top of page
ദൂത് മൂന്ന്—ജീവനും കെട്ടുപണിക്കും ഉള്ള ഒരു അവതാരിക (2)

തിരുവെഴുത്ത് വായന: യോഹന്നാൻ 1:14-18

I.          ദൈവത്തെ മനുഷ്യനിലേക്ക് കൊണ്ടുവരുവാനായി ജഡാവതാരം ചെയ്ത നിത്യവചനം വരുന്നു—1:1—13:38

A.   ജീവനും കെട്ടുപണിക്കുമുള്ള അവതാരിക—1:1-51

2.   ദൈവത്തെ ഏകജാതനായ ദൈവപുത്രനിൽ പ്രഖ്യാപിക്കുവാൻ, കൃപയുടെ നിറവോടും യാഥാർഥ്യത്തോടും കൂടെ, വചനം ജഡമായിത്തീരുന്നു—വാ. 14-18

 

1:14    വചനം ജഡമായിത്തീർന്നു, കൃപയും യാഥാർഥ്യവും നിറഞ്ഞവനായി, നമ്മുടെ ഇടയിൽ കൂടാരമടിച്ചു, (ഞങ്ങൾ അവന്റെ തേജസ്സിനെ, പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു).

1:15   എനിക്കു ശേഷം വരുന്നവൻ, എനിക്കു മുമ്പേ ആയിരുന്നതിനാൽ, അവൻ എന്റെ മുമ്പിലായിത്തീർന്നിരിക്കുന്നു എന്ന് ഞാൻ പറഞ്ഞത് ഇവനെ ക്കുറിച്ചായിരുന്നു എന്ന് വിളിച്ചുപറഞ്ഞ് യോഹന്നാൻ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തി..

1:16    അവന്റെ നിറവിൽ നിന്ന് നമുക്ക് എല്ലാവർക്കും, കൃപമേൽ കൃപ ലഭിച്ചിരിച്ചിരിക്കുന്നു.

1:17    ന്യായപ്രമാണം മോശെ മുഖാന്തരം നൽകപ്പെട്ടു; കൃപയും യാഥാർഥ്യവും യേശു ക്രിസ്തു മുഖാന്തരം വന്നു.

1:18    ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവിന്റെ മാറിലിരിക്കുന്ന ഏകജാതനായ പുത്രൻ, അവനെ പ്രഖ്യാപിച്ചിരിക്കുന്നു.


പഠന രൂപരേഖ:

തിങ്കൾ:

ആമുഖം

· ദൈവത്തിന്റെ വികാസത്തിനും ആവിഷ്‌കാരത്തിനുമായി അനേക മക്കളെ ഉളവാക്കുവാന്‍ ജീവനും വെളിച്ചവുമായി വന്ന വചനമായിരുന്ന ക്രിസ്തു, "കൃപയും യാഥാർഥ്യവും നിറഞ്ഞവനായി" നമ്മുടെ ആസ്വാദനത്തിനായ് ജഡവതാരം ചെയ്തു. 

·   തന്റെ ജഡാവതാരത്തിനു മുമ്പ്‌ അഗോചരനും അദൃശ്യനും അസ്പര്‍ശ്യനുമായിരുന്നവൻ ജഡമായിത്തീര്‍ന്നതിനാല്‍ സുദൃഡനും യാഥാര്‍ത്ഥ്യവാനും ദൃശ്യനും സ്പർശ്യനും ആയിത്തിര്‍ന്നു. എന്നിരുന്നാലും അവനെ ആസ്വദിക്കുവാന്‍ കഴിയുന്നതിന്  നമുക്ക്‌ ചിലതുകൂടി ആവശ്യമായിരുന്നു.

·         അതുകൊണ്ട് അവൻ കൃപയും യാഥാർഥ്യവും നിറഞ്ഞവനായി എന്ന് വാ. 14 പറയുന്നു

·   ശിഷ്യന്മാരോടൊപ്പം ക്രിസ്തു ജഡത്തിൽ ആയിരുന്നപ്പോൾ, അവർ കൃപയും യഥാർഥ്യവും നിറഞ്ഞ ജഡത്തിലുള്ള വചനത്തെ ആസ്വദിച്ചു

II.         ദൈവത്തെ പ്രസ്താവിക്കുവാന്‍ വചനം ജഡാവതാരം ചെയ്തു

A.   ജഡമായിത്തീരല്‍—വാ. 14

1.    ക്രിസ്തു ജഡാവതാരം ചെയ്തത് ദൈവത്തെ പ്രതാവിക്കുവാനാണ്

ചൊവ്വ:

2.    ക്രിസ്തു ജഡത്തില്‍ വന്നത്‌ ഉപദേശമാര്‍ഗ്ഗത്തിലൂടെ ദൈവത്തെ വെളിപ്പെടുത്തുവാനല്ല, പിന്നെയോ കൃപയും യാഥാർഥ്യവും നിറഞ്ഞ ഒരു മാര്‍ഗ്ഗത്തിലൂടെ മധുരമായ ഒരാസ്വാദനം ശിഷ്യന്മാർക്ക് നല്‍കിക്കൊണ്ടായിരുന്നു അവൻ ദൈവത്തെ വെളിപ്പെടുത്തിയത്.

3.    നാം കർത്താവിനോടു കൂടെ സമയം ചിലവിട്ടുകൊണ്ട് അവനെ സ്‌നേഹിക്കുമ്പോൾ നാം മാധുര്യവും ആസ്വാദനവും സ്വസ്ഥതയും വിശ്രാന്തിയും ബലവും സംവേദിക്കുന്നു. നമുക്ക് യാഥാർഥ്യവും ഉണ്ടാകുന്നു.

4.    ക്രിസ്തു ജഡമായപ്പോള്‍, അവന്‌ ജഡത്തിന്റെ പാപ പ്രകൃതം ഇല്ലായിരുന്നു, പാപജഡത്തിന്റെ സാദൃശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു (മോശെ കൊടിമരത്തിന്മേല്‍ ഉയര്‍ത്തിയ താമ്ര സര്‍പ്പത്തിന് സര്‍പ്പത്തിന്റെ വിഷപ്രകൃതം ഇല്ലായിരുന്നതുപോലെ.)

B.   മനുഷ്യരുടെ ഇടയിൽ കൂടാരമടിക്കുവാൻ—വാ. 14

1.    ജഡാവതാരത്തിലൂടെ വചനം, ദൈവത്തെ മനുഷ്യത്വത്തിലേക്ക്‌ കൊണ്ടുവരുക മാത്രമല്ല, ഭൂമിയിൽ മനുഷ്യരുടെ ഇടയില്‍ ദൈവത്തിന്റെ നിവാസമാകുവാന്‍ ദൈവത്തിന്റെ കൂടാരമാകുകയും ചെയ്തു.

2.    പഴയനിയമ കൂടാരം ജഡത്തിലുള്ള ക്രിസ്തുതന്നെയായ, യഥാര്‍ത്ഥ കൂടാരത്തിന്റെ പ്രതീകവും നിഴലും മുന്‍കുറിയും ആയിരുന്നു.

3.    ദൈവം ക്രിസ്തുവിൽ ദേഹരുപമെടുത്തിരുന്നു. ക്രിസ്തുവിന്റെ  ജഡത്തിലും ജഡത്താലും മറഞ്ഞിരുന്ന മഹത്വത്തിന്റെ ദൈവം കായാന്തരണ മലയിൽവെച്ച്‌ ശിഷ്യന്മാർക്ക് വെളിപ്പെട്ടു.

ബുധൻ:

C.   കൃപയോടുകൂടെ—വാ. 14

1.    നമ്മുടെ ആസ്വാദനമായി പുത്രനിലുള്ള ദൈവമാണ്‌ കൃപ.

2.    ഗലാത്യര്‍ 2:20, 1 കൊരിന്ത്യര്‍ 15:10-മായി താരതമ്യപ്പെടുത്തുമ്പോള്‍, ക്രിസ്തു തന്നെയാണ് കൃപ എന്ന് വ്യക്തമായ് കാണാം.

3.    നാം ദൈവത്തെ ആസ്വദിക്കുകയും അവനിൽ പങ്കുപറ്റുകയും  ചെയ്യുന്നതാണ് കൃപ. ദൈവത്തെ അറിയുവാനുള്ള മാർഗ്ഗം അവനെ ആസ്വദിക്കുന്നതാണ്.

4.    കൃപ എന്നത്‌ ഭൗതിക വസ്തുക്കൾ ലഭിക്കുന്നതല്ല, ആത്മിക കാര്യങ്ങള്‍ ലഭിക്കുന്നതുമല്ല, നമ്മുടെ ആസ്വാദനത്തിനായി ക്രിസ്തുവിലുള്ള ദൈവത്തെതന്നെ ലഭിക്കുന്നതാണ്‌

D.   യാഥാർഥ്യത്തോടുകൂടെ—വാ. 14

1.    നാം കൃപ ആസ്വദിക്കുമ്പോൾ ദൈവത്തിന്റെ യാഥാർഥ്യം ഗ്രഹിക്കുന്നു.

2.    പുത്രനില്‍ നാം ആസ്വദിക്കുന്ന ദൈവമാണ്‌ കൃപ; പുത്രനില്‍ നാം അനുഭവിച്ചറിയുന്ന ദൈവമാണ്‌ യാഥാര്‍ത്ഥ്യം. കൃപ ആസ്വാദനവും,  യാഥാര്‍ത്ഥ്യം അനുഭവവുമാണ്‌.

3.    ന്യായപ്രമാണം, ദൈവം എന്താണോ അതനുസരിച്ചുള്ള അനുശാസനങ്ങള്‍ മനുഷ്യന്റെമേല്‍ വയ്ക്കുന്നു. എന്നാല്‍, കൃപ, ദൈവത്തിന്റെ അനുശാസനങ്ങള്‍ നിറവേറ്റുവാന്‍ ദൈവം എന്താണോ അത്‌ മനുഷ്യന്‌ നല്‍കുന്നു.

4.    കൃപയ്ക്കും യാഥാർഥ്യത്തിനും അതിരില്ല. എപ്പോഴും നിറവുണ്ട്. എത്രമാത്രം നാം അവന്റെ നിറവാസ്വദിക്കുന്നു എന്നത് നമ്മുടെ ഉൾകൊള്ളുവാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

വ്യാഴം:

E.    ദൈവത്തിന്റെ ഏകജാതനായ പുത്രനിൽ—വാ. 18

1.    ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവിന്റെ മാറിലിരിക്കുന്ന ഏകജാതനായ പുത്രൻ, ദൈവത്തെ പ്രഖ്യാപിച്ചിരിക്കുന്നു.

2.    കൃപയും യാഥാര്‍ത്ഥ്യവുമായി നാം ക്രിസ്തുവിനെ ആസ്വദിക്കുമ്പോള്‍, ഈ ആസ്വാദനം നമ്മെ പിതാവിന്റെ മാറിലേക്ക് കൊണ്ടുവരുകയും അവിടെ നാം സ്നേഹവും വെളിച്ചവും ആസ്വദിക്കുകയും ചെയ്യുന്നു.

3.    സ്നേഹം കൃപയുടെ മറഞ്ഞിരിക്കുന്ന ഉറവിടവും, വെളിച്ചം യാഥാര്‍ത്ഥ്യത്തിന്റെ മറഞ്ഞിരിക്കുന്ന ഉറവിടവുമാണ്‌.

F.    ദൈവത്തെ വെളിപ്പെടുത്തുവാന്‍

1.    ജീവന്‍, വെളിച്ചം, കൃപ, യാഥാര്‍ത്ഥ്യം എന്നിവയോടുകൂടെയുള്ള വചനമായി ജഡാവതാരം ചെയ്ത്‌ ക്രിസ്തു  ദൈവത്തെ വെളിപ്പെടുത്തുകയും ദൈവത്തെ ആവിഷ്‌കരിക്കുകയും ദൈവത്തെ വിശദീകരിക്കുകയും ദൈവത്തെ നിര്‍വചിക്കുകയും ചെയ്തു.

2.    ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എങ്കിലും ദൈവപുത്രന്‍ വചനവും ജീവനും വെളിച്ചവും കൃപയും യാഥാര്‍ത്ഥ്യവുമായി അവനെ വെളിപ്പെടുത്തി.

ഉപസംഹാരം:

·    ഒന്നാം അദ്ധ്യായത്തിലെ ആദ്യത്തെ പതിനെട്ട്‌ വാക്യങ്ങള്‍ ചില ലളിതമായ വാക്കുകളില്‍ സംഗ്രഹിക്കാം: വചനം, ദൈവം, ജീവന്‍, വെളിച്ചം, കൃപ, യാഥാര്‍ത്ഥ്യം.

·         വചനവും ജീവനും വെളിച്ചവും കൃപയും യാഥാര്‍ത്ഥ്യവുമായി ക്രിസ്തു നമുക്ക്‌ ദൈവത്തെ ആവിഷ്‌കരിക്കുകയും വിശദീകരിക്കുകയും നിര്‍വചിക്കുകയും ചെയ്തിരിക്കുന്നു.

 

ചോദ്യങ്ങൾ:

1. നാം ക്രിസ്തുവിനെ ആസ്വദിക്കുവാനായ് അവൻ ചെയ്ത രണ്ട് കാര്യങ്ങൾ വിവരിക്കുക

2. എന്തുകൊണ്ട് ക്രിസ്തു കൃപയും യാഥാർഥ്യവും നിറഞ്ഞവനായി എന്ന് വാ. 14 പറയുന്നു?

3. ക്രിസ്തു ജഡത്തില്‍ ദൈവത്തെ വെളിപ്പെടുത്തിയത് ഏത് മാർഗ്ഗത്തിലൂടെയാണ്?

4.    ക്രിസ്തുവിന്റെ ജഡത്തിന്റെ സവിശേഷത എന്താണ്?

5.    ക്രിസ്തു മനുഷ്യരുടെ ഇടയില്‍ കൂടാരമടിച്ചു എന്നത് വിശദമാക്കുക.

6. എന്താണ് കൃപ? ഗലാത്യര്‍ 2:20, 1 കൊരിന്ത്യര്‍ 15:10-മായി താരതമ്യപ്പെടുത്തുമ്പോള്‍, ക്രിസ്തു തന്നെയാണ് കൃപ എന്ന് നമുക്ക് എങ്ങനെ സ്ഥാപിക്കുവാൻ സാധിക്കും?

7. എന്താണ് യാഥാർഥ്യം? അത് കൃപയുമായ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

8. ന്യായപ്രമാണവും കൃപയും തമ്മിലുള്ള വ്യത്യാസം വിവരിക്കുക.

9. കൃപ, യാഥാർഥ്യം, സ്നേഹം, വെളിച്ചം എന്നിവ തമ്മിലുള്ള ബന്ധം വിവരിക്കുക.

10. പുത്രൻ ദൈവത്തെ വെളിപ്പെടുത്തിയ അഞ്ചു കാര്യങ്ങൾ ഏതൊക്കെ? ഓരോന്നിനെയും കുറിച്ച് ചുരുക്കത്തിൽ വിവരിക്കുക.


വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page