ദൂത് ഇരുപത്തിമൂന്ന്—മരിച്ചവരുടെ ആവശ്യം—ജീവന്റെ പുനരുത്ഥാനം (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 11:1-57
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
9. മരിച്ചവന്റെ ആവശ്യം—ജീവന്റെ പുനരുത്ഥാനം—11:1-57
a. മരിച്ചവനും അവന്റെ ആവശ്യവും—വാ. 1-4
b. മനുഷ്യ അഭിപ്രായങ്ങളാലുള്ള തടസ്സം—വാ. 5-40
c. ജീവന്റെ പുനരുത്ഥാനം—വാ. 41-44
d. മതത്തിന്റെ ഗൂഢാലോചനയും ദൈവമക്കളെ കൂട്ടിവരുത്തുവാനായി ജീവന്റെ പകരംവയ്ക്കുന്ന മരണവും—വാ. 45-57
11:1-57~omitted.
തിങ്കൾ:
പഠന രൂപരേഖ:
I. മരിച്ചവനും അവന്റെ ആവശ്യവും—11:1-14
1. ലാസര്‍ രോഗി മാത്രമല്ല എന്നാല്‍ മരിച്ചവനും ആയിരുന്നു. അതുകൊണ്ട് അവന്റെ ആവശ്യം രോഗസൗഖ്യമല്ല പുനരുത്ഥാനമായിരുന്നു
2. കര്‍ത്താവിന്റെ രക്ഷയില്‍ അവന്‍ രോഗികളെ സൗഖ്യമാക്കുക മാത്രമല്ല, അവന്‍ മരിച്ചവര്‍ക്ക് ജീവന്‍ നൽകുകയും ചെയ്യുന്നു. അതുകൊണ്ട് രോഗിയായവന്‍ മരിക്കുന്നതു വരെ രണ്ടു ദിവസം അവൻ കാത്തുനിന്നു
ചൊവ്വ:
II. മാനുഷികാഭിപ്രായങ്ങൾ എന്ന തടസ്സം
1. ഇവിടെ പറഞ്ഞിരിക്കുന്നത് അവസാനത്തെ സംഭവമാണ്
2. മതത്തിന്റെ എതിര ്പ്പിനു പുറമേ മാനുഷികാഭിപ്രായങ്ങളും ജീവന് കടുത്ത തടസ്സമാണെന്ന് പതിനൊന്നാം അദ്ധ്യായം നമ്മെ കാണിക്കുന്നു
3. മാനുഷികാഭിപ്രായങ്ങള്‍ കീഴടക്കപ്പെട്ടുകഴിഞ്ഞാല്‍, പുനരുത്ഥാനജീവന്‍ വെളിപ്പെടും
4. യെരുശലേമിൽ നിങ്ങൾ മതത്തിലാണ്, ബേഥാന്യയില്‍ നിങ്ങള്‍ സ്ഥലംസഭയിലാണ്. യെരുശലേമിൽ നിങ്ങൾക്ക് മതമുണ്ട്; സ്ഥലംസഭയില്‍ മാനുഷികാഭിപ്രായങ്ങളാലുള്ള പ്രശ്നമുണ്ട്.
5. ക്രിസ്തുവിന്റെ പുനരുത്ഥാനശക്തിയെ പ്രദര്‍ശിപ്പിക്കുവാന്‍ മരണസാഹചര്യം ദൈവത്തിന്റെ സര്‍വ്വാധികാരം ഒരുക്കി.
6. മരണം കൂടാതെ പുനരുത്ഥാനം പ്രദര്‍ശിപ്പിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഇത് മാര്‍ത്തയും മറിയയും കണ്ടിരുന ്നുവെങ്കില്, തങ്ങളുടെ സഹോദരന്‍ മരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ കര്‍ത്താവിനെ സ്തുതിക്കുമായിരുന്നു.
ബുധൻ:
A. ശിഷ്യന്മാരുടെ അഭിപ്രായം—11:8-16
1. ഇവിടെ നാം ശിഷ്യന്മാരുടെ മാനുഷികാഭിപ്രായം കാണുന്നു.
2. കര്‍ത്താവ് പോകുവാന്‍ ആഗ്രഹിക്കാതിരുന്നപ്പോള്‍ അവര്‍ അന്തംവിട്ടു. കര്‍ത്താവ് പോകുവാന്‍ തുടങ്ങിയപ്പോള്‍ പോകേണ്ട ആവശ്യമില്ലെന്ന് അവര്‍ ചിന്തിച്ചു.
B. മാര്‍ത്തയുടെ അഭിപ്രായം
1. അവള്‍ക്ക് ഒരിക്കലും നിശബ്ദയായിരിക്കുവാന്‍ കഴിയാത്തവണ്ണം അവൾ തന്റെ അഭിപ്രായങ്ങളില്‍ സജീവമായിരുന്നു
2. അവളുടെ പഴയതും നേരത്തെ സ്വായത്തമാക്കിയതുമായ അറിവ് കര്‍ത്താവിന്റെ പുതിയ വചനം മനസ്സിലാക്കുന്നതില്‍നിന്നു അവളെ തടഞ്ഞു.
C. മറിയയുടെ അഭിപ്രായം
1. കർത്താവ് ഞരങ്ങിയത് ലാസറിന്റെ മരണം നിമിത്തമല്ല, പിന്നെയോ ദുഃഖിച്ചിരിക്കുന്നവരില്‍ ഒരുവൻ പോലും, തങ്ങളുടെ അഭിപ്രായം മുഖാന്തരം അവന്‍ ഇപ്പോഴത്തെ പുനരുത്ഥാനമായിരുന്നുവെന്ന് അറിഞ്ഞില്ല എന്ന വസ്തുത മൂലം ആയിരുന്നു
D. യെഹൂദന്മാരുടെ അഭിപ്രായം
വ്യാഴം:
E. മാര്‍ത്തയുടെ അഭിപ്രായം വീണ്ടും
1. കര്‍ത്താവ് കല്ലറയ്ക്കല്‍ എത്തിയപ്പോള്‍, കല്ല എടുത്തുമാറ്റുവാന്‍ അവന്‍ അവരോട് പറഞ്ഞപ്പോൾ ഒരിക്കല്‍കൂടി, മാര്‍ത്ത അവളുടെ അഭിപ്രായത്താൽ കര്‍ത്താവിനെ തടഞ്ഞു.
2. സഭയിലെ ജനത്തിന് കര്‍ത്താവ്, ജീവന്‍ ആണെങ്കിലും, സഭയിലെ ജനത്തില്‍നിന്ന് വളരെയധികം മാനുഷികാഭിപ്രായങ്ങള്‍ അവന്‍ നേരിടുന്നു.
F. അറിവിന്റെ വൃക്ഷത്തില്‍നിന്നുള്ള അഭിപ്രായങ്ങൾ ജീവവൃക്ഷത്തിന് എതിര്
1. അഭിപ്രായങ്ങളെല്ലാം മനുഷ്യന്റെ മനസ്സില്‍നിന്ന് പുറത്തുവരുന്നു. അതുകൊണ്ട് അവയെല്ലാം ജീവവൃക്ഷത്തിന് എതിരായ അറിവിന്റെ വൃക്ഷത്തില്‍നിന്നുള്ളവയാണ്.
2. നാം നമ്മുടെ അഭിപ്രായങ്ങളുമായി നില്‍ക്കുമ്പോള്‍, നമ്മുടെ പുനരുത്ഥാനജീവനായി കര്‍ത്താവിനെ ആസ്വദിക്കുന്നതില്‍നിന്ന് നാം അകന്നു നിൽക്കുന്നു
III. ജീവന്റെ പുനരുത്ഥാനം
A. മരിച്ചവര്‍ക്ക് ജീവന്‍ നല്‍കുന്നു
1. കര്‍ത്താവ് പുനരുത്ഥാനം എന്ന നിലയില്‍ മരിച്ചവര്‍ക്ക് ജീവന്‍ നല്‍കുന്നു
B. മനുഷ്യന്റെ വിധേയത്വവും സഹകരണവും ആവശ്യം
1. കര്‍ത്താവിന് ലാസറിനെ മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കുവാന്‍ കഴിയുമായിരുന്നു. എന്നിരുന്നാലും, ഒന്നും അവന് ചെയ്യുവാന്‍ കഴിഞ്ഞില്ല, കാരണം അവനെ തുടര്‍ച്ചയായി മാനുഷികാഭിപ്രായങ്ങൾ തടസ്സുപ്പെടുത്തിക്കൊണ്ടിരുന്നു.
2. അവര്‍ കീഴ്പെട്ടതായ സമയം വരുന്നതുവരെ അവരുടെ അഭിപ്രായങ്ങള്‍ അവന് തടസ്സമായിരുന്നു.
3. നാം നമ്മുടെ അഭിപ്രായം ഉപേക്ഷിക്കുകയും സംസാരിക്കുവാന്‍ കര്‍ത്താവിനെ അനുവദിക്കുകയും വേണം
4. കല്ലറയില്‍നിന്ന് കല്ല് നീക്കുവാനും, ലാസറിന്റെ കെട്ട് അഴിച്ചുമാറ്റുവാനും കർത്താവിന് മാനുഷിക സഹകരണത്തിന്റെ ആവശ്യമുണ്ടായിരുന്നു.
5. ഇത്തരത്തിലുള്ള സഹകരണത്താല്‍ സഭ ജീവനായ കര്‍ത്താവിന്റെ സാക്ഷ്യമായിത്തിരുന്നു.
6. നമുക്ക് അവനോട് സഹകരിക്കുവാന്‍ കഴിയുന്നതിനു മുമ്പ് നാം ആദ്യം നമ്മുടെ അഭിപ്രായങ്ങള്‍ ഉപേക്ഷിക്കുകയും അവന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യണം
C. മരണത്തെ ജീവനായി വാസ്തവമായി മാറ്റുന്നത്
1. മരിച്ചവരെ ഉയിര്‍പ്പിക്കുക എന്നാല്‍ വാസ്തവമായി മരണത്തെ ജീവനിലേക്ക് മാറ്റുക എന്നാണ്. ഈ സംഭവത്തിന്റെ അര്‍ത്ഥം വെള്ളത്തെ വീഞ്ഞാക്കി മാറ്റുന്ന അടയാളത്തിന്റേതുതന്നെയാണ്.
വെള്ളി:
ചോദ്യങ്ങൾ:
1. ഒന്നാം അദ്ധ്യായം മുതല്‍ പത്താം അദ്ധ്യായം വരെയുള്ള എല്ലാ അദ്ധ്യായങ്ങളിലും മതം ക്രിസ്തുവിന് എപ്രകാരം എതിരാണ് എന്നത് ചുരുക്കത്തിൽ വിവരിക്കുക.
2. ജീവന് എതിരായി യെരുശലേമിലും ബേഥാന്യയിലുമുള്ള പ്രശ്ങ്ങൾ എന്താണ്?
3. ശിഷ്യന്മാർ, മാര്‍ത്ത, മറിയ, യെഹൂദന്മാർ എന്നിവരുടെ അഭിപ്രായത്തെ ചുരുക്കത്തിൽ വിവരിക്കുക
4. കര്‍ത്താവിന് ലാസറിനെ മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കുവാന്‍ ആവശ്യമായ രണ്ട് കാര്യങ്ങൾ ഏതൊക്കെ. ഓരോന്നും ചുരുക്കത്തിൽ വിവരിക്കുക.