top of page
ദൂത് മുപ്പത്തിയൊന്ന്‌—തന്റെ നിവാസം ഉളവാക്കുന്നതിനുവേണ്ടിയുള്ള ത്രിയേക ദൈവത്തിന്റെ പകര്‍ച്ച (3)

തിരുവെഴുത്ത് വായന: യോഹന്നാൻ 14:1-31

                II.      യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25

A.    ജീവന്റെ ഉൾനിവാസം—ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി—14:1—16:33

1.    ത്രിയേക ദൈവത്തിന്റെ പകർച്ച—അവന്റെ വാസസ്ഥലം ഉളവാക്കുന്നതിനായി—14:1-31

a.     വിശ്വാസികളെ പിതാവിലേക്കു കൊണ്ടുവരുവാൻ യേശു മരണത്തിലൂടെ പോകുകയും ക്രിസ്തു പുനരുത്ഥാനത്തിൽ വരുകയും ചെയ്യുന്നു—വാ. 1-6

b.    ത്രിയേക ദൈവം തന്നെത്തന്നെ വിശ്വാസികളിലേക്കു പകരുന്നു—വാ. 7-20

(1)   പുത്രനിൽ ദേഹരൂപമായ പിതാവ് വിശ്വാസികളുടെ ഇടയിൽ കാണപ്പെടുന്നു—വാ. 7-14

(2)   വിശ്വാസികളിൽ വാസം ചെയ്യുവാനായി പുത്രൻ ആത്മാവായി യാഥാർഥ്യവൽക്കരിക്കപ്പെടുന്നു—വാ. 15-20

c.     ത്രിയേക ദൈവം വിശ്വാസികളോടുകൂടെ വാസസ്ഥലം ഉണ്ടാക്കുന്നു— വാ. 21-24

d.    കാര്യസ്ഥന്റെ ഓർമപ്പെടുത്തലും ജീവന്റെ സമാധാനവും—വാ. 25-31

 

14:1-31~omitted

തിങ്കൾ:

പഠന രൂപരേഖ:

II.      ത്രിയേകദൈവം വിശ്വാസികളിലേക്ക്‌ അവനെത്തന്നെ പകരുന്നു

1.    പുത്രന്‍ പിതാവിന്റെ ദേഹരുപവും ആവിഷ്‌കാരവും (വാ.7-14), ആത്മാവ്‌ പുത്രന്റെ യാഥാര്‍ത്ഥ്യവും യഥാര്‍ത്ഥവത്കരണവും (വാ.16-20) ആണ്‌.

2.    പുത്രനില്‍ പിതാവ്‌ ആവിഷ്ക്കരിക്കപ്പെടുകയും കാണപ്പെടുകയും ചെയ്യുന്നു. ആത്മാവായി പുത്രൻ വെളിപ്പെടുകയും യഥാര്‍ത്ഥവത്കരിക്കുകയും ചെയ്യുന്നു.

A.   പുത്രനില്‍ ദേഹരുപമെടുത്ത പിതാവ്‌ വിശ്വാസികളുടെ ഇടയില്‍ കാണപ്പെടുന്നു

1.    പുത്രൻ പിതാവിന്റെ ദേഹരൂപവും ആവിഷ്കാരവും

a.     പിതാവ് പുത്രനില്‍ ആണ്‌, പുത്രനെ കാണുന്നുവെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ പിതാവിനെ കാണുന്നു. എന്നാല്‍, മറുവശത്ത്‌, അവര്‍ അപ്പോഴും രണ്ടാണ്‌. ഇതാണ് ത്രിയേക ദൈവത്തിന്റെ മര്‍മ്മം."

b.    വിശ്വാസികളുടെ ഇടയില്‍ കാണപ്പെടുന്നത്തിനുവേണ്ടി പിതാവ്‌, പുത്രനില്‍ ദേഹരുപമെടുത്തിരിക്കുന്നു. പുത്രന്‍, പിതാവിന്റെ ദേഹരൂപവും ആവിഷ്കാരവും ആണ്‌

2.    പുത്രൻ പിതാവിലും പിതാവ് പുത്രനിലും—വാ.10-11

a.     പിതാവ്‌ പുത്രനില്‍ ആയതുകൊണ്ട്‌, പുത്രന്‍ സംസാരിക്കുമ്പോള്‍, പുത്രനില്‍ വസിക്കുന്ന പിതാവ്‌ തന്റെ പ്രവൃത്തികൾ ചെയ്യുന്നു  

ചൊവ്വ:

3.    പുത്രനും പിതാവും ഒന്ന്

a.     നമ്മുടെ പരിമിതമായ ധാരണയില്‍, പുത്രൻ പുത്രനാണ്‌, പിതാവ്‌ പിതാവാണ്‌, ഇരുവരും അന്യോന്യം വൃതിരിക്തരാണ്‌. എന്നാല്‍ പുത്രനും പിതാവും ഒന്നാണെന്ന്‌ കര്‍ത്താവ്‌ നമ്മോട്‌ വൃക്തമായി പറയുന്നു. താനും പിതാവും ഇരുവരാണെന്ന്‌ കര്‍ത്താവ്‌ ഒരിക്കലും പറയുന്നില്ല

4.    പുത്രനെ പിതാവ് എന്നും വിളിക്കുന്നു—യെശയ്യാവ്‌ 9:6

a.     ശിശു വീരനാം ദൈവം എന്നു വിളിക്കപ്പെടും, അതുപോലെ പുത്രന്‍ പിതാവ്‌ എന്നും  വിളിക്കപ്പെടും

5.    ജഡത്തില്‍ ആയിരുന്നപ്പോള്‍ പുത്രന് വിശ്വാസികളുടെ ഇടയിൽ ആയിരിക്കുവാൻ കഴിയും, എന്നാൽ അവരിൽ ആയിരിക്കുവാൻ കഴിയുന്നില്ല

B.   പുത്രനെ വിശ്വാസികളിൽ വസിക്കുന്ന ആത്മാവായി അനുഭവിച്ചറിയാം

·         നമ്മില്‍ വസിക്കുന്നതിനുവേണ്ടി കര്‍ത്താവിന്‌ ജഡത്തില്‍നിന്ന്‌ ആത്മാവായി കായാന്തരപ്പെടേണ്ടിയിരുന്നു. നമ്മുടെ ഇടയില്‍ ആയിരിക്കുവാന്‍ അവന്‍ ജഡത്തില്‍ വന്നു, എന്നാല്‍ അവന്‌ നമ്മിലേക്ക്‌ വരുവാന്‍ കഴിയുന്നതിനു മുമ്പ്‌ അവന്‌ ആത്മാവായി കായാന്തരപ്പെടേണ്ടിയിരുന്നു

1.    മറ്റൊരു കാര്യസ്ഥനെ

a.     ആത്മാവ്‌ “മറ്റൊരു കാര്യസ്ഥനാണ്” ആണ്‌.

b.    കാര്യസ്ഥൻ എന്നതിന്റെ ഗ്രീക്ക്‌ പദമായ, പാരക്ളീത്ത, ആംഗലേയവത്കരിക്കപ്പെട്ടതായ പാരക്ളീത്തോസ്‌, എന്നാല്‍ “നമ്മുടെ കാര്യവും നമ്മുടെ ഇടപാടുകളും നമ്മുടെ സകല ആവശ്യങ്ങളും നോക്കുന്നവനായ, നമ്മോടുകൂടെയുള്ളവന്‍”എന്നാണ്‌ അര്‍ത്ഥം

2.    യാഥാർഥ്യത്തിന്റെ ആത്മാവ്

a.     അവൻ യാഥാര്‍ത്ഥൃത്തിന്റെ ആത്മാവായിരിക്കുന്നതിന് കാരണം, പുത്രനിൽ പിതാവ്‌ ആയിരിക്കുന്നതെല്ലാം, പുത്രന്‍ ആയിരിക്കുന്നതെല്ലാം, ആത്മാവിൽ അനുഭവച്ചറിയാം

b.    പിതാവായ ദൈവവും പുത്രനായ ദൈവവും ആയിരിക്കുന്നതിന്റെ യഥാര്‍ത്ഥവത്കരണമാണ്‌ ആത്മാവ്‌.

3.    തേജസ്കരിക്കപ്പെട്ട യേശുവിന്റെ ആത്മാവ്

a.     തേജസ്കരിക്കപ്പെട്ട യേശുവിന്റെ ആത്മാവായി 7:39-ല്‍ പരാമര്‍ശച്ചിരിക്കുന്ന ആത്മാവ്‌, യാഥാര്‍ത്ഥ്യത്തിന്റെ ആത്മാവ്‌, “അതുവരെ ഇല്ലായിരുന്നു!

ബുധൻ:

4.    ജീവന്റെ ആത്മാവ് ശ്വാസമായി

a.     കര്‍ത്താവിന്റെ പുനരുത്ഥാനദിവസം ആത്മാവിനെ ജീവന്റെ ശ്വാസമായി ശിഷ്യന്മാരിലേക്ക്‌ കര്‍ത്താവ്‌ ഉതി (20:22)

5.    യേശുക്രിസ്തുവിന്റെ ആത്മാവ്, ക്രിസ്തുവിന്റെ ആത്മാവ്

a.     ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു ശേഷം, ദൈവത്തിന്റെ ആത്മാവ്‌, ജഡാവതാരം ചെയ്ത്, ക്രൂശിക്കപ്പെട്ട് ഉയിർത്ത ക്രിസ്തുവിന്റെ ആത്മാവായിത്തിര്‍ന്നു

6.    ഒടുക്കത്തെ ആദാമിനെ ജീവൻ നൽകുന്ന ആത്മാവാക്കുന്നു

a.     ഈ ഭാഗത്ത്‌ (14:15-20), യാഥാര്‍ത്ഥ്യത്തിന്റെ ആത്മാവിനെ കര്‍ത്താവ്, ഒന്നാമത്‌, 17-0൦ വാക്യത്തിൽ "അവന്‍" എന്ന്‌ സൂചിപ്പിക്കുന്നു. അതിനുശേഷം പെട്ടെന്ന്‌, അവന്‍ 18-0൦ വാകൃത്തില്‍ അവനെത്തന്നെ പരാമര്‍ശിക്കുന്നു. 17-0൦ വാകൃത്തില്‍ യാഥാര്‍ത്ഥ്യത്തിന്റെ ആത്മാവായിരൂന്ന "അവന്‍" തന്നെ, 18-0൦ വാക്യത്തില്‍ കര്‍ത്താവുതന്നെയായ "ഞാന്‍" തന്നെ ആയിത്തീരുന്നു. ഇതിന്റെ അര്‍ത്ഥം, തന്റെ പുനരുത്ഥാനത്തിനുശേഷം കര്‍ത്താവ്‌ യാഥാര്‍ത്ഥ്യത്തിന്റെ ആത്മാവായിത്തീര്‍ന്നു എന്നാണ്‌.

7.    ഒടുവിൽ കർത്താവ് ആത്മാവാണ്—2 കൊരി. 3:17

8.    ആത്മാവ്, വിശ്വാസികളോടുകൂടെയും വിശ്വാസികളിലും വസിക്കുന്നു

9.    പുത്രൻ പിതാവിലും വിശ്വാസികൾ പുത്രനിലും പുത്രൻ വിശ്വാസികളിലും—വാ. 20

വ്യാഴം:

10. വിശ്വാസികളിലേക്ക് ത്രിയേക ദൈവത്തെ പകരുന്നു

11. ആത്മാവ് ഉള്ളിൽ വസിക്കുന്നു എന്നത് ലേഖനങ്ങളിൽ പൂർണമായി വിശദീകരിച്ചിരിക്കുന്നു

12. ജീവന്റെ ആത്മാവിനെ സംബന്ധിച്ച കർത്താവിന്റെ വാഗ്ദാനം, ശക്തിയുടെ ആത്മാവിനെ സംബന്ധിച്ച പിതാവിന്റെ വാഗ്‌ദാനത്തിൽനിന്ന് വ്യത്യസ്തമാണ്

a.     യോഹന്നാന്‍ 14-ല്‍ ആത്മാവിനെ സംബന്ധിച്ച കര്‍ത്താവിന്റെ വാഗ്ദാനം ലൂക്കൊസ്‌ 24:49-ലെ ആത്മാവിനെ സംബന്ധിച്ച പിതാവിന്റെ വാഗ്ദാനത്തില്‍നിന്ന്‌ വ്യത്യസ്തമാണ്‌.

b.    കര്‍ത്താവിന്റെ വാഗ്ദാനം ജീവന്റെ ആത്മാവിനെ സംബന്ധിച്ചതാണ്‌; എന്നാല്‍ പിതാവിന്റെ വാഗ്ദാനം ശക്തിയുടെ ആത്മാവിനെ സംബന്ധിച്ചതാണ്‌.

c.     പ്രവൃത്തികളില്‍ ശക്തിയുടെ ആത്മാവിന്‌ അടയാളം വീശുന്ന കാറ്റാണ്‌; കാറ്റ്‌ പ്രധാനമായും ശക്തിയെ സൂചിപ്പിക്കുന്നു. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തില്‍ ജീവന്റെ ആത്മാവിന്‌ അടയാളം ശ്വാസമാണ്‌, കാരണം ശ്വാസം ജീവനുവേണ്ടിയുള്ളതാണ്‌.

13. കർത്താവിന് ഒരു കെട്ടുപണിയെ ഉള്ളൂ. ആ കെട്ടുപണി നിറവേറ്റുന്നതിനായുള്ള ദൈവത്തിന്റെ മാര്‍ഗ്ഗം, അവനെത്തന്നെ നമ്മിലേക്ക് പകരുക എന്നതാണ്‌;

a.     പിതാവായ ദൈവം സ്രോതസ്സും ആരംഭവും സാരാംശവും മൂലകവും ആണ്‌. പുത്രനായ ദൈവം, ആവിഷ്കാരവും വെളിപ്പെടലും ദൈവത്തിന്‌ മനുഷ്യനെ സ്പര്‍ശിക്കുവാനും മനുഷ്യന്‌ ദൈവത്തെ സ്പര്‍ശിക്കുവാനും ഉള്ളതായ മാര്‍ഗ്ഗവും ആണ്‌. അവസാനമായി, ആത്മാവായ ദൈവം, പിതാവായ ദൈവവും പുത്രനായ ദൈവവും ആയിരിക്കുന്നതിന്റെയെല്ലാം യാഥാര്‍ത്ഥ്യം ആണ്‌.

b.    ഈ ത്രിയേകദൈവം ഒന്നാമത്‌ നമ്മുടെ ആത്മാവിലേക്ക്‌ തന്നെത്തന്നെ പകരുന്നു. പിന്നെ നമ്മുടെ ആത്മാവിന്റെ ഉള്ളില്‍നിന്ന്‌ തുടര്‍മാനമായി നമ്മുടെ മുഴുവന്‍ ആളത്തത്തിലേക്കും സ്വയം വ്യാപിക്കുന്നു.

c.     അവന്റെ നിത്യമായ വാസസ്ഥലത്തിന്റെ വാസ്തവമായ കെട്ടുപണിയാണ്‌ ഈ സാന്ദ്രീകരണം.

വെള്ളി:

ചോദ്യങ്ങൾ:

1.    ത്രിയേകദൈവം വിശ്വാസികളിലേക്ക്‌ അവനെത്തന്നെ പകരുന്നത് എങ്ങനെയെന്ന് വിവരിക്കുക

2.    പുത്രൻ പിതാവിന്റെ ദേഹരൂപവും ആവിഷ്കാരവുമായിരിക്കുന്നതിന്റെ വിവിധ വശങ്ങൾ വിവരിക്കുക

3.    ആത്മാവിന്റെ വിവിധ വശങ്ങളെ വിശദമാക്കുക

4.    യോഹന്നാന്‍ 14-ല്‍ ആത്മാവിനെ സംബന്ധിച്ച കര്‍ത്താവിന്റെ വാഗ്ദത്തം ലൂക്കൊസ്‌ 24:49-ലെ ആത്മാവിനെ സംബന്ധിച്ച പിതാവിന്റെ വാഗ്ദത്തത്തില്‍നിന്ന്‌ വ്യത്യസ്തമായിരിക്കുന്നത് എപ്രകാരമാണ്?

5.    കെട്ടുപണി നിറവേറ്റുന്നതിനായുള്ള ദൈവത്തിന്റെ മാര്‍ഗ്ഗം വിശദീകരിക്കുക

 

bottom of page