ദൂത് നാല്പത്തിരണ്ട്—വർദ്ധനവിനായി പ്രക്രിയാവിധേയമായ ജീവൻ (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 18:1—19:42
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
C. പെരുക്കത്തിനായി മരണപുനരുത്ഥാനങ്ങളിലൂടെയുള്ള ജീവന്റെ പ്രക്രിയ—18:1—20:13, 17
1. പ്രക്രിയാവിധേയനാകുവാൻ സ്വമേധയാ ധൈര്യത്തോടെ തന്നെത്താൻ ഏൽപ്പിക്കുന്നു—18:1-11
2. തന്റെ ഔന്നത്യത്തിൽ മനുഷ്യരാശിയാൽ പരിശോധിക്കപ്പെടുന്നു—18:12-38a
a. തങ്ങളുടെ മതത്തിൽ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദന്മാരാൽ—വാ. 12-27
b. തങ്ങളുടെ രാഷ്ട്രീയത്തിൽ മനുഷ്യന്റെ നിയമപ്രകാരം ജാതികളാൽ—വാ. 28-38a
3. ഇരുണ്ട രാഷ്ട്രീയത്തോടുകൂടെ അന്ധമായ മതത്താൽ മനുഷ്യന്റെ അധർമത്തിൽ ശിക്ഷവിധിക്കപ്പെടുന്നു—18:38b—19:16
4. ദൈവത്തിന്റെ സർവാധികാരത്തിൽ മരണത്താൽ പരീക്ഷിക്കപ്പെടുന്നു—19:17-30
5. രക്തവും ജലവും പുറത്തുവരുന്നു—19:31-37
6. മനുഷ്യ ആദരവോടെ വിശ്രമിക്കുന്നു—19:38-42
18:1—19:42~omitted
തിങ്കൾ:
ആമുഖം:
· കർത്താവിനെ ഒറ്റിക്കൊടുത്തതിനെയും അവന്റെ ന്യായവിധിയെയും ക്രൂശ്മരണത്തെയും അടക്കത്തെയും കുറിച്ച് യോഹന്നാൻ 18-ഉം 19-ഉം നമ്മോട് പറയുന്നു
· മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നിവ അനുസരിച്ച് കർത്താവിന്റെ മരണത്തിന്റെ മുഖ്യ ഉദ്ദേശ്യം വീണ്ടെടുപ്പിന്റെ പ്രവൃത്തി നിർവ്വഹിക്കുവാൻ നമുക്കും നമ്മുടെ പാപങ്ങൾക്കും വേണ്ടി അവൻ മരിക്കുന്നതായിരുന്നു.
· വർദ്ധനവിനായി മരണപുനരുത്ഥാനം എന്ന പ്രക്രിയയിലൂടെ ജീവൻ കടന്നുപോയി എന്ന് യോഹന്നാൻ 18 മുതൽ 21 വരെ വെളിപ്പെടുത്തുന്നു. ഏക ഗോതമ്പുമണി അനേക ഗോതമ്പുമണികളായി വർദ്ധിച്ചു 12:24).
I. പ്രക്രിയാവിധേയനാകുവാൻ സ്വമേധയായുളള ധൈര്യത്തോടെ തന്നെത്താൻ ഏല്പിച്ചുകൊടുക്കുന്നു
1. കർത്താവ് മരണത്തിലേക്ക് മനസ്സോടെയാണ് പോയത് (18:1-11).
2. ജീവന്റെ കർത്താവും ജീവനും അവനാണ്. മരിക്കുവാനും പുനരുത്ഥാനം ചെയ്യുവാനുമുള്ള അധികാരം അവനുണ്ട്.
3. മരിക്കുവാനായി അവൻ സ്വാധീനിക്കപ്പെടുകയോ നിർബന്ധിക്കപ്പെടുകയോ ചെയ്തില്ലെങ്കിലും, മരിക്കുവാൻ അവൻ മനസ്സുള്ളവനായിരുന്നു. കാരണം, അവനെത്തന്നെ ജീവനായി നമുക്ക് പകർന്നുതരുവാനായിരുന്നു അവൻ വന്നത്. മരണത്തിലൂടെ മാത്രമേ നമുക്ക് ജീവനായി അവനെത്തന്നെ വിടുവിക്കുവാൻ കഴിയുകയുള്ളൂ.
A. തോട്ടത്തിലേക്ക് പോകുന്നു
1. മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സുവിശേഷങ്ങൾ അനുസരിച്ച് കർത്താവ് പിതാവിനോട് പ്രാർത്ഥിക്കുവാനായി തോട്ടത്തിലേക്ക് പോയി. കാരണം പാപവാഹകനായിട്ടായിരുന്നു കർത്താവിനെ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്.
2. യോഹന്നാന്റെ വിവരണം കാണിക്കുന്നത് അവൻ തോട്ടത്തിലേക്കു പോയത് പ്രാർത്ഥിക്കുവാനല്ല, അവനെതന്നെ പ്രക്രിയയ്ക്ക്, അതായത് കീഴടക്കപ്പെടുവാനും ബന്ധിക്കപ്പെടുവാനും മരണത്തിനു സമർപ്പിക്കുവാനുമായിരുന്നു എന്നാണ്.
ചൊവ്വ:
B. വ്യാജശിഷ്യനായ, യൂദാ, ഒറ്റിക്കൊടുക്കുന്നു
C. “ഞാൻ ആകുന്നു”എന്നവൻ ബന്ധിക്കപ്പെടുവാൻ ഇഷ്ടപ്പെടുന്നു
1. ജനം അവനെ കണ്ടുപിടിച്ചതല്ല, പിന്നെയോ, അവൻ അവരുടെ അടുത്തേക്ക് വന്നു അവരെ കാണുവാനായി മുന്നോട്ടുചെന്ന് “നിങ്ങൾ ആരെ തിരയുന്നു? എന്ന് ചോദിച്ചു(18:4) ഇത് മരിക്കുവാൻ കർത്താവ് മനസ്സുള്ളവനായിരുന്നു എന്നതിനുള്ള മറ്റൊരു സൂചന ആയിരുന്നു.
2. “നസറായനായ യേശുവിനെ എന്ന് അവർ ഉത്തരം പറഞ്ഞപ്പോൾ കർത്താവ് അവരോട് “ഞാൻ ആകുന്നു" (18:5) എന്ന് പറഞ്ഞു. ഈ വാക്കുകൾ കേട്ടപ്പോൾ അവർ പിന്നിലേക്ക് പോയി നിലത്തുവീണു (18:6).
3. "ഞാൻ ആകുന്നു'എന്ന വാക്ക് കേട്ടപ്പോൾ അവർ പരിഭ്രമിച്ചു; അതാണ് “യഹോവ എന്ന പേരിന്റെ അർത്ഥം. അവർ പിടികൂടുവാൻ വന്നത് യഹോവയായ ദൈവത്തെ ആയിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.
D. കർത്താവ് തന്നെത്തന്നെ ജനങ്ങൾക്ക് ഏല്പിച്ചുകൊടുത്ത സമയത്തും അനായാസം അവന്റെ ശിഷ്യന്മാരെ കരുതി.
E. യാതൊരു എതിർപ്പുമില്ലാതെ
1. തന്നെത്തന്നെ ജീവനായി മറ്റുള്ളവർക്ക് നൽകുക എന്ന പിതാവിന്റെ ഉദ്ദേശ്യം നിറവേറ്റുവാനായിരുന്നു താൻ വന്നത് എന്നതുകൊണ്ട്, വാൾ ഉറയിലിടുവാൻ കർത്താവ് പറഞ്ഞു.
2. കർത്താവ് മനസ്സോടെ പിതാവിൽനിന്ന് പാനപാത്രം സ്വീകരിച്ചു; ഇതിന് അവൻ നിർബന്ധിക്കപ്പെട്ടില്ല.
3. കർത്താവ് ജീവനാണെന്ന് നമുക്കെങ്ങനെ അറിയുവാൻ കഴിയും? അത് അവൻ മരണത്തിലേക്ക് പോകുന്നതിനാലും അതിനാൽ കീഴടക്കപ്പെടാതിരുന്നതിനാലും ആണ്.
ബുധൻ:
II. മനുഷ്യവർഗ്ഗം അവന്റെ ശ്രേഷ്ഠതയിൽ അവനെ പരിശോധിച്ചു
A. പെസഹാകുഞ്ഞാടിനെ പരിശോധിക്കുന്നപോലെ
1. പെസഹാകുഞ്ഞാടായി കർത്താവായ യേശു പെസഹാദിനത്തിൽ ക്രൂശിക്കപ്പെട്ടു.
2. ഈ പെസഹാകുഞ്ഞാടിൽ ഒരു ഊനവും ഉണ്ടായിരുന്നില്ല; ദൈവജനത്തിന്റെ കുഞ്ഞാടാകുവാൻ അവൻ തികച്ചും യോഗ്യനായിരുന്നു.
B. യെഹൂദന്മാരാൽ അവരുടെ മതത്തിലെ ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച്
1. ഏറ്റവും അടുത്ത ശിഷ്യന്മാരിൽ ഒരാളായ പത്രോസിന്റെ നിഷേധിക്കലിനു മുന്നിൽ
2. വിധിക്കുന്നവൻ വിധിക്കപ്പെടുന്നു
a. പെസഹ കുഞ്ഞാട് പരിശോധിക്കപ്പെട്ടപ്പോൾ, പരിശോധകൻ അവനാൽ പരിശോധിക്കപ്പെടുകയും പരിശോധകന്റെ ഊനതകൾ വെളിപ്പെടുത്തപ്പെടുകയും ചെയ്തു (18:19-21).
C. ജാതികളാൽ അവരുടെ ഭരണക്രമത്തിലെ മനുഷ്യന്റെ നിയമം അനുസരിച്ച്
1. ദൈവത്തിന്റെ പരമാധികാരത്തിൻ കീഴിൽ
a. ക്രിസ്തുവിനെ ക്രൂശിക്കുന്നതിന് കുറച്ചുനാൾ മുമ്പ് റോമാഭരണകൂടം കുറ്റവാളികൾക്ക് മരണശിക്ഷ നൽകുവാനുള്ള രീതിയായി ക്രൂശീകരണം തിരഞ്ഞെടുത്തു.
b. ക്രിസ്തുവിന്റെ ക്രൂശീകരണം സംബന്ധിച്ച പ്രവചനങ്ങളുടെ നിറവേറലിനായി ദൈവത്തിന്റെ പരമാധികാരത്തിൻകീഴിൽ ഇത് തീരുമാനിക്കപ്പെട്ടു (വാ.31-32; 12:32-33).
2. വിധിക്കുന്നവൻ വിധിക്കപ്പെടുന്നു
a. പീലാത്തൊസ് കർത്താവിനെ വിധിച്ചപ്പോൾ, കർത്താവ് തന്റെ
ഉന്നത പദവിയിൽ പീലാത്തോസിനെത്തന്നെ വിധിക്കുന്നു (വാ.33-38).
III. മനുഷ്യന്റെ അനീതിയിൽ ശിക്ഷിക്കപ്പെട്ടു
1. വിജാതീയനായ രാഷ്ട്രതന്ത്രജ്ഞനായ പീലാത്തൊസ്, കർത്താവായ യേശുവിൽ ഒരു കുറ്റവുമില്ലെന്ന് അറിയുകയും പ്രസ്താവിക്കുകയും ചെയ്തു. എന്നിട്ടും യെഹൂദന്മാരെ പ്രീതിപ്പെടുത്തുന്നതിന് അവനെ ക്രൂശിക്കുവാൻ വിധിച്ചു (18:38-39, 19:1,45,8-14,16).
2. നീതിരഹിതമായ ശിക്ഷ ക്രിസ്തവിന് നൽകുവാൻ മതവും രാഷ്ട്രതന്ത്രവും ഒരുമിച്ച് പ്രവർത്തിച്ചു.
IV. ദൈവത്തിന്റെ പരമാധികാരത്തിൽ മരണത്താൽ പരീക്ഷിക്കപ്പെടുന്നു
A. അന്യായമായി കുറ്റം വിധിക്കപ്പെട്ടശേഷം അവൻ ഗൊൽഗൊഥായിൽ ക്രൂശിക്കപ്പെടുന്നു
B. “അതിക്രമക്കാരോടൊപ്പം എണ്ണപ്പെട്ടു”
a. അവർ അവനെയും അവനോടുകൂടെ വേറെ രണ്ട് ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു എന്നത് യെശയ്യാവ് 53:12-ലെ പ്രവചനത്തിന്റെ നിവൃത്തി ആയിരുന്നു.
C. എബായമതത്തെയും ലത്തീൻ (റോമൻ) രാഷ്ട്രതന്ത ജ്ഞതയെയും യവനസംസ്കാരത്തെയും പ്രതിനിധാനം ചെയ്ത മനുഷ്യവർഗ്ഗത്താൽ കൊല്ലപ്പെട്ടു.
a. നസറായനായ യേശു, യെഹൂദന്മാരുടെ രാജാവ് എന്ന് എഴുതിയ ഒരു മേലെഴുത്തു പീലാത്തൊസ് എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു. ഈ മേലെഴുത്ത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതപ്പെട്ടു(19:20).
b. എബ്രായഭാഷ എബ്രായ മതത്തെയും, ലത്തീൻ ഭാഷ റോമാസാമ്രാജ്യത്തെയും, യവനഭാഷ യവനസംസ്കാരത്തെയും പ്രതിനിധാനം ചെയ്തു.
c. ഇവ മൂന്നും ദൈവത്തിന്റെ കുഞ്ഞാടെന്ന നിലയിൽ കർത്താവായ യേശു, മുഴുവൻ മനുഷ്യവർഗ്ഗത്താലും മുഴുവൻ മനുഷ്യവർഗ്ഗത്തിനുവേണ്ടിയും കൊല്ലപ്പെട്ടതിനെ സൂചിപ്പിച്ചുകൊണ്ട്, മനുഷ്യവർഗ്ഗത്തിലെ മുഴുവൻ ലോകത്തെയും പ്രതിനിധാനം ചെയ്യുന്നു.
വ്യാഴം:
D. സങ്കീർത്തനങ്ങൾ 22:18-ലെ പ്രവചിച്ചത് പോലെ പടയാളികൾ അവന്റെ വസ്ത്രം പങ്കുവയ്ക്കുന്നു
E. തന്റെ ശിഷ്യന് തന്റെ ജീവൻ പകർന്നു നൽകിക്കൊണ്ട് തന്റെ അമ്മയെ സംരക്ഷിക്കുന്നു
a. ക്രൂശിലായിരുന്നപ്പോൾ കർത്താവ് ഏഴു വാക്യങ്ങൾ സംസാരിച്ചു.
b. കർത്താവിന്റെ ക്രൂശീകരണത്തിന്റെ ആദ്യത്തെ മൂന്നു മണിക്കൂറിനുള്ളിലായിരുന്നു ഈ മൂന്നു വാക്യങ്ങളും സംസാരിച്ചത്.
i. കർത്താവ് സംസാരിച്ച ആദ്യ വാക്യം, “പിതാവേ, അവരോട് ക്ഷമിക്കേണമേ, അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കൊ.23:34) എന്നതു പാപികൾക്കു വേണ്ടിയുള്ള ഒരു പ്രാർത്ഥനയായിരുന്നു
ii. രണ്ടാമത്തത് ലൂക്കൊസ് 23:43-ൽ കർത്താവ് അവനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരിൽ ഒരുവനോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും”എന്ന് പറഞ്ഞു. അത് രക്ഷിക്കപ്പെട്ട പാപികൾക്കുള്ള സുവിശേഷ വാഗ്ദാനമാണ്.
iii. മൂന്നാമത്തേത് “സ്ത്രീയേ ഇതാ നിന്റെ മകൻ...... ശിഷ്യനോട്, ഇതാ നിന്റെ അമ്മ” (യോഹ. 19:26-27) എന്നതു വാക്കുകൾ ജീവന്റെ ഐക്യത്തെ സൂചിപ്പിക്കുന്നു.
c. രണ്ടാമത്തെ മൂന്നുമണിക്കുറിൽ അവൻ മറ്റു നാലു വാക്യങ്ങൾ സംസാരിച്ചു.
i. മത്തായി 27:46-ൽ “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ കൈവിട്ടതെന്ത്?” ഇതായിരുന്നു ക്രൂശിൽ കർത്താവായ യേശു പറഞ്ഞ നാലാമത്തെ വാക്യം.
ii. അഞ്ചാമത്തെ വാക്യം,“എനിക്കു ദാഹിക്കുന്നു (19:28) എന്നതും
iii. ആറാമത്തെ വാക്യം,“നിവൃത്തിയായി''(19:30) എന്നതും
iv. ഏഴാമത്തേത്,“ പിതാവേ, ഞാൻ എന്റെ ആത്മാവിനെ നിന്റെ കരങ്ങളിലേക്ക് ഭരമേല്പിക്കുന്നു” (ലൂക്കൊ.23:46) എന്നതും ആയിരുന്നു.
d. യോഹന്നാന്റെ രേഖയനുസരിച്ച് ശിഷ്യന്മാർക്ക് തന്റെ ജീവൻ കൈമാറുന്നതിന്, പകർന്നു നൽകുന്നതിന്, ആയിരുന്നു യേശു ക്രൂശിക്കപ്പെട്ടത്.
i. ജീവന്റെ ഈ പകർച്ചയിലൂടെ അവന്റെ ശിഷ്യന്മാരിൽ ഒരുവന് അവന്റെ അമ്മയുടെ മകനാകുവാനും, അവന്റെ അമ്മയ്ക്ക് ആ ശിഷ്യന്റെ അമ്മയാകുവാനും കഴിഞ്ഞു.
ii. യോഹന്നാനിൽ കർത്താവായ യേശു മരിച്ചത് തന്നെത്തന്നെ ജീവനായി ശിഷ്യന്മാർക്ക് പകർന്നു നൽകുവാനും, അങ്ങനെ എല്ലാ ശിഷ്യന്മാരെയും താനുമായി ഒന്നാക്കുവാനും ആയിരുന്നു. തത്ഫലമായി, എല്ലാ ശിഷ്യന്മാരും അവന്റെ അമ്മയ്ക്ക് മക്കളായി.
iii. ഇങ്ങനെ നാമെല്ലാവരും അവന്റെ അമ്മയുടെ മക്കളായി.
F. പുളിച്ച വീഞ്ഞു നല്കി പരിഹസിച്ചു
a. ക്രൂശീകരണത്തിൽ വസ്ത്രം ധരിക്കുവാനും കുടിക്കുവാനുമുള്ള അവന്റെ അവകാശവും അവന്റെ ജീവനൊടൊപ്പം കവർന്നെടുത്തു.
G. അവന്റെ സകലവും ഉൾകൊള്ളുന്ന മരണത്തിന്റെ വേല അവസാനിച്ചു
a. ക്രൂശീകരിക്കപ്പെടുന്ന സമയത്തും പാപികളുടെ വീണ്ടെടുപ്പിനും സർപ്പത്തിന്റെ വിനാശത്തിനും ദിവ്യജീവന്റെ വിടുതലിനും ദൈവത്തിന്റെ അനാദി നിർണയത്തിന്റെ പൂർത്തീകരണത്തിനും വേണ്ടി അവൻ പ്രവർത്തിക്കുകയായിരുന്നു.
b. അവസാന നിമിഷത്തിൽ എല്ലാകാര്യവും പൂർത്തിയായതിനുശേഷം, അവൻ മുഴുവൻ ലോകത്തോടും നിവൃത്തിയായി' എന്ന് പ്രഖ്യാപിച്ചു.
c. മരണത്തിന്റെ ഭയാനകമായ സാഹചര്യം അവനെ തെല്ലും ഭയപ്പെടുത്തിയില്ല. പിന്നെയോ അവൻ മരണത്തിന് എതിരായ ജീവൻ, ഒരുതരത്തിലും മരണത്തിന് ബാധിക്കാനാവാത്ത ജീവൻ, ആയിരുന്നുവെന്ന് ശക്തിയായി തെളിയിക്കുന്ന ഒരു താരതമ്യം നൽകി.
വെള്ളി:
ചോദ്യങ്ങൾ
1. യോഹന്നാൻ 18, 19 പ്രകാരം ജീവന്റെ കർത്താവ് സ്വമനസ്സോടെ മരണത്തിനു ഏല്പിച്ചു കൊടുത്തത് എന്തിനു വേണ്ടിയായിരുന്നു
2. ക്രിസ്തുവിന്റെ ക്രൂശീകരണത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ ദൈവത്തിന്റെ പരമാധികാരത്തിൻ കീഴിൽ എങ്ങനെ നിവർത്തിക്കപ്പെട്ടുവെന്ന് വിശദീകരിക്കുക
3. കർത്താവ് ക്രൂശിൽ ആയിരുന്നപ്പോൾ പറഞ്ഞ ഏഴ് വാക്കുകൾ എന്തൊക്കെയാണ്?
4. “സ്ത്രീയേ, ഇതാ, നിന്റെ മകൻ, പിന്നെ ശിഷ്യനോട് പറഞ്ഞു ഇതാ നിന്റെ അമ്മ” കർത്താവിന്റെ ഈ വചനം എപ്രകാരമാണ് നിറവേറ്റപ്പെട്ടത്?
5. “പൂർത്തിയായിരിക്കുന്നു” എന്ന് കർത്താവ് മരിക്കുന്നതിന് മുമ്പ് പറഞ്ഞതിന്റെ പ്രസക്തി എന്താണ്?