top of page
ദൂത് നാല്പത്തിയേഴ്—പുനരുത്ഥാനത്തിലുള്ള ജീവൻ (2)

തിരുവെഴുത്ത് വായന: യോഹന്നാൻ 20:14—30

                II.      യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25

D.   പുനരുത്ഥാനത്തിലെ ജീവൻ—20:14—21:25

1.    അന്വേഷകർക്കു പ്രത്യക്ഷപ്പെട്ടിട്ട് പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്യുന്നു—20:14-18

2.    വിശ്വാസികളിലേക്ക് ഊതുവാൻ ആത്മാവായി വരുന്നു—20:19-25

3.    വിശ്വാസികളോടുകൂടെ കൂടിവരുന്നു—20:26-31

4.    വിശ്വാസികളോടുകൂടെ നീങ്ങുകയും ജീവിക്കുകയും ചെയ്യുന്നു—21:1-14

5.    വിശ്വാസികളോടുകൂടെ പ്രവർത്തിക്കുകയും നടക്കുകയും ചെയ്യുന്നു—21:15-25

 

 

20:14 -30~omitted

 

തിങ്കൾ:

 

III.      വിശ്വാസികളിലേക്ക് നിശ്വസിക്കപ്പെടുന്നതിന് ആത്മാവായി വരുന്നു

E.    ശിഷ്യന്മാരിലേക്ക് പരിശുദ്ധാത്മാവിനെ ഊതുന്നു

3.    ആശ്വാസദായകൻ

a.     കർത്താവായ യേശു ഇന്ന് സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന നമ്മുടെ കാര്യസ്ഥനും, അതേസമയം നമ്മുടെ ആത്മാവിലുള്ള ആശ്വാസദായകനും ആകുന്നു

b.    ഈ ആശ്വാസദായകൻ “പാരക്ളീത്ത,” നമ്മുടെ ഉദ്ദേശ്യവും കാര്യങ്ങളും കരുതുന്നവനായി നമ്മോട് ഒപ്പം ഉള്ളവൻ ആണ്.

4.    യാഥാർഥ്യത്തിന്റെ ആത്മാവ്

a.     ആത്മാവ് യാഥാർത്ഥ്യത്തിന്റെ ആത്മാവാണ് (14:17; 15:26; 16:13).

b.    പുത്രൻ പിതാവിന്റെ സമ്പൂർണ്ണതയോടുകൂടെ അവന്റെ ദേഹരൂപവും (കൊലൊ.2:9), ആത്മാവ് പുത്രന്റെ സമ്പൂർണ്ണതയോടുകൂടെ അവന്റെ സാക്ഷാത്കാരവും, യാഥാർത്ഥ്യവും ആണ് (16:13-15;1:16).

c.     നമ്മുടെ അനുഭവത്തിനുവേണ്ടി ത്രിയേക ദൈവത്തിന്റെ യാഥാർത്ഥ്യമാണ് ആത്മാവ്.

5.    തേജസ്‌കരിക്കപ്പെട്ട യേശുവിന്റെ ആത്മാവ് (7:39)

a.     ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു മുമ്പ്, ആത്മാവ് ദിവ്യമൂലകം മാത്രമുള്ള ദൈവത്തിന്റെ ആത്മാവ് മാത്രമായിരുന്നു. എന്നാൽ അവന്റെ പുനരുത്ഥാനത്തിനു ശേഷം അത് ദിവ്യമൂലകവും മനുഷ്യമൂലകവും ഉള്ള തേജസ്കരിക്കപ്പെട്ട മനുഷ്യനായ യേശുവിന്റെ ആത്മാവായിത്തീർന്നു.

b.    അങ്ങനെ ദൈവത്തിന്റെ ആത്മാവ് ഇപ്രകാരം സർവ്വവും ഉൾക്കൊള്ളുന്ന ആത്മാവായിത്തീർന്നിരിക്കുന്നു.

c.     നമ്മുടെ ദൈവം ഇന്ന് “പ്രക്രിയാവിധേയനായ” ദൈവമാണ്; അവൻ ഇപ്പോൾ മുമ്പ് ആയിരുന്നതുപോലെ അല്ല.

ചൊവ്വ:

6.    "യേശുവിന്റെ ആത്മാവ്", "ക്രിസ്തുവിന്റെ ആത്മാവ്", "യേശുക്രിസ്തുവിന്റെ ആത്മാവ്"

a.     യേശുവിന്റെ ആത്മാവ് പ്രധാനമായും സൂചിപ്പിക്കുന്നത്, നമ്മുടെ വീണ്ടെടുപ്പ് നിറവേറ്റുന്നതിനുവേണ്ടി ഒരു മനുഷ്യനായി ഭൂമിയിൽ ജീവിക്കുകയും മാനുഷിക പീഡകളിലൂടെ കടന്നുപോകുകയും ചെയ്ത കർത്താവിന്റെ ആത്മാവിനെയാണ് (പ്രവൃ.16:7).

b.    ക്രിസ്തുവിന്റെ ആത്മാവ് പ്രധാനമായും സൂചിപ്പിക്കുന്നത്, നമ്മുടെ ജീവനായി നമ്മുടെ ആത്മാവിൽ വസിക്കുന്ന ഉയർത്തപ്പെട്ട മനുഷ്യത്വത്തോടുകൂടെ ദിവ്യവ്യക്തിയായി പുനരുത്ഥാനം ചെയ്ത കർത്താവിന്റെ ആത്മാവിനെ ആണ് (റോമ.8:9).

c.     തന്റെ മുഴുവൻ ദിവ്യസദ്ഗുണങ്ങളോടും മാനുഷിക നന്മകളോടും, തന്റെ സമ്പാദ്യങ്ങളിലുള്ള നേട്ടങ്ങളോടും കൂടെ തന്റെ ദിവ്യത്വവും, തന്റെ മനുഷ്യത്വവും, തന്റെ മനുഷ്യജീവിതവും, തന്റെ ക്രൂശ്മരണവും, തന്റെ പുനരുത്ഥാനവും, തന്റെ ആരോഹണവും, ഉൾക്കൊള്ളുന്ന ദൈവം എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും കർത്താവിന്റെ സർവ്വവും ഉൾക്കൊള്ളുന്ന ആത്മാവിനെയാണ് യേശുക്രിസ്തുവിന്റെ ആത്മാവ് സൂചിപ്പിക്കുന്നത്.

7.    "ഒടുക്കത്തെ ആദാം" "ജീവൻ നൽകുന്ന ആത്മാവ്" ആയിത്തീർന്നു (1 കൊരി. 15:45)

a.     നമ്മുടെ അനുഭവമായിത്തീരുന്നതിനുവേണ്ടി കർത്താവ് രണ്ടു പടികൾ എടുത്തു. ജഡാവതാരം എന്ന ഒന്നാമത്തെ പടിയിൽ, അവൻ നമുക്കുവേണ്ടി വീണ്ടെടുപ്പ് സാധിക്കുവാൻ രക്തത്തോടുകൂടെ ജഡത്തിന്റെ രൂപം എടുത്തു.

b.    പുനരുത്ഥാനം എന്ന രണ്ടാമത്തെ പടിയിൽ, നമ്മുടെ ജീവനായി തന്നെത്തന്നെ നമ്മിലേക്ക് പകരുന്നതിനുവേണ്ടി ആത്മാവിന്റെ രൂപമായി അവൻ കായാന്തരപ്പെട്ടു.

8.    ജീവന്റെ ആത്മാവ് (റോമർ 8:2)

F.    ശിഷ്യന്മാരെ അധികാരപ്പെടുത്തുന്നു (20:23)

1.    കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം നൽകിക്കൊണ്ട് ജനത്തിന്റെ പാപം മോചിക്കുന്നതിൽ തന്നെ പ്രതിനിധാനം ചെയ്യുവാനുള്ള അധികാരം തന്റെ ശിഷ്യന്മാർക്ക് കർത്താവ് നൽകി

2.    ശിഷ്യന്മാർക്ക് ഈ അധികാരം ഉണ്ടെങ്കിലും അത് അവരിൽ തന്നെയല്ല, പരിശുദ്ധാത്മാവിൽ പ്രയോഗിക്കുവാനുള്ളതാണ്.

3.    ജനത്തിന് പാപമോചനം നൽകുന്നതിൽ കർത്താവിനെ പ്രതിനിധാനം ചെയ്യുവാനുള്ള ഈ അധികാരം ശരീരത്തിന്റെ കൂട്ടായ്മയിലാണ് നമുക്കുള്ളത്.

 

ബുധൻ:

G.   പെന്തകൊസ്തിനു മുമ്പുള്ള സഭയുടെ ആദ്യയോഗം (20:19)

1.    സങ്കീർത്തനം 22:22-ഉം എബ്രായർ 2:10-12-ഉം പ്രകാരം, തന്റെ പുനരുത്ഥാനദിവസത്തെ സഭയുടെ ആദ്യയോഗത്തിൽ പുനരുത്ഥാനം ചെയ്ത കർത്താവ് ശിഷ്യന്മാർക്ക് പിതാവിന്റെ ദിവ്യപ്രകൃതത്തിൽ പങ്കെടുക്കുവാൻ കഴിയത്തക്കവണ്ണം ജീവന്റെ ഉറവിടമായി പിതാവിനെ അവർക്ക് അറിയിച്ചുകൊടുക്കുകയും, സഭായോഗങ്ങളിലുള്ള അവന്റെ വിശ്വാസികളുടെ സ്തുതിയിൽ പിതാവിനെ സ്തുതിക്കുകയും ചെയ്തു.

2.    തന്റെ പുനരുത്ഥാനത്തിനു ശേഷം ശിഷ്യന്മാരുമൊത്തുള്ള കർത്താവിന്റെ ഈ ആദ്യയോഗത്തിൽ,

3.    കർത്താവിന്റെ, സാന്നിദ്ധ്യവും സമാധാനവും കർത്താവിന്റെ ഊതലും കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരവും നമുക്കുണ്ട്.

4.    പ്രഭാതയാമവും സഭായോഗങ്ങളും രണ്ടു വശമാണ്. ആദ്യവശത്തുള്ള വ്യക്തിപരമായ അനുഗ്രഹം എന്നപോലെതന്നെ, രണ്ടാമത്തെ വശത്തുള്ള സംഘാതമായ അനുഗ്രഹവും നമുക്ക് ആവശ്യമാണ്.

5.    ഇതര സഹോദരീസഹോദരന്മാരോടൊത്ത് കൂടിവരേണ്ടത് നമുക്ക് എത്രയോ ആവശ്യമാണ്! അപ്പോൾ കൂടുതലായും വ്യത്യസ്തമായും മഹത്തരമായതുമായ ചിലതുമായി കർത്താവ് വരും.

IV.      വിശ്വാസികളോടൊത്തുള്ള യോഗം

A.   "എട്ടു ദിവസം കഴിഞ്ഞിട്ട്" (20:26)

1.    കർത്താവിന്റെ പുനരുത്ഥാനത്തിനു ശേഷമുള്ള രണ്ടാമത്തെ കർത്തൃദിവസം ആയിരുന്നു

വ്യാഴം:

B.   അവന്റെ വരവ് അവന്റെ പ്രത്യക്ഷതയാണ്

1.    കർത്താവ് വന്നതിനുശേഷം, കർത്താവ് തന്റെ ശിഷ്യന്മാരെ വിട്ടുപോയതായി കാണിക്കുന്ന യാതൊരു വാക്കോ സൂചനയോ യോഹന്നാന്റെ വിവരണത്തിലില്ല.

2.    തന്റെ സാന്നിദ്ധ്യം സംബന്ധിച്ച് ശിഷ്യന്മാർ എല്ലായ്പ്പോഴും ബോധവാന്മാർ അല്ലാതിരുന്നതുകൊണ്ട്, അവന്റെ പ്രത്യക്ഷപ്പെടലിന്റെ ആവശ്യമുണ്ടായിരുന്നു. ഈ വാക്യത്തിലെ അവന്റെ വരവ് വാസ്തവത്തിൽ ഒരു വരവല്ലായിരുന്നു; അത് അവന്റെ സാന്നിദ്ധ്യത്തിന്റെ ഒരു പ്രത്യക്ഷപ്പെടലായിരുന്നു.

3.    തന്റെ മരണത്തിനു മുമ്പ്, കർത്താവിന്റെ സാന്നിദ്ധ്യം ജഡത്തിൽ ദൃശ്യമായിരുന്നു. കർത്താവിന്റെ പുനരുത്ഥാനത്തിനു ശേഷം, അവന്റെ സാന്നിദ്ധ്യം ആത്മാവിൽ അദൃശ്യമാണ്.

C.   അവന്റെ പുനരുത്ഥാനം ചെയ്ത ശരീരത്തിൽ അവശേഷിച്ച മരണത്തിന്റെ പാടുകളാൽ ശിഷ്യന്റെ അവിശ്വാസത്തോട് ഇടപെടുന്നു (20:27)

1.    തോമസ് ഒന്നാമനായിരുന്നത് മനുഷ്യപുത്രൻ കർത്താവും ദൈവവും ആണ് എന്ന് തിരിച്ചറിയുന്നതിൽ മാത്രമായിരുന്നില്ല. യേശു കർത്താവും ദൈവം തന്നെയും ആണെന്ന് പ്രഖ്യാപിക്കുന്നതിലും അവൻ ഒന്നാമനായിരുന്നു.

D.   ശിഷ്യന്മാരെ പരിശീലിപ്പിക്കുന്നു (20:29)

1.    ഇപ്പോൾ അവന്റെ സാന്നിദ്ധ്യം അദൃശ്യമായതുകൊണ്ട്, അത് ബോധ്യമാകുവാൻ നാം നമ്മുടെ വിശ്വാസം പ്രയോഗിക്കണം.

E.    യോഹന്നാന്റെ സുവിശേഷത്തിന്റെ ഉദ്ദേശ്യം

1.    യേശുവിനെ  ക്രിസ്തുവെന്നും ദൈവത്തിന്റെ പുത്രൻ എന്നും സാക്ഷ്യപ്പെടുത്തുക എന്നതാണ് യോഹന്നാന്റെ സുവിശേഷത്തിന്റെ ഉദ്ദേശ്യം

 

 

വെള്ളി:

ചോദ്യങ്ങൾ:

1.    നമ്മുടെ ദൈവം ഇന്ന് “പ്രക്രിയാവിധേയനായ” ദൈവമാണ്; അവൻ ഇപ്പോൾ മുമ്പ് ആയിരുന്നതുപോലെ അല്ല എന്ന് പറയുവാനുള്ള കാരണം വിശദമാക്കുക

2.    "യേശുവിന്റെ ആത്മാവ്", "ക്രിസ്തുവിന്റെ ആത്മാവ്", "യേശുക്രിസ്തുവിന്റെ ആത്മാവ്" എന്നത് വിശദമാക്കുക.

3.    കർത്താവ് ശിഷ്യന്മാരെ അധികാരപ്പെടുത്തിയത് വിശദമാക്കുക.

4.    പെന്തകൊസ്തിനു മുമ്പുള്ള സഭയുടെ ആദ്യയോഗം വിവരിക്കുക

5.    അവന്റെ വരവ് അവന്റെ പ്രത്യക്ഷതയാണ് എന്ന് പറയുവാൻ കാരണമെന്ത്

 

bottom of page