top of page
ദൂത് ഇരുപത്തിയെട്ട്—കൂട്ടായ്മ നിലനിറുത്തുവാൻ ജീവന്റെ സ്നേഹത്തിലുള്ള കഴുകൽ (2)

തിരുവെഴുത്ത് വായന: യോഹന്നാൻ 13:1-38

E.    കൂട്ടായ്മ നിലനിർത്തുവാൻ സ്നേഹത്താലുള്ള ജീവന്റെ കഴുകൽ—13:1-38

1.    കർത്താവു താൻതന്നെ കഴുകുന്നു—വാ. 1-11

2.    വിശ്വാസികളുടെ ഇടയിൽ അന്യോന്യമുള്ള കഴുകൽ—വാ. 12-17

3.    കഴുകൽ പ്രാപിക്കുന്നു, എന്നാൽ കൂട്ടായ്മയിൽ അല്ല—വാ. 18-30

4.    കഴുകൽ പ്രാപിക്കുകയും കൂട്ടായ്മയിൽ തുടരുവാൻ ഇച്ഛിക്കുകയും ചെയ്യുന്നു, എന്നാൽ പരാജയപ്പെടുന്നു—വാ. 31-38

 

13:1-38~omitted

തിങ്കൾ:

പഠന രൂപരേഖ:

II.         വിശ്വാസികളുടെ ഇടയിൽ പരസ്പരം കഴുകുന്നത്

·         [നമ്മുടെ ആത്മാവിൽ] കർത്താവുതന്നെ നേരിട്ട് ചെയ്യുന്ന പാദം കഴുകൽ മാത്രമല്ല, പരസ്പരം അനുഷ്ഠിക്കുന്ന പാദം കഴുകലും നമുക്ക് ആവശ്യമാണ്.

·         പരിശുദ്ധാത്മാവിന്റെ വേല ശുശ്രൂഷിച്ചുകൊണ്ടും വചനത്തിന്റെ പ്രകാശനം ശുശ്രൂഷിച്ചുകൊണ്ടും ആന്തരിക ജീവന്റെ വ്യാപാരം ശുശ്രൂഷിച്ചുകൊണ്ടും നാം പരസ്പരം പാദങ്ങൾ കഴുകണം.

A.   കർത്താവിന്റെ മാതൃക പിന്തുടരുന്നു

1.    അവൻ തന്റെ പുറം വസ്ത്രം മാറ്റിവച്ചു

a.     മറ്റുള്ളവർക്ക് ആത്മീയ പാദംകഴുകൽ ശുശ്രൂഷിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ നേടിയിട്ടുള്ളതും നിങ്ങൾ ചെയ്തുകൊണ്ടിരുന്നതും നിങ്ങൾ പെരുമാറിക്കൊണ്ടിരുന്ന രീതിയും നിങ്ങൾ മാറ്റിവയ്ക്കണം.

b.    നിങ്ങളുടെ പുറം വസ്ത്രം മാറ്റിവയ്ക്കുക എന്നാൽ നിങ്ങളെത്തന്നെ എളിമപ്പെടുത്തുകയും നിങ്ങളെത്തന്നെ ഒഴിഞ്ഞവനാക്കുകയും നിങ്ങളിൽനിന്ന് ചിലത് എടുത്തുമാറ്റുകയും നിങ്ങളിൽനിന്ന് ചിലത് ഉരിഞ്ഞുകളയുകയും ചെയ്യുക എന്നാണ് അർത്ഥം.

ചൊവ്വ:

2.    ഒരു തുവർത്തു എടുത്ത് നാം അരയിൽ ചുറ്റുകയും വേണം

a.     നമ്മുടെ നേട്ടങ്ങളുടെ പുറം വസ്ത്രം മാറ്റിവയ്ക്കുക മാത്രമല്ല, ഒരു തുവർത്തു എടുത്ത് നാം അരയിൽ ചുറ്റുകയും വേണം.

b.    ഇതിനർത്ഥം സഹോദരന്മാരെയും സഹോദരിമാരെയും തുടയ്ക്കുന്നതായ ചിലത് ശുശ്രൂഷിക്കുന്നതിനുവേണ്ടി നാം ബന്ധിക്കപ്പെടണം, നമ്മുടെ സ്വാതന്ത്ര്യം നാം നഷ്ടപ്പെടുത്തണം എന്നാണ്.

3.    പാദം കഴുകുന്നത് വെള്ളം കൊണ്ടാണ്.

a.     വെള്ളം ആത്മാവും ജീവനുള്ള വചനവും ആന്തരികജീവനും ആണ്.

b.    നാം ജീവജലത്താൽ നിറഞ്ഞവർ ആയിരിക്കേണ്ടതുണ്ട്. അപ്പോൾ നാം മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ തന്നെ വെള്ളം  ബോധപൂർവ്വമല്ലാതെ പോലും ഒഴുകുന്നു.

c.     നമ്മുടെ ഇടയിലുള്ള അഴുക്കും ദുർഗന്ധവും നീങ്ങി പോകുന്നു. നാം സന്തോഷകരമായ കൂട്ടായ്മയിലേക്ക് നടത്തപ്പെടുന്നു.

ബുധൻ:

B.   പരസ്പരം സ്നേഹിച്ചുകൊണ്ട്

1.    സഹോദരന്മാർക്കും സഹോദരിമാർക്കും ആത്മിക പാദംകഴുകൽ ശുശ്രൂഷിച്ചുകൊണ്ട്, അവരെ എങ്ങനെ സ്നേഹിക്കണമെന്ന് നാം ഓരോരുത്തരും പഠിക്കണം.

2.    ക്രിസ്ത്യാനികൾ തങ്ങളുടെ ആത്മാവിൽ സ്വർഗ്ഗീയരും നിത്യരും ആത്മീയരുമാണ്. എന്നാൽ തങ്ങളുടെ ഭൗതികശരീരത്തിൽ അവരിപ്പോഴും ഈ ഭൂമിയിലും പഴയ സൃഷ്ടിയിലുമാണ്.

3.    അതുകൊണ്ട്, ശരീരത്തിന്റെ കൂട്ടായ്മയും കർത്താവുമായുള്ള കൂട്ടായ്മയും നിലനിറുത്തുവാൻ എല്ലാ ഭൗമിക സ്പർശനത്തിൽ നിന്നും പാദംകഴുകലിലൂടെ ശുദ്ധരായി അവർ കാക്കപ്പെടണം.

4.    നമുക്ക് ശ്രേഷ്ഠമായ കൂട്ടായ്മ നിലനിറുത്തുവാനായി ഒരുവശത്ത്, കർത്താവുതന്നെയും മറുവശത്ത്, വിശുദ്ധന്മാരെല്ലാവരും പാദംകഴുകൽ നിത്യേന കൃത്യമായി അനുഷ്ഠിക്കണം. അതിലൂടെ നമുക്ക് യഥാർത്ഥമായ സഭാജീവിതം ഉണ്ടാകും.

വ്യാഴം:

III.        കഴുകപ്പെട്ടു എന്നാൽ കൂട്ടായ്മയിലല്ല

·         യഥാർത്ഥ പാദംകഴുകൽ, കർത്താവുമായി കലർപ്പില്ലാത്ത കൂട്ടായ്മയിലുള്ളവർക്ക് മാത്രമാണ്

IV.        കഴുകപ്പെടുകയും കൂട്ടായ്മയിലായിരിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു, എന്നാൽ പരാജയപ്പെടുന്നു

A.   മനുഷ്യപുത്രൻ തേജസ്സ്‌കരിക്കപ്പെട്ടിരിക്കുന്നു

1.    കർത്താവ് തേജസ്സ്‌കരിക്കപ്പെടുക എന്നത് തന്റെ ദിവ്യമൂലകം തന്റെ മനുഷ്യത്വത്തിൽനിന്ന് മരണപുനരുത്ഥാനങ്ങളിലൂടെ വിടുവിക്കപ്പെടുക എന്നതായിരുന്നു.

B.   ദൈവം പുത്രനിൽ മഹത്വപ്പെടുന്നു

1.    ഇതിനർത്ഥം പിതാവായ ദൈവം മഹത്വപ്പെടുന്നത് പുത്രന്റെ മഹത്വപ്പെടലിലാകുന്നു എന്നാണ്. അവൻ തന്റെ ദിവ്യമൂലകം പുത്രനിൽ വെളിവാക്കി.

C.   ആ സമയത്തുള്ള കർത്താവിന്റെ കഷ്ടാനുഭവത്തിൽ അവനെ അനുഗമിക്കുവാൻ പത്രോസിന് കഴിയുന്നില്ല

1.    ആ സമയത്ത്, ക്രൂശിന്മേൽ മരണം അനുഭവിക്കുവാൻ കർത്താവ് തയ്യാറായിരുന്നു, എന്നാൽ അവന്റെ കഷ്ടതയിൽ അവനെ അനുഗമിക്കുവാൻ ശിഷ്യന്മാർ സജ്ജരാക്കപ്പെട്ടിരുന്നില്ല.

2.    എന്നാൽ അവന്റെ പുനരുത്ഥാനത്തിലൂടെ പുനരുത്ഥാനജീവനായി അവനെത്തന്നെ അവരിലേക്ക് പകർന്നു കഴിഞ്ഞ് അവൻ അവനെ അനുഗമിക്കും (v. 36; 21:18-19).

D.   പത്രാസ് ഏതാണ്ട് പരാജയപ്പെടുവാൻ തുടങ്ങുന്നു

1.    പാദംകഴുകലിനാൽ നിലനിറുത്തപ്പെട്ട കർത്താവിന്റെ കൂട്ടായ്മയിൽ തുടരുവാൻ പുനരുത്ഥാന ജീവന്റെ ശക്തി ആവശ്യമാണ്.

2.    നമ്മുടെ സ്വാഭാവിക മനുഷ്യനാൽ നമുക്കൊരിക്കലും ഇതു ചെയ്യുവാൻ കഴിയുകയില്ല.

 

 

വെള്ളി:

ചോദ്യങ്ങൾ:

1.    വിശ്വാസികളായ നമുക്കിടയിൽ അന്യോന്യം ആത്മീയമായി പാദങ്ങൾ കഴുകുന്നത് എപ്രകാരമാണ് എന്ന് വിവരിക്കുക?

2.    ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതിൽ കർത്താവ് ചെയ്ത മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണ്?

3.    പാദംകഴുകലിൽ കാണുന്ന ഈ മൂന്ന് കാര്യങ്ങളിൽ നാം എപ്രകാരമാണ് ആത്മീയമായി കർത്താവിന്റെ മാതൃക പിൻപറ്റേണ്ടതെന്ന് വിശദീകരിക്കുക.

4.    “ദൈവം അവനിൽ തേജസ്കരിക്കപ്പെട്ടിരിക്കുന്നു” എന്ന് കർത്താവ് പറഞ്ഞതിന്റെ അർത്ഥം എന്താണ്?

5.    “ഞാൻ പോകുന്നിടത്തേക്ക് ഇപ്പോൾ എന്നെ അനുഗമിക്കുവാൻ നിനക്കു കഴിയില്ല, എന്നാൽ പിന്നീട് നീ അനുഗമിക്കും” എന്ന് പത്രോസിനോട് പറഞ്ഞതിലൂടെ കർത്താവ് എന്താണ് അർത്ഥമാക്കുന്നത്?

bottom of page