top of page
ദൂത് ആറ്—ജീവന്റെ പ്രമാണം

തിരുവെഴുത്ത് വായന: യോഹന്നാൻ 2:1-11

B.   ജീവന്റെ തത്ത്വവും ജീവന്റെ ഉദ്ദേശ്യവും—2:1-22

1.   ജീവന്റെ തത്ത്വം—മരണത്തെ ജീവനാക്കി മാറ്റുക—വാ. 1-11

a. തങ്ങളുടെ ആസ്വാദനത്തിൽ ആയിരിക്കുന്ന ജനത്തിന്റെ അടുക്കലേക്ക് ക്രിസ്തു പുനരുത്ഥാനത്തിൽ വരുന്നു—വാ. 1-2

b.   അവരുടെ മനുഷ്യജീവൻ തീർന്നുപോകുകയും അവർ മരണത്താൽ നിറഞ്ഞിരിക്കുകയും ചെയ്യുന്നു—വാ. 3-7

c. അവരുടെ മരണത്തെ ക്രിസ്തു നിത്യമായ ജീവനാക്കി മാറ്റുന്നു—വാ. 8-11

 

2:1  മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു വിവാഹം നടന്നു, യേശുവിന്റെ അമ്മയും അവിടെ ഉണ്ടായിരുന്നു.

2:2 യേശുവും, അവന്റെ ശിഷ്യന്മാരും, വിവാഹത്തിനു ക്ഷണിക്കപ്പെട്ടിരുന്നു.

2:3  വീഞ്ഞ് തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോട്, അവർക്കു വീഞ്ഞ് ഇല്ല എന്നു പറഞ്ഞു.

2:4  യേശു അവളോട്, സ്ത്രീയേ, നിന്നെ സംബന്ധിക്കുന്നതിൽ എനിക്ക് എന്ത് കാര്യം? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല, എന്നു പറഞ്ഞു.

2:5  അവന്റെ അമ്മ സേവകരോട്, അവൻ നിങ്ങളോട് എന്തു പറഞ്ഞാലും, ചെയ്യുവിൻ എന്നു പറഞ്ഞു.

2:6  അവിടെ, യെഹൂദന്മാരുടെ ശുദ്ധീകരണാചാരപ്രകാരം, രണ്ടോ മൂന്നോ അളവുകൾ വീതം കൊള്ളുന്ന ആറ് കൽ ജലകുടങ്ങൾ ഉണ്ടായിരുന്നു.

2:7  യേശു അവരോട്, കുടങ്ങളിൽ വെള്ളം നിറയ്ക്കുവിൻ എന്നു പറഞ്ഞു. അവർ അവയെ വക്കോളം നിറച്ചു.

2:8  അവൻ അവരോട്, ഇനി അൽപ്പം കോരിയെടുത്ത് വിരുന്നിന്റെ പ്രധാനിയുടെ അടുക്കലേക്ക് കൊണ്ടുപോകുവിൻ, എന്നു പറഞ്ഞു. അവർ അവന് എടുത്തുകൊണ്ടുപോയി.

2:9  വിരുന്നിന്റെ പ്രധാനി വീഞ്ഞ് ആയിത്തീർന്നിരുന്ന വെള്ളം രുചിച്ചപ്പോൾ, അത് എവിടെനിന്ന് വന്നു എന്ന് കോരിയെടുത്ത സേവകർ അറിഞ്ഞിരുന്നെങ്കിലും, അവൻ അറിയാതിരുന്നിട്ട്, വിരുന്നിന്റെ പ്രധാനി മണവാളനെ വിളിച്ച്

2:10    അവനോട്, ഏതു മനുഷ്യനും ആദ്യം നല്ല വീഞ്ഞ് വയ്ക്കുന്നു, അവർ വേണ്ടുവോളം കുടിച്ചു കഴിയുമ്പോൾ, മോശമായത് വയ്ക്കുന്നു; നീ നല്ല വീഞ്ഞ് ഇതുവരെ സൂക്ഷിച്ചുവച്ചിരിക്കുന്നു, എന്നു പറഞ്ഞു.

2:11    അടയാളങ്ങളുടെ ഈ ആരംഭം യേശു ഗലീലയിലെ കാനാവിൽ ചെയ്ത് അവന്റെ തേജസ്സ് വെളിവാക്കി, അവന്റെ ശിഷ്യന്മാർ അവനിലേക്ക് വിശ്വസിച്ചു.


പഠന രൂപരേഖ:

തിങ്കൾ:

ആമുഖം:

·         യേശു അനേക വലിയ അടയാളങ്ങൾ ചെയ്തെങ്കിലും, ജീവന്റെ കാര്യങ്ങള്‍ വ്യക്തമാക്കുന്നതിന്‌ അവയില്‍ പന്ത്രണ്ടെണ്ണത്തിൽ കൂടുതൽ യോഹന്നാന്‍ തിരഞ്ഞെടുത്തില്ല. 

·         മൂന്നാം അദ്ധ്യായത്തില്‍ നിക്കോദേമൊസിന്റെ കാര്യത്തോടുകൂടെ ആരംഭിച്ച്‌ പതിനൊന്നാം അദ്ധ്യായത്തില്‍ ലാസറിനെ ഉയിര്‍പ്പിക്കുന്നതോടുകൂടെ അവസാനിപ്പിച്ച് ഒമ്പത്‌ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

·         മൂന്ന് മുതൽ പതിനൊന്നു വരെയുള്ള അദ്ധ്യായങ്ങളിലെ ഒമ്പത് സംഭവങ്ങളിൽ ഓരോന്നിലുമുള്ള പ്രമാണം മരണത്തെ ജീവനായി മാറ്റുക എന്നതാണ്

 

I.          ജീവന്റെ പ്രമാണം—മരണത്തെ ജീവനാക്കി മാറ്റുന്നു

ചൊവ്വ:

A.    പുനരുത്ഥാനത്തിൽ യേശു തളർന്നവരും ദുർബലരുമായ ജനത്തിന്റെ അടുക്കലേക്ക് അവരുടെ മനുഷ്യജീവിതത്തിന്റെ ആസ്വാദനത്തിൽ വരുന്നു

1.    ഈ അടയാളം നടന്ന മൂന്നാം നാൾ ഉയിർപ്പിൽ എന്ന് സൂചിപ്പിക്കുന്നു—2:1

2.    ഞാങ്ങണയുടെ ദേശമായ "കാനാ," തളർന്നവരും ദുർബലരുമായ ജനത്തിന്റെ സ്ഥലത്തെ സൂചിപ്പിക്കുന്നു. സർവ്വലോകവും തളർന്നവരും ദുർബലരുമായ ജനത്തെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു കാനായാണ്

3.    "ഗലീല" നിന്ദിക്കപ്പെട്ട ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു

4.    വിവാഹം മനുഷ്യജീവിതത്തിന്റെ തുടർച്ചയെയും വിവാഹവിരുന്ന് മനുഷ്യജീവിതത്തിലെ ആസ്വാദനത്തെയും സൂചിപ്പിക്കുന്നു

5.    വീഞ്ഞ്, മനുഷ്യജീവിതമെന്നപോലെ ആസ്വാദനത്തിന്റെ അടിസ്ഥാന ഘടകത്തെ സൂചിപ്പിക്കുന്നു

a.     വിവാഹവിരുന്ന് പ്രധാനമായും വീഞ്ഞിനെ ആശ്രയിച്ചിരിക്കുന്നു

b.    വീഞ്ഞ് ജീവനെ സൂചിപ്പിക്കുന്നു

c.     മനുഷ്യന്റെ ആസ്വാദനമെല്ലാം മനുഷ്യന്റെ ജീവനെ ആശ്രയിച്ചിരിക്കുന്നു . ജീവൻ അവസാനിക്കുമ്പോൾ എല്ലാ ആസ്വാദനവും ഇല്ലാതാകുന്നു

B.    അവരുടെ മനുഷ്യജീവൻ തീർന്നുപോകുകയും അവർ മരണത്താൽ നിറയുകയും ചെയ്യുന്നു

ബുധൻ:

1.    വീഞ്ഞ് തീർന്നുപോയി―മനുഷ്യജീവന്‍ ഇല്ലാതാകുമ്പോള്‍ മനുഷ്യജീവിതത്തിന്റെ ആസ്വാദനവും സന്തോഷവും അവസാനിക്കുമെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

2.    ആറ്‌ കല്പാത്രങ്ങൾ―ആറാം ദിവസം സൃഷ്ടിക്കപ്പെട്ട പ്രാകൃതമനുഷ്യനെ സൂചിപ്പിക്കുന്നു

3. വെള്ളം കൊണ്ടുള്ള “യെഹൂദന്മാരുടെ ശുദ്ധീകരണാചാരങ്ങൾ”― ജീവനില്ലാത്ത അനുഷ്ഠാനങ്ങളാല്‍ ജനത്തെ ശുദ്ധീകരിക്കുന്നതിനുള്ള മതത്തിന്റെ ഉദ്യമത്തെ സൂചിപ്പിക്കുന്നു

4. കല്പാത്രങ്ങളിൽ വെള്ളം നിറയ്ക്കുക―മനുഷ്യന്‍ മരണത്താല്‍ നിറഞ്ഞിരിക്കുന്നു എന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു

C. യേശു അവരുടെ മരണം നിത്യജീവനായി മാറ്റുന്നു

1. വെള്ളം മരണത്തെ സൂചിപ്പിക്കുന്നു

2. മുന്തിരിയുടെ ജീവസത്തായ വീഞ്ഞ്, ജീവനെ സൂചിപ്പിക്കുന്നു

a. വെള്ളത്തെ വീഞ്ഞാക്കി മാറ്റിയത്‌ അവന്‍ നമ്മുടെ മരണത്തെ ജീവനായി മാറ്റുന്നതിനെ സൂചിപ്പിക്കുന്നു.

b. പഴയ വീഞ്ഞിനെക്കാള്‍ നല്ലത്‌ പുതുവീഞ്ഞാണെന്ന്‌ വിരുന്നുവാഴി കണ്ടുപിടിച്ചതു പോലെ, വീണ്ടുംജനനത്താല്‍ നമുക്ക്‌ ലഭിച്ച ജീവനാണ്‌ നമ്മുടെ സ്വാഭാവിക ജീവനെക്കാള്‍ വളരെ നല്ലതെന്ന്‌ നാമും മനസ്സിലാക്കും

c. ഒന്നാമത്തെ മാനുഷികജീവന്‍ സൃഷ്ടിക്കപ്പെട്ട താണതരം ജീവനാണ്‌. രണ്ടാമത്തെ ജീവന്‍ ഏറ്റവും നല്ലതും ദിവ്യവും എന്നെന്നേക്കും നിലനിൽക്കുന്നതുമാണ്‌.

d. നാം രക്ഷിക്കപ്പെട്ടപ്പോള്‍ ഒരു പുതിയ വിവാഹവിരുന്ന്‌ ആരംഭിച്ചു. ഇത്‌ ഒരിക്കലും അവസാനിക്കുകയില്ല.

വ്യാഴം:

D. അടയാളങ്ങളുടെ ആരംഭം

1. ഈ സുവിശേഷത്തിൽ എല്ലാ അത്ഭുതങ്ങളെയും അടയാളങ്ങൾ എന്ന് വിശേഷിപ്പിച്ചിരുന്നു. ഒരു അടയാളം എന്തിനെയെങ്കിലും സൂചിപ്പിക്കുന്ന ഒന്നാണ്

2. ആദ്യ സൂചന എന്ന തത്ത്വം

a.       മരണത്തെ ജീവനാക്കി മാറ്റുക എന്ന ആദ്യത്തെ അടയാളത്തിൽ സ്ഥാപിച്ചിരിക്കുന്ന ജീവന്റെ തത്ത്വം മറ്റെല്ലാ സംഭവങ്ങളിലും പ്രയോഗിക്കുവാന്‍ കഴിയും

b.       അദ്ധ്യായം മൂന്നിൽ നിക്കോദേമൊസ്, അദ്ധ്യായം നാലിൽ ശമര്യക്കാരി സ്ത്രീ, അദ്ധ്യായം അഞ്ചിൽ മുപ്പത്തെട്ടു വര്‍ഷമായി രോഗി ആയിരുന്ന മനുഷ്യൻ, അദ്ധ്യായം ആറിൽ ജനക്കൂട്ടത്തിന്റെ വിശപ്പ്, അദ്ധ്യായം എട്ടിൽ പാപിനിയായ സ്ത്രീ, അദ്ധ്യായം ഒമ്പതിൽ അന്ധനായ മനുഷ്യൻ, അദ്ധ്യായം പതിനൊന്നിൽ ലാസറിന്റെ മരണം എന്നിവയിലെല്ലാം നമുക്ക് ഇതേ തത്ത്വം കാണുവാൻ സാധിക്കും

3. അവന്റെ തേജസ്സിനെ വെളിപ്പെടുത്തുന്നു

E. യേശുവിന്റെ അമ്മ

1. സ്വാഭാവിക മനുഷ്യനെ സൂചിപ്പിക്കുന്നു

a. അതിന്‌ ജീവനുമായി ഒരു ബന്ധവുമില്ല; അത്‌ ദിവ്യജീവനാൽ കീഴ്‌പ്പെടേണ്ടതാണ്

b. വീഞ്ഞ്‌ തീര്‍ന്നപ്പോള്‍ സ്വാഭാവിക മനുഷ്യന്‍ കര്‍ത്താവിനോട്‌ പ്രാര്‍ത്ഥിക്കുക പോലും ചെയ്തു

c. നാം ഇന്നത്തെ മറിയയാണ്‌; നമ്മുടെ സ്വാഭാവിക ജീവന്‍ അനുസരിച്ച്‌ സ്വാഭാവിക മനുഷ്യനെപ്പോലെ പ്രാര്‍ത്ഥിക്കുന്നു.

d. എന്നാൽ ഈ പ്രാർഥനകൾക്ക് കർത്താവിന്റെ മറുപടി "നിന്നെ സംബന്ധിക്കുന്നതിൽ എനിക്ക് എന്ത് കാര്യം?" എന്നാണ്

 ചോദ്യങ്ങൾ:

1. മൂന്ന് മുതൽ പതിനൊന്നു വരെയുള്ള അദ്ധ്യായങ്ങളിലെ ഒമ്പത് സംഭവങ്ങളിൽ ഓരോന്നിലുമുള്ള പ്രമാണം എന്താണ്? ആ  ഒമ്പത് സംഭവങ്ങളും ഏതൊക്കെ എന്ന് വിവരിക്കുക.

2. ഒന്നാമത്തെ അടയാളത്തിലെ, പ്രധാന ഘടകങ്ങളായ കാനാ, ഗലീല, വിവാഹം, വിവാഹവിരുന്ന്, വീഞ്ഞ്, വീഞ്ഞ് തീർന്നുപോയി, ആറ് കല്പാത്രങ്ങൾ, വെള്ളം,  കല്പാത്രങ്ങളിൽ വെള്ളം നിറയ്ക്കുക എന്നിവ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു?

3. വെള്ളത്തെ വീഞ്ഞാക്കി മാറ്റിയത്തിന്റെ ആത്മിക അർത്ഥമെന്ത്?

4. ഈ അടയാളത്തിലെ ആദ്യ സൂചന എന്ന തത്ത്വം വിശദമാക്കുക

5.    യേശുവിന്റെ അമ്മ എന്തിനെ സൂചിപ്പിക്കുന്നു. കർത്താവ് അവൾക്ക് കൊടുത്ത മറുപടിയായ "നിന്നെ സംബന്ധിക്കുന്നതിൽ എനിക്ക് എന്ത് കാര്യം?" എന്നതിന്റെ ആത്മിക അർഥം വിശദമാക്കുക.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page