ദൂത് മുപ്പത്തിമുന്ന്—ത്രിയേകദൈവത്തിന്റെ ജൈവരുപം ദിവ്യപ്പകര്‍ച്ചയില്‍ (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 15:1—16:4
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
A. ജീവന്റെ ഉൾനിവാസം—ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി—14:1—16:33
2. ദിവ്യ പകർച്ചയിൽ ത്രിയേക ദൈവത്തിന്റെ ജൈവരൂപം—15:1—16:4
a. ദിവ്യജീവന്റെ സമ്പത്ത് ആവിഷ്കരിക്കുവാൻ മുന്തിരിവള്ളിയും ശാഖകളും പിതാവിനെ മഹത്വപ്പെടുത്തുന്ന ജൈവരൂപം ആകുന്നു—15:1-11
b. ഫലം കായ്ക്കുന്നതിൽ ദിവ്യജീവനെ ആവിഷ്കരിക്കുവാൻ ശാഖകൾ അന്യോന്യം സ്നേഹിക്കുന്നു—15:12-17
c. മുന്തിരിവള്ളിയും ശാഖകളും, ലോകത്തിൽ നിന്ന് വേർപെട്ട്, മതപരമായ ലോകത്താൽ വെറുക്കപ്പെടുകയും ഉപദ്രവമേൽക്കുകയും ചെയ്യുന്നു—15:18—16:4
15:1—16:4~omitted
തിങ്കൾ:
പഠന രൂപരേഖ:
ആമുഖം:
· മുന്തിരിവള്ളിയായി കര്‍ത്താവിനെയും ശാഖകളായി നമ്മെയും സംബന്ധിച്ച അത്ഭുതകരമായ ഒരു അദ്ധ്യായമായ യോഹന്നാന്‍ 15
· പിതാവ് ഒരു കൃഷിക്കാനാണ് എന്നതിന്റെ അർത്ഥം ഒരു പ്രത്യേക നിര്‍ണയം നിര്‍വ്വഹിക്കുവാന്‍ പദ്ധതിയിടു൬ ഒരു മുന്തിരിത്തോട്ടത്തിന്റെ ഉടമയാണ് അവന്‍ എന്നാണ്.
· പിതാവ് ആയിരിക്കുന്നതെല്ലാം, പിതാവിന് ഉള്ളതെല്ലാം, പിതാവിന്റെ ദിവ്യജീവന്റെ ഐശ്വര്യങ്ങളെല്ലാം ദൈവത്വത്തിന്റെ സര്‍വ്വസമ്പൂര്‍ണ്ണതയും മുന്തിരിവള്ളിയിലുണ്ട്. മുന്തിരിവള്ളിക്കുവേണ്ടിയാണ് ഇതെല്ലാം.
· പിതാവായ ദൈവം ആയിരിക്കുന്നതും പിതാവായ ദൈവത്തിനുള്ളതുമെല്ലാം മുന്തിരിവള്ളിയില്‍ ദേഹരൂപമെടുത്തിരിക്കുന്നു.
· ഈ അദ്ധ്യായം പിതാവിനെ മാത്രമല്ല, മുന്തിരിവള്ളിയായി പുത്രനെയും വെളിപ്പെടുത്തുന്നു. മുന്തിരിവള്ളി എന്ന നിലയിൽ പുത്രനാണ് കേന്ദ്രം.
· മുഴുവന്‍ പ്രപഞ്ചവും ഒരു മുന്തിരത്തോട്ടമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഈ മുന്തിരിത്തോട്ടത്തില്‍ കേന്ദ്രമായിരിക്കുന്നത് പുത്രനായ മുന്തിരിവള്ളിയാണ്.
· പിതാവായ ദൈവം മുന്തിരിവള്ളിയിലൂടെ ആവിഷ്‌കരിക്കപ്പെടുകയും വെളിപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നു.
· അവസാനമായി, ഈ അദ്ധ്യായത്തിന്റെ അവസാനത്തെ രണ്ട് വാക്യങ്ങളില്‍ ആത്മാവ് വെളിപ്പെട്ടിരിക്കുന്നു. ഇവിടെ ആത്മാവായ ദൈവം യാഥാര്‍ത്ഥ്യത്തിന്റെ ആത്മാവെന്ന് വിളിക്കപ്പെട്ടിരിക്കുന്നു
· ഇതിന്റെ അര്‍ത്ഥം ആത്മാവാണ് യാഥാര്‍ത്ഥ്യം എന്നാണ്. പിതാവായ ദൈവം പുത്രനില്‍ ആയിരിക്കുന്നതും അവന്‍ പുത്രനിൽ കേന്ദ്രവല്‍ക്കരിക്കപ്പെട്ടിരിക്കുന്നതും ആയതെല്ലാം ആത്മാവിനാല്‍ യാഥാര്‍ത്ഥ്യവത്കരിക്കപ്പെടും.
· പിതാവായ ദൈവം ആണ് ഉറവിടം, സ്ഥാപകന്‍. പുത്രനായ ദൈവം ആണ ് കേന്ദ്രവും മൂര്‍ത്തരൂപവും വെളിപ്പെടലും. ആത്മാവായ ദൈവം ആണ് അനുഭവജ്ഞാനം, യാഥാര്‍ത്ഥ്യം.
· കൂടാതെ, ഈ വെളിപ്പെടലില്‍ ത്രിയേക ദൈവം മാത്രമല്ല, ക്രിസ്തുവിന്റെ ശരീരവും ഉണ്ട്. സഭയെ, മുന്തിരിവള്ളിയുടെ കൊമ്പുകളോട് ഉപമിച്ചിരിക്കുന്നു.
· ഉറവിടം എന്ന നിലയില്‍ പിതാവായ ദൈവം പുത്രനായ ദൈവത്തില്‍ കേന്ദ്രമായി ദേഹരുപമെടുക്കുകയും, അവനിപ്പോള്‍ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ ആത്മാവായ ദൈവമായി അനുഭവിച്ചറിയപ്പെടുകയും ചെയ്യുന്നു. ആത്മാവിനുള്ളതെല്ലാം നമ്മിൽ അതായത്, കൊമ്പുകളില്‍. സഭയില്‍ ആവിഷ്കരിക്കപ്പെടുന്നു.
ചൊവ്വ:
I. ദിവ്യജീവന്റെ ഐശ്വര്യങ്ങൾ ആവിഷ്കരിച്ചുകൊണ്ട് പിതാവിനെ മഹത്വപ്പെടുത്തുവാനുള്ള ജൈവരുപമാണ് മുന്തിരിവള്ളിയും കൊമ്പുകളും
1. നമ്മുടെ ശരീരത്തിന് അവയവങ്ങളും ജീവനും ഉള്ളതുകൊണ്ട്, ഇതൊരു ജൈവരൂപം ആണ്, വെറുമൊരു സംഘടനയല്ല അതുപോലെ ക്രിസ്തുവിന്റെ ശരീരമായ സഭ ഒരു ജൈവരുപമാണ്.
2. കൊമ്പുകള്‍ മുന്തിരിച്ചെടിയുടെ വികാസമാണ്. നിങ്ങള്‍ കൊമ്പുകള്‍ മുറിച്ചു മാറ്റുകയാണെങ്കില്‍, കേവലം കൊമ്പുകള്‍ ഇല്ലാത്ത ചെടിയായിരിക്കും നിങ്ങള്‍ക്കു ലഭിക്കുന്നത്.
3. മുന്തിരിവള്ളിയും കൊമ്പുകളും പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള ഒരു ജൈവരുപമാണ്.
A. ദിവ്യപ്പകര്‍ച്ച
1. ദൈവത്തിന്റെ വ്യവസ്ഥ
a. പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് മുന്തിരിവള്ളിയും കൊമ്പുകളും ജൈവികരുപം ആയിരിക്കുക എന്നതാണ് ദിവ്യപ്പകര്‍ച്ച.
2. അനാദിനിർണയം (പദ്ധതി)
a. ദിവ്യജീവനാല്‍ വീണ്ടുംജനിച്ച അനേകം മനുഷ്യര്‍ ക്രിസ്തുവിന്റെ ശരീരമായിത്തീരുകയും ക്രിസ്തുവില്‍ ദേഹരുപമായിരിക്കുന്ന ദൈവത്വത്തിന്റെ സകല നിറവും ആവിഷ്കരിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി.
3. പിതാവായ ദൈവത്തെ പുത്രനിൽ സഭയാകുന്ന അവന്റെ ശരീരത്തിലൂടെ ആവിഷ്കരിക്കുവാൻ
a. സഭ ഒരു സംഘാത ഉണ്മയാണ്. ഈ സംഘാത ഉണ്മ ഉല്പത്തി1:26-ല്‍ വിത്തായി വിതയ്ക്കപ്പെടുകയും വെളിപ്പ ാട് 21-ല്‍ വിളവായി കൊയ്യപ്പെടുകയും ചെയ്യുന്നു.
ബുധൻ:
B. മുന്തിരിവള്ളി പുത്രനായ ദൈവം
1. ദൈവവ്യവസ്ഥയുടെ കേന്ദ്രം
2. ദൈവത്വത്തിന്റെ ദേഹരൂപവും പ്രത്യക്ഷതയും—കൊലൊ. 2:9; യോഹ. 1:18
3. ജീവവൃക്ഷത്തെപ്പോലെ മനുഷ്യന് പ്രാപ്യമായ ജീവൻ നിറഞ്ഞതായി ഒരു ജൈവരൂപം
4. ജീവൻ പ്രചരിപ്പിക്കുവാനും ജീവൻ വർദ്ധിപ്പിക്കുവാനും
a. ജീവന്‍ പ്രചരിപ്പിക്കുക എന്നാല്‍ ജീവനെ വന്‍തോതില്‍ വ്യാപിപ്പിക്കുക എന്നും, ജീവനെ വര്‍ദ്ധിപ്പിക്കുക എന്നാല്‍ ജീവനെ പുനരുല്‍പാദിപ്പിക്കുക എന്നുമാണ് അര്‍ത്ഥം.
5. പിതാവിന്റെ മഹത്വത്തിനായി ജീവനെ ആവിഷ്കരിക്കുന്നതിന്
6. പൂക്കൾക്കുവേണ്ടിയല്ല തടിക്കുവേണ്ടിയുമല്ല
a. നാം വീണ്ടുംജനിച്ചത് ഫലം കായ്ക്കുവാനാണ്.
C. പിതാവായ ദൈവം കൃഷിക്കാരന്‍
1. പിതാവ് കൃഷിക്കാരന്‍ എന്ന നിലയില്‍ മുന്തിരിവള്ളിക്ക് സ്രോതസ്സും കാരണഭൂതനും ആസൂത്രകനും തോട്ടംഉടമയും ജീവനും സാരാംശവും മണ്ണും വെള്ളവും വായുവും സൂര്യപ്രകാശവും സകലവും ആണ്.
2. പിതാവ്, പുത്രനെ നട്ടുവളർത്തികൊണ്ട് തന്നെത്തന്നെ തന്റെ സകല ഐശ്വര്യങ്ങളാടും കൂടെ ഈ മുന്തിരിവള്ളിയിലേക്ക് പണിതുചേര്‍ത്തിരിക്കുന്നു. ഒടുവില്‍ മുന്തിരിവള്ളി അതിന്റെ ശാഖകളിലൂടെ സംഘാതമായ മാര്‍ഗ്ഗത്തില്‍ പിതാവിനെ ആവിഷ്കരിക്കുന്നു. ഇതാണ് പ്രപഞ്ചത്തിൽ ദൈവത്തിന്റെ വ്യവസ്ഥ.
D. ശാഖകൾ, പുത്രനിലുള്ള വിശ്വാസികൾ
1. ശാഖകള്‍ മുന്തിരിവള്ളിയെ ആവിഷ്കരിക്കുവാനല്ലാതെ യാതൊന്നിനും കൊള്ളുന്നതല്ല.
വ്യാഴം:
E. ഫലം കായിക്കൽ
1. ആന്തരിക ജീവന്റെ ഐശ്വര്യങ്ങളുടെ കവിഞ്ഞൊഴുക്ക്
2. പിതാവിനെ പുത്രനിൽ ആവിഷ്കരിക്ക ുവാൻ
3. മനുഷ്യന്റെ ദാഹം ശമിപ്പിക്കുവാൻ
4. മുതിരിവള്ളിയിൽ വസിക്കുകയും ശാഖകളിൽ വസിക്കുവാൻ മുന്തിരിവള്ളിയെ അനുവദിക്കുകയും ചെയ്യുക
5. സംഘാതമായ മാർഗ്ഗത്തിൽ ഫലം കായിക്കുന്ന ശാഖകളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
F. ചെത്തി വെടിപ്പാക്കൽ
1. ശാഖകള്‍ ഫലം കായിക്കുന്നതിന് ഇടയാക്കുവാനുള്ള മാർഗ്ഗം ശാഖകളുടെ പഴയ ഭാഗങ്ങള്‍ മുറിച്ചുനീക്കുകയും പുതിയ മുളകള്‍ പുറത്തുവരുവാന്‍ അനുവദിക്കുകയും ആണ്. പഴയ ശാഖകളല്ല ഫലം കായ്ക്കുന്നത് പിന്നയോ പുതിയ മുളകളാണ്.
G. പുറത്തു കളയൽ
1. മുന്തിരിവള്ളിയുടെ ജീവന്റെ ഐശ്വര്യങ്ങൾ ആസ്വദിക്കുന്നതിൽനിന്ന് ഒരു ശാഖ മുറിച്ചുകളയുക
a. പുറത്തു തള്ളപ്പെടുക എന്നാല്‍ നമ്മുടെ രക്ഷ നഷ്ടപ്പെടുക എന്നല്ല. അത് മുന്തിരിച്ചെടിയുടെ ജീവന്റെ ഐശ്വര്യങ്ങളുടെ ആസ്വാദനത്തില്‍ നിന്ന് ഛേദിക്കപ്പെടുക എന്നാണ്.
2. ശാഖകളുടെ കൂട്ടായ്മയിൽനിന്ന് ഒരു ശാഖ മുറിച്ചുകളയുക
3. പിതാവിനോടൊപ്പമുള്ള പുത്രന്റെ ആവിഷ്കാരത്തിൽനിന്ന് ഒരു ശാഖ മുറിച്ചുകളയുക
4. ദിവ്യനിർണയത്തിൽനിന്ന് ഒരു ശാഖ മുറിച്ചുകളയുക
a. ഒരു ശാഖ പുറത്തു തള്ളപ്പെടുമ്പോള്‍, ക്രിസ്തുവിന്റെ ഐശ്വ ര്യങ്ങളുടെ ആസ്വാദനം അതിന് നഷ്ടപ്പെടുകയും, കൂട്ടുശാഖകളുമായുള്ള സമ്പന്നകൂട്ടായ്മ നഷ്ടപ്പെടുകയും, ദൈവത്തെ ആവിഷ്‌കരിക്കുന്നതില്‍നിന്ന് വേര്‍പെട്ടു പോകുകയും, ദൈവത്തിന്റെ ഉദ്ദേശൃത്തില്‍നിന്ന് ഛേദിക്കപ്പെടുകയും ചെയ്യുന്നു.
b. നിങ്ങള്‍ ഫലം കായിക്കുന്നില്ലെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ ക്രിസ്തുവിന്റെ ഐശ്വര്യങ്ങളുടെ ആസ്വാദനത്തില്‍നിന്ന് ഛേദിക്കപ്പെട്ടിരിക്കുന്നു എന്നാണ്.
c. തീയിലേക്ക് എറിയപ്പെടുക എന്നതിന്റെ അര്‍ത്ഥം വരണ്ടുപോവുക എന്നാണ്.
വെള്ളി:
ചോദ്യങ്ങൾ:
1. കൃഷിക്കാരനും, മുതിരിവള്ളിയും, കൊമ്പുകളും തമ്മിലുള്ള ബന്ധത്തെ വിശദമാക്കുക.
2. യോഹന്നാൻ 15 ൽ കാണുന്നതായ ദിവ്യ ത്രിത്വത്തെ വിവരിക്കുക
3. ദിവ്യജീവന്റെ ഐശ്വര്യങ്ങൾ ആവിഷ്കരിച്ചുകൊണ്ട് പിതാവിനെ മഹത്വപ്പെടുത്തുവാനുള്ള ജൈവരുപമാണ് മുന്തിരിവള്ളിയും കൊമ്പുകളും എന്ന് പറഞ്ഞിരിക്കുന്നതിന്റെ അർഥം വിവരിക്കുക?
4. എന്തുകൊണ്ട് പിതാവായ ദൈവത്തെ കൃഷിക്കാരന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു?
5. എന്താണ് ചെത്തി വെടിപ്പാക്കലും പുറത്തു കളയലും അർത്ഥമാക്കുന്നത്?