ദൂത് അമ്പത്തിയൊന്ന്—ആന്തരിക ജീവൻ്റെ കവിഞ്ഞൊഴുക്കിനാൽ ഫലം കായ്ക്കുന്നു
തിങ്കൾ:
ക്രിസ്തുവിന്റെ ഭാഗങ്ങൾ ആയിരിക്കുക
a. ക്രിസ്തു മുന്തിരിവള്ളിയും നാം ആ വള്ളിയുടെ കൊമ്പുകളും ആണ് എന്ന് വസ്തുത നാം ക്രിസ്തുവിന്റെ ഭാഗമാണ് എന്നത് വ്യക്തമായി സൂചിപ്പിക്കുന്നു
b. യോഹന്നാൻ 15, നാം കേവലം വീണ്ടെടുക്കപ്പെട്ടവരും ക്ഷമിക്കപ്പെട്ടവരും നീതീകരിക്കപ്പെട്ടവരും നിരപ്പ് പ്രാപിച്ചവരും രക്ഷിക്കപ്പെട്ടവരും മാത്രമല്ല, നാം വാസ്തവത്തിൽ ക്രിസ്തുവിന്റെ ഒരു ഭാഗമാണ്, എന്ന് കാണിക്കുന്ന ഒരു ദൃഷ്ടാന്തമാണ്!
ത്രിയേക ദൈവത്തിന്റെ ജൈവരൂപം ദിവ്യ പകർച്ചയിൽ
a. യോഹന്നാൻ 15ലെ മുന്തിരിവള്ളി ഈ പ്രപഞ്ചത്തിലെ നിസ്തുലമായ ജൈവരൂപമാണ്.
b. അത് ചെറിയ, തദ്ദേശികമായ, ഒറ്റയായ ഒരു ജൈവരൂപമല്ല; അത് വലിയ, സംഘാതമായ, സാർവ്വത്രികമായ ഒരു ജൈവരൂപം, ത്രിയേകദൈവത്തിന്റെ ജൈവരൂപമാണ്.
ത്രിയേക ദൈവം യോഹന്നാന്റെ സുവിശേഷത്തിൽ
a. പിതാവിനെയും പുത ്രനെയും ആത്മാവിനെയും, ഈ പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതു പോലെ വേദപുസ്തകത്തിലെ വേറൊരു പുസ്തകത്തിലും വെളിപ്പെടുത്തിയിട്ടില്ല.
b. അതിനാൽ, പതിനഞ്ചാം അദ്ധ്യായത്തിലെ ജൈവരൂപം ക്രിസ്തുവിന്റെ ജൈവരൂപം മാത്രമല്ല, ത്രിയേക ദൈവത്തിന്റെയും ജൈവരൂപമാണ്
c. കർത്താവായ യേശു, താൻ സാക്ഷാൽ മുന്തിരിവള്ളിയും പിതാവ് തോട്ടക്കാരനും ആകുന്നു എന്ന് അവൻ പറഞ്ഞു.
d. ആത്മാവാണ് മുന്തിരിവള്ളിയിലെ നീര്, ജീവരസം.
e. ഈ ജൈവരൂപം ദിവ്യത്വംകൊണ്ടു മാത്രമല്ല, മനുഷ്യത്വംകൊണ്ടും സംരചിക്കപ്പെട്ടിരിക്കുന്നു
ചൊവ്വ:
ദൈവം ജീവനായി ഒരു ജൈവിക ശരീരത്തിൽ വളരുന്നു
a. യോഹന്നാൻ 15-ലെ മുന്തിരിവള്ളി എന്ന ജൈവരൂപമാണ് മുഴുവൻ വേദപുസ്തകത്തിന്റെയും ദൃഷ്ടികേന്ദ്രം.
b. ദൈവം ജീവനാണ്; ഒരു ജൈവിക ശരീരത്തിനുള്ളിൽ വളരുവാനും, ആ ശരീരം മുഖാന്തരം തന്നെത്തന്നെ ആവിഷ്കരിക്കുവാനും ദൈവം ആഗ്രഹിക്കുന്നു. ഈ ശരീരമാണ് ക്രിസ്തുവിന്റെയും സഭയുടെയും ജൈവരൂപം.
c. ദൈവം നമ്മുടെ സ്രഷ്ടാവും നമ്മുടെ ആരാധ്യവ്യക്തിയും മാത്രമല്ല, അവൻ ജീവൻ ആണ് എന്നതാണ് ദൈവത്തിന്റെ വെളിപ്പാടിന്റെ ദിവ്യദൃഷ്ടികേന്ദ്രത്തിന്റെ ഉള്ളടക്കം.
d. ജീവൻ ആരാധന ആവശ്യപ്പെടുന്നില്ല, താൻ ആവിഷ്കരിക്കപ്പെടുവാൻ തക്കവണ്ണം ഒരു ജൈവിക ശരീരമായി വളരുവാനാണ് അവൻ ആഗ്രഹിക്കുന്നത്.
ജൈവരൂപം ഉളവാക്കുവാനുള്ള ദൈവത്തിന്റെ പടികൾ
a. ജൈവികശരീരം ഉളവാക്കുവാൻ ദൈവം അനേക പടികൾ എടുത്തു.
b. ദൈവത്തെ നമ്മിലേക്ക് സ്വീകരിക്കുവാൻ കഴിയുന്നതിന് അവൻ മനുഷ്യന്റെ ഉള്ളിൽ ഒരു ആത്മാവിനെ നിർമ്മിച്ചു (സെഖ.12:1).
c. ദൈവം വീണ്ടെടുപ്പിന്റെ വേല നിറവേറ്റി.
d. അവൻ ജീവൻ നൽകുന്ന ആത്മാവ് ആയിത്തീരുകയും ചെയ്തു (1 കൊരി.15:45). ഇപ്പോൾ അവൻ നമുക്ക് സ്പർശിക്കുവാനായി അവൻ ന്യൂമ (pneuma), ജീവൻ നൽകുന്ന ആത്മാവ് ആണ്.
e. അവനെ സ്പർശിക്കുന്ന നിമിഷംതന്നെ അവൻ നേരിട്ട് നമ്മുടെ ആത്മാവിലേക്ക് വരുന്നു.
f. ഈ ആത്മാവ് നമ്മുടെ ആത്മാവിലേക്ക് പ്രവേശിച്ച് നമ്മെ ഈ ജൈവിക ശരീരത്തിന്റെ ഭാഗമാക്കുന്നു. ഇപ്പോൾ, ദൈവം ആവിഷ്കരിക്കപ്പെടുവാൻ തക്കവണ്ണം അവൻ നമ്മുടെ ഉള്ളിൽ വളരുന്നു.
യോഹന്നാന്റെ സുവിശേഷത്തിന്റെ സർവ്വവും ഉൾക്കൊള്ളുന്നതായ ഒരു ചിത്രം
a. ഈ സുവിശേഷത്തിൽ നമുക്ക് പത്തു പ്രധാന വാക്കുകൾ ഉണ്ട്: വചനം, ദൈവം, ജഡം, കുഞ്ഞാട്, സർപ്പം, ഗോതമ്പുമണി, ജീവൻ, വെളിച്ചം, കൃപ, സത്യം, എന്നിവ.
b. ക്രിസ്തു ദൈവമായിരുന്നവനും, ജഡമായിത്തീർന്നവനുമായ, വചനമായിരുന്നു.
c. ഈ ജഡമായിത്തീർന്നവൻ, നമ്മുടെ വീണ്ടെടുപ്പിനുവേണ്ടി ക്രൂശിക്കപ്പെട്ട കുഞ്ഞാടായിരുന്നു.
d. ക്രിസ്തു തന്റെ ക്രൂശ്മരണത്തിൽ, പിശാചിനെ തകർക്കുവാനായി സർപ്പത്തിന്റെ സാദൃശ്യത്തിൽ ആയിരുന്നു.
e. തന്റെ മരണത്തിൽ, അനേക മണികളെ ഉളവാക്കുവാൻ ഒരു ഗോതമ്പു മണിയായി അവൻ നിലത്തേക്കു വീണു.
f. ഈ അനേക മണികൾക്ക് ഇപ്പോൾ അവന്റെ ജീവൻ ഉണ്ട്. ഈ ജീവൻ അവരുടെ വെളിച്ചമായി ത്തീർന്നു. അവർക്ക്, ഈ ജീവൻ കൃപയാണ്. ഈ വെളിച്ചം അവർക്ക് യാഥാർത്ഥ്യം കൊണ്ടുവരുന്നു.
ബുധൻ:
ക്രിസ്തുവിന്റെ ഉൾവസിക്കൽ നമ്മെ ത്രിയേക ദൈവമാകുന്ന ജൈവരൂപത്തിന്റെ ഭാഗമാക്കുന്നു
a. തന്റെ ശിഷ്യന്മാരിലേക്കുള്ള കർത്താവിന്റെ ഊതൽ (20:22), ഈ മാർമ്മികനായവൻ, സർവ്വവും ഉൾക്കൊള്ളുന്നവൻ, അവരിലേക്ക് വന്നു എന്ന് സൂചിപ്പിക്കുന്നു.
b. ക്രിസ്തു നമ്മിൽ വസിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുവാൻ ആർക്കും കഴിയുകയില്ല. ക്രിസ്തുവിന്റെ ഉൾവസിക്കൽ മാർമ്മികമാണ്.
ജൈവരൂപത്തിലേക്കുള്ള പ്രവേശനം
a. ജൈവരൂപത്തിലേക്ക് നമുക്ക് പ്രവേശിക്കുവാൻ കഴിയുന്ന വാതിൽ 3:3-ലും 5-ലും ആണ്.
b. അവിടെ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പാപിയോട്, “ഒരു മനുഷ്യൻ പുതുതായി ജനിക്കുന്നില്ല എങ്കിൽ, അവന് ദൈവരാജ്യം കാണുവാൻ കഴിയുകയില്ല,”എന്നും,“ഒരു മനുഷ്യൻ വെള്ളത്താലും ആത്മാവിനാലും ജനിക ്കുന്നില്ല എങ്കിൽ, അവന് ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുകയില്ല,” എന്നും കർത്താവായ യേശു പറഞ്ഞു.
c. ജൈവരൂപം രാജ്യവും, രാജ്യം ജൈവരൂപവും ആണ്. ദിവ്യാത്മാവിനാൽ നമ്മുടെ ആത്മാവിൽ ജനിക്കുന്നതിനാൽ നാം ഈ രാജ്യത്തിലേക്ക്, ഈ ജൈവരൂപത്തിലേക്ക് പ്രവേശിക്കുന്നു.
ജൈവരൂപം അനുഭവമാക്കുവാനുള്ള മാർഗ്ഗം
a. മാർഗ്ഗം, നാലാം അദ്ധ്യായത്തിൽ 24-ാം വാക്യത്തിൽ, “ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും യാഥാർത്ഥ്യത്തിലും ആരാധിക്കണം.”, എന്ന് കർത്താവ് പറഞ്ഞതിലാണ് ആരംഭിക്കുന്നത്.
1. ദൈവത്തെ ആരാധിക്കുക എന്നാൽ ദൈവത്തെ സ്പർശിക്കുകയും, ദൈവത്തെ ആസ്വദിക്കുകയും, അവൻ ആയിരിക്കുന ്നതിലെല്ലാം പങ്കുപറ്റുകയും ചെയ്യുകയാണ്.
2. 14-ഉം 24-ഉം വാക്യങ്ങൾ നാം ചേർത്തു വയ്ക്കുകയാണെങ്കിൽ, ജീവജലത്തിൽനിന്നു കുടിക്കുക എന്നത് ദൈവത്തെ ആരാധിക്കുക എന്നതാണ് എന്ന് നമുക്ക് കാണാം.
3. നമ്മുടെ ആത്മാവുകൊണ്ടും നമ്മുടെ ആത്മാവിലും ദൈവത്തെ ആരാധിക്കുക എന്നതാണ്, ദൈവം താൻതന്നെയായ ജീവജലത്തിൽനിന്ന് യഥാർത്ഥമായി കുടിക്കുക എന്നത്.
b. മാർഗ്ഗത്തിന്റെ മറ്റൊരു വശം ആറാം അദ്ധ്യായത്തിൽ 48-ാം വാക്യത്തിൽ “ഞാൻ ജീവന്റെ അപ്പം ആകുന്നു” എന്നും. 57-ാം വാക്യത്തിൽ, “എന്നെ ഭക്ഷിക്കുന്നവൻ എന്മൂലം ജീവിക്കും”എന്നും കർത്താവ് പറഞ്ഞതിൽ വെളിവാക്കിയിരിക്കുന്നു.
c. ഇങ്ങനെ, ജൈവവസ്തുവിനെ അനുഭവിക്കുന്നതിനുള്ള മാർഗ ്ഗം ആത്മാവായ ദൈവത്തെതന്നെ സമീപിക്കുകയും അവനിൽനിന്ന് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക ആണ്.
വ്യാഴം:
കവിഞ്ഞൊഴുക്ക്
a. നാം വാസ്തവമായി കർത്താവിനെ സമീപിക്കുകയും അവനിൽനിന്ന് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നുവെങ്കിൽ, നമുക്ക് 7:37-ലും 38-ലും പറഞ്ഞിരിക്കുന്ന കവിഞ്ഞൊഴുക്ക് ഉണ്ടാകും.
b. എന്നാൽ ഏഴാം അദ്ധ്യായത്തിലെ കവിഞ്ഞൊഴുക്ക് പതിനഞ്ചാം അദ്ധ്യായത്തിലെ ഫലം കായിക്കലിനുവേണ്ടിയാണ്.
c. ഈ കവിഞ്ഞൊഴുക്ക് ത്രിയേക ദൈവത്തിൽ കുറഞ്ഞതായ ഒന്നും തന്നെയല്ല; അവനാണ് ജൈവരൂപത്തിന്റെ ഘടകാംശം; അവൻ നമ് മിലൂടെ ജീവിച്ചു വെളിപ്പെടുന്നു.
d. ദിവസേന നാം ദൈവത്തെ സ്പർശിക്കുകയും അവനിൽനിന്ന് കുടിക്കുകയും അവനാൽ ജീവിക്കുകയും ചെയ്യുമ്പോൾ, സ്വതവേ ഈ ദൈവം തന്നെ നമ്മിൽ നിന്ന് പുറത്തേക്കൊഴുകുന്നു.
e. ഈ ജീവന്റെ കവിഞ്ഞൊഴുക്ക്, ദൈവം നമ്മിൽനിന്ന് ജീവിച്ച് വെളിപ്പെടുന്നതാണ്, നമ്മുടെ ഫലംകായിക്കൽ.
f. നമ്മുടെ ബന്ധുമിത്രാദികളുടെ മുമ്പാകെ, ഇപ്രകാരം സാക്ഷ്യം നമുക്കുണ്ടെങ്കിൽ, അവർക്ക് ജീവന്റെ കവിഞ്ഞൊഴുക്കിനാൽ മതിപ്പുണ്ടാവുകയും ഈ ഒഴുക്ക് അവരിൽ ചിലരിലേക്ക് പ്രവേശിക്കുകയും ചെയ്യും. അവർ ഒഴുക്കിനാൽ സന്നിവേശിപ്പിക്കപ്പെടുകയും ഈ ജൈവരൂപത്താൽ ജനിച്ച ഫലമായിത്തീരുകയും ചെയ്യും.
g. ഇത്തരം ഒരു കവിഞ്ഞൊഴുക്ക് ഉണ്ടെങ്കിൽ, കർത്താവിനെ സ്നേഹിക്കാതിരിക്കുവാൻ നമുക്ക് കഴിയുകയില്ല; നാം യാതൊന്നും പരിശ്രമിക്കേണ്ടതായ ആവശ്യമില്ല.
h. ഇതാണ് ജൈവരൂപത്തിന്റെ വർദ്ധനവിനും ദൈവരാജ്യത്തിന്റെ വികാസത്തിനും ഉള്ള മാർഗ്ഗം
വെള്ളി:
ചോദ്യങ്ങൾ
1. 15 അധ്യായത്തിലെ മുന്തിരിവള്ളി ദിവ്യ പകർച്ചയിലെ ത്രിയേക ദൈവത്തിന്റെ ജൈവ രൂപമാണെന്ന് എപ്രകാരം പറയുവാൻ സാധിക്കും?
2. യോഹന്നാന്റെ സുവിശേഷത്തിൽ ഉള്ള 10 പ്രധാന വാക്കുകൾ എന്തൊക്കെയാണ്? അവയിലൂടെ കാണുന്ന സർവ്വ ഉൾക്കൊള്ളുന്നതായ ചിത്രം വിശദീകരിക്കുക.
3. ത്രിയേക ദൈവത്തിൻ്റെ ജൈവരൂപത്തിലേക്കുള്ള പ്രവേശനം എപ്രകാരമാണ്
4. ത്രിയേക ദൈവത്തിൻ്റെ ജൈവരൂപം അനുഭവമാക്കുവാനുള്ള മാർഗം എന്താണ്
5. ജീവൻ്റെ കവിഞ്ഞൊഴുക്ക് എന്താണെന്ന് വിശദമാക്കുക