ദൂത് മുപ്പത്തിയേഴ്—ദിവ്യത്വത്തെ മനുഷ്യത്വത്തോട് ഇഴുകിച്ചേർക്കുവാനുള്ള ആത്മാവിന്റെ വേല (2)
തിരുവെഴുത്ത് വായന: യോഹന്നാൻ 16:5—33
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
A. ജീവന്റെ ഉൾനിവാസം—ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി—14:1—16:33
2. ആത്മാവിന്റെ വേല ദിവ്യത്വവും മനുഷ്യത്വവും ഇഴുകിച്ചേരുന്നതിൽ പരിണതി പ്രാപിക്കുന്നു—16:5-33
a. ആത്മാവിന്റെ വരവിനായി പുത്രന്റെ പോക്ക്—വാ. 5-7
b. ആത്മാവിന്റെ വേല—വാ. 8-15
1) ലോകത്തിനു ബോധ്യം വരുത്തുവാൻ—വാ. 8-11
2) പിതാവിന്റെ നിറവോടുകൂടെ പുത്രനെ വിശ്വാസികൾക്കു വെളിപ്പെടുത്തുന്നതിലൂടെ പുത്രനെ മഹത്വപ്പെടുത്തുവാൻ—വാ. 12-15
3) പിതാവിനും പുത്രനും ഉള്ളതെല്ലാം വിശ്വാസികൾക്കു പ്രസരണം ചെയ്യുവാൻ—വാ. 13
c. നവജാത ശിശുവായി പുനരുത്ഥാനത്തിൽ പുത്രൻ ജനിക്കുവാൻ—വാ. 16-24
d. ഉപദ്രവത്തിന്റെ നടുവിലും വിശ്വാസികൾക്കു പുത്രനിൽ സമാധാനം ഉണ്ട്—വാ. 25-33
16:5—33~omitted
തിങ്കൾ:
II. ആത്മാവിന്റെ വേല
B. പിതാവിന്റെ നിറവോടുകൂടെ പുത്രനെ വെളിപ്പെടുത്തിക്കൊണ്ട് അവനെ മഹത്വപ്പെടുത്തുവാൻ
· ആത്മാവിന്റെ വേലയുടെ ആദ്യഭാഗം അനുതപിക്കുവാനും വിശ്വസിക്കുവാനും വീണ്ടും ജനിക്കുവാനും പാപികൾക്ക് പാപബോധം വരുത്തുക എന്നതാണ്.
· ക്രിസ്തുവിനെ വെളിപ്പെടുത്തുവാനും ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനും വിശ്വാസികളിൽ ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കുവാനുമായി വീണ്ടും ജനിച്ച വിശ്വാസികളിൽ പരിശുദ്ധാത്മാവ് വസിക്കുന്നു എന്നതാണ് രണ്ടാമത്തെ ഭാഗം.
1. യാഥാർത്ഥ്യത്തിന്റെ ആത്മാവ് പുത്രന്റെ പൂർണ്ണമായ യഥാർത്ഥവത്ക്കരണം
a. പുത്രൻ ആയിരിക് കുന്നതും പുത്രനുള്ളതും പുത്രൻ നിർവഹിച്ചതും പ്രാപിച്ചതും നേടിയതും എല്ലാം ആത്മാവിനാൽ നമ്മിലേക്ക് പണിതുചേർക്കപ്പെടും. ആത്മാവ് ക്രമേണ പുത്രന്റെ യഥാർത്ഥവത്ക്കരണം ആയിത്തീരുന്നു
2. പുത്രനെ സംബന്ധിച്ച സകല യാഥാർത്ഥ്യത്തിലേക്കും വിശ്വാസികളെ വഴിനടത്തുന്നു
a. പിതാവ് ആയിരിക്കുന്നതും പിതാവിന് ഉള്ളതും എല്ലാം പുത്രന്റേതാണ്
i. പിതാവിന്റെ ദേഹരൂപമാണ് പുത്രൻ. പിതാവ് ആയിരിക്കുന്നതും പിതാവിന് ഉള്ളതും എല്ലാം അവനിൽ ദേഹരൂപമായിരിക്കുന്നു(കൊലോ.2:9).
b. പുത്രൻ ആയിരിക്കുന്നതും പുത്രന് ഉള്ളതും എല്ലാം ആത്മാവിന് ലഭിച്ചിരിക്കുന്നു.
c. ആത്മാവ് പുത്രനെ പിതാവിനോടുകൂടെ വിശ്വാസികൾക്ക് അറിയിച്ചുകൊടുക്കുന്നു
i. പിതാവും പുത്രനും ആയിരിക്കുന്ന സകലത്തിന്റെയും യാഥാർത്ഥ്യമാണ് ആത്മാവ്.
(1) ആത്മാവിനെ കൂടാതെ, പിതാവും പുത്രനും ആയിരിക്കുന്നതിന്റെ സാരാംശം ഉണ്ട്; എന്നാൽ യഥാർത്ഥവത്ക്കരണമില്ല.
(2) യഥാർത്ഥവത്ക്കരണവും പ്രയോഗവുമായി ആത്മാവില്ലാതെ, എല്ലാം യാഥാർത്ഥ്യമായിരിക്കാം; എന്നാലും അത് ലഭ്യമോ പ്രായോഗികമോ അല്ല.
ii. ആത്മാവ് പുത്രനെ പിതാവിന്റെ സർവ്വസമ്പൂർണ്ണതയോടും കൂടെ വെളിപ്പെടുത്തിക്കൊണ്ട് മഹത്വപ്പെടുത്തുന്നു.
(1) എല്ലാ മാനുഷിക നന്മകളും, എല്ലാ ദിവ്യസദ്ഗുണങ്ങളും കേവലം ക്രിസ്തു തന്നെയാണ്. ഇവ ഓരോന്ന് ഓരോന്നായി വെളിപ്പെടുത്തികൊണ്ട് അവൻ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു.
(2) തുടർന്ന്, ക്രിസ്തുവിന്റെ ഓരോ സവിശേഷതയും സഭാജീവിതത്തിൽ ആവിഷ്കരിക്കപ്പെടും.
ചൊവ്വ:
d. ദിവ്യത്വം മനുഷ്യത്വവുമായി ഇഴുകിച്ചേരുന്നു
i. യാഥാർത്ഥ്യത്തിന്റെ ആത്മാവ് വരുമ്പോൾ, അവൻ നമ്മെ ക്രിസ്തുവിന്റെ സമ്പൂർണ്ണ യാഥാർത്ഥ്യത്തിലേക്ക് വഴിനടത്തുകയും ത്രിയേക ദൈവവുമായി നമ്മെ ഇഴുകിച്ചേർക്കുകയും ചെയ്യും.
ii. മനുഷ്യത്വവുമായുള്ള ദിവ്യത്വത്തിന്റെ നിത്യേനയുള്ള ഇഴുകിച്ചേരലാണ് സഭാജീവിതം.
C. വരുവാനുള്ളത് അറിയിക്കുന്നത്
1. മൂന്നു വകുപ്പിൽപ്പെട്ട യോഹന്നാന്റെ എഴുത്തുകൾ, ആത്മാവിന്റെ മൂന്നു വിധത്തിലുള്ള വേലയോട് ഒത്തിരിക്കുന്നു.
2. യോഹന്നാന്റെ സുവിശേഷം പ്രധാനമായും ലോകത്തിന് പാപബോധം വരുത്തുന്നു; അവന്റെ ലേഖനങ്ങൾ പ്രധാനമായും പിതാവിന്റെ സമ്പൂർണ്ണതയോടുകൂടെ പുത്രനെ വെളിപ്പെടുത്തുന്നു; വെളിപ്പാട് ഭാവിയിൽ സംഭവിക്കുവാനുള്ള സംഗതികൾ മറനീക്കികാണിക്കുന്ന പുസ്തകമാണ്.
3. വെളിപ്പാട് പുസ്തകത്തിൽ, നാലു പ്രധാനകാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.
a. സഭയുടെ പുരോഗതി (അദ്ധ്യാ.1-3);
b. ലോകത്തിന്റെ ഭാവി (അദ്ധ്യാ.4-16);
c. സാത്താന്റെ ആത്യന്തിക പരിണതി-മഹതിയാം ബാബിലോൺ (അദ്ധ്യാ.17-18);
d. ദൈവത്തിന്റെ ആത്യന്തിക പരിണതി പുതിയ യെരുശലേം (അദ്ധ്യാ.19-22).
III. ഒരു നവജാതശിശുവായി പുത്രൻ പുനരുത്ഥാനത്തിൽ ജനിക്കും
· 16 മുതൽ 24 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്:
· ശിഷ്യന്മാരുടെ മുഴുവൻ കൂട്ടമാണ് സ്ത്രീ.
· ക്രിസ്തുവാണ് കുഞ്ഞ്.
· ജനനം പുനരുത്ഥാനമാണ്.
A. ശിഷ്യന്മാരാണ് പ്രസവവേദന അനുഭവിക്കുന്ന സ്ത്രീ
1. കർത്താവ് ശിഷ്യന്മാരോട് ഇത് സംസാരിച്ചപ്പോൾ, ഒരു നവജാത ശിശുവായിരിക്കത്തക്കവണ്ണം പ്രസവത്തിൽ പുറത്തുവരുവാനായി അമ്മയുടെ ഉള്ളിൽ കാത്തിരിക്കുന്ന ഗർഭസ്ഥശിശുവിനെപ്പോലെ, അവൻ അവരോട് ഒന്നായിരുന്നു.
2. ആ മൂന്നു ദിവസങ്ങളിൽ, ദൈവപുത്രനായി പുനരുത്ഥാനത്തിൽ ക്രിസ്തു ജനിക്കുവാൻ ശിഷ്യന്മാർ യാതന സഹിക്കുകതന്നെ ചെയ്തു.
3. കർത്താവിന്റെ പുനരുത്ഥാനത്തിനുശേഷം, ഈ “സ്ത്രീ”ക്ക് നവജാതശിശുവിനെ ലഭിക്കുകയും അവൾ സന്തോഷിക്കുകയും ചെയ്തു(20:20)
ബുധ ൻ:
B. പുത്രൻ ജനിക്കും
1. പുത്രൻ ദൈവത്തിന്റെ പുത്രനായി (എബ്രാ.1:5; റോമ.14) പുനരുത്ഥാനത്തിൽ ജനിക്കണമായിരുന്നു (പ്രവൃ. 13:33).
2. ദൈവപുത്രനായിരുന്ന അവന്റെ ദിവ്യഭാഗത്തിന് ദൈവപുത്രനായി ജനിക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാൽ, അവന്റെ മനുഷ്യഭാഗം ജനിക്കുകയും ദൈവപുത്രനായി നിർണയിക്കപ്പെടുകയും ചെയ്യണമായിരുന്നു.
C. ക്രിസ്തു പുനരുത്ഥാനത്തിൽ വിശ്വാസികളുടെ അടുക്കലേക്ക് വരുന്നു
1. പുനരുത്ഥാനത്തിൽ ഒരു ശിശുവായി പിറന്ന ശേഷം തൻറെ പുനരുദ്ധാനദിവസം സായാഹ്നത്തിൽ ക്രിസ്തു തന്റെ ശിഷ്യന്മാരുടെ അടുക്കലേക്ക് വരുകയും ശിഷ്യന്മാർ അവന്റെ സന്നിധിയിൽ സന്തോഷിക്കുകയും ചെയ്തു (20:20).
2. തന്റെ നവജാതശിശുവിനെ കാണുമ്പോൾ, ഒരു അമ്മ സന്തോഷിക്കുന്നതുപോലെ പുനരുത്ഥാനദിവസം കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ സന്തോഷിച്ചു.
3. 16:22-ലെ കർത്താവിന്റെ പ്രവചനത്തിന്റെ നിറവേറലായിരുന്നു യോഹന്നാൻ 20:20
D. ശിഷ്യന്മാർ പുത്രനോട് ഒന്നായിരിക്കുകയും അവന്റെ നാമത്തിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നു
1. “എന്റെ നാമത്തിൽ പ്രാർത്ഥിക്കുക എന്നാൽ “എന്നിൽ പ്രാർത്ഥിക്കുക എന്നാണർത്ഥം.
2. അവന്റെ നാമത്തിൽ എന്നാൽ അവനുമായി ഒന്നായിരിക്കുക എന്നാണ്.
വ്യാഴം:
IV. ഉപദ്രവങ്ങൾ ഉണ്ടെങ്കിലും പുത്രനിൽ സമാധാനം
A. പുത്രൻ തന്റെ സ്രോതസ്സായ പിതാവിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു
B. മനുഷ്യനെ പിതാവിങ്കലേക്ക് കൊണ്ടു വരുവാനുള്ള വഴിയും നിലപാടും ഒരുക്കുവാൻ താൻ വന്ന സ്രോതസ്സായ പിതാവിങ്കലേക്ക്, മരണപുനരുത്ഥാനങ്ങളിലൂടെ പുത്രൻ പിതാവിന്റെ അടുക്കലേക്ക് മടങ്ങിപ്പോകുന്നു.
C. പുത്രൻ വിശ്വാസികൾക്ക് പിതാവിനെ വെളിപ്പെടുത്തുന്നു
1. പുനരുത്ഥാനത്തിൽ, ദൈവത്തിന്റെ ആദ്യജാതനായ പുത്രൻ എന്ന നിലയിൽ കർത്താവ്, ദൈവത്തിന്റെ അനേക പുത്രന്മാരായ അവന്റെ സഹോദരന്മാരായ നമ്മെ, ജീവന്റെ മാർഗ്ഗത്തിൽ, അവന്റെ ദിവ്യപ്രകൃതത്തിന് പങ്കാളികളാക്കുന്ന മാർഗ്ഗത്തിൽ (2 പത്രോ.1:3-4) പിതാവിനെ അറിയുമാറാക്കുന്നു.
D. വിശ്വാസികൾ പുത്രനുമായി ഒന്നായിരുന്ന് അവന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു
1. ശിഷ്യന്മാർ അവനുമായി ഏകീഭവിച്ചിരിക്കുന്നതുകൊണ്ട്, അവൻ ഇനി അവർക്കുവേണ്ടി പ്രാർത്ഥിക്കുകയല്ല, പിന്നയോ അവരുടെ പ്രാർത്ഥനയിൽ അവരോടൊത്ത് പ്രാർത്ഥിക്കുന്നു.
2. അവർ ഇനി പുത്രനിലൂടെ പിതാവിനോട് പരോക്ഷമായി പ്രാർത്ഥിക്കുന്നില്ല; അവർ അവനോട് ഒന്നായിരിക്കുന്നതു കൊണ്ട് പുത്രനിൽ പിതാവിനോട് നേരിട്ട് പ്രാർത്ഥിക്കുന്നു.
E. പുത്രന്റെ കഷ്ടാനുഭവസമയത്ത് വിശ്വാസികൾ ചിതറിപ്പോയി
1. പുത്രന്റെ കഷ്ടാനുഭവസമയത്ത്, ശിഷ്യന്മാർ അവനെ വിട്ടുപോയി, എന്നാൽ പിതാവ് വിട്ടുപോയില്ല.
F. വിശ്വാസികൾക്ക് ജയിക്കുന്നവനായ പുത്രനിൽ സമാധാനം ഉണ്ട്
1. ഈ ലോകം നമ്മെ എത്രമാത്രം ഉപദ്രവിച്ചാലും പീഡിപ്പിച്ചാലും, നാം വിഷമിക്കേണ്ട ആവശ്യമില്ല; ലോകത്തെ ഭയക്കേണ്ട ആവശ്യവുമില്ല.
2. കർത്താവ് നമ്മുടെ സമാധാനമാണ്. അവൻ ലോകത്തെ ജയിച്ചിരിക്കുന്നു.
ഉപസംഹാരം
· ആത്മാവിന്റെ വേല, ദിവ്യത്വത്തിന്റെ മനുഷ്യത്വവുമായുള്ള ഇഴുകിച്ചേരല ിൽ പരിണമിക്കുന്നു.
· ശരിയായതും വാസ്തവമായതുമായ സഭ മാത്രമാണ് ജൈവരൂപം.
· പിതാവ് ഈ ജൈവരൂപത്തിന്റെ സ്രോതസ്സും പൊരുളും സാരാംശവും പ്രകൃതവും ജീവനുമാണ്; പുത്രൻ ഈ ജൈവരൂപത്തിന്റെ ദേഹരൂപവും ആവിഷ്കാരവും ആണ്; ആത്മാവ് ഈ ജൈവരൂപത്തിന്റെ യാഥാർത്ഥ്യവും യഥാർത്ഥവത്ക്കരണവും ആണ്.
വെള്ളി:
ചോദ്യങ്ങൾ:
1. ആത്മാവിന്റെ വേലയുടെ രണ്ട് ഭാഗങ്ങൾ വിശദമാക്കുക
2. യോഹന്നാന്റെ എഴ ുത്തുകളുടെ മൂന്ന് വകുപ്പുകൾ വിവരിക്കുക
3. പുത്രനെ സംബന്ധിച്ച സകല യാഥാർത്ഥ്യത്തിലേക്കും പരിശുദ്ധാത്മാവ് വിശ്വാസികളെ എങ്ങനെ നയിക്കുന്നുവെന്ന് വിശദീകരിക്കുക.
4. 16 മുതൽ 24 വരെയുള്ള വാക്യങ്ങളിൽ കർത്താവ് പറഞ്ഞ സ്ത്രീ, കുഞ്ഞ്, ജനനം എന്നിവ എന്താണ്, അതനുസരിച്ച് ഈ വാക്യങ്ങളെ ചുരുക്കമായി വിശദീകരിക്കുക.
5. നാമത്തിൽ പ്രാർത്ഥിക്കുക എന്ന് കർത്താവ് 23-ാം വാക്യത്തിൽ പറഞ്ഞത് എന്താണർത്ഥമാക്കുന്നത് ?