top of page
ദൂത് ഇരുപത്തിയഞ്ച്—ജീവന്റെ ഫലവും പെരുക്കവും (1)

തിരുവെഴുത്ത് വായന: യോഹന്നാൻ 12:1-11

D.   ജീവന്റെ ഫലവും പെരുക്കവും—12:1-50

1.    ജീവന്റെ ഫലം—വിരുന്നുഭവനം (സഭാജീവിതത്തിന്റെ ലഘുരൂപം)—വാ. 1-11

2.    മരണപുനരുത്ഥാനങ്ങളിലൂടെ സഭയ്ക്ക് വേണ്ടിയുള്ള ജീവന്റെ പെരുക്കം (ദൈവത്തിന്റെ തേജസ്കരണവും, ലോകത്തിനും സാത്താനും മേലുള്ള ന്യായവിധിയും ഉള്ളടങ്ങുന്നു)—വാ. 12-36a

3.    മതത്തിന്റെ അവിശ്വാസവും അന്ധതയും—വാ. 36b-43

4.    അവിശ്വസിക്കുന്ന മതത്തോടുള്ള ജീവന്റെ പ്രഖ്യാപനം—വാ. 44-50

 

12:1-11~omitted

തിങ്കൾ:

ആമുഖം:

·         പന്ത്രണ്ടാം അദ്ധ്യായത്തില്‍ ക്രിസ്തു മനുഷ്യന്‌ ജീവനായിരിക്കുന്നതിന്റെ അനന്തരഫലം സഭയെ ഉളവാക്കുക എന്നാണെന്ന്‌ വെളിപ്പെടുത്തുന്നു.

പഠന രൂപരേഖ:

I.          ജീവന്റെ ഫലം—12:1-11

A.    വിരുന്നുഭവനം

·         പതിനൊന്നാം അദ്ധ്യായത്തില്‍ ഉയിര്‍പ്പിക്കപ്പെട്ട ലാസർ പ്രന്തണ്ടാം അദ്ധ്യായത്തില്‍ കര്‍ത്താവിന്‌ വിശ്രമവും സംതൃപ്തിയും കണ്ടെത്താനാകുന്ന ഇടം ആയിത്തീർന്നു. ഇതാണ്‌ സഭ.

·         കര്‍ത്താവ്‌ നമ്മെയും ഉയിര്‍പ്പിക്കുകയും നാം സഭയായിത്തീരുകയും ചെയ്തു

1.    മതത്തിന് പുറത്ത്

a.     ഈ വിരുന്നുഭവനം മതത്തിന്‌ പുറത്താണ്‌. അത്‌ യെരുശലേമിനും മതത്തിനും പുറത്തുള്ള ബേഥാന്യയിലെ ഒരു ചെറിയ ഭവനത്തില്‍ ആയിരുന്നു.

b.    കര്‍ത്താവിനെയും  ലാസറിനെയും കൊല്ലുന്നതിനെക്കുറിച്ച്‌ യെഹൂദമതാനുസാരികള്‍ കൂടിയാലോചന നടത്തി. ജീവനായ കര്‍ത്താവിന്‌ മതം എത്രമാത്രം എതിരാണെന്ന് ഇത്‌ കാണിക്കുന്നു.

c.     കര്‍ത്തവിനെ ജീവനായി സ്വീകരിക്കുന്ന വിഷയത്തില്‍ കത്തോലിക്കാ മതവും പ്രൊട്ടസ്റ്റന്റ്‌ മതവും ഉൾപ്പെടെ സകല മതങ്ങളും ജനത്തിന്‌ വലിയ തടസ്സങ്ങളാണ്‌.

2.    കർത്താവിനും അവന്റെ വിശ്വാസികള്‍ക്കും, വിരുന്നിനും വിശ്രമത്തിനും സംതൃപ്തിക്കും ആയുള്ള ഒരു ഇടം

a.     യെഹുൂദമതം കര്‍ത്താവിനെ  തിരസ്ക്കരിച്ചതുമൂലം അവന്‌ ഒരു ഭവനം—ബേഥാന്യ, അവന്‌ വിശ്രമിക്കുവാനും, വിരുന്നാസ്വദിക്കുവാനും, വസിക്കുവാനും സംതൃപ്തനാകുവാനും സാധിക്കുന്ന ഒരിടം ലഭിച്ചു.

b.    ഈ ഭവനം അവന്റെ സഭയുടെ ഒരു നിഴലാണ്

c.     ആ ചെറിയ ഭവനത്തെ സംബന്ധിച്ച്‌ പുറമേ ആകര്‍ഷകമായി യാതൊന്നും ഇല്ലായിരുന്നുവെങ്കിലും, അകമേ വിരുന്നും വിശ്രമവും സംതൃപ്തിയും നിമിത്തം അത്‌ നിറഞ്ഞിരുന്നു. സഭാജീവിതവും ഇതുപോലെയാണ്.


ചൊവ്വ:

B.    സഭാജീവിതത്തിന്റെ ഹൃസ്വരൂപം

1.    പുനരുത്ഥാനജീവനാൽ ഉളവായി

a.     സഭ പുനരുത്ഥാനജീവനാല്‍  ഉളവായി എന്നതിന്റെ അടയാളമായി ലാസര്‍ സന്നിഹിതനായിരുന്നു

2.    ശുദ്ധീകരിക്കപ്പെട്ട പാപികൾ ചേർന്നുളവായത്

a.     മര്‍ക്കോസ്‌ 14:3 അനുസരിച്ച്‌, യോഹന്നാന്‍ 12:2-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിരുന്ന്‌ ഒരുക്കപ്പെട്ടത്‌ ശിമോന്‍ എന്നു പേരുള്ള ഒരു കുഷ്ഠരോഗിയുടെ ഭവനത്തിലായിരുന്നു.

b.    ഇത്‌ വളരെ അര്‍ത്ഥവത്താണ്‌. കര്‍ത്താവ്‌ നമ്മെ മരണത്തിൽ നിന്ന്‌ ഉയിര്‍പ്പിക്കുകയും നമ്മുടെ കുഷ്ഠരോഗം, പാപം പോക്കി, നമ്മെ ശുദ്ധീകരിക്കുകയും ചെയ്തു! ഇപ്പോള്‍, നാം ആയിരിക്കുന്നിടം സഭയുടെ യോഗസ്ഥലമാകുന്നു

3.    പുറമേ എളിയവരും പീഡിതരും

a.     ബേഥാന്യയുടെ അർഥം എളിയവരുടെ ഭവനം അഥവാ പീഡിതരുടെ ഭവനം എന്നാണ്‌.

4.    അകമേ കർത്താവിന്റെ സാന്നിദ്ധ്യത്തിലും സാന്നിദ്ധ്യത്താലും വിരുന്നു കഴിക്കുന്നു

a.     ആന്തരികമായി കര്‍ത്താവിന്റെ സാന്നിദ്ധ്യത്തിലും സാന്നിദ്ധ്യത്തോടുകൂടെയും ഉള്ള വിരുന്നുണ്ണുന്ന  ജീവിതമാണ്‌ സഭാജീവിതം

b.    കര്‍ത്താവിന്റെ സാന്നിദ്ധ്യമില്ലാതെ, സഭാജീവിതം ശൂന്യമാണ്‌.

c.     ആന്തരികമായി, സഭാജീവിതം ഒരു വിരുന്നാണ്‌

d.    കര്‍ത്താവിനു തന്നെത്താന്‍ ആസ്വദിക്കുവാനും അവന്റെ ജനത്തിന്‌ അവനോടൊപ്പം ആസ്വദിക്കുവാനും കഴിയുന്ന ഒരു വിരുന്ന്‌ സഭാജീവിതത്തിൽ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കണം


ബുധൻ:

5.    ജീവനുള്ള ഒരു സഭക്ക്‌ സഹോദരന്മാരേക്കാൾ അധികം സഹോദരിമാർ ഉണ്ടായിരിക്കണം

6.    വ്യത്യസ്തമായ ചുമതലകളോടുകൂടെ

a.     സേവിക്കുന്നു

                                          i.        ആദ്യത്തെ ചുമതല, മാർത്തയെപോലെ നാം സേവിക്കണം

                                         ii.        അദ്ധ്വാനശീലമുള്ളവരും പ്രാപ്തിയുള്ളവരും ഉത്സാഹമുള്ളവരും ജീവനുള്ളവരും പ്രായോഗിക ബുദ്ധിയുളളവരുമായ കുറേ മാര്‍ത്തമാര്‍ നമുക്ക്‌ വേണം.

b.    സാക്ഷ്യപ്പെടുത്തുന്നു

                                          i.        രണ്ടാമത്തെ ചുമതല ലാസറിനെപോലെ നാം സാക്ഷ്യപ്പെടുത്തണം

                                         ii.        അവന്റെ സാക്ഷ്യം അദ്ധ്വാനത്തിലോ പ്രവര്‍ത്തികളിലോ ആയിരുന്നില്ല. അത്‌ പുനരുത്ഥാനജീവന്റെ ആസ്വാദനത്തിലായിരുന്നു

                                        iii.        മാര്‍ത്തയുടെ ശുശ്രൂഷ നല്ലതായിരുന്നു, എന്നാലത്‌ ജനത്തെ ആകര്‍ഷിച്ചില്ല. ലാസറിന്റെ സാക്ഷ്യമായിരുന്നു ജനത്തെ ആകർഷിച്ചത്‌

                                        iv.        സഭയിലെ രണ്ടാമത്തെ ഇനത്തിലുള്ള ചുമതല ജീവന്റെ സാക്ഷ്യമാണ്‌, അത്‌ പ്രവൃത്തിയാലല്ല, പിന്നെയോ ജിവിതത്താലാണ്‌.

c.     സ്നേഹിക്കുന്നു

                                          i.        മൂന്നാമത്തെ ചുമതല മറിയയെപോലെ കർത്താവിനെ വളരെയധികം സ്നേഹിക്കണം

                                         ii.        സഭാജീവിതത്തിന്റെ പ്രധാന സവിശേഷത കര്‍ത്താവിനെ നമ്മുടെ ഏറ്റവും നല്ല സ്നേഹംകൊണ്ട്‌ അഭിഷേകം ചെയ്യുന്നു എന്നതാണ്‌

                                        iii.        നാം എല്ലാവരും സഭയുടെ ത്രികോണ അംഗമായിരിക്കണം. നമുക്ക്‌  മൂന്ന്‌ കോണുകള്‍ ഉണ്ടായിരിക്കണം.

                                        iv.        നമുക്കെല്ലാം ഉണ്ടായിരിക്കേണ്ട ശരിയായ പേര്‍, മാര്‍ത്ത-ലാസര്‍-മറിയ എന്നാണ്


വ്യാഴം:

7.    വ്യാജശിഷ്യൻ തിരിച്ചറിയുന്നു

a.     ഇവിടെ വിവരിച്ചിരിക്കുന്ന സഭാജീവിതത്തിന്റെ ചിത്രത്തില്‍, പ്രതിലോമമായ ചിലതുണ്ട്‌-യൂദാ എന്ന കറുത്ത വടു

8.    സഭാജീവിതത്തെ മതം പീഡിപ്പിക്കുന്നു

9.    പരിശോധനയാവുകയും ജനത്തെ തുറന്നുകാട്ടുകയും ചെയ്യുന്നു

a.     സഭാജീവിതം ഒരു വ്യക്തിയുടെ ഹൃദയം എവിടെയാണെന്നും അവന്‌ കര്‍ത്താവിനോടുള്ള മനോഭാവം എന്താണെന്നും തുറന്നുകാട്ടുന്നു.

10. ലാസറിന്റെ സാക്ഷ്യം അനേകം വിശ്വാസികളെ കൊണ്ടുവരുന്നു

C.    കർത്താവ് ജനത്തിന് ഒരു പരിശോധന

 

വെള്ളി:

ചോദ്യങ്ങൾ:

1.    ബേഥാന്യ വിരുന്നു ഭവനം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?

2.    ബെഥാന്യ സഭാജീവിതത്തിന്റെ ഹൃസ്വരൂപം എന്ന് വിശേഷിപ്പിക്കുന്ന 10 കാര്യങ്ങൾ ഏതൊക്കെ?

3.    മർത്തയുടെയും, മറിയയുടെയും ലാസറിന്റെയും വ്യത്യസ്തമായ ചുമതലകൾ വിവരിക്കുക

bottom of page