ദൂത് പത്തൊൻപത്—പാപത്തിന്റെ ബന്ധനത്തിൻ കീഴിലുള്ളവരുടെ ആവശ്യം—ജീവന്റെ സ്വതന്ത്രമാക്കൽ (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 7:53—8:59
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
7. പാപത്തിന്റെ ബന്ധനത്തിൻ കീഴിലുള്ളവരുടെ ആവശ്യം—ജീവന്റെ സ്വാതന്ത്ര്യം—7:53—8:59
a. പാപമില്ലാത്തവൻ ആർ?—7:53—8:9
b. പാപത്തെ കുറ്റം വിധിക്കുവാനും ക്ഷമിക്കുവാനും കഴിയുന്നവൻ ആർ?—8:10-11
c. ജനത്തെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കുവാൻ കഴിയുന്നവൻ ആർ?—8:12-36
(1) ലോകത്തിന്റെ വെളിച്ചവും ജീവവെളിച്ചത്തിന്റെ ദാതാവുമായ, ക്രിസ്തു—വാ. 12-20
(2) ഞാൻ ആകുന്നവനായ, ക്രിസ്തു—വാ. 21-27
(3) മനുഷ്യപുത്രനായ ക്രിസ്തു ഉയർത്തപ്പെടുന്നു—വാ. 28-30
(4) യാഥാർഥ്യമായ പുത്രനായ ക്രിസ്തു—വാ. 31-36
d. പാപത്തിന്റെ സ്രോതസ്സും പാപത്തിന്റെ പെരുക്കവും ആർ?—8:37-44
(1) പാപത്തിന്റെ സ്രോതസ്സ്—നുണയന്മാരുടെ പിതാവായ, നുണയനായ, പിശാച്—വാ. 44
(2) പാപത്തിന്റെ പെരുക്കം—പിശാചിൽ നിന്നുള്ളവരായ, പിശാചിന്റെ മക്കൾ—വാ. 37-44
e. യേശു ആരാകുന്നു?—8:45-59
(1) പാപം ഇല്ലാത്തവൻ—വാ. 45-51
(2) അബ്രാഹാമിനു മുമ്പേ ഞാൻ ആകുന്നവൻ—വാ. 52-59
7:53-8:59~omitted
തിങ്കൾ:
ആമുഖം:
· കർത്താവായ യേശു ജനത്തിന് ജീവനും ജീവസഹായവുമാണെന്ന് തെളിയിക്കുവാൻ ഒമ്പത് സംഭവങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്.
· മൂന്നു മുതൽ ഏഴു വരെയുള്ള അദ്ധ്യായങ്ങളിൽ ആദ്യത്തെ ആറ് സംഭവങ്ങൾ, ഒരു കൂട്ടം അടയാളങ്ങളാണ്; അവ അനുലോമ വശത്ത് നമ്മുടെ ജീവനും ജീവസഹായവും എന്നനിലയിൽ കർത്താവിൻ്റെ വീണ്ടുംജനിപ്പിക്കൽ, തൃപ്തിവരുത്തൽ, സൗഖ്യമാക്കൽ, ജീവിപ്പിക്കൽ, പോഷിപ്പിക്കൽ, ദാഹം ശമി പ്പിക്കൽ എന്നീ ഭാവങ്ങൾ സൂചിപ്പിക്കുന്നു.
· എട്ടു മുതൽ പതിനൊന്നു വരെയുള്ള അദ്ധ്യായങ്ങളിലെ അവസാനത്തെ മൂന്ന് സംഭവങ്ങൾ മറ്റൊരു കൂട്ടം അടയാളങ്ങളാണ്. അവ പ്രതിലോമവശത്ത് മൂന്ന് പ്രധാന പ്രതിലോമ കാര്യങ്ങളായ പാപം, അന്ധത, മരണം എന്നിവയിൽനിന്ന് നമ്മെ വിടുവിക്കുവാൻ കർത്താവ് നമുക്ക് ജീവനാണെന്ന് സൂചിപ്പിക്കുന്നു.
പഠന രൂപരേഖ:
I. ന്യായപ്രമാണമാചരിക്കുന്ന മതം മഹാനായ ഞാനാകുന്നവന് എതിരാണ്
· മന്ദിരം പ്രതിനിധാനം ചെയ്യുന്ന (8:2,20) ന്യായപ്രമാണമുള്ള മതത്തിന് (8:5,17), ജനത്തെ പാപത്തിൽനിന്നും അതിൻ്റെ മരണത്തിൽ നിന്നും വിടുവിക്കുവാൻ കഴിയുകയില്ല
· സർപ്പവിഷമേറ്റ മനുഷ്യർക്കുവേണ്ടി ഞാനാകുന്നവനായ ക്രൂശിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രനായ കർത്താവായ യേശുവിന്, മതത്തിനും ന്യായപ്രമാണത്തിനും കഴിയാത്തതിനെ സാധിക്കുവാൻ കഴിയും
ചൊവ്വ:
A. മനുഷ്യപുത്രൻ ആയിത്തീരുന്നു
1. ഈ മഹാനായ ഞാനാകുന്നവൻ, മനുഷ്യനോടുള്ള ബന്ധത്തിൽ ദൈവംതന്നെ, മനുഷ്യപുത്രൻ ആയിത്തീർന്നു.
2. ദൈവത്തിന് മനുഷ്യൻ്റെ എല്ലാ അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കണമെങ്കിൽ, അവന് ഒരു മനുഷ്യനാകണമായിരുന്നു.
3. കർത്താവായ യേശു ദൈവപുത്രനായിരിക്കുന്നതിൽ സാത്താന് ഭയമില്ലായിരുന്നു. എന്നാൽ അവൻ മനുഷ്യനായിരിക്കുന്നത് സാത്താൻ ഭയപ്പെട്ടിരുന്നു.
B. പിശാചിനെ പുറത്താക്കുവാൻ മനുഷ്യനുവേണ്ടി ക്രൂശിൽ ഉയർത്തപ്പെട്ടു—സംഖ്യാ.21:4-9, യോഹ.3:14
1. ഒരു മനുഷ്യനെന്ന നിലയിൽ, മരുഭൂമിയിൽ പിച്ചള സർപ്പം എന്ന പോലെ ഉയർത്തപ്പെടുവാൻ അവൻ മനസ്സുവച്ചു
2. ക്രിസ്തു ക്രൂശിക്കപ്പെടുക മാത്രമല്ല, അവൻ ഉയർത്തപ്പെടുകയും ചെയ്തു
3. ക്രിസ്തു ഉയർത്തപ്പെട്ടു എന്നു പറയുമ്പോൾ വേദപുസ്‌തകം അർത്ഥമാക്കുന്നത് പ്രധാനമായും പിശാച് എന്ന സർപ്പത്തോടുള്ള അവൻ്റെ ഇടപെടലിനെയാണ്. 12:31-32
4. മനുഷ്യപുത്രൻ ഉയർത്തപ്പെടുമ്പോൾ ലോകത്തിൻ്റെ പ്രഭുവായ പിശാച് (പിശാച് എന്ന സർപ്പം) ന്യായംവിധിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്‌തു.
ബുധൻ
II. പാപത്തോട് ബന്ധപ്പെട്ട വശങ്ങൾ
A. പാപമില്ലാത്ത മനുഷ്യനില്ല
1. മതാനുസാരികൾ ഒരു കുടുക്കു ചോദ്യം കർത്താവിനോട് ചോദിച്ചു. പാപിയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് കർത്താവ് പറഞ്ഞിരുന്നുവെങ്കിൽ, രക്ഷകനും വീണ്ടടുപ്പുകാരനും എന്ന അവന്റെ പദവി അവന് നഷ്‌ടപ്പെടുമായിരുന്നു.
2. എന്നാൽ, മറുവശത്ത്, അവർ അവളെ കല്ലെറിഞ്ഞു കൊല്ലരുതെന്ന് പറഞ്ഞിരുന്നുവെങ്കിൽ അവൻ ന്യായപ്രമാണം ലംഘിക്കുന്നുവെന്ന് അവർ പറയുമായിരുന്നു. ഈ ചോദ്യം ശത്രുവിന്റെ നിഗൂഢമായ ഒരു ഉപായമായിരുന്നു
3. കർത്താവായ യേശു ഒഴികെ പാപമില്ലാത്തവൻ അരുമില്ല.
4. മറ്റുള്ളവരെ വിധിക്കരുത്, കാരണം നാം ഒരേതൂവലുള്ള പക്ഷികളാണ്.
5. യോഹ.8 ൽ പാപിയായ സ്ത്രീയോട് ഉള്ള ഇടപെടലിൽ കർത്താവിൻറെ ജ്ഞാനം വെളിപ്പെടുത്തുന്നു.
B. പാപത്തിന്റെ ഉറവിടം—പിശാച്—യോഹ. 8:44, വെളി.12:9;20:2, മത്താ.23:33; 3:7
1. പിശാചാണ് പാപത്തിൻ്റെ ഉറവിടം. പാപം പിശാചിന്റെ പ്രകൃതമാണ്. പിശാചിൻ്റെ പ്രകൃതമായ പാപം ഒരു ഭോഷ്കാണ്
2. ദൈവത്തിൻ്റെ ദിവ്യമൂലകം ജീവനും വെളിച്ചവുമായി മനുഷ്യൻ്റെ ഉള്ളിൽ പ്രവർത്തിച്ച്, മനുഷ്യനെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രനാക്കുന്നു.
C. പാപത്തിന്റെ അടിമകൾ
1. പാപപ്രകൃതമായി തന്നെത്തന്നെ മനുഷ്യനിലേക്ക് പകർന്നുകൊണ്ട് പിശാച്, എന്ന സാത്താൻ, മനുഷ്യവർഗ്ഗത്തെ മുഴുവൻ പാപത്തിന്റെ അടിമത്തത്തിലേക്ക് കൊണ്ടുവന്നു
വ്യാഴം:
D. പാപത്തിൻ്റെ പരിണതഫലം—മരണം 8:24,51-52, റോമ.5:1
E. പാപത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന കാര്യങ്ങൾ—യോഹ. 8:3,41,44
1. പാപത്തിൽ അടങ്ങിയിരിക്കുന്ന മൂന്ന് പ്രധാന കാര്യങ്ങൾ വ്യഭിചാരം അഥവാ ദുർന്നടപ്പ്, കൊലപാതകം, ഭോഷ്‌കുകൾ എന്നിവയാണ്
III. പാപം എന്ന പ്രശ്നം എങ്ങനെ പരിഹരിക്കാം?
A. പാപമില്ലാത്ത ഒരു മനുഷ്യൻ മാത്രം—യേശു മാത്രം
B. പാപത്തെ വിധിക്കുവാൻ യോഗ്യൻ യേശു മാത്രം, എന്നാൽ അവൻ അത് ചെയ്യുകയില്ല
C. പാപികളുടെ പാപം നിമിത്തം ഉയർത്തപ്പെട്ടു
1. പാപം സർപ്പത്തിൻ്റെ മൂർത്തരൂപവും പാപികളുടെ പാപം സർപ്പത്തിന്റെ വിഷവുമാണ്.
2. മനുഷ്യവർഗ്ഗത്തിന്റെ പാപകരമായ സർപ്പപ്രകൃതത്തോട് ഇടപെടുന്നതിന് ഒരു സർപ്പത്തിന്റെ രൂപത്തിൽ ക്രൂശിന്മേൽ അവൻ ഉയർത്തപ്പെടണമായിരുന്നു.
D. മനുഷ്യന്റെ പാപം മോചിക്കുവാൻ യോഗ്യനും പാപത്തിന്റെ അടിമത്തത്തിൽനിന്ന് മനുഷ്യനെ സ്വതന്ത്രനാക്കുവാൻ കഴിയുന്നവനും
1. പാപം വസ്തുനിഷ്ഠമായ പുറമേയുള്ള തെറ്റായ പ്രവൃത്തികൾ മാത്രമല്ല. നമ്മുടെ ആളത്തത്തിന്റെ അനുഭവനിഷ്ഠമായ പ്രകൃതമായിത്തീരുവാൻ, സാത്താൻ അവനെത്തന്നെ നമ്മിലേക്ക് കുത്തിവെച്ചതാണ്
2. പാപത്തിന്റ അടിമത്തത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കുവാൻ നമുക്ക് മറ്റൊരു ജീവൻ, ശക്തവും സമ്പന്നവുമായ ഒരു ഉന്നത ജീവൻ ആവശ്യമാണ്. അങ്ങനെയുള്ള ജീവനാകുവാൻ കർത്താവിനു മാത്രമേ കഴിയുകയുള്ളു.
3. മഹാനായ ഞാനാകുന്നവനായ യഹോവക്ക് മാത്രമേ ജീവനായി നമ്മിലേക്ക് വന്ന് നമ്മുടെ ഉള്ളിലുള്ള പാപപ്രകൃതത്തെ നിഷ്‌ഫലമാക്കുവാൻ കഴിയുകയുള്ളു.
E. കർത്താവ്, പാപത്തിന്റെ പരിണതഫലത്തിൽനിന്ന്- മരണത്തിൽനിന്ന്—മനുഷ്യനെ രക്ഷിക്കുവാൻ പ്രാപ്‌തൻ
വെള്ളി:
ചോദ്യങ്ങൾ:
1. കർത്താവായ യേശു ജനത്തിന് ജീവനും ജീവസഹായവുമാണെന്ന് തെളിയിക്കുവാൻ ഒമ്പത് സംഭവങ്ങൾ എങ്ങനെ ബൈബിളിൽ ക്രമീകരിച്ചിരിക്കുന്നു എന്ന് വിശദമാക്കുക?
2. ന്യായപ്രമാണമാചരിക്കുന്ന മതം മഹാനായ ഞാനാകുന്നവന് എതിരാണ് എന്ന് എന്തുകൊണ്ട് പറയുന്നു?
3. മതാനുസാരികൾ കർത്താവിനോട് ചോദിച്ച ചോദ്യത്തിലെ കുടുക്കു എന്തായിരുന്നു
4. പാപത്തോട് ബന്ധപ്പെട്ട അഞ്ച് വശങ്ങൾ ചുരുക്കത്തിൽ വിവരിക്കുക
5. പാപം എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് കർത്താവ് ആയിരിക്കുന്നതും ചെയ്തതുമായ അഞ്ച് കാര്യങ്ങൾ വിവരിക്കുക.