ദൂത് ഇരുപത്തിനാല്—മരിച്ചവരുടെ ആവശ്യം—ജീവന്റെ പുനരുത്ഥാനം (2)
തിരുവെഴുത്ത് വായന: യോഹന്നാൻ 11:1-57
D. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
9. മരിച്ചവന്റെ ആവശ്യം—ജീവന്റെ പുനരുത്ഥാനം—11:1-57
a. മരിച്ചവനും അവന്റെ ആവശ്യവും—വാ. 1-4
b. മനുഷ്യ അഭിപ്രായങ്ങളാലുള്ള തടസ്സം—വാ. 5-40
c. ജീവന്റെ പുനരുത്ഥാനം—വാ. 41-44
d. മതത്തിന്റെ ഗൂഢാലോചനയും ദൈവമക്കളെ കൂട്ടിവരുത്തുവാനായി ജീവന്റെ പകരംവയ്ക്കുന്ന മരണവും—വാ. 45-57
11:1-57~omitted
തിങ്കൾ:
പഠന രൂപരേഖ:
· യോഹന്നാന്റെ സുവിശേഷത്തിലെ അടയാളങ്ങൾ പരിഗണിച്ചാൽ, കർത്താവ് ഒന്നാമതായി നമ്മിലേക്ക് വരുന്നത് ജീവനായാണ് എന്നു നമുക്ക് മനസ്സിലാക്കാം.
· കർത്താവ് ജീവനായിരിക്കുന്നത് വീണ്ടുംജനനത്തോടുകൂടെ ആരംഭിക്കുകയും പുനരുത്ഥാനത്തോടുകൂടെ അവസാനിക്കുകയും ചെയ്യുന്നു.
· പുനരുത്ഥാനം ജീവനെക്കാൾ ഉത്കൃഷ്ടമാണ്. ജീവന് സ്വതേ നിലനിൽക്കുവാനേ കഴിയുകയുള്ളൂ, എന്നാൽ പുനരുത്ഥാനത്തിന് ഏത്തരത്തിലുള്ള ആക്രമണത്തെയും മരണത്തിന്റെ ആക്രമണത്തെപ്പോലും, ചെറുത്തുനില്ക്കുവാൻ കഴിയും, അത് ജീവനെക്കാൾ ശ്രേഷ്ഠമാണ്.
· കർത്താവ് ജീവൻ മാത്രമല്ല, അവൻ പുനരുത്ഥാനവും ആകുന്നു.
· ഈ പുനരുത്ഥാനജീവൻ ദിനംതോറും എങ്ങനെ പ്രയോഗിക്കണമെന്ന് നാം പഠിക്കണം
· പുനരുത്ഥാനജീവനായി സഭയിൽ കർത്താവിനെ അനുഭവമാക്കുന്നതിനുള്ള രണ്ട് തരത്തിൽപെട്ട തടസ്സങ്ങളാണ് മതവും, മാനുഷികാഭിപ്രായവും
ചൊവ്വ:
· യോഹന്നാന്റെ സുവിശേഷത്തിലുള്ള ഒമ്പത് സംഭവങ്ങളിലെ പുനരുത്ഥാനത്തിലുള്ള ജീവൻ്റെ തത്ത്വം നമുക്ക് കാണുവാൻ സാധിക്കും
i. നിക്കോദേമൊസ്സിന്റെ കാര്യത്തിൽ, വീണ്ടുംജനനത്തിൻ്റെ തത്ത്വം. പുനരുത്ഥാനത്തിൽ നമ്മുടെ ജീവൻ ആയി കർത്താവ് വരേണ്ടിയിരിക്കുന്നു എന്നു മാത്രമാണ് വീണ്ടുംജനനത്തിൻ്റെ അർത്ഥം
ii. ശമര്യക്കാരി സ്ത്രീ — പുനരുത്ഥാനത്തിലുള്ള ജീവനായി കർത്താവ് നമ്മിലേക്ക് വരുമ്പോൾ, നമ്മെ തൃപ്‌തരാക്കുന്ന ജീവജലം നമുക്ക് ലഭിക്കും
iii. രാജകീയ ഉദ്യോഗസ്ഥൻ്റെ മരിച്ചുകൊണ്ടിരുന്ന മകന്റെ സൗഖ്യം — ജീവൻ അവനിലേക്ക് പകർന്നു. മരണമുറിവ് സൗഖ്യമാകുന്നതിന് പുനരുത്ഥാനത്തിലുള്ള ജീവന്റെ പകർച്ച ആവശ്യമായിരുന്നു
iv. മുപ്പത്തെട്ട് വർഷമായി രോഗിയായിരുന്ന തളർന്ന മനുഷ്യൻ — പുനരുത്ഥാനത്തിൽ ചൈതന്യവത്ക്കരിക്കുന്ന ജീവനായി കർത്താവ് അവനിലേക്ക് വന്നു.
v. വിശന്ന ജനക്കൂട്ടത്തിൻ്റെ കാര്യത്തിൽ, കർത്താവ് അവർക്ക് ജീവന്റെ അപ്പമായി വന്നു.
vi. ദാഹിക്കുന്ന ജനത്തിന്റെ കാര്യത്തിൽ - കർത്താവ് അവരുടെ ദാഹം ശമിപ്പിക്കുവാനുള്ള ജീവ ജലമായിരുന്നു
vii. പാപിനിയായ സ്ത്രീയുടെ കാര്യത്തിൽ - പാപത്തിൻ്റെ ബന്ധനത്തിൽ നിന്നും അടിമത്തത്തിൽനിന്നും കർത്താവ് അവളെ സ്വതന്ത്രയാക്കി. പുനരുത്ഥാനത്തിലുള്ള അവൻ്റെ ജീവൻ ഇല്ലാതെ, നമുക്കൊരിക്കലും പാപത്തിൻ്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാകുവാൻ കഴിയുകയില്ല
viii. അന്ധനായി ജനിച്ച മനുഷ്യൻ്റെ കാര്യം - പുനരുത്ഥാനത്തിലുള്ള ജീവൻ്റെ അടിസ്ഥാനത്തിൽ അവന് കാഴ്‌ചയും ജീവന്റെ വെളിച്ചവും നൽകുവാൻ അവൻ വന്നു
ബുധൻ:
ix. ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചത് പുനരുത്ഥാനത്തിൻ്റെ മണ്‌ഡലത്തിൽ ക്രിസ്തു ജീവനായാണ്.
· യോഹന്നാന്റെ സുവിശേഷത്തിൻ്റെ തത്ത്വം മുഴുവൻ നമുക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞാൽ, നമ്മുടെ ദാഹം ശമിക്കുകയും നമ്മുടെ വിശപ്പ് തീരുകയും നമ്മുടെ ഇരുട്ട് വെളിച്ചമാകുകയും നമ്മുടെ പാപബന്ധനം തകരുകയും നമ്മുടെ മരണത്തെ പുനരുത്ഥാനം വിഴുങ്ങുകയും ചെയ്യും.
· ആത്മാവിലും വചനത്തിലൂടെയും മാത്രമേ ജീവിക്കുന്ന ക്രിസ്‌തുവിനെ അനുഭവമാക്കുവാൻ കഴിയുകയുള്ളൂ. ആത്മാവും വചനവും നമ്മെ പുനരുത്ഥാനത്തിലുള്ള ജീവൻ തത്ത്വത്തിലേക്ക് കൊണ്ടുവരും.
വ്യാഴം:
IV. മതത്തിന്റെ ഗൂഢാലോചനയും ദൈവമക്കളുടെ സമാഗമനവും—
A. മതത്തിൻ്റെ ഗൂഢാലോചന ദൈവത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുന്നു
1. പുനരുത്ഥാനജീവൻ ഒരു സാഹചര്യം ഒരുക്കുകയും അതിലൂടെ ദൈവത്തിന്റെ ചിതറിപ്പോയ ജനം ഭൂമിയിലെ ദൈവത്തിൻ്റെ നിവാസത്തിനുവേണ്ടി കെട്ടുപണി ചെയ്യപ്പെടുവാൻ ഒന്നിച്ചു ചേർക്കപ്പെടുകയും ചെയ്യും എന്ന് 11:51-52 സൂചിപ്പിക്കുന്നു
B. ദൈവമക്കളുടെ സമാഗമനം കർത്താവിൻ്റെ മരണത്തിലൂടെയും പുനരുത്ഥാനജീവനിലൂടെയും
1. പുനരുത്ഥാനജീവന് വെളിപ്പെടുവാനുള്ള ഒരു അവസരമായി ദൈവം സജ്ജീകരിച്ചതായിരുന്നു ലാസറിൻ്റെ മരണം. പുനരുത്ഥാനജീവനും ശക്തിയും ആവിഷ്കരിക്കപ്പെടേണ്ടതിന് പുനരുത്ഥാനജീവന് മരണം ആവശ്യമാണ്.
2. എതിർക്കുന്ന മതത്തിലെ ഗൂഢാലോചന വാസ്തവത്തിൽ ദൈവോദ്ദേശ്യത്തിൻറെ നിറവേറലിനെ സഹായിക്കുന്നു. ഇത്, ചിതറിപ്പോയ ദൈവത്തിന്റെ ജനത്തെ ദൈവത്തിന്റെ കെട്ടുപണിക്കായി കൂട്ടിച്ചേർക്കുന്നതിനെ സഹായിക്കുന്നു.
3. കർത്താവിൻ്റെ പ്രത്യുദ്ധാരത്തിലായിരിക്കുകയും നമുക്ക് ക്രിസ്തുവിന്റെ പുനരുത്ഥാനം ഉണ്ടായിരിക്കുകയും ചെയ്യുന്നിടത്തോളം, നമ്മുടെ ഇടയിലുള്ള സാഹചര്യമോ, നമുക്കെതിരെ ചുറ്റുപാടിലുമുള്ള ഗൂഢാലോചനയോ എന്തുതന്നെയായാലും ഒടുവിൽ ദൈവത്തിന്റെ നിത്യനിർണയം. ദൈവത്തിന്റെ കെട്ടുപണിക്കു വേണ്ടി ചിതറിപ്പോയ ദൈവജനം കൂട്ടിച്ചേർക്കപ്പെടും.
4. കർത്താവ് മരിച്ചവരെ ഉയിർപ്പിക്കുകയും തൻ്റെ അത്ഭുതകരമായ കെട്ടുപണിക്കു വേണ്ടി തന്റെ ജനത്തെ ഒരുമിച്ച് കൂട്ടിച്ചേർക്കകുയും ചെയ്യുന്നു!
വെള്ളി:
ചോദ്യങ്ങൾ:
1. പുനരുത്ഥാനം ജീവനെക്കാൾ ഉത്കൃഷ്ടമാണ് എന്ന് പറുന്നത് എന്തുകൊണ്ട്?
2. പുനരുത്ഥാനജീവൻ ദിനംതോറും എങ്ങനെ പ്രയോഗികമാക്കാം? അതുപോലെ സഭയിൽ കർത്താവിനെ പുനരുത്ഥാനജീവനായി എങ്ങനെ അനുഭവമാക്കാം?
3. ഒമ്പത് സംഭവങ്ങളിലും, എല്ലാ മാനുഷികാവശ്യങ്ങളും നിറവേറ്റുന്നതായ മണ്ഡലത്തിലുള്ള ജീവന്റെ തത്ത്വമുണ്ട്, പുനരുത്ഥാനത്തിലുള്ള ജീവൻ്റെ ഈ തത്ത്വം ഓരോന്നായി ചുരുക്കത്തിൽ വിവരിക്കുക
4. മതത്തിൻ്റെ ഗൂഢാലോചന ദൈവത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റിയത് എങ്ങനെ?
5. ദൈവമക്കളുടെ സമാഗമനം കർത്താവിൻ്റെ മരണത്തിലൂടെയും പുനരുത്ഥാനജീവനിലൂടെയും എന്ന് പറയുന്നത് എന്തുകൊണ്ട്?