ദൂത് രണ്ട്—ജീവനും കെട്ടുപണിക്കും ഉള്ള ഒരു അവതാരിക (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 1:1-13
I. ദൈവത്തെ മനുഷ്യനിലേക്ക് കൊണ്ടുവരുവാനായി ജഡാവതാരം ചെയ്ത നിത്യവചനം
വരുന്നു—1:1—13:38
A. ജീവനും കെട്ടുപണിക്കുമുള്ള അവതാരിക—1:1-51
1. ദൈവം ആയിരുന്ന, പൂർവകാല നിത്യതയിലെ വചനം, ദൈവമക്കളെ ഉളവാക്കുവാൻ, സൃഷ്ടിയിലൂടെ ജീവനും വെളിച്ചവുമായി വരുന്നു—വാ.1-13
1:1 ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവം
ആയിരുന്നു.
1:2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
1:3 സകലവും അവനിലൂടെ ഉളവായി, ഉളവായിരിക്കുന്നത് ഒന്നും അവനിൽനിന്ന് വേറിട്ട് ഉളവായതല്ല.
1:4 അവനിൽ ജീവൻ ഉണ്ടായിരുന്നു, ജീവൻ മനുഷ്യരുടെ വെളിച്ചം ആയിരുന്നു.
1:5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു, ഇരുൾ അതിനെ ജയിച്ചതുമില്ല.
1:6 ദൈവത്താൽ അയയ്ക്കപ്പെട്ടിട്ട് ഒരു മനുഷ്യൻ വന്നു, അവന്റെ പേർ യോഹന്നാൻ എന്നായിരുന്നു.
1:7 വെളിച്ചത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തേണ്ടതിന് ഒരു സാക്ഷ്യത്തിനായി അവൻ വന്നു, എല്ലാവരും
അവനിലൂടെ വിശ്വസിക്കേണ്ടതിനു തന്നെ.
1:8 അവൻ വെളിച്ചം അല്ലായിരുന്നു, വെളിച്ചത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തേണ്ടതിനത്രേ അവൻ
വന്നത്.
1:9 ലോകത്തിലേക്കു വന്നുകൊണ്ട്, ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം
ഇതായിരുന്നു.
1:10 അവൻ ലോകത്തിൽ ഉണ്ടായിരുന്നു, ലോകമോ അവനിലൂടെ ഉളവായി, എങ്കിലും ലോകം
അവനെ അറിഞ്ഞില്ല.
1:11 തന്റെ സ്വന്തമായവരിലേക്ക് അവൻ വന്നു, എങ്കിലും അവന്റെ സ്വന്തമായവർ അവനെ
സ്വീകരിച്ചില്ല.
1:12 എന്നാൽ അവനെ സ്വീകരിച്ചവർക്ക് അത്രയും, അവന്റെ നാമത്തിലേക്കു
വിശ്വസിച്ചവർക്കുതന്നെ, ദൈവമക്കൾ ആകുവാൻ അവൻ അധികാരം നൽകി,
1:13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഹിതത്തിൽ നിന്നല്ല, മനുഷ്യന്റെ ഹിതത്തിൽ
നിന്നുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.
പഠന രൂപരേഖ:
തിങ്കൾ:
I. ദൈവം ആയിരുന്ന വചനം ജീവനും വെളിച്ചവുമായി ദൈവമക്കളെ ഉളവാക്കുവാൻ വരുന്നു
A. ആദിയിൽ വചനം
1. ആദി—പൂർവ്വകാല നിത്യതയെ കാണിക്കുന്നു—ഉല്പ. 1:1 യോഹ. 1:1
a. ഉല്പത്തി 1:1-ൽ പറയുന്ന ആദിയിൽ സമയത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു എന്നാൽ യോഹന്നാൻ 1:1-ൽ പറയുന്ന ആദിയിൽ ആരംഭമില്ലാത്ത നിത്യതയെ സൂചിപ്പിക്കുന്നു.
b. യോഹന്നാന്റെ ശുശ്രൂഷ ഒരു കേടുപോക്കൽ ശുശ്രൂഷ ആയിരുന്നു. അത് ഒരു സാഹചര്യത്തെ ആരംഭത്തിൽ ആയിരുന്ന അവസ്ഥയിലേക്ക് മടക്കികൊണ്ടുവരുന്നു.
c. ആദിയിൽ ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
d. സഭയാകുന്ന വല, കീറിയതും അനേക ഉപദേശങ്ങളും പഠിപ്പിക്കലുകളും ധാരണകളും ആശയങ്ങളും നിമിത്തം നിറയെ വിള്ളലുകൾ നിറഞ്ഞതുമാണ്.
e. ജീവനാൽ മാത്രമേ ആത്മിയ വലയിലെ വിള്ളലുകൾ പോക്കുവാൻ കഴിയുകയുള്ളൂ.
2. വചനം—ദൈവത്തിന്‍റെ നിർവ്വചനവും വിശദീകരണവും ആവിഷ്കാരവും—യോഹ. 1:4a
a. ദൈവം ഒരു മർമ്മം ആണെങ്കിലും, ദൈവത്തിന്റെ വചനമായ ക്രിസ്തു അവനെ നിർവചിക്കുകയും വിശദീകരിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നു.
ചൊവ്വ:
B. വചനം ദൈവത്തോടുകൂടെ—വാ. 1, 2
1. വചനം ദൈവത്തോടു കൂടെയായിരുന്നു, അത് എപ്പോഴും ദൈവത്തോടു കൂടെയായിരിക്കുന്നു. വചനം വരുമ്പോൾ ദൈവം വരുന്നു. വചനത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ട്
C. വചനം ദൈവമായിരുന്നു—വാ. 1
1. യോഹന്നാന്റെ സുവിശേഷം മുഴുവൻ മനസ്സിലാക്കുവാനുള്ള രഹസ്യം നമുക്ക് ഈ വാക്യത്തിൽ കാണാം
2. ക്രിസ്തുവിന്റെ ദൈവത്വം ശാശ്വതവും, നിരപേക്ഷവുമാണ്. പൂർവ്വകാല നിത്യത മുതൽ ഭാവികാല നിത്യത വരെ അവൻ ദൈവത്തോടുകൂടെയുള്ളവനും, ദൈവവുമാണ്
D. വചനത്താലുള്ള സൃഷ്ടി—വാ. 3
1. സൃഷ്ടി വചനത്തിലൂടെ ഉളവായി.
2. വാക്യം മൂന്നിന്റെ അർഥം അവനെക്കൂടാതെ ഒന്നിനും നിലനിൽപ്പില്ല.
3. ദൈവത്തിന്റെ സൃഷ്ടിയിൽ അധ്വാനമില്ല, സംസാരം മാത്രമേയുള്ളു. പുതിയ സൃഷ്ടിയിലും ഇതുതന്നെയാണ് തത്ത്വം. ഒരുവൻ "കര്‍ത്താവായ യേശു” എന്നു പറയുമെങ്കില്‍ അവന്‍ പുതിയ മനുഷ്യനാകും.
4. നാം വചനം സ്വീകരിക്കുമ്പോഴെല്ലാം ഇല്ലാത്ത ഒന്ന് ഉളവാകുന്നു. നമുക്ക് വചനം ഉള്ളിടത്തോളം നമുക്ക് സകലവുമുണ്ട്. വചനമുള്ളപ്പോൾ നമുക്ക് ശക്തി, ആരോഗ്യം, ജ്ഞാനം മുതലായ സകലവുമുണ്ട്. വചനം ഉപാധിയും മണ്ഡലവും ആണ്.
ബുധൻ:
E. ജീവൻ വചനത്തിൽ—വാ. 4
1. വചനത്തിൽ ജീവനുണ്ട്. ഇതാണ് ഏറ്റവും പ്രധാന കാര്യം.
2. ക്രിസ്തു ജീവനായ് വരുന്നതിനു മുമ്പ് അവൻ സകലവും സൃഷ്ടിച്ചു. ദൈവത്തെ ജീവനായി ഉൾക്കൊള്ളുവാൻ ഒരാത്മാവോടു കൂടി മനുഷ്യനെ ഒരു പാത്രമായ്, ഒരു സ്വീകരണിയായ് നിർമ്മിച്ചു—സെഖ. 12:1
3. നാം വചനം സ്വീകരിക്കുമ്പോൾ. അതിനുള്ളിലെ ദിവ്യവും സൃഷ്ടിക്കപ്പെടാത്തതുമായ ജീവൻ നാം സ്വീകരിക്കുന്നു
വ്യാഴം:
F. ജീവൻ മനുഷ്യന്റെ വെളിച്ചം—വാ. 4
1. വചനം സ്വീകരിച്ചപ്പോൾ ദിവ്യ ജീവൻ നമ്മിൽ കടന്നുവരികയും അത് നമ്മുടെ ഉള്ളിൽ ജീവന്റെ പ്രകാശമായിത്തീരുകയും ചെയ്തു. നാം ദൈവത്തിൽ നിന്ന് ജനിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും ശക്തമായ സ്ഥിരീകരണം ഈ പ്രകാശനമാണ്.
2. ജീവന്റെ വെളിച്ചം നമ്മുടെയുള്ളിൽ പ്രകാശിക്കുമ്പോൾ, ഇരുളിന് അതിനെ പിടിച്ചടക്കുവാൻ കഴിയുകയില്ല—വാ. 5
3. വിശ്വസിക്കുന്നവർക്ക് ജീവൻ ദൈവമക്കൾ ആകുവാനുള്ള അധികാരം ആയിത്തീരുന്നു—വാ.12, 13
4. കർത്താവിനെ വിശ്വസിക്കുക എന്നത് അവനെ സ്വീകരിക്കുന്നതിന് തുല്യമാണ്.
5. മനുഷ്യർ ദൈവമക്കളാകുന്നതിലൂടെ അവന് ദിവ്യ ജീവനും ദിവ്യ സ്വഭാവവും ലഭിക്കുന്നു.
6. അനേകം മക്കളെ ജനിപ്പിച്ചതിന്റെ ഉദ്ദേശം അവന്റെ വർദ്ധനവും അവന്റെ സംഘാത ആവിഷ്കാരവും തന്റെ പൂർണ്ണ ആവിഷ്കാരമായിത്തീരുവാൻ ആണ്.
ചോദ്യങ്ങൾ:
1. ആദിയിൽ എന്ന പദം ഉല്പത്തി 1:1 പറയുന്നത്, യോഹന്നാൻ 1:1 ൽ നിന്നും വ്യത്യസ്തമാണ് എന്തുകൊണ്ട്?
2. യോഹന്നാന്റെ സുവിശേഷം ഒരു കേടുപോക്കൽ ശുശ്രൂഷ ആണ് എന്ന് പറയുവാൻ കാരണമെന്ത്?
3. വചനം വരുമ്പോൾ ദൈവം വരുന്നു എന്ന് പറയുന്നത് എന്തുകൊണ്ട്?
4. ക്രിസ്തുവും ദൈവവും ഒരുവനോ അതോ ഇരുവരോ? അവനും ദൈവവും ഒന്നാണെങ്കിൽ എന്തുകൊണ്ട് അവൻ ദൈവത്തോട് കൂടെ എന്ന് ബൈബിൾ പറയുന്നു?
5. എന്തുകൊണ്ട് വാ. 2-ൽ "അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു" എന്ന് ആവർത്തിച്ചിരിക്കുന്നു?
6. വചനം ഇല്ലാത്തതിനെ ഉളവാകുന്നു എന്നത് വിശദമാക്കുക
7. ജീവനായ് വരുന്നതിനു മുമ്പ് ക്രിസ്തു പ്രത്യേകമായ് എന്ത് ചെയ്തു?
8. എന്തുകൊണ്ട് ജീവൻ മനുഷ്യരുടെ വെളിച്ചം ആയിരുന്നു എന്ന് പറഞ്ഞിരിക്കുന്നു?
9. ദൈവമക്കളാകുന്നതിലൂടെ മനുഷ്യർക്ക് എന്ത് ലഭിക്കുന്നു? നമ്മെ ദൈവമക്കളായ് ജനിപ്പിച്ചതിന്റെ ഉദ്ദേശം എന്താണ്?