ദൂത് ഇരുപത്തിയൊന്ന്—മതത്തില്‍ അന്ധരുടെ ആവശ്യം—ജീവന്റെ കാഴ്ചയും ജീവന്റെ മേയ്പും (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 9:1-41
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
8. മതത്തിലെ കുരുടന്റെ ആവശ്യം—ജീവന്റെ കാഴ്ച്ചയും ജീവന്റെ മേയ്‌പ്പും— 9:1—10:42
a. ജീവന്റ െ കാഴ്ച്ച—മതത്തിലെ കുരുടന്—9:1-41
(1) കുരുടനായി ജനിച്ചു—വാ. 1-3
(2) വെളിച്ചത്താലും ജീവന്റെ അഭിഷേകത്താലും കാഴ്ച്ച പ്രാപി ക്കുന്നു—വാ. 4-13
(3) മതത്താൽ ഉപദ്രവമേൽക്കുന്നു—വാ. 14-34
(4) ദൈവപുത്രനിലേക്ക് വിശ്വസിക്കുന്നു—വാ. 35-38
(5) കുരുടരായ മതാനുസാരികളുടെമേലുള്ള ജീവന്റെ ന്യായവിധി— വാ. 39-41
9:1-41~omitted.
തിങ്കൾ:
ആമുഖം:
· യോഹന്നാന്റെ സുവിശേഷത്തിലെ ഒമ്പത് സംഭവങ്ങള്‍ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തെ ആറ് സംഭവങ്ങളില്‍ കര്‍ത്താവ് നമ്മെ അനുലോമമായ കാര്യങ്ങളിലേക്ക് കൊണ്ടുവരുന്നു, എന്നാൽ അവസാനത്തെ മൂന്ന് സംഭവങ്ങളിൽ കര്‍ത്താവ് നമ്മെ പ്രതിലോമമായതിൽ നിന്നും വിടുവിക്കുന്നു.
പഠന രൂപരേഖ:
I. അന്ധര്‍ക്ക് ജീവന്റെ കാഴ്ച
· ന്യായപ്രമാണമുള്ള മതത്തിന് അന്ധനായ മനുഷ്യന് ഒരു നന്മയും ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നും, എന്നാല്‍ ലോകത്തിന്റെ വെളിച്ചമായ കര്‍ത്താവായ യേശുവിന് ജീവമാര്‍ഗ്ഗത്തില്‍ അവന് കാഴ്ച നല്‍കുവാന്‍ കഴിഞ്ഞുവെന്നും ഈ സംഭവം തെളിയിക്കുന്നു.
A. പിറവിയിലേ കുരുടനായവന്‍
1. നമ്മുടെ അന്ധത നമ്മുടെ പാപപ്രകൃതം മൂലമാണ്. പാപികളായ നാം പ്രകൃത്യാ അന്ധരാണ്.
ചൊവ്വ:
B. വെളിച്ചം ലഭിക്കുന്നു
1. ജീവന്റെ വെളിച്ചത്താല്‍
a. മരിച്ചവര്‍ക്ക് ഒ ന്നും കാണുവാന്‍ കഴിയുകയില്ല. അതുകൊണ്ട്, ജീവന്റെ കുറവിനെയാണ് അന്ധത സൂചിപ്പിക്കുന്നത്.
2. മനുഷ്യത്വവുമായി ഇഴുകിച്ചേർന്ന ജീവന്റെ വചനത്തിന്റെ അഭിഷേകത്താൽ
a. 9:6-ലെ കളിമണ്ണ് റോമര്‍ 9:21-ലെപ്പോലെ കളിമണ്ണായ മനുഷ്യത്വത്തെ സൂചിപ്പിക്കുന്നു.
b. തുപ്പൽ മത്തായി 4:4-ൽ കര്‍ത്താവിന്റെ “വായിലൂടെ പുറപ്പെടുന്ന” ഒന്ന് എന്ന നിലയില്‍ അത് ആത്മാവും ജീവനും ആയ അവന്റെ “വചനങ്ങളെ” (യോഹ.6:63) സൂചിപ്പിക്കുന്നു.
c. ക്രിസ്തുവിന്റെ വായില്‍നിന്നു പുറപ്പെട്ടുവരുന്ന വചനം ആത്മാവാണ്.
d. തുപ്പല്‍ കളിമണ്ണുമായി കലരുന്നത് മനഷ്യത്വം കര്‍ത്താവിന്റെ ജീവനുള്ള വചനവുമായി കലരുന്നതിനെ സൂചിപ്പിക്കുന്നു.
e. കര്‍ത്താവ് അവന്റെ വചനത്തിലൂടെയും വചനത്താലും അവന്റെ സാരാംശം നമ്മോടു ഇഴുകിച്ചേര്‍ക്കുന്നു
f. അന്ധമായ കണ്ണുകളെ കര്‍ത്താവിന്റെ തുപ്പൽ കൊണ്ടുണ്ടാക്കിയ ചേറിനാല്‍ കര്‍ത്താവ് അഭിഷേകം ചെയ്യുന്നത്, സാത്താനാൽ അന്ധമാക്കപ്പെട്ട നമ്മുടെ കണ്ണുകൾക്ക് കര്‍ത്താവിന്റെ ആത്മാവായ അവന്റെ വചനം നമ്മുടെ മനുഷ്യ പ്രകൃതവുമായ് കലരുന്നതിന്റെ അഭിഷേചനത്താൽ കാഴ്ച ലഭിക്കും എന്ന് സൂചിപ്പിക്കുന്നു.
ബുധൻ:
3. ജീവന്റെ വചനം അനുസരിക്കുന്നതിനാലും പഴയ മനുഷ്യത്വം കഴുകിക്കളയുന്നതിനാലും
a. നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ച ലഭിക്കുന്നതിന് നാം പിന്തുടരേണ്ടതിന് മൂന്ന് പടികളുണ്ട്.
b. ഒന്നാമത്, കളിമണ്ണ് തുപ്പല്‍ സ്വീകരിക്കുകയും അതുമായി ഇഴുകിച്ചേരുകയും വേണം. അതായത്, പഴയ മനുഷ്യനാകുന്ന, കളിമണ്ണാകുന്ന, നാം തുപ്പലായ കര്‍ത്താവിന്റെ വചനം സ്വീകരിക്കുകയും കര്‍ത്താവുമായി അവന്റെ വചനത്തില്‍ ഇഴുകിച്ചേരുകയും വേണം.
c. രണ്ടാമത്തെ പടി, കര്‍ത്താവിനെ അവന്റെ വചനത്തില്‍ നാം സ്വീകരിച്ചു കഴിഞ്ഞാല്‍, നമുക്ക് അഭിഷേകം ലഭിക്കും.
d. മൂന്നാമത്തെപടി, പഴയ സ്വയത്തെ മരിപ്പിക്കണം. പഴയ കളിമണ്ണ് മരണജലത്തില്‍ ആക്കിവയ്ക്കണം.
e. ഇതിൽ അടങ്ങിയ അത്ഭുതകരമായ തത്ത്വം നാം തിരിച്ചറിയണം.
f. നാം ആദ്യം കര്‍ത്താവിനെ അവന്റെ വചനത്തില്‍ സ്വീകരിച്ച് അവനുമായി ഇഴുകിച്ചേരണം. അപ്പോള്‍ നമുക്ക് ജീവന്റെ ആത്മാവിന്റെ അഭിഷേകം നമ്മില്‍ ഉണ്ടാകുകയും അത് നമ്മെയെല്ലാം അയക്കപ്പെട്ടവരുടെ സ്ഥാനത്താക്കുകയും ചെയ്യും.
g. സ്വയത്തെ മരിപ്പിക്കുവാന്‍ മരണജലത്തില്‍ അടക്കപ്പെടുവാന്‍ നാം തയ്യാറുള്ളവരാകും.
h. ഒടുവില്‍, നാം കാഴ്ച വീണ്ടുകിട്ടുകയും നാം വെളിച്ചം ആസ്വദിക്കുകയും ചെയ്യും.
i. അനുദിനം ഈ തത്ത്വത്താല്‍ നാം ജീവിക്കണം. ഇതു മരണത്തെ ജീവനാക്കി മാറ്റുന്നതാണ്.
വ്യാഴം:
C. മതത്താല്‍ പീഡിപ്പിക്കപ്പെടുന്നു
1. കാഴ്ച പ്രാപിക്കുക എന്നത് ഒരു നല്ല കാര്യമാണ്. എന്നിരുന്നാലും, അന്ധമായ മതത്തിന്റെ കരങ്ങളാലുള്ള പീഡനം സഹിക്കുന്നതിന് നാം തയ്യാറായിരിക്കണം
D. ദൈവ പുത്രനിൽ വിശ്വസിക്കുന്നു
1. കുരുടന്‍ ദൈവപുത്രനായ യേശുവിൽ വിശ്വസിക്കുവാന്‍ ഇടയായി.
2. അവന്‍ വിശ്വസിച്ചുവെങ്കിലും അവന് വ്യക്തത ഉണ്ടായിരുന്നില്ല. യേശു ആരെന്ന് യഥാര്‍ത്ഥ ത്തില്‍ അറിയാതെ അവന്‍ വിശ്വസിച്ചു. ഒരു നിഷ്കളങ്ക രീതിയില്‍ അവന്‍ വിശ്വസിച്ചു
E. ജീവനാല്‍ ന്യായംവിധിക്കപ്പെടുന്നു
1. താന്‍ ന്യായവിധിക്കായി വന്നു എന്ന് കര്‍ത്താവ് പരീശന്മാരോട് പറഞ്ഞു. എന്നാല്‍ താന്‍ വന്നത് വിധിക്കുവാനല്ല മറിച്ച്, രക്ഷിക്കുവാനാണ് എന്ന് നിക്കോദേമൊസിനോട് അവന്‍ പറഞ്ഞു.
2. അന്വേഷിക്കുന്ന ഒരു ദേഹിയെ അവന്‍ നിക്കോദേമൊസില്‍ കണ്ടു. എന്നാല്‍ പരീശന്മാരിൽ അവന്‍ നിഗളം കണ്ടു
3. കര്‍ത്താവ് വിധിക്കുവാനാണോ രക്ഷിക്കുവാനാണോ വരുന്നത് എന്നത് നമ്മുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു.
വെള്ളി:
ചോദ്യങ്ങൾ:
1. തുപ്പലും കളിമണ്ണുമായി കലരുന്നതിന്റെ അർത്ഥവും, അതിലൂടെയുള്ള സൗഖ്യവും വിവരിക്കുക
2. നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ച ലഭിക്കുന്നതിന് നാം പിന്തുടരേണ്ടതിന് മൂന്ന് പടികൾ വിവരിക്കുക
3. ഈ മൂന്ന് പടികളിൽ അടങ്ങിയിരിക്കുന്ന അത്ഭുതകരമായ തത്ത്വം വിവരിക്കുക
4. യേശുവിലുള്ള കുരുടന്റെ വിശ്വാസം എപ്രകാരമുള്ളതായിരുന്നു?
5. കര്‍ത്താവ് വിധിക്കുവാനാണോ രക്ഷിക്കുവാനാണോ വരുന്നത് എന്നത് നമ്മുടെ മനോഭാവത്തെ ആ ശ്രയിച്ചിരിക്കുന്നു എന്ന് പറയുവാനുള്ള കാരണം വിവരിക്കുക.