഞ്ഞു.
2. ഏഴാം അദ്ധ്യാത്തില്‍ കര്‍ത്താവ് ഒന്നുകൂടി മുന്നോട്ട് പോയിട്ട്, തന്നില്‍നിന്ന് കുടിക്കുന്നവന് ജീവജലനദികളുടെ ഒഴുക്ക് ഉണ്ടാകുമെന്ന് പറഞ്ഞു.
3. കര്‍ത്താവ് കേവലം ഒരൊഴുക്കിനെക്കുറിച്ചല്ല, മറിച്ച് നദികളെക്കുറിച്ചായിരുന്നു പറഞ്ഞത്.
4. ജീവജലത്തിന്റെ ഏക നദി പരിശുദ്ധാത്മാവാണ്. ഈ ഏക നദിയില്‍നിന്ന് സമാധാനവും സന്തോഷവും ആശ്വാസവും നീതിയും ജീവനും വിശുദ്ധിയും സ്നേഹവും ക്ഷമയും താഴ്മയും തുടങ്ങി അനേക നദികള്‍ പുറത്തേക്ക് ഒഴുകും.
D. ആത്മാവ് അതുവരെ ഇല്ലായിരുന്നു—വാ. 39
1. ആദിമുതൽ തന്നെ ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നു, എന്നാൽ കര്‍ത്താവായ യേശു ഈ വാക്ക് സംസാരിക്കുമ്പോള്‍, അവന്‍ തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നതിനാല്‍ “ക്രിസ്തുവിന്റെ ആത്മാവ്” (റോമ.8:9) എന്ന നിലയിലും, "യേശുക്രിസ്തുവിന്റെ ആത്മാവ്" (ഫിലി.1:19) എന്ന നിലയിലും ആത്മാവ് “അതുവരെയും ഇല്ലായിരുന്നു.”
2. യേശു തേജസ്കരിക്കപ്പെട്ടത് അവന്‍ പുനരുത്ഥാനം ചെയ്തപ്പോഴായിരുന്നു
3. അവന്റെ പുനരുത്ഥാനത്തിനു ശേഷം, ദൈവത്തിന്റെ ആത്മാവ്, ജഡാവതാരം ചെയ്യുകയും ക്രൂശിക്കപ്പെടുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത യേശുക്രിസ്തുവിന്റെ ആത്മാവായിത്തീര്‍ന്നു.
4. ആത്മാവ് ദൈവത്തിന്റെ ആത്മാവായിരുന്നപ്പോള്‍, അവന് ദിവ്യമൂലകം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
5. അവന്‍ യേശുക്രിസ്തുവിന്റെ ആത്മാവായിത്തീര്‍ന്നപ്പോള്‍, അവന് ക്രിസ്തുവിന്റെ ജഡാവതാരം, ക്രൂശ്മരണം, പുനരുത്ഥാനം എന്നിവയുടെ എല്ലാ സാരാംശത്തോടും യാഥാര്‍ത്ഥ്യത്തോടുംകൂടെ ദിവ്യമുലകവും മനുഷ്യമുലകവും ഉണ്ടായിരുന്നു.
വ്യാഴം:
IV. ജീവന്റെ പ്രത്യക്ഷത മുലമുള്ള ഭിന്നത—വാ. 40-52
A. പുറമേയുള്ള കാഴ്ചപ്പാടനുസരിച്ച് പലരും കർത്താവിനെ മനസ്സിലാക്കി. എന്നാൽ നാം അവനെ ജഡപ്രകാരമല്ല (2 കൊരി.5:16), ആത്മാവിൻ പ്രകാരം അറിയണം.
B. പുറംകാഴ്ചക്ക് ശ്രദ്ധ കൊടുക്കരുത്. നാം അകമേയുള്ളത് കാണണം.
C. പുറമേയുള്ള കാഴ്ചപ്പാടനുസരിച്ചല്ല, ആന്തരിക യാഥാര്‍ത്ഥ്യമനുസരിച്ച് കര്‍ത്താവായ യേശുവിനെ അനുഗമിക്കുവാന്‍ നാം പഠിക്കണം.
വെള്ളി:
ചോദ്യങ്ങൾ:
1. ജീവന്‍ മതത്തിന്റെ പീഡനത്തിന്‍ കീഴിലായിരിക്കുന്നതിന്റെ വിവിധ വശങ്ങൾ വിവരിക്കുക.
2. വാക്യം 37-ലെ ഒടുക്കത്തെ നാള്‍ എന്തിനെ സൂചിപ്പിക്കുന്നു? ആറാം അദ്ധ്യായത്തിലെ ഒടുക്കത്തെ നാളും ഏഴാം അദ്ധ്യായത്തിലെ ഒടുക്കത്തെ നാളും തമ്മിലുള്ള വ്യത്യാസം എന്ത്
3. തന്നില്‍നിന്ന് കുടിക്കുന്നവന് ജീവജലനദികളുടെ ഒഴുക്ക് ഉണ്ടാകുമെന്ന് കർത്താവ് പറഞ്ഞത് എന്തുകൊണ്ട്?
4. വാക്യം 39-ൽ ആത്മാവ് അതുവരെ ഇല്ലായിരുന്നു എന്ന് പറഞ്ഞിരിക്കുന്നതിന്റെ അർഥം വിശദമാക്കുക. യേശുവിന്റെ തേജസ്കരണത്തിന്റെ മുൻപുള്ള ആത്മാവും തേജസ്കരണത്തിന് ശേഷമുള്ള ആത്മാവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുക
5. എന്തുകൊണ്ട് കർത്താവിനെ ജഡപ്രകാരമല്ല ആത്മാവിൻ പ്രകാരം അറിയണം എന്ന് പറഞ്ഞിരിക്കുന്നു?