ദൂത് മുപ്പത്തിനാല്—ത്രിയേകദൈവത്തിന്റെ ജൈവരുപം ദിവ്യപ്പകര്‍ച്ചയില്‍ (2)
തിരുവെഴുത്ത് വായന: യോഹന്നാൻ 15:1—16:4
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
A. ജീവന്റെ ഉൾനിവാസം—ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി—14:1—16:33
2. ദിവ്യ പകർച്ചയിൽ ത്രിയേക ദൈവത്തിന്റെ ജൈവരൂപം—15:1—16:4
a. ദിവ്യജീവന്റെ സമ്പത്ത് ആവിഷ്കരിക്കുവാൻ മുന്തിരിവള്ളിയും ശാഖകളും പിതാവിനെ മഹത്വപ്പെടുത്തുന്ന ജൈവരൂപം ആകുന്നു—15:1-11
b. ഫലം കായ്ക്കുന്നതിൽ ദിവ്യജീവനെ ആവിഷ്കരിക്കുവാൻ ശാഖകൾ അന്യോന്യം സ്നേഹിക്കുന്നു—15:12-17
c. മുന്തിരിവള്ളിയും ശാഖകളും, ലോകത്തിൽ നിന്ന് വേർപെട്ട്, മതപരമായ ലോകത്താൽ വെറുക്കപ്പെടുകയും ഉപദ്രവമേൽക്കുകയും ചെയ്യുന്നു—15:18—16:4
15:1—16:4~omitted
തിങ്കൾ:
പഠന രൂപരേഖ:
I. ദിവ്യജീവന്റെ ഐശ്വര്യങ്ങൾ ആവിഷ്കരിച്ചുകൊണ്ട് പിതാവിനെ മഹത്വപ്പെടുത്തുവാനുള്ള ജൈവരുപമാണ് മുന്തിരിവള്ളിയും കൊമ്പുകളും
H. വസിക്കുക
1. നാം മുന്തിരിവള്ളിയുടെ ശാഖകളാണ് എന്ന വസ്തുത കാണുക
a. നാം ക്രിസ്തുവിൽ വസിക്കുന്നത്, നാം മുന്തിരിവള്ളിയുടെ ശാഖകളാണ് എന്ന വ്യക്തമായ ദർശനം കാണുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
2. പുത്രനിൽ വസിക്കുന്നതും, തുടരുന്നതും
a. നാമും മുന്തിരിവള്ളിയും തമ്മിലുള്ള കൂട്ടായ്മ നാം നിലനിർത്തണം
b. ഒരു ചെറിയ അനുസരണക്കേടോ, ഒരു പാപമോ, പാപകരമായ ഒരു ചിന്തപോലുമോ, മുന്തിരിവള്ളിയുടെ സമ്പത്തിൽ നിന്ന് നമ്മെ വേർപെടുത്തുന്നതായ അകൽച്ചയാകാം.
3. നമ്മിൽ വസിക്കുവാൻ പുത്രനെ അനുവദിക്കുക
a. പലപ്പോഴും നമ്മിൽ വസിക്കുവാൻ നാം കർത്താവിന് സ്ഥലം, ഇടം കൊടുക്കുന്നില്ല
b. അവൻ ആഗ്രഹിക്കുന്നത്രയും സ്ഥലം എടുക്കുവാനും, നമ്മുടെ ഉള്ളിൽ വികസിക്കുവാനും നാം കർത്താവിനെ അനുവദിക്കുന്നുവെങ്കിൽ, നമുക്ക് യഥാർത്ഥമായ ജീവന്റെ വളർച്ചയുണ്ടാകും.
c. നിവസിക്കുക എന്ന ഈ കാര്യം വളരെ ലോലവും മൃദുലവുമാണ്. നാം രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണമെന്നത് ദയവായി ഓർക്കുക-യാതൊരു അകൽച്ചയും ഉണ്ടാകാതിരിക്കുക എന്നതും യാതൊരു പരിമിതിയും ഉണ്ടാകാതിരിക്കുക എന്നതും.
4. പുത്രനെ പിരിഞ്ഞ് നമുക്ക് യാതൊന്നും ചെയ്യുവാൻ കഴിയുകയില്ല
a. നാം ആയിരിക്കുന്നതും നമുക്ക് ഉള്ളതും നാം ചെയ്യുന്നതും കർത്താവിലും നമ്മിലുള്ള കർത്താവിനാലും മാത്രമായിരിക്കണം.
b. അവനെ പിരിഞ്ഞ് നാം യാതൊന്നുമല്ല, നമുക്ക് യാതൊന്നുമില്ല, നമുക്ക് യാതൊന്നും ചെയ്യുവാനും കഴിയുകയില്ല.
ചൊവ്വ:
5. പുത്രന്റെ തത്സമയ വചനങ്ങൾ നമ്മിൽ വസിക്കുവാൻ അനുവദിക്കുക
a. ഈ വാക്യത്തിൽ “വചനങ്ങൾ” എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്ന ഗ്രീക്ക് പദം, റീമാ ആണ്. അതിനർത്ഥം തത്സമയവും ഇപ്പോഴത്തേതുമായ പറയപ്പെട്ട വചനം എന്നാണ്
i. അവൻ തത്സമയ റീമ സംസാരിക്കുമ്പോൾ, നാം ഈ തത്സമയ വചനം പാലിക്കുന്നില്ലെങ്കിൽ, നാം പെട്ടെന്നു തന്നെ കൂട്ടായ്മയിൽനിന്ന് വേർപെട്ടുപോകും.
ii. എന്നാൽ, അത് പാലിക്കുകയാണെങ്കിൽ നാം അവന്റെ നിറവിന്റെ അവന്റെ ജീവന്റെ സകല ഐശ്വര്യങ്ങളും ആഗിരണം ചെയ്യുകയും ഫലം കായിക്കുന്നതിനുവേണ്ടി ജീവന്റെ കവിഞ്ഞൊഴുക്ക് ഉണ്ടാവുകയും ചെയ്യും.
b. കർത്താവ് നമുക്ക് അനുഭവസിദ്ധനാകുവാനുള്ള സാധ്യമായ ഏക മാർഗ്ഗം അവന്റെ വചനങ്ങളാണ്. കർത്താവിന്റെ വചനത്തെ നാം സ്പർശിക്കുമ്പോഴെല്ലാം നാം കർത്താവിനെത്തന്നെ സ്പർശിക്കുന്നു.
c. ലോഗോസ് എഴുതപ്പെട്ട വചനമാണ്; എന്നാൽ, റീമ തത്സമയ വചനം, ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി ആ നിമിഷത്തിൽ തന്നെ കർത്താവ് നിങ്ങളോട് സംസാരിച്ച വചനം, ആണ്.
i. നാം പുറമേയുള്ള എഴുതപ്പെട്ടവചനവും അകമേയുള്ള ജീവനുള്ള വചനവുമായി ഇടപെടണം
ii. പുറമേയുള്ള എഴുതപ്പെട്ട വചനം നിമിത്തം നമുക്ക് മാർമ്മികനായ കർത്താവിന്റെ വിശദീകരണവും നിർവചനവും ആവിഷ്കാരവും ഉണ്ട്.
iii. അകമേയുള്ള ജീവനുള്ള വചനം നിമിത്തം നമുക്ക് നിവസിക്കുന്ന ക്രിസ്തുവിന്റെ അനുഭവവും പ്രായോഗികനായ കർത്താവിന്റെ സാന്നിദ്ധ്യവും ഉണ്ട്.
iv. പുറത്തുള്ള ലോഗോസും ആന്തരിക റീമയും എല്ലായ്പ്പോഴും പരസ്പരം ഒത്തിരിക്കുകയും പലപ്പോഴും ആന്തരിക റീമ പുറത്തുള്ള ലോഗോസിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
v. ഇപ്പോൾ നമ്മുടെ ഉള്ളിൽ സംസാരിക്കുന്ന ജീവനുള്ള റീമക്ക് നാം വളരെ കീഴ്പ്പെടുന്നവരും അനുസരിക്കുന്നവരും ആയിരിക്കുന്നുവെങ്കിൽ, ജീവ കർത്താവിനെ നമ്മുടെ ആത്മാവിൽ നമുക്ക് വളരെ യാഥാർഥ്യവാനാകും.
ബുധൻ:
6. പിതാവ് മഹത്വപ്പെടുവാൻ വളരെ ഫലം കായിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുക
a. കർത്താവ് നമ്മുടെ ഉള്ളിൽ നീങ്ങുകയും പ്രവർത്തിക്കുകയും പ്രേരിപ്പിക്കുകയും ശക്തി പകരുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ളത് പറയുവാനായി ആ നിമിഷംതന്നെ നാം കർത്താവിനു വേണ്ടി സംസാരിക്കുന്നവർ ആയിത്തീരുന്നു.
b. ഇത്തരത്തിലുള്ള പ്രാർത്ഥന വളരെ ദിവ്യമാണ്, കാരണം അത് നമ്മിൽ വസിക്കുകയും അവനെത്തന്നെ നമ്മോട് അറിയിക്കുകയും ചെയ്യുന്നവന്റെ ഇച്ഛയുടെയും താല്പര്യത്തിന്റെയും മനസ്സിന്റെയും ഭാഷണവും ആവിഷ്കാരവുമാണ്.
c. 7-ാം വാക്യത്തിലെ പ്രാർത്ഥന 8-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന ഫലം കായിക്കുന്നതിനോടും പിതാവിന്റെ മഹത്വപ്പെടലിനോടും ബന്ധപ്പെട്ടിരിക്കുന്നു.
i. ഫലം കായ്ക്കുന്നതിൽ പിതാവിന്റെ ദിവ്യജീവൻ വെളിപ്പെടുകയും, അതിനാൽ അവൻ മഹത്വപ്പെടുകയും ചെയ്യുന്നു.
ii. യഥാർത്ഥമായ പ്രാർത്ഥനയ്ക്കു പിന്നാലെ നമ്മുടെ ജീവിതവും നടപ്പും ഉണ്ടായിരിക്കണം.
iii. നാം പ്രാർത്ഥിക്കുന്നതിന് അനുസൃതമായി പ്രവർത്തിക്കുകയും ജീവിക്കുകയും നടക്കുകയും ചെയ്യുമ്പോൾ, ദൈവം ആവിഷ്കരിക്കപ്പെടുകയും മഹത്വപ്പെടുകയും ചെയ്യും.
വ്യാഴം:
7. നാം അവന്റെ സ്നേഹത്തിൽ വസിക്കുവാൻ അവന്റെ തത്സമയ വചനങ്ങൾ അനുസരിച്ചുകൊണ്ട് പുത്രന്റെ കല്പനകൾ പാലിക്കുക
a. നാം കർത്താവിൽ വസിക്കുമ്പോൾ, അവൻ നമ്മുടെ ഉള്ളിൽ തന്റെ തത്സമയ വചനങ്ങൾ സംസാരിക്കും, ഇവ നമ്മോടുള്ള അവന്റെ കല്പനകളാണ്.
i. അവൻ സംസാരിക്കുമ്പോൾ “ആമേൻ, കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു”എന്ന് നിങ്ങൾ പറയണം.
ii. നിങ്ങൾ ആമേൻ പറയുകയും അവന്റെ വചനങ്ങൾ കാക്കുകയും ചെയ്യുമ്പോൾ, അവൻ നിങ്ങൾക്ക് വളരെ പ്രിയനും വിലയേറിയവനും സ്നേഹയോഗ്യനും ആണെന്ന മധുരാനുഭൂതിയോടുകൂടെ നിങ്ങൾ അവന്റെ സ്നേഹത്തിലേക്ക് പ്രവേശിക്കും.
iii. ഈ ഘട്ടത്തിൽ, നിങ്ങൾ അവനിൽ മാത്രമല്ല, അവന്റെ സ്നേഹത്തിലും വസിക്കുന്നു.
b. ദൃഢവും തീവ്രവുമായ ഈ വാസത്തിൽ നിന്ന് കുലകൾ ആയി ഫലം ഉളവാകും. കാരണം നാം കർത്താവിന്റെ ജീവന്റെ സർവ്വ ഐശ്വര്യങ്ങൾകൊണ്ടും നിറഞ്ഞിരിക്കുന്നു.
c. ജീവന്റെ സമൃദ്ധിയുടെ ഈ കവിഞ്ഞൊഴുക്ക് വളരെ പ്രബലമായതിനാൽ അത് ഫലം കായിക്കുകയും പിതാവായ ദൈവം പുത്രനിൽ ആവിഷ്കരിക്കപ്പെടുകയും മഹത്വപ്പെടുകയും ചെയ്യും.
8. പൂർണ്ണസന്തോഷത്തോടുകൂടെ
a. നമ്മുടെ സന്തോഷം എപ്പോഴും, നാം കർത്താവിൽ വസിക്കുന്നതിൽനിന്നും അവന്റെ സ്നേഹത്തിൽ നാം വസിക്കുന്നതിൽ നിന്നും അവന്റെ സമ്പന്ന ജീവനിലുള്ള നമ്മുടെ ഫലം കായിക്കലിൽ നിന്നും പിതാവിന്റെ ആവിഷ്ക്കാരത്തിൽനിന്നും മഹത്വപ്പെടലിൽ നിന്നും വരുന്നു.
ഉപസംഹാരം
· യോഹന്നാൻ 15-ന്റെ തുടർച്ചയാണ് റോമർ 8.
· റോമർ 8-ലെ ആത്മാവിൽ മനസ്സുറപ്പിക്കുന്നത്, യോഹന്നാൻ 15-ലെ കർത്താവിൽ വസിക്കുന്നതിന്റെ വികാസമാണ്.
വെള്ളി:
ചോദ്യങ്ങൾ:
1. കർത്താവ് നമ്മിൽ വസിക്കുന്നതിൽ തടസ്സപ്പെടുത്തുന്ന, നാം ശ്രദ്ധിക്കേണ്ടതായ, രണ്ട് കാര്യങ്ങൾ ഏതൊക്കെയെന്ന് വിശദീകരിക്കുക? ജീവനിലുള്ള ശരിയായ വളർച്ച ഉണ്ടാകുവാനുള്ള മാർഗ്ഗം എന്താണ്?
2. കർത്താവ് 4-ാം വാക്യത്തിൽ “എന്നിൽ വസിക്കുവിൻ ഞാൻ നിങ്ങളിൽ വസിക്കും”എന്ന് പറഞ്ഞതും 7-ാം വാക്യത്തിൽ “ എന്നിൽ വസിക്കുകയും എന്റെ വചനം നിങ്ങളിൽ വസിക്കുകയും" എന്ന് പറഞ്ഞതും എന്താണെന്ന് വിശദമാക്കുക.
3. ലോഗോസും റീമയും എന്താണെന്ന് വിശദീകരിക്കുക. ഈ രണ്ടു തരത്തിലുള്ള വചനങ്ങളോടും എപ്രകാരം നാം ഇടപെടണം.
4. 7-ാം വാക്യത്തിൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തും ചോദിക്കുവിൻ എന്ന് കർത്താവ് പറഞ്ഞത് എത്തരത്തിലുള്ള പ്രാർത്ഥനയാണ്? അത്തരമൊരു പ്രാർത്ഥന നാം എങ്ങനെയാണു പ്രാർത്ഥിക്കുന്നത്?
5. നാം കർത്താവിന്റെ സ്നേഹത്തിൽ വസിക്കുന്നത് എങ്ങനെയെന്ന് വിവരിക്കുക.