top of page
ദൂത് അമ്പത്—ആത്യന്തിക പരിസമാപ്തി

തിങ്കൾ:

ആമുഖം:

·         അപ്പൊസ്തലനായ യോഹന്നാന്റെ എഴുത്തുകളിൽ ആത്മീയ കാര്യങ്ങളുടെ മൂന്ന് ഘട്ടങ്ങൾ ഉണ്ട്.

·         ആദ്യഘട്ടം ജീവൻ പകരുന്നതിന്റെയും, രണ്ടാം ഘട്ടം ആത്മീയ വളർച്ചയുടെയും കെട്ടുപണിയുടെയും, അവസാനഘട്ടം പക്വതയുടെയും ദൈവത്തിന്റെ കെട്ടുപണിയുടെ പൂർത്തീകരണത്തിന്റെയും ആണ്.

 

I.          അവന്റെ വരവും അവന്റെ പോക്കും

1.    യോഹന്നാന്റെ സുവിശേഷം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നു മുതൽ പതിമൂന്നു വരെയുള്ള അദ്ധ്യായങ്ങളും പതിനാലു മുതൽ ഇരുപത്തിയൊന്നു വരെയുള്ള അദ്ധ്യായങ്ങളും.

2.    ആദ്യഭാഗത്ത്, ദൈവത്തെ മനുഷ്യനിലേക്ക് കൊണ്ടുവരുവാനായി ദൈവപുത്രനെന്ന നിലയിൽ കർത്താവ് വരുകയും, രണ്ടാം ഭാഗത്ത് മനുഷ്യനെ ദൈവത്തിലേക്ക് കൊണ്ടുവരുവാൻ അവൻ പോകുകയും ചെയ്തു.

3.    യേശുവിൽ, നാം ദൈവത്തെ കാണുന്നു (ദൈവം അവനോടുകൂടെ ഉണ്ട്); നാം മനുഷ്യനെ കാണുന്നു (മനുഷ്യൻ ദൈവത്തോടുകൂടെ ഉണ്ട്);

4.    അവന്റെ മരണപുനരുത്ഥാനങ്ങൾ, മനുഷ്യന് ദൈവത്തിലേക്ക് പ്രവേശിക്കുവാനുള്ള മാർഗ്ഗം ഒരുക്കി.

5.    അവന്റെ വരവിനാൽ, ദൈവം മനുഷ്യനുമായി ഇഴുകിച്ചേരുകയും അവന്റെ പോക്കിനാൽ മനുഷ്യൻ ദൈവത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

6.    കർത്താവിന്റെ വരവിനാലും പോക്കിനാലും ദൈവവും മനുഷ്യനും, മനുഷ്യനും ദൈവവും, ഒന്നായി ഇഴുകിച്ചേരുന്നു.

7.    ഈ സുവിശേഷത്തെ വീക്ഷിക്കുവാൻ മറ്റൊരു മാർഗ്ഗമുണ്ട്.

8.    ഇതിനെ മൂന്ന് ഭാഗങ്ങളായി തിരിക്കാവുന്നതാണ്. ആദ്യത്തെ പതിനേഴ് അദ്ധ്യായങ്ങൾ, ദൈവം മനുഷ്യനിൽ വെളിപ്പെട്ടു എന്ന് വെളിപ്പെടുത്തുന്നു.

9.   ഈ പതിനേഴ് അദ്ധ്യായങ്ങളിൽ ഈ മനുഷ്യനിലൂടെ ജീവിച്ച ഒരു മനുഷ്യജീവനല്ല നാം കാണുന്നത്; പിന്നെയോ അവനിലൂടെ ജീവിച്ച ദിവ്യജീവനാണ് നാം കാണുന്നത്.

ചൊവ്വ:

II.         ജീവൻ മരണത്തിൽ

1.    രണ്ടാം ഭാഗത്ത്, പതിനെട്ടും പത്തൊമ്പതും അദ്ധ്യായങ്ങൾ ഉണ്ട്.

2.    കർത്താവ് എങ്ങനെ പിടിക്കപ്പെട്ടുവെന്നും, വിചാരണ ചെയ്യപ്പെട്ടുവെന്നും, മരണത്തിന് വിധിക്കപ്പെട്ടുവെന്നും, ക്രൂശിൽ തറയ്ക്കപ്പെട്ടുവെന്നും, ഉള്ളതിന്റെ ഒരു ചിത്രം ഈ രണ്ടു അദ്ധ്യായങ്ങളിൽ നാം കാണുന്നു.

3.    എന്നാൽ ഈ ചിത്രം, മരണത്തിലൂടെ വെളിപ്പെട്ട ജീവന്റെ വെളിപ്പാടാണ് എന്നു നാം തിരിച്ചറിയണം.

4.    ഈ രണ്ട് അദ്ധ്യായങ്ങളിൽ കർത്താവായ യേശു മരണത്തിലേക്ക് മനസ്സോടെ പോയി എന്ന് നാം കാണുന്നു.

5.    ഇത് ചെയ്യുന്നതിലൂടെ താൻ ജീവൻ ആണെന്ന് അവൻ കാണിച്ചു. ജീവൻ വെളിപ്പെടുവാനുള്ള ഒരേയൊരു മാർഗ്ഗം മരണത്തിലേക്ക് പ്രവേശിക്കുകയാണ്.

6.    കർത്താവ്, മരണത്തിൽ വെളിപ്പെട്ട ജീവൻ ആയിരുന്നു മരണത്തിന് അവനെ യാതൊന്നും ചെയ്യുവാൻ കഴിയുകയില്ലായിരുന്നു

ബുധൻ:

III.        പുനരുത്ഥാനം ആത്മാവിൽ

1.    കർത്താവ് മനുഷ്യനിൽ ദൈവം ആണെന്ന് ഒന്നു മുതൽ പതിനേഴ് വരെയുള്ള അദ്ധ്യായങ്ങൾ കാണിക്കുന്നു; കർത്താവ് മരണത്തിൽ ജീവൻ ആണെന്ന് പതിനെട്ടും പത്തൊമ്പതും അദ്ധ്യായങ്ങൾ വെളിപ്പെടുത്തുന്നു;

2.    ഇപ്പോൾ ഇരുപതും ഇരുപത്തിയൊന്നും അദ്ധ്യായങ്ങൾ കർത്താവിനെ പുനരുത്ഥാനത്തിൽ ആത്മാവ് ആയി പ്രദർശിപ്പിക്കുന്നു.

3.    കർത്താവ് ദൈവവും, കർത്താവ് ജീവനും, കർത്താവ് പുനരുത്ഥാനവും ആണ്. മനുഷ്യനിലൂടെ ദൈവം വെളിപ്പെടുന്നു; മരണത്തിലൂടെ ജീവൻ വെളിപ്പെടുന്നു; പരിശുദ്ധാത്മാവിലൂടെ പുനരുസ്ഥാനം വെളിപ്പെടുന്നു

4.    കർത്താവിന്റെ പുനരുത്ഥാനത്തിന്റെ യാഥാർത്ഥ്യമാണ് ആത്മാവ്. കർത്താവിന്റെ പുനരുത്ഥാനത്തിനുശേഷം, അവൻ എന്താണ്? അവൻ ആത്മാവാണ്; ആത്മാവ് എന്ന നിലയിൽ അവൻ പുനരുത്ഥാനവും ആണ്.

5.    പുനരുത്ഥാനമായ കർത്താവിനെയാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്, കാരണം പുനരുത്ഥാനത്തിലാണ് ദൈവത്തിന് നമ്മോട് ഒന്നായിരിക്കുവാൻ കഴിയുന്നതും, നമുക്ക് ദൈവത്തെ അനുഭവമാക്കുവാൻ കഴിയുന്നതും.

6.    ദൈവം മനുഷ്യന്റെ അടുക്കൽ എത്തുന്നതാണ് ആത്മാവ്. പിതാവായ ദൈവം ഉറവിടവും പുത്രനായ ദൈവം ആവിഷ്കാരവും ആത്മാവായ ദൈവം മനുഷ്യനിലേക്കുള്ള ദൈവത്തിന്റെ പ്രവേശനവുമാണ്.

7.    പുനരുത്ഥാനത്തിലും പുനരുത്ഥാനത്താലുമാണ് ദൈവത്തിന് നമ്മിലും നമ്മോടൊത്തും ആയിരിക്കുവാൻ കഴിയുന്നത്. ദൈവം ജീവൻ മാത്രമല്ല, പിന്നെയോ അവൻ പുനരുത്ഥാനവും ആണ്

8.    പുനരുത്ഥാനത്തിൽ, ദൈവവും മനുഷ്യനും പരസ്പരം ഇഴുകിച്ചേർന്നിരിക്കുന്നു. മനുഷ്യൻ ദൈവത്തിന്റെ വാസസ്ഥലവും, ദൈവം മനുഷ്യന്റെ വാസസ്ഥലവും ആയിത്തീരുന്നു.

IV.        പരസ്പരനിവാസം യോഹന്നാന്റെ ലേഖനത്തിൽ

1.    പരിശുദ്ധാത്മാവിനാൽ ദൈവം നമ്മിൽ വസിക്കുന്നു, പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നാം അവനിൽ വസിക്കുന്നു

V.         കെട്ടുപണി വെളിപാടിൽ

1.    ഈ പരസ്പരനിവാസത്തിന്റെ ഫലം യോഹന്നാന്റെ അവസാന പുസ്തകമായ വെളിപ്പാട് പുസ്തകം അനുസരിച്ച്, ദൈവത്തിന്റെ കെട്ടുപണിയുടെ വിവിധ വശങ്ങളായ സ്ഥലം സഭകളും (1:11,20) മന്ദിരവും (3:12;7:15) നഗരവുമാണ് (21:2,10)

2.    തന്റെ പുനരുത്ഥാനത്തിൽ, ഒരു വശത്ത് കർത്താവ് സ്വർഗ്ഗത്തിലും, മറുവശത്ത്, അവൻ നമ്മിലും ആണ്

3.    കർത്താവ് ഏഴുസഭകളുടെ ഇടയിൽ ആണ് (1:13)എന്നും, അവൻ സ്വർഗ്ഗത്തിൽ സിംഹാസനത്തിൽ ആണ് (4:2) എന്നും വെളിപ്പെടുത്തിക്കൊണ്ട് വെളിപ്പാട് പുസ്തകം രണ്ടു വശങ്ങളും വെളിപ്പെടുത്തുന്നു.

4.    കർത്താവിന്റെ സാന്നിദ്ധ്യം നാം അനുഭവിച്ചറിയുന്നുവെങ്കിൽ, നാം ജയാളികളും ദൈവത്തിന്റെ മന്ദിരത്തിൽ തൂണുകളും ആയിരിക്കും എന്ന് വെളിപ്പാട് 3:12 നമ്മോട് പറയുന്നു.

5.    മന്ദിരം ആശ്രയിക്കുന്നത് തൂണിനെയാണ്. മന്ദിരം ദൈവത്തിന്റെ സാന്നിദ്ധ്യത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. അതുകൊണ്ട് ദൈവത്തിന്റെ സാന്നിദ്ധ്യം ഒരു തൂണ് എന്ന നിലയിലുള്ള നമ്മുടെ അനുഭവത്തെ ആശ്രയിച്ചിരിക്കുന്നു.

6.    തൂണ് എവിടെയുണ്ടോ, അവിടെ ദൈവത്തിന്റെ മന്ദിരമുണ്ട്. ഇതിന്റെ അർത്ഥം, നിങ്ങൾ എവിടെയാണോ, അവിടെ കർത്താവിന്റെ സാന്നിദ്ധ്യമുണ്ട് എന്നാണ്

7.    ദൈവത്തിന്റെ സാന്നിദ്ധ്യം ജയിക്കുന്നവരെ ആശ്രയിച്ചിരിക്കുന്നു

വ്യാഴം:

VI.        പ്രായോഗിക അനുഭവം

1.    ഇവയെല്ലാം അനുഭവമാക്കണമെങ്കിൽ, നാം മഗ്ദലനക്കാരി മറിയയെപ്പോലെ, കർത്താവിനെ അന്വേഷിക്കണം

2.    രാവിലെ പ്രഭാതയാമത്തിൽ നാം വ്യക്തിപരമായി കർത്താവിനെ അന്വേഷിക്കണം; എന്നാൽ, വൈകുന്നേരത്ത്, നാം സഭായോഗങ്ങളിൽ പങ്കെടുക്കണം.

3.    നാം കർത്താവിനെ അന്വേഷിക്കുമ്പോൾ, നമ്മുടെ ഉപജീവനത്തെ സംബന്ധിച്ച പ്രായോഗിക കാര്യങ്ങൾ നിമിത്തം നാം വിഷമിക്കരുത്. നമ്മുടെ ഉപജീവനത്തിനുവേണ്ടി നാം കർത്താവിൽ വിശ്വസിക്കുക കൂടി വേണം

4.    സ്വമേധയാ ഒരു ഉപജീവനം സമ്പാദിക്കുവാനായി ശ്രമിച്ചാൽ, നിങ്ങൾ പരാജയപ്പെടുകയും ഒടുവിൽ യാതൊന്നും ലഭിക്കാതാവുകയും ചെയ്യും.

5.    പത്രാസിന്റെ ജീവിതം എന്ന പാഠം നാം പഠിക്കുകയും തകർക്കപ്പെടുന്നതായ അനുഭവം നമുക്ക് ഉണ്ടായിരിക്കുകയും ചെയ്യണം.

6.    നിങ്ങളുടെ സ്വാഭാവിക ജീവനിൽ നിങ്ങൾ ശക്തനായിരിക്കാം. എന്നാൽ ഈ ശക്തി തകർക്കപ്പെടണം. കർത്താവ് ആഗ്രഹിക്കുന്നത് നിങ്ങളുടെ ശക്തിയെയല്ല, നിങ്ങളുടെ ഹൃദയത്തെയാണ്. നമ്മുടെ പൂർണ്ണ ഹൃദയത്തോടെ കർത്താവിനെ നാം സ്നേഹിക്കുന്നതുവരെ, നമ്മുടെ സ്വയത്തോട് ഇടപെടണം.

7.    നാം അനുഭവമാക്കേണ്ടതായ അഞ്ചു കാര്യങ്ങൾ നമുക്കെല്ലാം ഓർത്തിരിക്കാം: കർത്താവിനെ അന്വേഷിക്കുന്നത്, കർത്താവിൽ വിശ്വസിക്കുന്നത്, യോഗങ്ങൾക്ക് വരുന്നത്, നമ്മുടെ ഉപജീവനത്തിനു വേണ്ടി കർത്താവിൽ വിശ്വസിക്കുന്നത്, നമ്മുടെ സ്വാഭാവിക മനുഷ്യനിൽ തകർക്കപ്പെട്ടവരായിരിക്കുന്നത്

8.    ദൈവത്തിന്റെ വെളിപ്പാടിനുവേണ്ടി ഒരു തൂണായിരിക്കുക, പുതിയ യെരുശലേമിന്റെ ഒരു ഭാഗമായിരിക്കുക, ക്രിസ്തുവിന്റെ പുതിയ ആവിഷ്കാരമായിരിക്കുക, എന്നതിന്റെയെല്ലാം അർത്ഥം ഇതാണ്.

 

 

വെള്ളി:

ചോദ്യങ്ങൾ:

1.    യോഹന്നാന്റെ എഴുത്തുകളിൽ ആത്മീയ കാര്യങ്ങളുടെ മൂന്ന് ഘട്ടങ്ങൾ ഏതൊക്കെ?

2.    പതിനെട്ടും പത്തൊമ്പതും അദ്ധ്യായങ്ങൾ വെളിപ്പെടുത്തുന്നത് എന്തെന്ന് വിവരിക്കുക

3.    ഇരുപതും ഇരുപത്തിയൊന്നും അദ്ധ്യായങ്ങൾ വെളിപ്പെടുത്തുന്നത് എന്തെന്ന് വിവരിക്കുക

4.    യോഹന്നാനിലെ പരസ്പരനിവാസത്തിന്റെ ഫലം യോഹന്നാന്റെ അവസാന പുസ്തകമായ വെളിപ്പാടിൽ കെട്ടുപണിയിൽ പരിണമിക്കുന്നത് വിശദമാക്കുക

5.    ഈ കാര്യങ്ങളെല്ലാം പ്രായോഗികമായ് അനുഭവമാക്കുവാനുള്ള മാർഗ്ഗം വിശദമാക്കുക. നാം അനുഭവമാക്കേണ്ടതായ അഞ്ചു കാര്യങ്ങൾ ഏതൊക്കെ

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page