top of page
ദൂത് മുപ്പത്തിയെട്ട്—ജീവന്റെ പ്രാർഥന (1)

തിരുവെഴുത്ത് വായന: യോഹന്നാൻ 17:1—26

                II.      യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25

B.    ജീവന്റെ പ്രാർഥന—17:1-26

1.    പിതാവ് തേജസ്കരിക്കപ്പെടേണ്ടതിനു പുത്രൻ തേജസ്കരിക്കപ്പെടുവാൻ—വാ. 1-5

2.    വിശ്വാസികൾ ഒന്നായി പണിയപ്പെടുവാൻ—വാ. 6-24

a.     നിത്യജീവനാൽ പിതാവിന്റെ നാമത്തിൽ—വാ. 6-13

b.    വിശുദ്ധ വചനത്താലുള്ള വിശുദ്ധീകരണത്തിലൂടെ ത്രിയേക ദൈവത്തിൽ—വാ. 14-21

c.     ത്രിയേക ദൈവത്തിന്റെ ആവിഷ്കാരത്തിനായി ദിവ്യതേജസ്സിൽ—വാ. 22-24

3.    പുത്രനെയും അവന്റെ വിശ്വാസികളെയും സ്നേഹിക്കുന്നതിൽ പിതാവ് നീതിമാനായി കാണപ്പെടുവാൻ—വാ. 25-26

 

17:1—26~omitted

തിങ്കൾ:

ആമുഖം:

·         പതിനാലും പതിനഞ്ചും പതിനാറും അദ്ധ്യായങ്ങളിൽ നൽകിയ കർത്താവിൻ്റെ ദൂതിന്റെ പൂർത്തീകരണ പ്രാർത്ഥനയാണ് യോഹന്നാൻ 17-ലെ കർത്താവിന്റെ ഗഹനമായ പ്രാർഥന

·         കർത്താവ് ജഡാവതാരം, മരണം പുനരുത്ഥാനം എന്നിവയിലൂടെ കടന്നുപോയി ജീവൻ നൽകുന്ന ആത്മാവായിത്തീർന്നതിലൂടെ നമ്മെ പിതാവിലേക്ക് കൊണ്ടുവരുകയും പിതാവിനെ നമ്മിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. ഇതാണ് ദൈവത്വത്തിൻ്റെ മനുഷ്യത്വവുമായുള്ള ഇഴുകിച്ചേരൽ. ഈ ഇഴുകിച്ചേരലിൽ പരസ്പര നിവാസം ഉൾപെടുന്നു.

  I.      പിതാവ് തേജസ്കരിക്കപ്പെടേണ്ടതിന് പുത്രൻ തേജസ്കരിക്കപ്പെടേണം

1.    യോഹന്നാൻ 17-ലെ കർത്താവിൻ്റെ പ്രാർത്ഥനയുടെ അടിസ്ഥാന ചിന്ത തേജസ്സ്‌കരണമാണ്

2.    ഏത് മാർഗ്ഗത്തിലാണ് പിതാവ് പുതനിൽ തേജസ്കരിക്കപ്പെടേണ്ടത്? മുന്തിരിച്ചെടി എന്ന ജൈവരൂപത്തിലൂടെ.

ചൊവ്വ:

3.    ത്രിയേകദൈവം ഈ ജൈവരൂപത്തിലൂടെ പ്രചരിക്കുകയും വർദ്ധിക്കുകയും ആവിഷ്കരിക്കപ്പെടുകയും ചെയ്യുമ്പോൾ, പുത്രൻ തേജസ്കരിക്കപ്പെടുകയും പുത്രന്റെ തേജസ്ക്കരണത്തിൽ പിതാവും തേജസ്കരിക്കപ്പെടുകയും ചെയ്യുന്നു.

4.    പുത്രനെ തേജസ്കരിക്കുക എന്നാൽ അവന്റെ ജഡത്തിനുള്ളിൽ മറഞ്ഞിരുന്ന തേജസ്സെല്ലാം പുറത്തുകൊണ്ടുവരുകയും മരണപുനരുത്ഥാനങ്ങളിലൂടെ പുത്രന്റെ ജഡത്തിനുള്ളിൽ മറഞ്ഞിരുന്ന ദിവ്യ തേജസ്സെല്ലാം വിടുവിക്കുകയും ചെയ്യുക എന്നാണർത്ഥം.

5.    കർത്താവിന് മരണത്തിലൂടെ കടന്നുപോയി തന്റെ ദിവ്യമൂലകം, ദിവ്യജീവൻ വിടുവിക്കപ്പെടുന്നതിന് തൻ്റെ മനുഷ്യത്വമാകുന്ന മറയ്ക്കുന്ന പുറന്തോട് തകർക്കപ്പെടേണ്ടിയിരുന്നു.

6.    തൻ്റെ മനുഷ്യത്വം ദിവ്യമൂലകത്തിലേക്ക് ഉയർത്തപ്പെടുവാനും, തൻ്റെ ദിവ്യമൂലകം വെളിപ്പെട്ട് തന്റെ മുഴുവൻ ആളത്തവും, ദിവ്യത്വവും മനുഷ്യത്വവും, മഹത്വപ്പെടുവാനും, അവന് പുനരുത്ഥാനം ചെയ്യേണ്ടിയിരുന്നു. ഇപ്രകാരം, പിതാവ് അവനിൽ തേജസ്കരിക്കപ്പെടും. അതിനുവേണ്ടി യോഹന്നാൻ 17-ൽ അവൻ പ്രാർത്ഥിച്ചു.

ബുധൻ:

7.    തേജസ്ക്കരണത്തിനു വേണ്ടിയുള്ള ഈ പ്രാർത്ഥനയുടെ നിറവേറലിന്, മറുപടിക്ക്, മൂന്ന് ഘട്ടങ്ങളുണ്ട്.

8.    ഒന്നാമത്തെ ഘട്ടം കർത്താവിന്റെ പുനരുത്ഥാനമായിരുന്നു. കർത്താവിൻ്റെ പുനരുത്ഥാനത്തിൽ എല്ലാ ജീവഭംഗിയും ജീവസാരാംശവും ജീവനിറവും ജീവരൂപവും ത്രിയേക ദൈവത്തിന്റെ ദിവ്യജീവൻ്റെ എല്ലാ വശങ്ങളും വിടുവിക്കപ്പെട്ടു.

9.    രണ്ടാമതായി, ഈ പ്രാർത്ഥന സഭയിൽ നിറവേറിയിരിക്കുന്നു. അതിൽ, അവന്റെ അനേക അവയവങ്ങളിലൂടെ അവന്റെ പുനരുത്ഥാന ജീവൻ ആവിഷ്കരിക്കപ്പെടുകയും അവൻ അവരിൽ മഹത്വപ്പെടുകയും സഭയിലൂടെ അവനിൽ പിതാവു മഹത്വപ്പെടുകയും ചെയ്തു (എഫെ. 3:21; 1 തിമൊ.3:15-16).

10. യോഹന്നാൻ 17-ലെ കർത്താവിൻ്റെ പ്രാർത്ഥന ആത്യന്തികമായി നിറവേറുന്നത് പുതിയ യെരുശലേമിൽ ആയിരിക്കും. വിശുദ്ധനഗരത്തിലൂടെ പുത്രൻ തേജസ്സിൽ പൂർണ്ണമായി ആവിഷ്കരിക്കപ്പെടും (വെളി. 21:11, 23-24)

A.   പുത്രൻ തേജസ്കരിക്കപ്പെടുന്നതിന് (1, 5)

1.    5-ാം വാക്യ ത്തിൽ കർത്താവ് "നിന്നോടുകൂടെ" എന്ന് മൂന്ന് പ്രാവശ്യം ഉപയോഗിച്ചു. കൂടെ എന്നതിന്റെ യവന പദത്തിന് "കൂടെ ചേർന്ന്" എന്നാണ് അർഥം.

2.    ഇതിനർത്ഥം തേജസ്സ്‌കരണത്തിൽ പുത്രൻ  പിതാവിനോടുകൂടെ പിതാവിനുള്ള അതേ തേജസ്സോടുകൂടെ പുത്രൻ തേജസ്സ്‌കരിക്കപ്പെടുന്നു

3.    കാരണം അവനും പിതാവും ഒന്നാണ്

വ്യാഴം:

B.   പിതാവ് തേജസ്കരിക്കപ്പെടുന്നതിന്

1.    പുത്രന്റെ തേജസ്ക്കരണത്തിൽ  

a.     പിതാവ് താൻ ആയിരിക്കുന്നതും തനിക്കുള്ളതും എല്ലാം പുത്രനെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവ്, പുത്രനിൽ ദേഹരൂപമെടു ത്തിരിക്കുന്നു. അതുകൊണ്ട്, പുത്രൻ്റെ തേജസ്ക്കരണത്തിൽ   മാത്രമല്ലാതെ, പുത്രനെ കൂടാതെ പിതാവിന് തേജസ്കരിക്കപ്പെടുവാൻ കഴിയുകയില്ല.

2.    പുത്രന്റെ വിശ്വാസികളിലൂടെ

a.     മുന്തിരിച്ചെടിക്ക് ശാഖകളെ കൂടാതെ വെളിപ്പെടുവാനും തേജസ്കരിക്കപ്പെടുവാനും ഒരിക്കലും കഴിയുകയില്ല. പുത്രൻ്റെ തേജസ്ക്കരണത്തിൽ   പിതാവ് തേജസ്കരിക്കപ്പെടുന്നു; പുത്രന്റെ തേജസ്ക്കരണം അവൻ്റെ എല്ലാ ശാഖകളിലൂടെയും ആകുന്നു.

C.   പുത്രന്റെ വ്യക്തി

1.    പുത്രന് പിതാവിൻ്റെ അതേ പദവി ഉണ്ട്. അതായത് കർത്താവിന്റെ വ്യക്തിയ്ക്ക് പിതാവിൻ്റേതിനു തുല്യമായ പദവിയുണ്ട്. പുത്രന്റെ തേജസ്ക്കരണത്തിന് പിതാവിൻ്റേതിനു തുല്യമായ പദവിയുണ്ട്. അതു കൊണ്ട് അവന്റെ്റെ വ്യക്‌തി പിതാവിൻ്റേതിനു തുല്യമാണ്

D.   പുത്രന്റെ വേല

1.    വാക്യം രണ്ട് കർത്താവിന്റെ വേലയെ സൂചിപ്പിക്കുന്നു. കർത്താവിൻ്റെ വേലയിൽ സൃഷ്‌ടിയും നടത്തിപ്പും വീണ്ടെടുപ്പും ജീവൻ പകരലും ഉൾപ്പെട്ടിരിക്കുന്നു..

E.    നിത്യജീവൻ

1.    ദിവ്യജീവനുള്ളതുകൊണ്ട് ദൈവത്തെ അറിയുവാൻ നമ്മെ പഠിപ്പിക്കേണ്ട ആവശ്യമില്ല, കാരണം ദിവ്യജീവന്റെ പ്രവൃത്തി ദൈവത്തെയും ക്രിസ്‌തുവിനെയും അറിയുക എന്നതാണ്.

 

 

വെള്ളി:

ചോദ്യങ്ങൾ:

1.    ഏത് മാർഗ്ഗത്തിലാണ് പിതാവ് പുതനിൽ തേജസ്കരിക്കപ്പെടേണ്ടത്? പുത്രന്റെ തേജസ്കരണം എന്താണ് അർത്ഥമാക്കുന്നത്, അത് സാധ്യമാകുന്ന പ്രക്രിയ വിവരിക്കുക.

2.    തേജസ്ക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥനയുടെ നിറവേറലിന്റെ മൂന്ന് ഘട്ടങ്ങൾ ഏതൊക്കെ?

3.    പിതാവിന്റെ തേജസ്കരിക്കരണത്തിൽ എങ്ങനെ വിശ്വാസികൾ ബന്ധപ്പെട്ടിരിക്കുന്നു?

4.    പുത്രന്റെ വ്യക്തിയും വേലയും വിശദമാക്കുക

bottom of page