ദൂത് ഇരുപത്തിയേഴ്—കൂട്ടായ്മ നിലനിറുത്തുവാൻ ജീവന്റെ സ്നേഹത്തിലുള്ള കഴുകൽ (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 13:1-38
E. കൂട്ടായ്മ നിലനിർത്തുവാൻ സ്നേഹത്താലുള്ള ജീവന്റെ കഴുകൽ—13:1-38
1. കർത്താവു താൻതന്നെ കഴുകുന്നു—വാ. 1-11
2. വിശ്വാസികളുടെ ഇടയിൽ അന്യോന്യമുള്ള കഴുകൽ—വാ. 12-17
3. കഴുകൽ പ്രാപിക്കുന്നു, എന്നാൽ കൂട്ടായ്മയിൽ അല്ല—വാ. 18-30
4. കഴുകൽ പ്രാപിക്കുകയും കൂട്ടായ്മയിൽ തുടരുവാൻ ഇച്ഛിക്കുകയും ചെയ്യുന്നു, എന്നാൽ പരാജയപ്പെടുന്നു—വാ. 31-38
13:1-38~omitted
തിങ്കൾ:
പഠന രൂപരേഖ:
I. കർത്താവുതന്നെ കഴുകുന്നു—
A. അങ്ങേയറ്റത്തോളം സ്നേഹിക്കുന്നു
1. ഈ ലോകം വിട്ട് പിതാവിങ്കലേക്കു പോകുവാനുള്ള തന്റെ നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ട്, ലോകത്തിൽ തന്റെ സ്വന്തമായവരെ സ്നേഹിച്ചുകൊണ്ട്, അവൻ അവരെ അങ്ങേയറ്റം സ്നേഹിച്ചു എന്ന് 13:1 പറയുന്നു.
2. പാദം കഴുകൽ സ്നേഹത്തിന്റെ, അങ്ങേയറ്റത്തോളമുള്ള സ്നേഹത്തിന്റെ കാര്യമാണ്.
B. സകലവും തനിക്കു നൽകിയിരിക്കുന്നു എന്ന് അറിഞ്ഞുകൊണ്ട്
1. കർത്താവ് ശിഷ്യന്മാരുടെ പാദം കഴുകിയതിനുള്ള കാരണം വാക്യം 3-ൽ സൂചിപ്പിക്കുന്നു—പിതാവ് സകലവും തന്റെ കരങ്ങളിലേക്ക് നൽകിയിരുന്നു എന്നും താൻ ദൈവത്തിൽ നിന്ന് പുറപ്പെട്ടുവരുകയും ദൈവത്തിലേക്കു പോകുകയും ചെയ്യുന്നു എന്നും യേശു അറിഞ്ഞു
2. പിതാവ് നൽകിയിരുന്ന "സകലവും" പ്രധാനമായും ശിഷ്യന്മാരായിരുന്നു
3. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കൂട്ടായ്മയെ തടസ്സപ്പെടുത്തുന്ന അഴുക്കുകളെല്ലാം പാദങ്ങളിൽ നിന്ന് കഴുകി മാറ്റുന്നതാണ്, പാദം കഴുകൽ. അത് ചെയ്തതിലൂടെ, ശിഷ്യന്മാർക്ക് അവനിൽ ദൈവവുമായുള്ള ബന്ധം നിലനിറുത്തുവാനുള്ള മാർഗ്ഗം കർത്താവ് കാണിച്ചുകൊടുത്തു
4. പിശാച്, ജനത്തെ ദൈവവുമായുള്ള ബന്ധത്തിൽനിന്ന് അകറ്റി നിറുത്തുവാൻ പ്രവർത്തിക്കുമ്പോൾ, കർത്താവ് തന്റെ ശിഷ്യന്മാർക്ക് അവനിൽ ദൈവവുമായുള്ള ബന്ധം നിലനിറുത്തുവാനുള്ള ഒരു മാർഗ്ഗമായി പാദം കഴുകൽ എന്ന പ്രവൃത്തി ചെയ്തു.
ചൊവ്വ:
C. തന്റെ പുറംവസ്ത്രം മാറ്റിവച്ചു
1. കർത്താവായ യേശു തന്റെ ശിഷ്യന്മാരുടെ പാദം കഴുകുവാൻ തുടങ്ങുമ്പോൾ, അവൻ തൻ്റെ പുറംവസ്ത്രം മാറ്റിവെച്ചു (വാ.4).
2. ഇവിടെ പുറംവസ്ത്രം കർത്താവിൻ്റെ ആവിഷ്‌കാരത്തിൽ അവന്റെ നന്മകളെയും സദ്ഗുണങ്ങളെയും മുൻകുറിയായി സൂചിപ്പിക്കുന്നു.
3. തന്റെ പുറംവസ്ത്രം മാറ്റിവെക്കുന്നത് അവൻ തൻ്റെ ആവിഷ്കാരത്തിൽ എന്താണ് എന്നത് ഉപേക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു.
D. തന്റെ അരയിൽ ചുറ്റി
1. കർത്താവ് ഒരു തുവർത്ത് തന്റെ അരയിൽ ചുറ്റി എന്നതിൻ്റെ അർത്ഥം അവൻ എളിമയാൽ ബന്ധിതനും പരിമിതനും ആയിരുന്നു എന്നാണ് (cf.1 പത്രൊ.5:5).
E. ശിഷ്യന്മാരുടെ പാദം വെള്ളം കൊണ്ട് കഴുകുന്നു
1. വെള്ളം പരിശുദ്ധാത്മാവിനെയും (തീത്തോ.3:5), വചനത്തെയും (എഫെ.5:26; യോഹ.15:3), ജീവനെയും (യോഹ.19:34) സൂചിപ്പിക്കുന്നു
a. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാലും വചനത്തിൻ്റെ പ്രകാശനത്താലും ജീവന്റെ ആന്തരിക പ്രമാണത്തിൻ്റെ വ്യാപാരത്താലും കർത്താവ് നമ്മെ ആത്മികമായി കഴുകുന്നു. തിരുവെഴുത്തുകളിൽ ഈ മൂന്ന് കാര്യങ്ങൾ ഓരോന്നിനും അടയാളം വെള്ളമാണ്
2. ഭൂമീസ്പർശനത്തിൻ്റെ അഴുക്ക് കഴുകിക്കളയുന്നു
a. നമ്മുടെ ആത്മാവിൽ നാം സ്വർഗ്ഗീയവും ആത്മികവും നിത്യവുമായ ഒന്നിനോട് സംയോജിച്ചു, എന്നാൽ നമ്മുടെ ശരീരത്തിൽ നാം ഇപ്പോഴും ഭൂമിയിലാണ്.
b. നാം സ്ഥിരമായി ഭൂമിയെ സ്പർശിക്കുന്നു. അത് നമ്മെ മലിനരാക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി, പലപ്പോഴും നാം വൃത്തിയുള്ളവരല്ല. അതുകൊണ്ട്, നമുക്ക് പാദം കഴുകൽ ആവശ്യമാണ്.
ബുധൻ:
3. കർത്താവിനോടും തമ്മിൽതമ്മിലും ഉള്ള കൂട്ടായ്മ നിലനിറുത്തുവാൻ
a. യെഹൂദന്മാർ മേശയ്ക്കുചുറ്റും വിരുന്നിനും കൂട്ടായ്മയ്ക്കുമായി കൂടിവരുന്നതിനുമുമ്പ് അവർ കഴുകപ്പെടണമായിരുന്നു.
b. യോഹന്നാന്റെ സുവിശേഷം അടയാളങ്ങളുടെ പുസ്‌തകമാകയാൽ, പാദം കഴുകലിനെ സംബന്ധിച്ച് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതും ആത്മികമായ അർത്ഥമുള്ള ഒരു അടയാളമായി കണക്കാക്കണം.
c. ഇതൊരു അടയാളമാകയാൽ, പാദം കഴുകലിന്റെ അർത്ഥം അത് കർത്താവുമായും തമ്മിൽതമ്മിലുമുള്ള കൂട്ടായ്‌മയെയാണ് സൂചിപ്പിക്കുന്നത്.
d. നാം സ്‌പർശിക്കുന്ന ഈ ഭൂമി നമ്മെ മലിനമാക്കുകയും കർത്താവിനോടും തമ്മിൽ തമ്മിലുമുള്ള കൂട്ടായ്മയ്ക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് പാദം കഴുകൽ എന്നാൽ നാം ഈ ഭൂമിയിൽതന്നെ ആയിരിക്കുമ്പോൾ കർത്താവ് ജീവൻനൽകുന്ന ആത്മാവായി നമ്മുടെ പാദം കഴുകുന്നു എന്നാണ്.
e. കർത്താവുമായും തമ്മിൽ തമ്മിലും സന്തോഷപൂർണ്ണമായ കൂട്ടായ്മ നിലനിറുത്തുവാൻ നമുക്ക് ആത്മിക പാദം കഴുകൽ ആവശ്യമാണ്.
വ്യാഴം:
4. രക്തത്താൽ പാപം കഴുകിക്കളയുന്നതിൽനിന്ന് വ്യത്യാസം
a. പലപ്പോഴും നിങ്ങൾ പാപമുള്ളവരല്ല, എന്നാലും മലിനപ്പെട്ടവരാണ്.
b. പാപകരമായ കാര്യങ്ങൾനിമിത്തം നമുക്ക് രക്തത്താലുള്ള കഴുകൽ ആവശ്യമാണ്. എന്നാൽ മലിനവും പാപകരമല്ലാത്തതുമായ കാര്യങ്ങൾക്ക് ആത്മിക കഴുകൽ നമുക്കാവശ്യമാണ്.
c. നമുക്ക്, പരിശുദ്ധാത്മാവിനാലും ജീവനുള്ള വചനത്താലും ആന്തരികജീവനാലുമുള്ള കഴുകൽ ആവശ്യമാണ്.
5. ഭൗതികമായി മാത്രമല്ല, ആത്മികമായും
a. കഴുകൽ ഭൗതികകാര്യം മാത്രമല്ല; ഒരു ആത്മിക അനുഷ്ഠാനവും ആയിരിക്കണം.
b. ആത്മിക അർത്ഥം അനുസരിച്ച്, ജഡത്തിൽ ജീവിക്കുമ്പോഴും പൊടിയുള്ള ഈ ഭൂമിയിൽ നടക്കുമ്പോഴും നാം ശേഖരിക്കുന്ന അഴുക്കുകളെല്ലാം കഴുകിക്കളയുവാൻ നാം ആത്മാവിനെയും ജീവനുള്ള വചനത്തെയും ആന്തരിക ജീവനെയും അനുവദിക്കേണ്ട ആവശ്യമുണ്ട്.
വെള്ളി:
ചോദ്യങ്ങൾ:
1. യോഹന്നാൻ്റെ സുവിശേഷം പ്രധാനമായും എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അതിൽ പതിമൂന്നാം അധ്യായത്തിന്റെ പ്രാധാന്യം എന്ത്?
2. കർത്താവ് ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ആത്മിക അർഥം വിവരിക്കുക
3. കർത്താവായ യേശു തന്റെ ശിഷ്യന്മാരുടെ പാദം കഴുകുവാൻ തുടങ്ങിയപ്പോൾ, അവൻ തൻ്റെ പുറംവസ്ത്രം മാറ്റിവെച്ചു എന്നത് എന്തിനെ കാണിക്കുന്നു?
4. പാദം കഴുകൽ കർത്താവിനോടും തമ്മിൽതമ്മിലും ഉള്ള കൂട്ടായ്മ നിലനിറുത്തുവാൻ വേണ്ടി എന്നു പറയുന്നത് എന്തുകൊണ്ട്?
5. ഈ അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് തരം കഴുകൽ ഏതൊക്കെ. അവ ഏതിനോടൊക്കെ, എപ്രകാരം ഇടപെടുന്നു?