ദൂത് മുപ്പത്തിരണ്ട്—തന്റെ നിവാസം ഉളവാക്കുന്നതിനുവേണ്ടിയുള്ള ത്രിയേക ദൈവത്തിന്റെ പകര്‍ച്ച (4)
തിരുവെഴുത്ത് വായന: യോഹന്നാൻ 14:1-31
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
A. ജീവന്റെ ഉൾനിവാസം—ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി—14:1—16:33
1. ത്രിയേക ദൈവത്തിന്റെ പകർച്ച—അവന്റെ വാസസ്ഥലം ഉളവാക്കുന്നതിനായി—14:1-31
a. വിശ്വാസികളെ പിതാവിലേക്കു കൊണ്ടുവരുവാൻ യേശു മരണത്തിലൂടെ പോകുകയും ക്രിസ്തു പുനരുത്ഥാനത്തിൽ വരുകയും ചെയ്യുന്നു—വാ. 1-6
b. ത്രിയേക ദൈവം തന്നെത്തന്നെ വിശ്വാസികളിലേക്കു പകരുന്നു—വാ. 7-20
(1) പുത്രനിൽ ദേഹരൂപമായ പിതാവ് വിശ്വാസികളുടെ ഇടയിൽ കാണപ്പെടുന്നു—വാ. 7-14
(2) വിശ്വാസികളിൽ വാസം ചെയ്യുവാനായി പുത്രൻ ആത്മാവായി യാഥാർഥ്യവൽക്കരിക്കപ്പെടുന്നു—വാ. 15-20
c. ത്രിയേക ദൈവം വിശ്വാസികളോടുകൂടെ വാസസ്ഥലം ഉണ്ടാക്കുന്നു— വാ. 21-24
d. കാര്യസ്ഥന്റെ ഓർമപ്പെടുത്തലും ജീവന്റെ സമാധാനവും—വാ. 25-31
14:1-31~omitted
പഠന രൂപരേഖ:
തിങ്കൾ:
ആമുഖം
i. ത്രിയേക ദൈവം അവനെത്തന്നെ യേശുക്രിസ്തുവിൽ, വിശ്വാസികളിലേക്ക് പകരുന്നു എന്നും, അങ്ങനെ ഈ ദൈവം തന്നെയും വിശ്വാസികളും ദിവ്യത്വവും മനുഷ്യത്വവുമായുള്ള ഒരു കെട്ടുപണിയായി പരസ്പരം ചേർത്തു പണിയപ്പെടുന്നു എന്നും, അങ്ങനെ ഒടുവിൽ ഈ കെട്ടുപണി പരസ്പര വാസസ്ഥലമായിത്തീരുന്നു എന്നും യോഹന്നാൻ 14-ാം അദ്ധ്യായം തുറന്നു കാട്ടുന്നു.
ii. പിതാവിലേക്ക് പ്രവേശിക്കുന്നതിനായി നാം പുത്രനിലേക്ക് പ്രവേശിക്കേണ്ടതുണ്ട്, കാരണം അവൻ പിതാവിൽ ആണ്. നാം അവനിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ, സ്വയമേവതന്നെ നാം പിതാവിലാണ്. നാം പിതാവിൽ ആയിരിക്കുവാൻ ആവശ്യമായതെല്ലാം ചെയ്യുവാനായി അവൻ പോവുകയായിരുന്നു.
iii. ഈ പരസ്പര വാസസ്ഥലമാണ് യോഹന്നാൻ 14-ന്റെ കേന്ദ്രചിന്ത.
a) പിതാവ് ഉറവിടവും ആരംഭവും സാരാംശവും മൂലകവും ആണ്. പുത്രൻ, പിതാവ് ആയിരിക്കുന്നതിന്റെയെല്ലാം ആവിഷ്കാരവും വെളിപ്പാടും ദേഹരൂപവും ആണ്. ആത്മാവ് പിതാവായ ദൈവവും പുത്രനായ ദൈവവും ആയിരിക്കുന്നതിന്റെയെല്ലാം യാഥാർത്ഥ്യം, സാക്ഷാത്ക്കരണം ആണ്.
b) ഈ ആത്മാവ് നമ്മുടെ അടുത്ത് വരുകയും നമ്മിലേക്ക് പ്രവേശിക്കുകയും നമ്മിൽ വസിക്കുകയും ചെയ്യുന്നു. ഈ വിധത്തിൽ ത്രിയേക ദൈവം നമ്മിലേക്ക് പകരപ്പെടുന്നു.
c) നാം അവനിൽ വസിക്കുകയും അവൻ നമ്മിൽ വസിക്കുകയും ചെയ്യുന്നു. ഇതാണ് ദൈവത്തിന്റെ പകർച്ച.
ചൊവ്വ:
III. ത്രിയേക ദൈവം വിശ്വാസികളോടുകൂടെ തന്റെ വാസം ഒരുക്കുന്നു
A. പുത്രൻ വന്ന് പിതാവിനാൽ ജീവിച്ച് പിതാവിന്റെ നാമത്തിൽ കാര്യങ്ങൾ ചെയ്തു
1. പുത്രൻ പിതാവിന്റെ നാമത്തിൽ വരുകയും പിതാവ് പുത്രനിലൂടെ പ്രവർത്തിക്കുകയും ചെയ്തു. ഉറവിടമായ പിതാവിന്റെ ആവിഷ്കാരമാണ് പുത്രൻ.
B. വിശ്വാസികൾ പുത്രനാൽ ജീവിച്ച് പുത്രന്റെ നാമത്തിൽ ഏറെ വലിയ കാര്യങ്ങൾ ചെയ്യുന്നു
1. പുത്രനാൽ ജീവിക്കുവാൻ നാം യേശുവിനെ ഭക്ഷിക്കണം (6:57).
a. ഇവിടെ, ഭക്ഷിക്കുക എന്നതിനുള്ള ഗ്രീക്ക് പദം “ചവയ്ക്കുക” എന്നാണ്.
b. നാം അവനെ ചവച്ച് അരച്ച് ഒരു പ്രത്യേക രീതിയിൽ ഭക്ഷിക്കണം.
2. സുവിശേഷങ്ങളിൽ, കർത്താവ് പിതാവിന്റെ ആവിഷ്കാരം എന്ന നിലയിൽ പിതാവിന്റെ നാമത്തിൽ കാര്യങ്ങൾ ചെയ്തു. പ്രവൃത്തികളിൽ, കർത്താവിന്റെ ആവിഷ്കാരം എന്ന നിലയിൽ, ശിഷ്യന്മാർ അതിലും വലിയ കാര്യങ്ങൾ കർത്താവിന്റെ നാമത്തിൽ ചെയ്തു (14:2)
C. പുത്രൻ വിശ്വാസികളിൽ ജീവിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
1. മിക്ക സമയത്തും ജീവിക്കുന്ന ഈ ക്രിസ്തു ഒരു വാക്കു മാത്രമേ പറയുന്നുള്ളു - പാടില്ല.
D. വിശ്വാസി പുത്രനെ സ്നേഹിക്കുകയും, അവന്റെ കല്പനകൾ പാലിക്കുകയും, പിതാവിനാലും പുത്രനാലും സ്നേഹിക്കപ്പെടുകയും അവന് പുത്രന്റെ വെളിപ്പെടൽ ഉണ്ടായിരിക്കുകയും ചെയ്യുന്നു
1. നാം അവന്റെ സംസാരം ശ്രദ്ധിക്കുകയും അവന്റെ കല്പനകൾ പാലിക്കുകയും ചെയ്യുമ്പോഴെല്ലാം, അവന്റെ സാന്നിദ്ധ്യം പെട്ടെന്ന് തീവ്രത പ്രാപിക്കുകകയും വളരെ മധുരവും വിലയേറിയതും നനയ്ക്കുന്നതും ബലപ്പെടുത്തുന്നതും പ്രകാശിപ്പിക്കുന്നതും പോഷിപ്പിക്കുന്നതും ആകുകയും ചെയ്യും. ഇതാണ് ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിന്റെ വെളിപ്പെടൽ.
2. അവൻ നിങ്ങളുടെ ഉള്ളിൽ വസിക്കുന്നുവെങ്കിലും, നിങ്ങളുടെ ആന്തരിക ബോധത്തിൽനിന്ന് അവൻ പ്രത്യക്ഷമാകുന്നുവോ അപ്രത്യക്ഷമാകുന്നുവോ എന്നത്, അവന്റെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കുന്നുവോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
3. കർത്താവിന്റെ കല്പനകൾ അനുസരിക്കുന്നത് നമുക്ക് അവനോടുള്ള സ്നേഹത്തെ ആശ്രയിച്ചിരിക്കുന്നു.
a. അവൻ നമ്മുടെ ഉള്ളിലാണ്, എന്നാൽ നമ്മുടെ അനുസരണക്കേട് നിമിത്തം, അവന്റെ സാന്നിദ്ധ്യം അപ്രത്യക്ഷമാവുകയും, വെളിച്ചം അന്ധകാരമാവുകയും, ശക്തി ബല ഹീനതയാവുകയും, ജീവൻ മരണമാവുകയും ചെയ്യും.
b. യോഹന്നാന്റെ സുവിശേഷത്തിലുടനീളം രണ്ടു ആവശ്യങ്ങളേ ഉള്ളൂ. ഒന്നാമത്തേത് അവനിൽ വിശ്വസിക്കുക എന്നതും, രണ്ടാമത്തേത് അവനെ സ്നേഹിക്കുക എന്നതും.
ബുധൻ:
E. പിതാവും പുത്രനും ആത്മാവായി വിശ്വാസികളുടെ അടുക്കൽ വരുന്നു. അവരുടെ വരവ് ആണ് അവരുടെ പ്രത്യക്ഷത
F. ത്രിയേകദൈവം വിശ്വാസിയുമായി ഒരു പരസ്പരനിവാസം ഉണ്ടാക്കുന്നു.
1. ത്രിയേക ദൈവത്തിന്റെ സന്ദർശനത്താൽ നിങ്ങളും അവനും, അവനും നിങ്ങളും ഒരു പരസ്പര നിവാസം ആകും.
2. ഇത്തരം ഒരു സാഹചര്യത്തിൽ പാപത്തിനോ ലോകത്തിനോ സാത്താനോ പഴയ മനുഷ്യനോ ജഡത്തിനോ സ്ഥാനമില്ല. അത്തരം കാര്യങ്ങളെല്ലാം നീക്കിക്കളഞ്ഞിരിക്കുന്നു.
G. വാസസ്ഥലം രണ്ടാം വാക്യത്തിൽ ഉള്ള അനേക വാസസ്ഥലങ്ങളിൽ ഒന്നാണ്.
H. ഇത് ദൈവത്തിന്റെ നിവാസത്തിന്റെ കെട്ടുപണിക്കുവേണ്ടി
1. നിങ്ങൾ കർത്താവിന്റെ സന്നിധിയിൽ ആണെന്നും കർത്താവ് നിങ്ങളുടെ ഉള്ളിൽ നിറവോടെ വസിക്കുന്നു എന്നും ഉള്ള മധുരമായ ബോധം നിങ്ങൾക്ക് ഉണ്ടായിരുന്നപ്പോഴെല്ലാം, എല്ലാ വിശ്വാസികളെയും നിങ്ങൾ സ്നേഹിക്കുന്നു എന്ന ബോധവും നിങ്ങൾക്ക് ഉണ്ടാകുന്നു.
2. ദൈവത്തിന്റെ കെട്ടുപണിക്കുവേണ്ടി വിശ്വാസികളുമായി ഒന്നായിരിക്കുവാനുള്ള താൽപര്യമാണിത്.
വ്യാഴം:
IV. ആശ്വാസദായകന്റെ ഓർമ്മപ്പെടുത്തലും ജീവന്റെ സമാധാനവും
A. പരിശുദ്ധാത്മാവ് എന്ന ആശ്വാസപ്രദായകനെ പുത്രന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്നു.
1. പുത്രന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് എന്ന ആശ്വാസദായകൻ അയയ്ക്കപ്പെടുന്നത് പിതാവിനാൽ മാത്രമല്ല, പിതാവിൽ നിന്നും പിതാവിനോടുകൂടെയും ആണ് (15:26).
a. “അടുക്കൽനിന്ന്” എന്ന് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നതിന്റെ ഗ്രീക്ക് ഉപസർഗത്തിനു “ചേർന്ന്”എന്നും പലപ്പോഴും അതിനു "നിന്നു ഒപ്പം" എന്നും അർത്ഥമുണ്ട്.
b. ഇതിനർത്ഥം ആത്മാവ് വന്നത് പിതാവിൽനിന്നു മാത്രമല്ല, പിതാവിനോടുകൂടെയും ആണ് എന്നാണ്.
2. അതു കൊണ്ട്, ഒരുവൻ വരുമ്പോൾ, മൂവരും സന്നിഹിതരാണ്.
B. ജീവന്റെ സമാധാനം
1. ജീവന്റെ സമാധാനം ലോകത്തിന്റെ സമാധാനത്തിൽനിന്ന് വ്യത്യസ്തമാണ്
2. ലോകത്തിന്റെ ഭരണാധിപന്, ഈ സമാധാനദാതാവിൽ ഒന്നുമില്ല.
ഉപസംഹാരം
· ഈ അദ്ധ്യായത്തിൽ നാം കാണുന്നത്, കർത്താവ് മരിക്കുവാനും പുനരുത്ഥാനം ചെയ്യുവാനും പോവുകയായിരുന്നു. തന്റെ പുനരുത്ഥാനത്താൽ അവൻ ഇപ്പോൾ ആത്മാവാണ്, ആത്മാവായി അവൻ നമ്മിലേക്ക് വരുകയും നമ്മെ ദൈവവുമായുള്ള ഐക്യത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു.
· നാം അവനെ സ്നേഹിക്കുകയും അവനുമായി സഹകരിക്കുകയും ചെയ്താൽ, അവൻ അവനെത്തന്നെ കൂടുതൽ കൂടുതലായി നമുക്ക് വെളിപ്പെടുത്തും, ത്രിയേകദൈവം നമ്മുടെ അടുത്ത് വരുകയും നമ്മോടൊത്ത് അവന്റെ ഭവനം ഉണ്ടാക്കുകയും നമ്മോടൊത്ത് ഒരു പരസ്പര വാസസ്ഥലം ഉണ്ടാക്കുകയും ചെയ്യും.
· ഈ പരസ്പര വാസസ്ഥലമാണ് ദൈവവും മനുഷ്യനുമായുള്ള ഇഴുകിച്ചേരൽ. നാം ദൈവത്തിന് വാസസ്ഥലവും ദൈവം നമുക്ക് വാസസ്ഥലവും ആണ്. ഇതാണ് യഥാർത്ഥ കെട്ടുപണി.
വെള്ളി:
ചോദ്യങ്ങൾ:
1. "എന്നിൽ വസിക്കുവിൻ ഞാൻ നിങ്ങളിൽ വസിക്കും"15:4ൽ കർത്താവ് വസിക്കുന്നതിനെ സംബന്ധിച്ച് പറയുന്നു, എന്നാൽ എവിടെയാണ് വാസസ്ഥലത്തെപ്പറ്റി കാണുവാൻ സാധിക്കുന്നത്? അത് എങ്ങനെയാണ് ഉളവാക്കപ്പെട്ടതെന്നും വിശദീകരിക്കുക?
2. “ആ നാളിൽ ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്ന് നിങ്ങൾ അറിയും” എന്ന് 14:20-ൽ കർത്താവ് പറഞ്ഞത് എന്താണെന്നു വിശദമാക്കുക.
3. "ഞാൻ ചെയ്യുന്ന പ്രവർത്തികൾ എന്നിലേക്കു വിശ്വസിക്കുന്നവനും ചെയ്യും...ഇവയിലും വലിയവ അവൻ ചെയ്യും" എന്ന് കർത്താവ് പറഞ്ഞത് എപ്രകാരമാണ് നിറവേറുന്നത്?
4. യോഹന്നാന്റെ സുവിശേഷത്തിൽ നമുക്ക് കാണാൻ കഴിയുന്ന രണ്ട് ആവശ്യകതകൾ എന്തൊക്കെയാണ്?
5. പുത്രന്റെ നാമത്തിൽ ആത്മാവ് വരുമ്പോൾ അത് ത്രിയേക ദൈവമാണ് വരുന്നത് എന്നത് എങ്ങനെ വിശദീകരിക്കാം?