ദൂത് നാൽപ്പത്തിയഞ്ച്—വർദ്ധനവിനായി പ്രക്രിയാവിധേയമായ ജീവൻ (4)
തിരുവെഴുത്ത് വായന: യോഹന്നാൻ 20:1-13, 17
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
C. പെരുക്കത്തിനായി മരണപുനരുത്ഥാനങ്ങളിലൂടെയുള്ള ജീവന്റെ പ്രക്രിയ—18:1—20:13, 17
7. ദിവ്യതേജസ്സിൽ പുനരുത്ഥാനം ചെയ്യുന്നു—20:1-13, 17
a. തന്നെ വിലമതിച്ചവർ നൽകിയ പഴയ സൃഷ്ടിയിലെ അടയാളങ്ങൾ ഒരു സാക്ഷ്യമായി കല്ലറയിൽ ഉപേക്ഷിക്കുകയും തന്റെ അന്വേഷകർ അവ കണ്ടെത്തുകയും ചെയ്യുന്നു—വാ. 1-10
20:1-13, 17~omitted
തിങ്കൾ:
VII. ദിവ്യമഹത്വത്തിൽ ഉയിർക്കുന്നു
D. അന്വേഷിക്കുന്നവർ കണ്ടെത്തി
1. കർത്താവിന്റെ പുനരുത്ഥാനം സംഭവിച്ചു കഴിഞ്ഞുവെങ്കിലും, അത് കണ്ടെത്തുവാൻ അവന്റെ ശിഷ്യന്മാരുടെ അന്വേഷണം ആവശ്യമായിരുന്നു.
2. നാം അത്തരം ഒരു കണ്ടെത്തൽ നടത്തണമെങ്കിൽ, ആദ്യം നാം കർത്താവിനെ സ്നേഹിക്കുകയും അവനെ അന്വേഷിക്കുകയും ചെയ്യണം
3. പുതുതായ ഒരു കാര്യം പറയുവാൻ ശിഷ്യന്മാരുടെ അടുത്തേക്ക് ഓടി.
4. നിങ്ങൾ പ്രഭാതത്തിൽ കർത്താവിനെ സന്ധിക്കുകയും അവനെക്ക ുറിച്ച് ഒരു പുതിയ കണ്ടെത്തൽ നടത്തുകയും ചെയ്യുമ്പോൾ, വൈകുന്നേരത്തെ യോഗത്തിലേക്ക് നിങ്ങൾ തീർച്ചയായും കടന്നു വരുകയും ചിലത് വികാരാവേശത്തോടെ പറയുകയും ചെയ്യും
5. ആത്മീയ കണ്ടെത്തൽ, ആത്മീയ വെളിപ്പാട്, ആത്മീയ ദർശനം, കർത്താവിനെ അന്വേഷിക്കുന്നതിനെ വളരെയേറെ ആശയിച്ചിരിക്കുന്നു
6. കല്ലറ ആദ്യം കണ്ടത് മറിയയും, കല്ലറയിൽ ആദ്യം പ്രവേശിച്ചത് പത്രാസും ആയിരുന്നു
7. സഹോദരന്മാർ വസ്തുത കാണുകയും ഗ്രഹിക്കുകയും വസ്തുനിഷ്ഠമായി അതിൽ വിശ്വസിക്കുകയും ചെയ്തുവെങ്കിലും, അവർക്ക് വ്യക്തിനിഷ്ഠമായ അനുഭവം ഉണ്ടായിരുന്നില്ല
8. സഹോദരിയായ മറിയ, തങ്ങിനിന്നു, കാരണം അവൾ അപ്പോഴും കാത്തിരിക്കുകയും നോക്കുകയും പ്രതീക്ഷിക്കുകയും ആയിരുന്നു. കർത്താവിന്റെ പുനരുത്ഥാനത്തിന്റെ അനുഭവം നേടുവാൻ കഴിഞ്ഞത് അവളുടെ വിശേഷാലുളള അന്വേഷണം കൊണ്ടായിരുന്നു.
ചൊവ്വ:
9. കർത്താവ് അവനെത്തന്നെ അവൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് അവൾ വസ്തുത ഗ്രഹിക്കുക മാത്രമല്ല അനുഭവമാക്കുകയും ചെയ്തു. പുനരുത്ഥാനം ചെയ്ത ക്രിസ്തുവിനെ ആദ്യം അനുഭവമാക്കിയത് അവളായിരുന്നു.
10. തിരുവെഴുത്തുകളിലെ തത്ത്വമനുസരിച്ച്, പുരുഷന്മാർ എല്ലായ്‌പ്പോഴും വസ്തുനിഷ്ഠമായ സത്യത്തെ പ്രതിനിധാനം ചെയ്യുന്നു; സ്ത്രീകൾ എല്ലായ്‌പ്പോഴും വ്യക്തിനിഷ്ഠമായ അനുഭവത്തെ പ്രതിനിധാനം ചെയ്യുന്നു.
11. എല്ലാ പ്രധാന സഹോദരന്മാരും വ്യക് തതയുളളവരും, എല്ലാ സഹോദരിമാരും വിലപിക്കുന്നവരും ആണ്. എന്നിരുന്നാലും, അവസാനം, വിലപിക്കുന്നവർക്ക് ആണ് അനുഭവം ഉള്ളത്.
12. പുനരുത്ഥാനത്തിന്റെ ആദ്യഫലമായി തന്റെ പുതുമയിലും നവ്യതയിലും പിതാവിന് അവൻ സമർപ്പിക്കപ്പെടണമായിരുന്നു. പിതാവല്ലാതെ മറ്റാരെയും ആദ്യമായി അവൻ കാണരുതായിരുന്നു. എന്നാൽ ഈ സഹോദരിയുടെ ഉത്സാഹവും അന്വേഷിക്കുന്ന ഹൃദയവും നിമിത്തം കർത്താവായ യേശുവിന് അവളെ ഒഴിവാക്കുവാൻ കഴിഞ്ഞില്ല
13. ഈ അദ്ധ്യായത്തിൽ മൂന്നു തരത്തിലുളള ശിഷ്യന്മാർ ഉണ്ടെന്ന് വളരെ വ്യക്തമാണ്.
14. ഒന്നാമത്തെ തരത്തിലുള്ളവരെ മറിയയും രണ്ടാമത്തെ തരത്തിലുള്ളവരെ പത്രാസും യോഹന്നാനും മൂന്നാമത്തെ തരത്തിലുള്ളവരെ മടിയന്മാരും പ്രതിനിധാനം ചെയ്യുന്നു.
15. മടിയന്മാരായ ശിഷ്യന്മാർക്ക് കർത്താവിന്റെ പുനരുത്ഥാനത്തിന്റെ വെളിപ്പാടും കണ്ടെത്തലും ഇല്ലായിരുന്നു.
16. പത്രോസിനും യോഹന്നാനും കണ്ടത്തലും വെളിപ്പാടും ഉണ്ടായിരുന്നു, എന്നാൽ അനുഭവം ഇല്ലായിരുന്നു.
17. മറിയയ്ക്ക് കണ്ടെത്തലും വെളിപ്പാടും അനുഭവവും ഉണ്ടായിരുന്നു.
18. ഈ രേഖയിൽ കാണിച്ചിരിക്കുന്നത് ഇന്നത്തെ ക്രിസ്ത്യാനികളെ സംബന്ധിച്ചും ശരിയാണ്.
19. അവന്റെ പുനരുത്ഥാനത്തിന്റെ കണ്ടെത്തലിന് നമ്മുടെ അന്വേഷണം ആവശ്യമാണ്. അവന്റെ പുനരുത്ഥാനത്തിന്റെ അനുഭവത്തിന് കൂടുതൽ അന്വേഷണവും ആവശ്യമാണ്
ബുധൻ:
E. ദൈവം അയച്ച ദൂതന്മാർ സാക്ഷ്യപ്പെടുത്തി
1. ക്രിസ്തുവിന്റെ പുനരുത്ഥാനം അന്വേഷകരായവർ കണ്ടെത്തുക മാത്രമല്ല, ദൈവത്തിന്റെ അടുക്കൽനിന്ന് അയയ്ക്കപ്പെട്ട ദൂതന്മാർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു (20:11-13).
F. അനേക “സഹോദരന്മാരെ” ഉളവാക്കുന്നു—20:17
1. പുനരുത്ഥാനദിവസം അതിരാവിലെ പിതാവിനെ സംതൃപ്തനാക്കുവാൻ അവൻ ആരോഹണം ചെയ്യുകയും,
2. വൈകുന്നേരം ശിഷ്യന്മാരുടെ അടുക്കലേക്ക് മടങ്ങിവരുകയും ചെയ്തു (20:19).
3. പുനരുത്ഥാനത്തിനു മുമ്പ്, കർത്താവ് തന്റെ ശിഷ്യന്മാരെ “സഹോദരന്മാർ” എന ്ന് ഒരിക്കലും വിളിച്ചില്ല. അതിനു മുമ്പ് അവൻ ഉപയോഗിച്ച് ഏറ്റവും ഹൃദ്യമായ പദം,“സ്നേഹിതന്മാർ” എന്നതായിരുന്നു.
4. അവന്റെ പുനരുത്ഥാനത്തിലൂടെ, 12:24-ൽ സൂചിപ്പിക്കുന്നതുപോലെ, ജീവൻ പകരുന്ന തന്റെ മരണത്തിന്റെ ഫലമായി പുറത്തുവന്ന ദിവ്യജീവനാൽ, അവന്റെ ശിഷ്യന്മാർ വീണ്ടും ജനിച്ചു (1 പത്രോ.1:3).
5. ക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ, കർത്താവിന്റെ അതേ ജീവൻ അപ്പോൾ അവർക്ക് ഉണ്ടായിരുന്നതുകൊണ്ട്, ശിഷ്യന്മാർ കർത്താവിന്റെ സഹോദരന്മാർ ആയിത്തീർന്നു.
6. നിലത്ത് വീണ് മരിച്ച്, തന്റെ ശരീരമായ അപ്പം ഉളവാക്കുന്നതിനുവേണ്ടി അനേക മണികളെ ഉൽപാദിപ്പിക്കുന്നതിന് പുനരുത്ഥാനത്തിൽ വളർന്ന ഏക ഗോതമ്പുമണിയായിരുന്നു കർത്താവ് (1 കൊരി.10:11).
7. തന്റെ പുനരുത്ഥാനത്തിൽ, ഏകജാതനായ പുത്രൻ “അനേക സഹോദരന്മാരിൽ "ആദ്യജാതൻ" ആയിത്തീർന്നു (റോമ.8:29).
വ്യാഴം:
8. അവന്റെ പുനരുത്ഥാനത്തിനു മുമ്പ്, പിതാവിന്റെ ഏകജാതനായ പുത്രൻ എന്ന നിലയിൽ, ക്രിസ്തു, പിതാവിന്റെ വ്യക്തിപരമായ ആവിഷ്കാരമായിരുന്നു. ഇപ്പോൾ, അവന്റെ മരണപുനരുത്ഥാനങ്ങളിലൂടെ, പിതാവിന്റെ വ്യക്തിപരമായ ആവിഷ്കാരം, പുത്രനിൽ, പിതാവായ ദൈവത്തിന്റെ സംഘാത ആവിഷ്കാരമായിത്തീർന്നു.
9. കർത്താവിന്റെ പുനരുത്ഥാനത്തിൽ, ദൈവത്തിന്റെ നിത്യനിർണയം നിറവേറുന്നു.
G. അവന്റെ പിതാവിനെയും ദൈവത്തെയും അവരുടേതാക്കുന്നു
1. തന്റെ പിതാവിനെയും തന്റെ ദൈവത്തെയും അവരുടേതും ആക്കുന്നതു വഴി, പുനരുത്ഥാനത്തിൽ, തന്റെ പിതാവിലും ദൈവത്തിലും അവരും പങ്കുപറ്റുവാൻ തക്കവണ്ണം പിതാവിന്റെയും ദൈവത്തിന്റെയും മുമ്പാകെ അവന്റെ സ്ഥാനത്തേക്ക് പുത്രന്റെ സ്ഥാനത്തേക്ക് അവരെ കൊണ്ടുവന്നു.
2. അകമേ നമുക്ക് യാഥാർത്ഥ്യവും, പുറമേ നമുക്ക് സ്ഥാനവും ഉണ്ട്.
3. പിതാവ് കർത്താവിന്റെ പിതാവ് മാത്രമല്ല; അവൻ ശിഷ്യന്മാരുടെ പിതാവും ആണ്. മേലാൽ, എല്ലാ ശിഷ്യന്മാരും ദൈവത്തിന്റെ പുത്രന്മാരാണ്. നാം ആദ്യജാതനെപ്പോലെയാണ്, അവൻ നമ്മെപ്പോലെയും ആണ്. അവന്റെ പുനരുത്ഥാനത്തിലുള്ള സഭ ഇതാണ്.
4. എന്തുകൊണ്ട് പിതാവിന്റെയും ദൈവത്തിന്റെയും അടുക്കലേക്ക് കയറിപ്പോകുന്നു എന്ന് മറിയയോട് കർത് താവ് പറഞ്ഞു? ഒരു വശത്ത്, കർത്താവ് ദൈവപുത്രനാണ്; അതുകൊണ്ട് പുത്രന്റെ വ്യക്തിയിൽ അവൻ പിതാവിനെ കാണുന്നു. മറുവശത്ത്, അവൻ അപ്പോഴും മനുഷ്യപുത്രനാണ്; അതുകൊണ്ട് മനുഷ്യന്റെ വ്യക്തിയിൽ അവൻ ദൈവത്തെ കാണുന്നു
5. നാമും ഒരു വശത്ത് മനുഷ്യരും, മറുവശത്ത് ദൈവപുത്രന്മാരും ആണ്. നാം മനുഷ്യരായതുകൊണ്ട്, ദൈവം നമുക്ക് ദൈവമാണ്; ദൈവം നമുക്ക് പിതാവും ആണ്. നാം ദൈവപുത്രന്മാർ ആയതുകൊണ്ട്, ദൈവം നമുക്ക് പിതാവും ആണ്.
വെള്ളി:
ചോദ്യങ്ങൾ:
1. കർത്താവിന്റെ പുനരുത്ഥാനം കണ്ടെത്തുവാൻ നാം എന്ത് ചെയ്യണം. ആത്മീയ കണ്ടെത്തൽ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
2. തിരുവെഴുത്തുകളിലെ തത്ത്വമനുസരിച്ച്, സഹോദരന്മാർ എന്തിനെ പ്രതിനിധാനം ചെയ്യുന്നു, സഹോദരിമാർ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? കർത്താവിന്റെ പുനരുത്ഥാനത്തിന്റെ സംഭവം ഉപയോഗിച്ച് വിശദീകരിക്കുക.
3. ഈ അദ്ധ്യായത്തിലെ മൂന്നു തരത്തിലുളള ശിഷ്യന്മാർ ആരൊക്കെ എന്ന് വിവരിക്കുക. ഓരോ കൂട്ടത്തിന്റെയും സവിശേഷത വിവരിക്കുക
4. 20:17-ൽ പറഞ്ഞിരിക്കുന്ന “സഹോദരന്മാരെ” എന്നതിന്റെ ആത്മിക അർഥം വിശദമാക്കുക
5. അവന്റെ പിതാവിനെയും ദൈവത്തെയും ശിഷ്യന്മാരുടേയും പിതാവും ദൈവവും ആയതിന്റെ പ്രാധാന്യം വിശദമാക്കുക