ദൂത് നാല്പത്—ജീവന്റെ പ്രാർഥന (3)
തിരുവെഴുത്ത് വായന: യോഹന്നാൻ 17:1—26
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
B. ജീവന്റെ പ്രാർഥന—17:1-26
1. പിതാവ് തേജസ്കരിക്കപ്പെടേണ്ടതിനു പുത്രൻ തേജസ്കരിക്കപ്പെടുവാൻ—വാ. 1-5
2. വിശ്വാസികൾ ഒന്നായി പണിയപ്പെടുവാൻ—വാ. 6-24
a. നിത്യജീവനാൽ പിതാവിന്റെ നാമത്തിൽ—വാ. 6-13
b. വിശുദ്ധ വചനത്താലുള്ള വിശുദ്ധീകരണത്തിലൂടെ ത്രിയേക ദൈവത്തിൽ—വാ. 14-21
c. ത്രിയേക ദൈവത്തിന്റെ ആവിഷ്കാരത്തിനായി ദിവ്യതേജസ്സിൽ—വാ. 22-24
3. പുത്രനെയും അവന്റെ വിശ്വാസികളെയും സ്നേഹിക്കുന്നതിൽ പിതാവ് നീതിമാനായി കാ ണപ്പെടുവാൻ—വാ. 25-26
17:1—26~omitted
തിങ്കൾ:
ആമുഖം:
II. വിശ്വാസികൾ ഒന്നായി കെട്ടുപണി ചെയ്യപ്പെടുന്നു
B. വിശുദ്ധ വചനത്താലുള്ള വിശുദ്ധീകരണത്തിലൂടെ ത്രിയേക ദൈവത്തിൽ
· ഈ ദൂതിൽ, ശരിയായ ഒരുമയുടെ രണ്ടാമത്തെ ഘടകത്തിലേക്ക് നാം വരുന്നു.
· നിത്യജീവനാൽ പിതാവിന്റെ നാമത്തിൽ ആയിരിക്കുക എന്നത്, ആദ ്യത്തെ ഘടകവും, വിശുദ്ധ വചനത്താലുള്ള ശുദ്ധീകരണത്തിലൂടെ ത്രിയേക ദൈവത്തിൽ ആയിരിക്കുക എന്നത്, രണ്ടാമത്തേതുമാണ് (വാ.14-21).
· വചനത്തിലൂടെ ലോകത്തിൽനിന്നുള്ള വേർപാടാണ് ഒരുമയുടെ രണ്ടാമത്തെ ഘട്ടം അഥവാ രണ്ടാമത്തെ അടിത്തറ
· ലൗകിക കാര്യങ്ങളാൽ നാം ആകർഷിക്കപ്പെട്ടിരിക്കുമ്പോൾ, നാം എല്ലാവരും പിതാവിന്റെ മക്കളും ഒരേ ജീവൻ ഉള്ളവരും ആണെങ്കിലും, ശരിയായ ഒരുമ പാലിക്കുവാൻ നമുക്ക് പ്രയാസമായിരിക്കും, കാരണം നാം ഇപ്പോഴും ലോകത്തിലാണ്.
1. പുത്രൻ തന്റെ വിശ്വാസികൾക്ക് നൽകിയിരിക്കുന്ന രണ്ടു തരത്തിലുള്ള വചനം
a. കർത്താവിന്റെ സ്ഥിരവചനമായ ലോഗോസോ (വാ,14,17) തൽസമയ വചനമായ റീമയോ (വാ.8) നാം സ്വീകരിക്കുന്തോറും, നാം ശുദ്ധീകരിക്കപ്പെടുന്നു.
2. ലോകം
a. മുഴുവൻ ലോകവും ദുഷ്ടനായവനിൽ കിടക്കുന്നതുകൊണ്ട് വിശ്വാസികൾ ദുഷ്ടനായവനിൽ നിന്ന് കാക്കപ്പെടേണ്ടതിനും (വാ.15), ദുഷ്ടനായവനിൽ നിന്ന് വിടുവിക്കപ്പെടേണ്ടതിനും പ്രാത്ഥിക്കണം (മത്താ.6:13).
3. വിശ്വാസികൾ ലോകത്തോടൊപ്പം (വാ. 18)
a. പുത്രന് ജീവനും സകലവും ആയി പിതാവും തന്നോടൊപ്പം പുത്രനെ ലോകത്തിലേക്ക് അയച്ചു.
b. അതേ മാർഗ്ഗത്തിൽ സ്വയം അവരുടെ ജീവനും സകലവും ആയി പുത്രൻ തന്റെ വിശ്വാസികളെ ലോകത്തിലേക്ക് അയയ്ക്കുന്നു. പിതാവ് പുത്രനെ അയച്ച അതേ മാർഗ്ഗത്തിൽ പുത്രൻ വിശ്വാസികളായ ന മ്മെ അയയ്ക്കുന്നു.
4. വചനങ്ങൾ സത്യമാണ് (വാ. 17)
a. ദൈവത്തിന്റെ ജീവനുള്ള വചനം ലോകത്തിൽ നിന്നും അതിന്റെ വ്യാപാരത്തിൽനിന്നും വിശ്വാസികളെ സ്ഥാനീയമായി മാത്രമല്ല, സ്വഭാവപരമായും വേർപെടുത്തുവാൻ, ദൈവത്തിലേക്കും അവന്റെ ഉദ്ദേശ്യത്തിലേക്കും കൊണ്ടുവരുവാൻ അവരിൽ പ്രവർത്തിക്കുന്നു.
b. ഈ വിശുദ്ധീകരണം നമുക്ക് സ്ഥാനീയമായി മാത്രമല്ല, നമ്മുടെ സഹജസ്വഭാവത്തിനും അകമേയുള്ള ആളത്തത്തിനും മാറ്റം വരുത്തുന്നു
ചൊവ്വ:
5. പുത്രൻ തന്നെത്താൻ വിശുദ്ധീകരിക്കുന്നു (വാ. 19)
a. പുത്രൻ അവനിൽ തന്നെ തികച്ചും പരിശുദ്ധനായിരുന്നിട്ടും, തന്റെ ശിഷ്യന്മാർക്കുവേണ്ടി വിശുദ്ധീകരണത്തിന് ഒരു ദൃഷ്ടാന്തമാകേണ്ടതിന് അവൻ ഭൂമിയിൽ ആയിരുന്നപ്പോൾ തന്റെ ജീവിതരീതിയിൽ അവൻ തന്നെത്താൻ വിശുദ്ധീകരിച്ചു എന്ന് നിക്കോദേമോസ്സുമായും ശമര്യക്കാരി സ്ത്രീയുമായുമുള്ള സംഭവങ്ങൾ കാണിക്കുന്നു
6. ത്രിയേക ദൈവത്തിൽ ഒന്ന് (വാ. 21)
a. വാക്യം 21-ലെ "നമ്മിൽ' എന്ന വാക്ക് ത്രിയേക ദൈവത്തെ സൂചിപ്പിക്കുന്നു. ത്രിയേകദൈവത്തിൽ ഒന്നായിരിക്കുവാൻ, നാം വിശുദ്ധ വചനത്താൽ വിശുദ്ധീകരിക്കപ്പെടുകയും ലോകത്തിൽനിന്നു വേർപെടുകയും ചെയ്തതിനുശേഷം ത്രിയേക ദൈവത്തെ ആസ്വദിക്കുകയും അവനിൽ ഒന്നായിരിക്കുകയും ചെയ്യണം
C. ത്രിയേകദൈവത്തിന്റെ ആവിഷ്കാരത്തിനുവേ ണ്ടി ദിവ്യതേജസ്സിൽ (വാ.22-24)
· ശരിയായ ഒരുമയുടെ മൂന്നാമത്തെ ഘടകം.
· ഒരുമയുടെ ആദ്യത്തെ അടിത്തറ പിതാവിന്റെ ജീവൻ സ്വീകരിച്ചുകൊണ്ടുള്ള വീണ്ടും ജനനവും, രണ്ടാമത്തെ അടിത്തറ ദൈവമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും വേർപെട്ടിട്ടുള്ള വിശുദ്ധീകരണവും ആണ്.
1. മഹത്വം
a. പിതാവ് പുത്രന് കൊടുത്ത മഹത്വം പിതാവിനെ അവന്റെ സമ്പൂർണ്ണതയിൽ ആവിഷ്കരിക്കുന്നതിനായുള്ള പിതാവിന്റെ ജീവനും ദിവ്യസ്വഭാവത്തോടും കൂടിയ പുത്രത്വമാണ്
b. പിതാവിന്റെ ജീവനും ദിവ്യസ്വഭാവവുമുള്ള പുതത്വം തന്റെ വിശ്വാസികൾക്കും ഉണ്ടാകേണ്ടതിന്, പിതാവ് പുത്രനു നൽകിയ അതേ മഹത്വം പുത് രൻ അവർക്ക് നൽകിയിരിക്കുന്നു (യോഹ 17:2; 2 പത്രൊസ് 1:4).
c. മഹത്വമെന്നത് നാം പ്രവേശിക്കുവാനിരിക്കുന്ന ഒരു വിഷയനിഷ്ഠമായ ശോഭ അല്ലെങ്കിൽ വായുവിലെ ഒരു പ്രകാശവലയം അല്ല
d. ദിവ്യമഹത്വത്തിൽ നാം ഒന്നായിരിക്കണമെങ്കിൽ, നാം നമ്മെത്തന്നെ ഉപേക്ഷിക്കുകയും മറക്കുകയും ചെയ്യണം. അത് ഇനി ജീവിക്കുന്നത് ഞാൻ അല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നത് എന്നായിരിക്കണം
ബുധൻ:
2. പുത്രൻ തന്റെ വിശ്വാസികൾക്ക് നൽകിയിരിക്കുന്ന മൂന്നു കാര്യങ്ങൾ
a. വിശ്വാസികൾ ഈ ഒരുമയിൽ പങ്കാളികളാകുവാൻ പുത്രൻ അവർക്ക് മൂന്നു കാര്യങ്ങൾ നല്കിയിരിക്കുന്ന ു. ഒരുമയുടെ ഒന്നാമത്തെ വശത്തിനുവേണ്ടി നിത്യജീവനും (വാ.2),
b. ഒരുമയുടെ രണ്ടാമത്തെ വശത്തിനുവേണ്ടി വിശുദ്ധവചനവും (വാ.8,14),
c. ഒരുമയുടെ മൂന്നാമത്തെ വശത്തിനുവേണ്ടി ദിവ്യമഹത്വവും (വാ.22).
3. ഒന്നായി തികഞ്ഞവർ (വാ. 23)
a. ദിവ്യജീവന്റെ മഹത്വത്തിൽ തന്നെ പൂർണ്ണമായും തികഞ്ഞവരാകുന്നതിന് നാം ഈ മഹത്വപൂർണ്ണമായ ദിവ്യജീവനാൽ ജീവിക്കണം
b. “ഞാൻ” ക്രൂശിൽ ആക്കപ്പെടുകയും നാം ദിവ്യമഹത്വത്തിന്റെ ജീവനാൽ ജീവിക്കുകയും ചെയ്യുന്നു എന്ന ക്രൂശീകരണത്തിന്റെ വസ്തുത നാം പൂർണ്ണമായും ഗ്രഹിക്കുന്ന ദിവസം, ആയിരിക്കും നാം എല്ലാവരും ഒന്നായി തികഞ്ഞവരാകുന്ന ദിവസം.
c. ഈ ആവിഷ്കാരം പുതിയ യെരുശലേമിന്റെ ഒരു ഹ്രസ്വരൂപമാണ്
d. ഒരുമയുടെ ഈ വശത്ത് വിശ്വാസികൾ തങ്ങളുടെ സ്വയം പൂർണ്ണമായും ത്യജിച്ചുകൊണ്ട്, സംഘാതമായ പണിയപ്പെട്ട മാർഗ്ഗത്തിൽ ദൈവത്തെ ആവിഷ്കരിക്കുവാൻ തങ്ങളുടെ തികഞ്ഞ ഒരുമയുടെ ഘടകമായി പിതാവിന്റെ മഹത്വത്തെ ആസ്വദിക്കുന്നു.
e. വിശ്വാസികളുടെ കെട്ടുപണിയിൽ താൻ പൂർണ്ണമായും ആവിഷ്കരിക്കപ്പെടണം, അതായത് തേജസ്കരിക്കപ്പെടണം എന്നും പുത്രന്റെ തേജസ്കരണത്തിൽ പിതാവും പൂർണ്ണമായി ആവിഷ്കരിക്കപ്പെടണം, തേജസ്കരിക്കപ്പെടണം, എന്നുമുള്ള പുത്രന്റെ പ്രാർത്ഥന നിറവേറുന്ന ദിവ്യനിയോഗത്തിന്റെ ഒരുമയാണ് ഇത്.
വ്യാഴം:
4. ഒരുമ നിറവേറ്റുന്നതിന്, വിശ്വാസികളെ കെട്ടുപണി ചെയ്യുന്നതിന്, പിതാവ് പുത്രനു നൽകിയിരിക്കുന്ന ആറു കാര്യങ്ങൾ
a. അധികാരം (വാ.2), വിശ്വാസികൾ (വാ.2,6,7,24),പ്രവൃത്തി (വാ.4), വചനങ്ങൾ (വാ.8), പിതാവിന്റെ നാമം (വാ.11,12),പിതാവിന്റെ തേജസ്സ് (വാ.24).
5. പിതാവിന്റെ സ്നേഹം (വാ.23)
a. പിതാവ് പുത്രനെ സ്നേഹിക്കുകയും അതിൽ, തന്നെ ആവിഷ്കരിക്കുവാൻ തന്റെ ജീവനും തന്റെ പ്രകൃതവും തന്റെ നിറവും തന്റെ മഹത്വവും അവൻ പുത്രനു നൽകുകയും ചെയ്തിരിക്കുന്നു.
b. ഇതേ രീതിയിൽ പുത്രനിൽ അവനെ ആവിഷ്കരിക്കേണ്ടതിന് അവന്റെ ജീവനും പ്രകൃതവും അവന്റെ തേജസ്സും നൽകികൊണ്ട്, പിതാവ് പുത്രന്റെ വിശ്വാസികളെയും സ്നേഹിച്ചു.
6. പുത്രൻ ഇരിക്കുന്നിടത്ത് അവനോടുകൂടെ വിശ്വാസികളും ഇരിക്കേണ്ടതിന് (വാ.24) പുത്രൻ പിതാവിലാണ്, നാമും പിതാവിലാണ്. പുത്രൻ പിതാവിന്റെ തേജസ്സിലാം, നാമും പിതാവിന്റെ തേജസ്സിലാണ്
III. പുത്രനെയും അവന്റെ വിശ്വാസികളെയും സ്നേഹിക്കുന്നതിൽ പിതാവ് നീതിയുള്ളവൻ ആണ് (വാ.25, 26)
1. ലോകം പിതാവിനെ അറിയുകയോ അവനെ അറിയുവാൻ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല, എന്നാൽ പുത്രനും പുത്രന്റെ വിശ്വാസികളും അതു ചെയ്യുന്നു. അവന്റെ മഹത്വം പുത്രനും അവന്റെ വിശ്വാസികൾക്കും നൽകിക്കൊണ്ട്, പുത്രനെയും അവന്റെ വിശ്വാസികളെയും സ്നേഹിക്കുന്നതിൽ പിതാവ് നീതിയുള്ളവനാണ്.
വെള്ളി:
ചോദ്യങ്ങൾ:
1. എന്തുകൊണ്ട് പുത്രൻ പുത്രൻ തന്നെത്താൻ വിശുദ്ധീകരിച്ചു
2. പിതാവ് പുത്രന് കൊടുത്ത മഹത്വം അല്ലെങ്കിൽ തേജസ്സ് എന്താണെന്ന് വിശദമാക്കുക
3. പുത്രൻ തന്റെ വിശ്വാസികൾക്ക് നൽകിയിരിക്കുന്ന മൂന്നു കാര്യങ്ങൾ ഏതൊക്കെ എന്ന് വിശദമാക്കുക
4. വാക്യം 23-ൽ ഒരുമയിൽ തികഞ്ഞവരാകുക എന്നത് വിശദീകരിക്കുക
5. ഒരുമ നിറവേറ്റുന്നതിന്, വിശ്വാസികളെ കെട്ടുപണി ചെയ്യുന്നതിന്, പിതാവ് പുത്രനു നൽകിയിരിക്കുന്ന ആറു കാര്യങ്ങൾ