top of page
ദൂത് നാൽപ്പത്തിയെട്ട്—പുനരുത്ഥാനത്തിലുള്ള ജീവൻ (3)

തിരുവെഴുത്ത് വായന: യോഹന്നാൻ 20:14—30

                II.      യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25

D.   പുനരുത്ഥാനത്തിലെ ജീവൻ—20:14—21:25

1.    അന്വേഷകർക്കു പ്രത്യക്ഷപ്പെട്ടിട്ട് പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്യുന്നു—20:14-18

2.    വിശ്വാസികളിലേക്ക് ഊതുവാൻ ആത്മാവായി വരുന്നു—20:19-25

3.    വിശ്വാസികളോടുകൂടെ കൂടിവരുന്നു—20:26-31

4.    വിശ്വാസികളോടുകൂടെ നീങ്ങുകയും ജീവിക്കുകയും ചെയ്യുന്നു—21:1-14

5.    വിശ്വാസികളോടുകൂടെ പ്രവർത്തിക്കുകയും നടക്കുകയും ചെയ്യുന്നു—21:15-25

 

 

20:14 -30~omitted

 

തിങ്കൾ:

ആമുഖം:

·         യോഹന്നാന്റെ സുവിശേഷം എഴുതുന്നതിൽ പരിശുദ്ധാത്മാവിന്റെ ഉദ്ദേശ്യം ക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെ ദൈവപുത്രന്മാർ ആക്കിയിരിക്കുന്നു, എന്നു നമ്മെ കാണിക്കുക എന്നതായിരുന്നു.

·         നാം അവന്റെ ആവിഷ്കാരവും പ്രത്യക്ഷതയും ആയിത്തീരത്തക്കവണ്ണം, നമ്മിലേക്ക് അവനെത്തന്നെ പണിതുചേർക്കുകയും അവനെത്തന്നെ നമ്മോട് ഇഴുകിച്ചേർക്കുകയും ചെയ്യുക എന്നതാണ്, ദൈവത്തിന്റെ നിത്യനിർണയം

·         അവൻ ഏകജാതനായ പുത്രൻ ആയിരുന്നു; എന്നാൽ ഇപ്പോൾ അവൻ അനേക പുത്രന്മാരിൽ ആദ്യജാതനായ പുത്രൻ ആയിത്തീർന്നു.

·         ഇരുപതാം അദ്ധ്യായത്തിന്റെ അവസാനമായപ്പോൾ ശിഷ്യന്മാരോടൊത്ത് ആയിരിക്കുവാനും അവർക്ക് സർവ്വവുമായിരിക്കുവാനും കർത്താവ് ആത്മാവായി മടങ്ങിവന്നു. അതുകൊണ്ട് ഈ സുവിശേഷം അവിടെ അവസാനിക്കുന്നു (20:30-31).

·         നാം അത്ഭുതകരമായും ദിവ്യമായും ദൈവപുത്രന്മാരായി വീണ്ടും ജനിച്ചതിനു ശേഷം, നാം ഈ ലോകത്തിൽ തന്നെ ആണെന്നും, നാം ഈ ഭൂമിയിൽ തന്നെ ആണെന്നും, നാം കാലത്തിൽ ആണെന്നും, നമുക്കിപ്പോഴും ചില പ്രായോഗിക ആവശ്യങ്ങളുണ്ടെന്നും, നമുക്കിപ്പോഴും പരിഹരിക്കപ്പെടേണ്ടതായ ചില പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെന്നും, ഈ അദ്ധ്യായം നമ്മെ കാണിക്കുന്നു.

ചൊവ്വ:

V.      വിശ്വാസികളോടൊപ്പം നീങ്ങുകയും ജീവിക്കുകയും ചെയ്യുന്നു—21:1-14

·         നാം കൂടിവരുമ്പോൾ മാത്രമല്ല അവൻ നമ്മോടൊപ്പം ഉള്ളത്; നമ്മുടെ ദൈനംദിന നടപ്പിൽ പോലും അവൻ നമ്മോടൊപ്പം ഉണ്ട്. നാം പോകുമ്പോഴെല്ലാം, അവനും പോകുന്നു

A.   ശിഷ്യന്മാരോടൊപ്പം കടൽക്കരയിലേക്ക് നീങ്ങുന്നു—21:1-11

1.    തന്റെ അദൃശ്യസാന്നിധ്യം ബോധ്യപ്പെടുന്നതിന് ശിഷ്യന്മാരെ പരിശീലിപ്പിക്കുവാൻ വീണ്ടും പ്രത്യക്ഷപ്പെടുന്നു

a.     അവന്റെ സാന്നിധ്യം അവർക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും, എല്ലാ സമയവും അവൻ അവരോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ അവരുടെ ബലഹീനത നിമിത്തം, അവൻ അവർക്ക് തന്നിലുള്ള വിശ്വാസത്തെ ബലപ്പെടുത്തുന്നതിനുവേണ്ടി തന്റെ സാന്നിധ്യം ചിലപ്പോഴൊക്കെ വെളിപ്പെടുത്തി.

2.    അവനിലുള്ള വിശ്വാസത്താൽ ജീവിക്കുവാൻ ശിഷ്യന്മാരെ പരിശീലിപ്പിക്കുന്നു

a.     പത്രാസും മറ്റു ശിഷ്യന്മാരും കർത്താവിന്റെ വിളിയിൽ നിന്ന് തങ്ങളുടെ പഴയ തൊഴിലിലേക്ക് പിന്മാറുന്നു

                                      i.        അവർക്ക് നിയോഗം ലഭിച്ചിരുന്നതുകൊണ്ട് യെരുശലേമിൽ തങ്ങുവാൻ കർത്താവ് അവരോട് നിർദ്ദേശിച്ചിരുന്നു (ലൂക്കൊ.24:29).

                                     ii.        പത്രൊസ് നേതാവായിരുന്നതുകൊണ്ട്, മറ്റുള്ളവർ അവന്റെ നേതൃത്വത്തിൽ തങ്ങളുടെ ഉപജീവനത്തിനുവേണ്ടി മീൻപിടിക്കുവാൻ പോയി. അങ്ങനെ, തങ്ങളുടെ ദിവ്യനിയോഗം മറന്നിട്ട് മുഴുവൻ ശരീരവും മീൻപിടിക്കുവാൻ പോയി.

                                    iii.        പത്രോസിനോടൊപ്പം മീൻപിടിക്കുവാൻ ആറു ശിഷ്യന്മാർ മാത്രമല്ല, കർത്താവായ യേശുവും പോയി.

ബുധൻ:

b.    മീൻപിടുത്തം തൊഴിലാക്കിയിരുന്നവർക്ക് ഒരു മീനും പിടിക്കുവാൻ കഴിഞ്ഞില്ല എന്ന അത്ഭുതം

                                      i.        പത്രാസും സെബദിപുത്രന്മാരും (യോഹന്നാനും യാക്കോബും) പരിചയമുള്ള മുക്കുവരായിരുന്നു. തിബെര്യാസ് കടൽ വലുതും ധാരാളം മീനുള്ളതും ആയിരുന്നു, രാത്രി, മീൻപിടിക്കുവാൻ പറ്റിയ സമയവും ആയിരുന്നു, എന്നാൽ ആ രാത്രിയിൽ അവർ ഒന്നും പിടിച്ചില്ല.

                                     ii.        അത് അവർക്ക് ഒരു പാഠമായിരുന്നു, അത് ഇന്ന് നമുക്കും ഒരു പാഠമാണ്. കർത്താവിന്റെ ഹിതപ്രകാരം അല്ലാതെ നാം സ്വയം പുറത്തുപോയി, ഒരു ജോലി കണ്ടെത്തി, ഉപജീവനം കഴിക്കാമെന്ന് നാം ചിന്തിക്കരുത്.

                                    iii.        പുലർച്ച ആയപ്പോൾ, കർത്താവായ യേശു പ്രത്യക്ഷപ്പെട്ടു. കർത്താവ് വന്നില്ല അവൻ പ്രത്യക്ഷപ്പെട്ടു.

                                    iv.        ശിഷ്യന്മാർ പടകിൽ ഇരുന്ന് മീൻപിടിക്കുമ്പോൾ തന്നെ കർത്താവ് അവിടെ ഉണ്ടായിരുന്നു, കാരണം അവൻ അവരുടെ ഉളളിൽ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രത്യേക സന്ദർഭത്തിൽ, കർത്താവ് പ്രത്യക്ഷപ്പെടുകയും അവർക്ക് അവനെത്തന്നെ കാണിച്ചുകൊടുക്കുകയും ചെയ്തു.

c.     ശിഷ്യന്മാർ ശരിയായ സ്ഥാനത്ത് ആയിരുന്നപ്പോൾ അവർക്ക് മിൻ ലഭിച്ചു

d.    കർത്താവിന്റെ വാക്കിൽ ധാരാളം മീൻ പിടിച്ചു എന്ന അത്ഭുതം

                                      i.        പുലർച്ച (വാ.4) മീൻ പിടിക്കുവാൻ പറ്റിയ സമയമായിരുന്നില്ല, എന്നാൽ കർത്താവിന്റെ വാക്കിൽ ശിഷ്യന്മാർ തങ്ങളുടെ വല വീശിയപ്പോൾ അവർ ധാരാളം മീൻ പിടിച്ചു.

                                     ii.        തീർച്ചയായും ഇത് ഒരു അത്ഭുതം ആയിരുന്നു. ഈ അത്ഭുതത്താൽ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു, അത് കർത്താവ് ആകുന്നു എന്ന് പറഞ്ഞു! (21:7).

e.     മീൻ പിടിക്കുന്നതിലെ അത്ഭുതങ്ങളാൽ പത്രോസിനെ വിളിക്കുകയും പ്രത്യുദ്ധരിക്കുകയും ചെയ്യുന്നു

f.      കരയിൽ മീൻ ഒരുക്കപ്പെട്ടിരുന്നു എന്ന അത്ഭുതം

                                      i.        തന്റെ ഹിതത്തിൻകീഴിൽ ശിഷ്യന്മാർക്ക് ഏതു സ്ഥലത്തും, കരയിൽ പോലും, മീൻ കണ്ടെത്തുവാൻ കഴിയുമെന്ന് അവരെ പഠിപ്പിക്കുവാനായിരുന്നു കർത്താവ് അത്ഭുതം പ്രവർത്തിച്ചത്.

                                       ii.        മീൻപിടിക്കുന്നത് സ്വാഭാവിക വഴിയെ ആശ്രയിച്ചിരിക്കുന്നില്ല, പിന്നെയോ, അത് അവന്റെ ഹിതത്തെ ആശ്രയിച്ചിരിക്കുന്നു.

                                      iii.        ഈ അദ്ധ്യായത്തിൽ, മൂന്ന് അടയാളങ്ങളെ സൂചിപ്പിക്കുന്ന മൂന്ന് അത്ഭുതങ്ങൾ നാം കാണുന്നു.

                                      iv.        ഒരു മീനും ഇല്ല എന്ന അത്ഭുതവും (വാ.3), ഒരു വലിയ കൂട്ടം മീൻ എന്ന അത്ഭുതവും (വാ.6) കനലിൻ മീതെയുള്ള മീനും അപ്പവും എന്ന അത്ഭുതവും (വാ.9).

                                       v.        തന്റെ ഉപജീവനത്തിനുവേണ്ടി കർത്താവിൽ വിശ്വസിക്കുവാൻ പത്രോസിനെ ഇവിടെ അവൻ പരിശീലിപ്പിച്ചു.

                                      vi.        നമ്മുടെ ഉപജീവനത്തിനുവേണ്ടി ഇല്ലാത്തവയെ ഉള്ളവയായി വിളിക്കുന്ന (റോമ.4:17) കർത്താവിൽ നാം വിശ്വസിക്കണം.

വ്യാഴം:

B.   ശിഷ്യന്മാരോടുകൂടെ ജീവിക്കുന്നു

1.    കർത്താവ് ശിഷ്യന്മാരോടുകൂടെ നീങ്ങുക മാത്രമല്ല, അവൻ അവരോടുകൂടെ ജീവിക്കുകയും ചെയ്തു.

2.    അപ്പം, കർത്താവിന്റെ കരുതലിലുള്ള, കരയിൽ നിന്നുള്ള സമ്പത്തുകളെയും, മീൻ, കടലിൽ നിന്നുള്ള സമ്പത്തുകളെയും, പ്രതിനിധാനം ചെയ്യുന്നു.

3.    കർത്താവ് എത്ര നല്ലവനാണ്! അവൻ ശിഷ്യന്മാർക്ക് പ്രാതൽ വിളമ്പിക്കൊടുത്തു.

4.    നമ്മുടെ ഉപജീവനത്തിന്റെ കാര്യം വളരെ പ്രായോഗികമാണ്. അതുകൊണ്ടാണ് യോഹന്നാന്റെ സുവിശേഷത്തിന് ഈ അനുബന്ധ അദ്ധ്യായം ഉള്ളത്.

5.    നാം വീണ്ടും ജനിച്ച ദൈവപുത്രന്മാരും സ്വർഗ്ഗീയനിയോഗം ഉള്ളവരും ആയതുകൊണ്ട്, കർത്താവ് തീർച്ചയായും നമ്മുടെ ഉപജീവനം കരുതിക്കൊള്ളും.

6.    നമ്മുടെ ഉപജീവനത്തിനുവേണ്ടി കർത്താവിന്റെ നിയോഗം ഉപേക്ഷിക്കരുത് എന്ന പാഠം നാം പഠിക്കണം. നമ്മുടെ നിലനിൽപ്പിനായി കരുതുന്നതിന് കർത്താവിന്റെ ഭാരം നാം ഉപേക്ഷിക്കരുത്.

7.    നാം കർത്താവിനാൽ അവന്റെ ഭാരത്തിനായും, അവന്റെ വേലയ്ക്കായും അവന്റെ സാക്ഷ്യത്തിനായും വാസ്തവമായി നിയോഗിക്കപ്പെട്ടവരാണെങ്കിൽ, നമുക്കാവശ്യമായ വിഭവങ്ങൾ കർത്താവ് നമുക്ക് നൽകുമെന്ന ഉറപ്പോടെ നമുക്ക് സമാധാനത്തിലും സ്വസ്ഥതയിലും ആയിരിക്കുവാൻ കഴിയും. യോഹന്നാൻ 21-ന്റെ ഈ ഭാഗത്തിലുള്ള പാഠം ഇതാണ്.

 

 

വെള്ളി:

ചോദ്യങ്ങൾ:

1.    അദ്ധ്യായം 21 എന്താണ് നമ്മെ കാണിക്കുന്നത്?

2.    എന്തുകൊണ്ടാണ് കർത്താവ് പ്രത്യക്ഷപ്പെടുന്നത്?

3.    അദ്ധ്യായം 21 ലെ മൂന്ന് അത്ഭുതങ്ങൾ ഏതൊക്കെ? ഓരോന്നും വിശദമാക്കുക.

4.    കർത്താവ് ശിഷ്യന്മാരോടുകൂടെ നീങ്ങുക മാത്രമല്ല, അവൻ അവരോടുകൂടെ ജീവിക്കുകയും ചെയ്തു എന്നത് വിശദമാക്കുക

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page