ദൂത് അഞ്ച്—ജീവനും കെട്ടുപണിക്കും ഉള്ള ഒരു അവതാരിക (4)
തിരുവെഴുത്ത് വായന: യോഹന്നാൻ 1:1-51
I. ദൈവത്തെ മനുഷ്യനിലേക്ക് കൊണ്ടുവരുവാനായി ജഡാവതാരം ചെയ്ത നിത്യവചനം വരുന്നു—1:1—13:38
A. ജീവനും കെട്ടുപണിക്കുമുള്ള അവതാരിക—1:1-51
പഠന രൂപരേഖ:
തിങ്കൾ:
IV. നിത്യതയുടെ രണ്ടു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കാലം എന്ന പാലം
· യോഹന്നാന്‍ 1:1 കഴിഞ്ഞകാല നിത്യതയെ പരാമര്‍ശിക്കുന്നു. വാക്യം 51, വരുവാനുള്ള നിത്യതയെ സൂചിപ്പിക്കുന്നു.
A. നിത്യതയുടെ ആദ്യഭാഗത്ത്—കഴിഞ്ഞകാലത്തെ നിത്യതയില്‍
1. കഴിഞ്ഞകാല നിത്യതയില്‍, ക്രിസ്തു ദൈവം മാത്രമായിരുന്നു. അവന് മനുഷ്യത്വം ഇല്ലായിരുന്നു.
B. നിത്യതയുടെ രണ്ടാം ഭാഗത്ത്—വരുവാനുള്ള നിത്യതയില്‍
1. വരുവാനുള്ള നിത്യതയില്‍, ക്രിസ്തു ദൈവം മാത്രമല്ല മനുഷ്യനും ആയിരിക്കും
2. അവന് രണ്ടു പ്രകൃതവും രണ്ടു സാരാംശവും രണ്ടു സത്തയും—ദിവ്യത്വവും മനുഷ്യത്വവും—ഉണ്ടായിരിക്കും. കര്‍ത്താവ് ദൈവപുത്രനും മനുഷ്യപുത്രനും ആണ്.
3. ദൈവപുത്രന്‍ (അവന്റെ ദിവ്യത്വം) നമ്മുടെ ജീവന് വേണ്ടിയും മനുഷ്യപുത്രന്‍ (അവന്റെ മനുഷ്യത്വം) ദൈവത്തിന്റെ കെട്ടുപണിയുടെ സാരാംശം ആയിരിക്കുവാന്‍ വേണ്ടിയുമാണ്.
4. യേശു ദൈവപുത്രനായിരിക്കുന്നത് പിശാച് ഭയപ്പെടുന്നില്ല. യേശു മനുഷ്യപുത്രനായിരിക്കുന്നത് അവന്‍ ഭയപ്പെടുന്നു. എന്തെന്നാന്‍ ദൈവം, തന്റെ വ്യവസ്ഥയില്‍, മനുഷ്യന്‍ സാത്താനെ പരാജയപ്പെടുത്തുമെന്ന് തീരുമാനിച്ചിരിക്കുന്നു.
5. ദൈവം സ്വാഭാവിക മനുഷ്യത്വത്തില്‍ അല്ല, വീണ്ടുംജനിച്ചതും രൂപാന്തരപ്പെട്ടതും ഉയര്‍ത്തപ്പെട്ടതും പണിയപ്പെട്ടതുമായ മനുഷ്യത്വത്തിലാണ് ഒടുവില്‍ വസിക്കുന്നത്.
6. കഴിഞ്ഞകാല നിത്യതയില്‍ മനുഷ്യത്വവും ദൈവത്തിന് നിവാസസ്ഥലവും ഇല്ലായിരുന്നു. എന്നാല്‍ വരുവാനുള്ള നിതൃതയില്‍ മനുഷ്യത്വവും ദൈവത്തിന് നിവാസസ്ഥലവും ഉണ്ടായിരിക്കും.
ചൊവ്വ:
C. കാലം എന്ന പാലത്തിൽ
1. നിത്യതയുടെ ഈ രണ്ടു ഘട്ടങ്ങളുടെയും ഇടയില്‍ കാലം എന്ന പാലമുണ്ട്.
2. കഴിഞ്ഞകാല നിത്യതയില്‍ അവന്‍ പദ്ധതിയിട്ടു എന്നാൽ ഒന്നും ചെയ്തില്ല, വരുംകാല നിത്യതയില്‍ അവന്‍ ഒന്നും ചെയ്യുകയില്ല പകരം അവൻ നിവർത്തിച്ചതിനെ ആസ്വദിക്കമാത്രം ചെയ്യും.
3. ദൈവം നിര്‍വ്വഹിക്കേണ്ടതെല്ലാം കാലം എന്ന പാലത്തില്‍ അവന്‍ നിര്‍വഹിക്കുന്നു.
4. കാലം എന്ന ഈ പാലത്തില്‍ ദൈവം അഞ്ചു കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു.
a. സൃഷ്‌ടി
1) സൃഷ്ടിയുടെ അര്‍ത്ഥം ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുക എന്നതാണ്.
2) ദൈവത്തെ ജീവനായി സ്വീകരിക്കുവാന്‍ ഒരു സ്വീകരണി ഉളവാക്കുക എന്നതാണ് സൃഷ്ടിയുടെ ഉദ്ദേശ്യം.
3) മനുഷ്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം.
4) ഭക്ഷിക്കുന്നതിലൂടെ മനുഷ്യൻ ദൈവത്തെ ജീവനായ് എടുക്കുന്നു
ബുധൻ:
b. ജഡാവതാരം
1) ദൈവത്തെ തന്റെ സൃഷ്ടിയിലേക്ക്, മനുഷ്യനിലേക്ക് കൊണ്ടുവരുന്നതിന്
a) ജഡാവതാരത്തിലൂടെ, ദൈവം മനുഷ്യ വര്‍ഗ്ഗത്തിലേക്കു ആനയിക്കപ്പെടുകയും, മനുഷ്യനുമായി ഒന്നായിത്തീരുകയും ചെയ്തു.
b) മനുഷ്യനെ ഈ പ്രപഞ്ചത്തില്‍ ജീവനുള്ള അവന്റെ വാസസ്ഥലമാക്കുന്നതിന് ജഡാവതാരത്തിലൂടെ മനുഷ്യനുമായി സ്വയം ഇഴുകിച്ചേർന്നു.
2) ദൈവത്തെ പ്രസ്താവിക്കുന്നതിന്
a) ജഡാവതാരത്തിലൂടെ വചനം, ജീവൻ, വെളിച്ചം, കൃപ, യാഥാർഥ്യം എന്നീ അഞ്ചു കാര്യങ്ങളെ മനുഷ്യന് പ്രസ്താവിക്കുന്നു.
c. വീണ്ടെടുപ്പ്
1) വീണ്ടെടുപ്പ് മുഖാന്തരം, ദൈവം പാപം നീക്കുക മാത്രമല്ല, പഴയ സൃഷ്ടിയെ മുഴുവനും അവസാനിപ്പിക്കുകയും ചെയ്തു
വ്യാഴം:
d. അഭിഷേകം
1) അഭിഷേകം വീണ്ടെടുപ്പിനു പിന്നാലെ, കുഞ്ഞാടിന്റെ തുടര്‍ച്ചയായ, ആത്മാവായ പ്രാവ് മുഖാന്തരം ആണ് വരുന്നത്
2) ആത്മാവായ പ്രാവ് വീണ്ടുംജനിപ്പിക്കുവാനും ജീവന്‍ പകരുവാനും രൂപാന്തരപ്പെടുത്തുവാനും ഐക്യപ്പെടുത്തുവാനും കെട്ടുപണിയുവാനും വന്നിരിക്കുന്നു
3) പ്രാവിന്റെ ആന്തരിക പ്രവൃത്തിയാണ് അഭിഷേകം
e. കെട്ടുപണി
1) സൃഷ്ടിക്കും ജഡാവതാരത്തിനും വീണ്ടെടുപ്പിനും അഭിഷേകത്തിനും ശേഷം ആണ് കെട്ടുപണി.
2) കെട്ടുപണി ദൈവഭവനത്തിനുവേണ്ടിയാണ്. ദൈവം തനിക്കുവേണ്ടി ഒരു വാസസ്ഥലം പണിയുന്നു. അതിനായ് രൂപാന്തരപ്പെട്ട ജനത്തെ കല്ലുകളായി അവന്‍ ഉപയോഗിക്കുന്നു.
ചോദ്യങ്ങൾ:
1. ദൈവപുത്രന്‍ എന്ന നിലയിൽ ക്രിസ്തു നമ്മുടെ ജീവന് വേണ്ടിയും മനുഷ്യപുത്രന്‍ എന്ന നിലയിൽ അവൻ ദൈവത്തിന്റെ കെട്ടുപണിയുടെ സാരാംശം ആയിരിക്കുവാന്‍ വേണ്ടിയുമാണ് എന്നത് വിശദമാക്കുക.
2. എന്തുകൊണ്ട് യേശു ദൈവപുത്രനായിരിക്കുന്നത് പിശാച് ഭയപ്പെടുന്നില്ല?
3. ക്രിസ്തു നമുക്ക് ജീവനുണ്ടാകുവാന്‍ ദൈവപുത്രനും, ദൈവത്തിന്റെ നിവാസമാകുവാന്‍ മനുഷ്യപുത്രനും ആകുന്നു എന്നത് വിശദമാക്കുക
4. രണ്ട് നിത്യതകളും കാലം എന്ന പാലവും തമ്മിലുള്ള ബന്ധം വിവരിക്കുക
5. കാലം എന്ന പാലത്തില്‍ ദൈവം നിര്‍വ്വഹിക്കുന്ന അഞ്ചു കാര്യങ്ങള്‍ ഏതൊക്കെ? അവയെ കുറിച്ചു ചുരുക്കത്തിൽ വിവരിക്കുക