ദൂത് നാല്പത്തിയാറ്—പുനരുത്ഥാനത്തിലുള്ള ജീവൻ (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 20:14—30
II. യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25
D. പുനരുത്ഥാനത്തിലെ ജീവൻ—20:14—21:25
1. അന്വേഷകർക്കു പ്രത്യക്ഷപ്പെട്ടിട്ട് പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്യുന്നു—20:14-18
2. വിശ്വാസികളിലേക്ക് ഊതുവാൻ ആത്മാവായി വരുന്നു—20:19-25
3. വിശ്വാസികളോടുകൂടെ കൂടിവരുന്നു—20:26-31
4. വിശ്വാസികളോടുകൂടെ നീങ്ങുകയും ജീവിക്കുകയും ചെയ്യുന്നു—21:1-14
5. വിശ്വാസികളോടുകൂടെ പ്രവർത്തിക്കുകയും നടക്കുകയും ചെയ്യുന്നു—21:15-25
20:14 -30~omitted
തിങ്കൾ:
I. തന്റെ അന്വേഷകയ്ക്ക് പ്രത്യക്ഷപ്പെടുന്നു
· പുനരുത്ഥാനത്തിലുള്ള ജീവൻ എന്ന നിലയിൽ കർത്താവ് ഒന്നാമത് തന്റെ അന്വേഷകയ്ക്ക് പ്രത്യക്ഷനാകുന്നു (20:14-18).
· മറിയയ്ക്ക് അവനെ സ്പർശിക്കുവാൻ കഴിഞ്ഞില്ല; കാരണം അവന്റെ പുനരുത്ഥാനത്തിന്റെ പുതുമ പിതാവിനു വേണ്ടി കരുതിയതായിരുന്നു.
· മറിയയ്ക്കുള്ള തന്റെ പ്രത്യക്ഷപ്പെടലിൽ കർത്താവ് തന്റെ പുനരുത്ഥാനത്തിന്റെ അനന്തരഫലത്തിന്റെ വെളിപ്പാട് — “സഹോദരന്മാരും,” “പിതാവും” — വെളിവാക്കി (20:17).
· അവന്റെ പുനരുത്ഥാനത്തിൽ അവന്റെ ശിഷ്യന്മാരെല്ലാം അവന്റെ സഹോദരന്മാരാവുകയും, അവന്റെ പിതാവ് അവരുടെ പിതാവാകുകയും ചെയ്തു.
II. പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്യുന്നു
· തന്റെ അന്വേഷകയ്ക്ക് പുനരുത്ഥാനത്തിൽ പ്രത്യക്ഷനായ ശേഷം, അവൻ പുനരുത്ഥാനദിവസം രഹസ്യമായി പിതാവിന്റെ അടുക്കൽ കയറിപ്പോയി.
· കർത്താവ് “കൊയ്ത്തിലെ ആദ്യഫലങ്ങളുടെ ഒരു കറ്റയായി“ “നീരാജനമായി” തന്നെത്തന്നെ പിതാവിന് അർപ്പിച്ചു (ലേവ്യ. 23:10-11,15).
· പുനരുത്ഥാനത്തിന്റെ ആദ്യഫലങ്ങൾ കർത്താവ് മാത്രമായിരുന്നില്ല, മരിച്ചവരിൽനിന്ന് ഉയിർത്ത മറ്റുള്ളവരും ആയിരുന്നു. അവർ ഒരുമിച്ച് ഒരു കറ്റ ആയിരുന്നു.
· കർത്താവിന്റെ രഹസ്യ ആരോഹണം 16:7-ൽ, പോകുന്നു എന്ന് മുൻകൂട്ടി പറഞ്ഞതിന്റെ നിറവേറൽ ആയിരുന്നു.
ചൊവ്വ:
III. വിശ്വാസികളിലേക്ക് നിശ്വസിക്കപ്പെടുന്നതിന് ആത്മാവായി വരുന്നു
A. പുനരുത്ഥാനശരീരത്തോടുകൂടെ
1) ലൂക്കൊസ് - 24:37-40 അനുസരിച്ച് കർത്താവ് തന്റെ ഭൗതിക ശരീരം തന്റെ ശിഷ്യന്മാരെ കാണിച്ചു. 1 കൊരിന്ത്യർ 15:44 പ്രകാരം ആ ശരീരം പുനരുത്ഥാനശരീരമായിരുന്നു.
2) തന്റെ പുനരുത്ഥാനത്തിനു ശേഷം, ക്രിസ്തുവിന് പുനരുത്ഥാനശരീരമാണ് ഉണ്ടായിരുന്നത്; എന്നാൽ അത് ഭൗതികവും സ്പർശിക്കുവാൻ കഴിയുന്നതുമായിരുന്നു. വാതിലുകൾ അടച്ചിരുന്നുവെങ്കിലും, മുറിക്കുള്ളിലേക്ക് ഈ ശരീരത്തോടുകൂടെ ക്രിസ്തു പ്രവേശിച്ചു.
B. ശിഷ്യന്മാരുടെ സന്തോഷത്തിനുവേണ്ടി അവരെ സന്ദർശിക്കുമെന്നുള്ള വാഗ്ദാനം നിറവേറ്റുന്നു
1) ശിഷ്യന്മാർ "കർത്താവിനെ കണ്ടിട്ടു അവർ സന്തോഷിച്ചു” (20:20). ഇത് 16:19-ഉം 22-ഉം വാക്യങ്ങളിലുള്ള അവന്റെ വാഗ്ദാനത്തിന്റെ നിറവേറലായിരുന്നു.
2) അപ്പോൾ ശിഷ്യന്മാർ തന്റെ പുനരുത്ഥാനത്തിൽ ദൈവപുത്രനായി ജനിച്ച് പുനരുത്ഥാനം ചെയ്ത കർത്താവായിരുന്ന (പ്രവ. 13:33) നവജാത “ശിശുവിനെ” കണ്ടു (16:21).
3) തന്റെ ശിഷ്യന്മാരുടെ അടുത്തേക്കുള്ള അവന്റെ മടങ്ങിവരവ് അവർക്ക് അഞ്ച് അനുഗ്രഹങ്ങൾ കൊണ്ടുവന്നു. അവന്റെ സാന്നിദ്ധ്യം, അവന്റെ സമാധാനം, അവന്റെ നിയോഗം, പരിശുദ്ധാത്മാവ്, അവനെ പ്രതിനിധാനം ചെയ്യുവാനുള്ള അധികാരം എന്നിവ (വാ.23).
C. ശിഷ്യന്മാർക്ക് സമാധാനം കൊണ്ടുവരുന്നു
1) “നിങ്ങൾക്ക് സമാധാനം” എന്ന് 20:19-ലും 21-ലും കർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു. തന്റെ പുനരുത്ഥാനത്തിനു ശേഷം ശിഷ്യന്മാരുമൊത്തുള്ള കർത്താവിന്റെ ആദ്യകൂടിക്കാഴ്ചയിൽ ഇത് സംഭവിച്ചു.
2) കർത്താവ് സഭയ്ക്ക് സമാധാനം കൊണ്ടുവന്നു. അതു കൊണ്ട് നാം യോഗങ്ങളിൽ സംബന്ധിക്കണം, കാരണം യോഗങ്ങളിലാണ് നാം സമാധാനം ആസ്വദിക്കുന്നത്.
D. ശിഷ്യന്മാരെ നിയോഗിക്കുന്നു
1) പുത്രനിൽ പിതാവ് ആയിരുന്നുകൊണ്ട് പിതാവ് പുത്രനെ അയച്ചു. പിതാവിന്റെ ജീവനും പ്രകൃതവും സാന്നിദ്ധ്യവും പിതാവുതന്നെയും അവനോടൊപ്പം വന്നു.
2) പുത്രൻ നമ്മെ തന്റെ ജീവനോടും തന്റെ പ്രകൃതത്തോടും തന്റെ സാന്നിദ്ധ്യത്തോടുംകൂടെ അയയ്ക്കുന്നു.
3) കർത്താവ് നമ്മെ അയയ്ക്കുന്നത് പരിശുദ്ധാത്മാവിനെ നമ്മിലേക്ക് ഊതിയിട്ടാണ് (20:22).
4) തന്റെ ഊതലിനാൽ എന്നേക്കും അവരിൽ വസിക്കുവാനായി ആത്മാവായി അവൻ ശിഷ്യന്മാരിലേക്ക് പ്രവേശിച്ചു (14:16). അതുകൊണ്ട്, തന്റെ ശിഷ്യന്മാർ അയയ്ക്കപ്പെടുന്നിടത്തെല്ലാം അവൻ എല്ലായ്പ്പോഴും അവരോടൊപ്പം ഉണ്ടാകും.
ബുധൻ:
E. ശിഷ്യന്മാരിലേക്ക് പരിശുദ്ധാത്മാവിനെ ഊതുന്നു
· ദൈവത്തിന്റെ അനാദിനിർണയം നിർവ്വഹിക്കുന്നതിനു വേണ്ടി നിത്യദൈവമായ വചനമായ കർത്താവ് രണ്ടു പടികൾ സ്വീകരിച്ചു.
i. ഒന്നാമത്, മനുഷ്യനുവേണ്ടി വീണ്ടെടുപ്പ് നിർവഹിക്കുവാൻ “ദൈവത്തിന്റെ കുഞ്ഞാട്’’ ആകുവാനും (1:29), മനുഷ്യനോട് ദൈവത്തെ പ്രസ്താവിക്കുവാനും (1:18), പിതാവിനെ തൻ്റെ വിശ്വാസികൾക്ക് വെളിപ്പെടുത്തുവാനും (14:9-11) ജഡത്തിലുള്ള ഒരു മനുഷ്യൻ ആകുവാൻ അവൻ ജഡാവതാരം എന്ന പടി എടുത്തു.
ii. രണ്ടാമത് അവന് തന്നെത്തന്നെ തൻ്റെ വിശ്വാസികളിലേക്ക് അവരുടെ ജീവനായും അവരുടെ സകലവുമായും പകരുവാനും, നിത്യതയിൽ ത്രിയേകദൈവത്തെ ആവിഷ്കരിക്കുവാനായി തൻ്റെ ശരീരം, സഭ, ദൈവത്തിൻ്റെ നിവാസം, കെട്ടുപണിയുന്നതിന് വേണ്ടി അവന് അനേക ദൈവപുത്രന്മാരെ, തൻ്റെ അനേക സഹോദരന്മാരെ, ഉളവാക്കത്തക്കവണ്ണം ആത്മാവായി കായാന്തരപ്പെടുവാനും അവൻ മരണപുനരുത്ഥാനങ്ങൾ എന്ന് പടി എടുത്തു.
· കർത്താവ് ദൈവമാണെന്നും (1:1-2;5:17-18;10:30-33;14:9-11; 20:28), ജീവനാണെന്നും (1:4;10:10;11:25;14:6), പുനരുത്ഥാനമാണെന്നും (11:25) ഈ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു.
i. ഒന്നു മുതൽ പതിനേഴ് വരെയുള്ള അദ്ധ്യായങ്ങൾ അവൻ മനുഷ്യരുടെ ഇടയിലുള്ള ദൈവമാണെന്ന് തെളിയിക്കുന്നു. ദൈവം എന്ന നിലയിൽ അവന് അന്തരമായിരിക്കുന്നത് മനുഷ്യരാണ്.
ii. പതിനെട്ടും പത്തൊൻപതും അദ്ധ്യായങ്ങൾ മരണത്തിന്റെ സാഹചര്യത്തിൽ അവൻ ജീവനാണെന്ന് തെളിയിക്കുന്നു. ജീവൻ എന്ന നിലയിൽ അവന് അന്തരമായിരിക്കുന്നത് മരണം അഥവാ മരണസാഹചര്യമാണ്.
iii. ഇരുപതും ഇരുപത്തിയൊന്നും അദ്ധ്യായങ്ങൾ പഴയ സൃഷ്ടിയുടെ, സ്വാഭാവിക ജീവന്റെ മദ്ധ്യേ അവൻ പുനരുത്ഥാനമാണെന്ന് തെളിയിക്കുന്നു. ആത്മാവ് അതിന്റെ യാഥാർത്ഥ്യമായിരിക്കുന്ന പുനരുത്ഥാനമെന്നനിലയിൽ അവന് അന്തരമായിരിക്കുന്നത് പഴയസൃഷ്ടി, അതായത് സ്വാഭാവിക ജീവനാണ്.
1. അവന്റെ വാഗ്ദാനത്തിന്റെ നിറവേറൽ
a. ശിഷ്യന്മാരിലേക്ക് കർത്താവ് പരിശുദ്ധാത്മാവിനെ ഊതിയത്, ആശ്വാസദായകനായ പരിശുദ്ധാത്മാവിനെ സംബന്ധിച്ച അവന്റെ വാഗ്ദാനത്തിന്റെ നിറവേറലായിരുന്നു.
b. ഇപ്പോൾ, കർത്താവ് പിതാവിലാണ് എന്നും, പിതാവ് കർത്താവിലാണ് എന്നും, ഇപ്പോൾ അവർ കർത്താവിൽ ആണ് എന്നും കർത്താവ് അവരിൽ ആണ് എന്നും ശിഷ്യന്മാർക്ക് അറിയാം.
വ്യാഴം:
2. പ്രവൃത്തികൾ 2-ൽ നിറവേറിയതിൽനിന്ന് വ്യത്യസ്തം
a. പുനരുത്ഥാനദിവസം നിറവേറിയത്, ജീവനും സത്യവും ആയി പരിശുദ്ധാത്മാവിനെ സംബന്ധിച്ച വാഗ്ദാനമായിരുന്നു. പെന്തക്കൊസ്ത് ദിനത്തിലെ നിറവേറൽ ശക്തി എന്ന നിലയിൽ പരിശുദ്ധാത്മാവിനെ സംബന്ധിച്ച വാഗ്ദാനമായിരുന്നു.
b. ലൂക്കൊസിന്റെ രേഖയിൽ ശക്തിയുടെ ആത്മാവിനെ “ആഞ്ഞടിക്കുന്ന കൊടുംകാറ്റിനോട്” (പ്രവ.2:2) ഉപമിച്ചിരിക്കുന്നു. കാറ്റ് ശക്തിക്കുവേണ്ടിയാണ്.
c. യോഹന്നാന്റെ രേഖയിൽ, ജീവന്റെ ആത്മാവിനെ ശ്വാസത്തോട് ഉപമിച്ചിരിക്കുന്നു. ശ്വാസം ശക്തിക്കുവേണ്ടിയല്ല; അത് ജീവനുവേണ്ടിയാണ്.
d. അവൻ പിതാവിന്റെ ദേഹരൂപമായിരിക്കുന്നതുപോലെ, ആത്മാവ് അവന്റെ സാക്ഷാത്കാരം, യാഥാർത്ഥ്യം ആണ്.
e. ആത്മാവായാണ് അവന് തന്റെ ശിഷ്യന്മാരെ തന്റെ നിയോഗവുമായി, അവരുടെ ജീവനായും സകലവുമായും, പിതാവ് തന്നെ അയച്ച അതേ രീതിയിൽ അയയ്ക്കുവാൻ കഴിയുന്നത് (20:21).
വെള്ളി:
ചോദ്യങ്ങൾ:
1. മറിയയ്ക്കുള്ള തന്റെ പ്രത്യക്ഷപ്പെടലിൽ കർത്താവ് തന്റെ പുനരുത്ഥാനത്തിന്റെ അനന്തരഫലത്തിന്റെ എന്ത് വെളിപ്പാടാണ് നൽകിയത്?
2. തന്റെ ശിഷ്യന്മാരുടെ അടുത്തേക്കുള്ള അവന്റെ മടങ്ങിവരവിൽ കർത്താവ് കൊണ്ടുവന്ന അഞ്ച് അനുഗ്രഹങ്ങൾ ഏന്തോക്കെയാണ്?
3. ദൈവത്തിന്റെ നിത്യനിർണയം നിർവ്വഹിക്കുന്നതിനു വേണ്ടി കർത്താവ് സ്വീകരിച്ച രണ്ടു പടികൾ വിശദമാക്കുക
4. പിതാവ് തന്നെ അയച്ചതുപോലെ, കർത്താവ് എപ്രകാരമാണ് നമ്മെ അയക്കുന്നത് എന്ന് വിശദമാക്കുക?
5. യോഹന്നാൻ 20:22-ൽ നിറവേറിയത് പ്രവൃത്തികൾ 2:1-4-ലേതിൽ നിന്ന് വ്യത്യസ്തമാണ് എന്നത് വിശദമാക്കുക.
6. ലൂക്കോസിന്റെയും യോഹന്നാന്റെയും രേഖകളിൽ പരിശുദ്ധാത്മാവിന്റെ രണ്ടു വശങ്ങൾ എപ്രകാരമാണ് വർണിച്ചിരിക്കുന്നത് എന്ന് വിശദമാക്കുക