ദൂത് ഇരുപത്—പാപത്തിന്റെ ബന്ധനത്തിൻ കീഴിലുള്ളവരുടെ ആവശ്യം—ജീവന്റെ സ്വതന്ത്രമാക്കൽ (2)
തിരുവെഴുത്ത് വായന: യോഹന്നാൻ 7:53—8:59
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
7. പാപത്തിന്റെ ബന്ധനത്തിൻ കീഴിലുള്ളവരുടെ ആവശ്യം—ജീവന്റെ സ്വാതന്ത്ര്യം—7:53—8:59
a. പാപമില്ലാത്തവൻ ആർ?—7:53—8:9
b. പാപത്തെ കുറ്റം വിധിക്കുവാനും ക്ഷമിക്കുവാനും കഴിയുന്നവൻ ആർ?—8:10-11
c. ജനത്തെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കുവാൻ കഴിയുന്നവൻ ആർ?—8:12-36
(1) ലോകത്തിന്റെ വെളിച്ചവും ജീവവെളിച്ചത്തിന്റെ ദാതാവുമായ, ക്രിസ്തു—വാ. 12-20
(2) ഞാൻ ആകുന്നവനായ, ക്രിസ്തു—വാ. 21-27
(3) മനുഷ്യപുത്രനായ ക്രിസ്തു ഉയർത്തപ്പെടുന്നു—വാ. 28-30
(4) യാഥാർഥ്യമായ പുത്രനായ ക്രിസ്തു—വാ. 31-36
d. പാപത്തിന്റെ സ്രോതസ്സും പാപത്തിന്റെ പെരുക്കവും ആർ?—8:37-44
(1) പാപത്തിന്റെ സ്രോതസ്സ്—നുണയന്മാരുടെ പിതാവായ, നുണയനായ, പിശാച്—വാ. 44
(2) പാപത്തിന്റെ പെരുക്കം—പിശാചിൽ നിന്നുള്ളവരായ, പിശാചിന്റെ മക്കൾ—വാ. 37-44
e. യേശു ആരാകുന്നു?—8:45-59
(1) പാപം ഇല്ലാത്തവൻ—വാ. 45-51
(2) അബ്രാഹാമിനു മുമ്പേ ഞാൻ ആകുന്നവൻ—വാ. 52-59
7:53-8:59~omitted
തിങ്കൾ:
പഠന രൂപരേഖ:
F. സ്വതന്ത്രമാക്കുന്ന മാർഗ്ഗം
1. ജീവന്റെ വെളിച്ചത്താൽ
a. കർത്താവായ യേശു പാപത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കുന്നതു ജീവൻ്റെ വെളിച്ചമായി നമ്മിലേക്ക് വരുന്നതിനാലാണ്.
b. പാപത്തിൻ്റെ അടിമത്തത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കുന്ന ജീവവെളിച്ചം നമ്മിലുള്ള സർപ്പസ്വഭാവത്തെ കൊല്ലുന്നു.
ചൊവ്വ:
2. യാഥാർത്ഥ്യമായ പുത്രനാൽ
a. നാം പാപത്തിൽനിന്ന് സ്വതന്ത്രരാകുന്നത് യാഥാർത്ഥ്യമെന്ന നിലയിൽ പുത്രനാലുമാണ് (8:32,36)
b. യാഥാർത്ഥ്യം എന്നത് കർത്താവുതന്നെയായ സത്യം എന്ന യാഥാർത്ഥ്യമാണ് (14:6;1:14,17).
c. യോഹന്നാൻ 8:32-ൽ യാഥാർത്ഥ്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നു പറയുന്നു. 8:36-ൽ പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കും എന്നു നമ്മോട് പറയുന്നു. ഇത് തെളിയിക്കുന്നത് കർത്താവു തന്നെയായ പുത്രനാണ് യാഥാർത്ഥ്യം എന്നാണ്.
d. കർത്താവ് ദൈവത്തിന്റെ ദേഹരൂപമായിരിക്കുന്നതുകൊണ്ട് (കൊലൊ.2:9), ദൈവം എന്താണോ അതിൻ്റെ യാഥാർത്ഥ്യമാണ് അവൻ. അങ്ങനെ, യാഥാർത്ഥ്യം എന്നത് നാം അനുഭവിച്ചറിയുന്ന ദൈവത്തിൻ്റെ ദിവ്യമൂലകം തന്നെയാണ്.
e. മഹാനായ ഞാനാകുന്നവൻ എന്ന നിലയിൽ കർത്താവ് നമ്മിലേക്ക് ജീവനായി കടന്നുവരുമ്പോൾ, അവൻ നമ്മുടെ ഉള്ളിൽ വെളിച്ചമായി പ്രകാശിക്കുന്നു, അത് യാഥാർത്ഥ്യമായി ദിവ്യമൂലകം നമ്മിലേക്ക് കൊണ്ടുവരുന്നു.
f. നമ്മിലേക്ക് പകരപ്പെടുകയും നാം അനുഭവിച്ചറിയുകയും ചെയ്യുന്ന ദിവ്യമൂലകമായ ഈ യാഥാർത്ഥ്യം മനുഷ്യന്റെ വെളിച്ചമായി ദിവ്യജീവനാൽ നമ്മെ പാപത്തിന്റെ അടിമത്തത്തിൽനിന്നും സ്വതന്ത്രരാക്കുന്നു.
g. ഈ ദിവ്യ ജീവനും വെളിച്ചവും നിങ്ങളെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്നു.
ബുധൻ:
IV. കർത്താവിന്റെ വ്യക്തി
ഈ അദ്ധ്യായം കർത്താവിന്റെ വ്യക്തിയെ നമുക്ക് വെളിപ്പെടുത്തുന്നു
A. മഹാനായ ഞാനാകുന്നവൻ
1. മഹാനായ ഞാനാകുന്നവനായ യഹോവയാണ് കർത്താവ് (8:24, 28,58).
2. ഞാനാകുന്നവൻ എന്നത് യഹോവയെന്ന പേരിന്റെ അർത്ഥവും (പുറ.3:14) യഹോവ എന്നത് മനുഷ്യനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ നാമവും ആകുന്നു (ഉല്‌പ. 2:7).
3. കർത്താവ് മഹാനായ ഞാനാകുന്നവൻ ആയി നിത്യത മുതൽ നിത്യതവരെ നിലനിൽക്കുന്ന ശാശ്വതനാണ്. അവൻ ആദ്യന്ത വിഹീനനാണ്.
4. മഹാനായ ഞാനാകുന്നവൻ എന്ന നിലയിൽ അവൻ സ്വയം നിലനിൽക്കുന്നവൻ നിത്യതയോളം എന്നേക്കും നിലനിൽക്കുന്നവൻ ആണ്.
5. കർത്താവ് ഞാനാകുന്നവൻ എന്നു പറയുന്നതിന്റെ അർത്ഥം നമുക്ക് എന്താവശ്യമുണ്ടോ അതാകുന്നു അവൻ എന്നാണ്.
B. അബ്രഹാമിനു മുമ്പേ ഉള്ളവനും അബ്രഹാമിനെക്കാൾ വലിയവനും
1. നിത്യനായ എന്നേക്കും നിലനിൽക്കുന്ന ദൈവമായ മഹാനായ ഞാനാകുന്നവനായ കർത്താവ് അബ്രഹാമിന് മുമ്പേ ഉള്ളവനും അബ്രഹാമിനേക്കാൾ വലിയവനും ആണ് (8:53)
C. പുത്രൻ യാഥാർത്ഥ്യമായി
1. എല്ലാ ദിവ്യ മൂലകവും തന്റെ വിശ്വാസികളിലേക്ക് പകരുന്നതിനായി യാഥാർത്ഥ്യമെന്ന നിലയിൽ കർത്താവാണ് പുത്രൻ
വ്യാഴം:
D. മനുഷ്യപുത്രൻ
1. ഒരു വശത്ത്, അവൻ മഹാനായ ഞാനാകുന്നവനാണ്. മറുവശത്ത്, അവൻ മനുഷ്യപുത്രനാണ് (8:28).
2. വീണ്ടെടുപ്പില്ലാതെ ദൈവത്തിനുപോലും പാപം ക്ഷമിക്കുവാൻ കഴിയുമായിരുന്നില്ല.
3. അവൻ ക്രൂശിൽ മനുഷ്യപുത്രനായി ഉയർത്തപ്പെടുകയും, നമ്മുടെ പാപങ്ങൾ വഹിക്കുകയും, നമ്മുടെ പാപങ്ങളിൽ നിന്നെല്ലാം നമ്മെ വീണ്ടെടുക്കുകയും ചെയ്‌തതിനാൽ, അവന് പാപങ്ങൾ ക ്ഷമിക്കുവാനുള്ള സ്ഥാനമുണ്ടായിരുന്നു
4. കർത്താവ് വചനവും ആത്മാവും ആകുന്നു എന്ന് യോഹന്നാന്റെ സുവിശേഷം മുഴുവൻ വെളിപ്പെടുത്തുന്നു.
5. ആത്മാവിനെ സ്‌പർശിക്കുകയും വചനം സ്വീകരിക്കുകയും ചെയ്‌താൽ നമുക്ക് കർത്താവിനെത്തന്നെ ലഭിക്കും (8:31).
6. നാം കർത്താവിന്റെ വചനവുമായുള്ള ബന്ധത്തിൽ നമ്മെത്തന്നെ സൂക്ഷിച്ചാൽ, അതിനർത്ഥം നാം കർത്താവിൽതന്നെ വസിക്കുന്നു എന്നാണ്. വചനവുമായി ബന്ധപ്പെടുന്നതുമൂലം, നാം നിത്യവും ശാശ്വതവുമായ ജീവന്റെ ഉറവിടത്തെ സ്‌പർശിക്കുകയാണ്.
7. കർത്താവുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നതിൻ്റെ ഫലമായി, നാം ഒരിക്കലും മരണം രുചിക്കുകയില്ല (8:51).
വെള്ളി:
ചോദ്യങ്ങൾ:
1. പാപത്തിന്റെ ബന്ധനത്തിൻ കീഴിലുള്ളരെ സ്വതന്ത്രമാക്കുന്ന മാർഗ്ഗം വിവരിക്കുക
2. കർത്താവിന്റെ വ്യക്തിയുടെ സവിശേഷതകൾ ഈ അധ്യായം ആസ്പദമാക്കി ചുരുക്കത്തിൽ വിവരിക്കുക?
3. വീണ്ടെടുപ്പില്ലാതെ ദൈവത്തിനുപോലും പാപം ക്ഷമിക്കുവാൻ കഴിയുമായിരുന്നില്ല എന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്
4. കർത്താവുമായി ബന്ധപ്പെടുവാൻ നമുക്ക് വചനം മുഖാന്തരം എങ്ങനെ സാധിക്കും?