ദൂത് ഏഴ്—ജീവന്റെ ഉദ്ദേശ്യം
തിരുവെഴുത്ത് വായന: യോഹന്നാൻ 2:12-22
B. ജീവന്റെ തത്ത്വവും ജീവന്റെ ഉദ്ദേശ്യവും—2:1-22
2. ജീവന്റെ ഉദ്ദേശ്യം—ദൈവഭവനത്തിന്റെ കെട്ടുപണി—വാ. 12-22
a. ക്രിസ്തു ദൈവാലയത്തെ വെടിപ്പാക്കുന്നു—വാ. 12-17
b. ദൈവാലയമായ, യേശുവിന്റെ ശരീരത്തെ നശിപ്പിക്കുകയും പുനരുത്ഥാനത്തിൽ ഉയിർപ്പിക്കുകയും ചെയ്യുന്നു—വാ. 18-22
2:12 ഇതിനു ശേഷം അവൻ കഫർന്നഹൂമിലേക്ക് ഇറങ്ങിപ്പോയി, അവനും അവന്റെ അമ്മയും അവന്റെ സഹോദരന്മാരും അവന്റെ ശിഷ്യന്മാരും തന്നെ; അവർ അനേക നാളുകൾ അവിടെ തങ്ങിയില്ല.
2:13 യെഹൂദന്മാരുടെ പെസഹ സമീപിച്ചിരുന്നു, യേശു യെരൂശലേമിലേക്കു കയറിപ്പോയി.
2:14 ദൈവാലയത്തിൽ കാളകളെയും ആടുകളെയും പ്രാവുകളെയും വിൽക്കുന്നവരെയും, അവിടെ ഇരിക്കുന്ന പണമിടപാടുകാരെയും അവൻ കണ്ടു.
2:15 കയറുകൊണ്ട് ഒരു ചാട്ടവാറ് ഉണ്ടാക്കി, അവൻ ദൈവാലയത്തിൽ നിന്ന് അവരെ എല്ലാവരെയും, ആടുകളെയും കാളകളെയും, പുറത്തേക്ക് ഓടിക്കുകയും, പണമിടപാടുകാരുടെ പണത്തെ ഒഴുക്കിക്കളയുകയും അവരുടെ മേശകളെ മറിച്ചിടുകയും ചെയ്തു.
2:16 പ്രാവുകളെ വിൽക്കുന്നവരോട്, ഇവയെ ഇവിടെനിന്ന് എടുത്തുമാറ്റുവിൻ; എന്റെ പിതാവിന്റെ ഭവനത്തെ വാണിജ്യഭവനമാക്കരുത് എന്ന് അവൻ പറഞ്ഞു.
2:17 “നിന്റെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും” എന്ന് എഴുതിയിരിക്കുന്നത് ശിഷ്യന്മാർ ഓർത്തു.
2:18 അപ്പോൾ യെഹൂദന്മാർ അവനോട്, നീ ഇവ ചെയ്യുന്നതിന് ഞങ്ങളെ എന്ത് അടയാളം കാണിക്കുന്നു? എന്നു ചോദിച്ചു.
2:19 യേശു അവരോട്, ഈ ദൈവാലയത്തെ നശിപ്പിക്കുവിൻ, മൂന്നു നാളുകളിൽ ഞാൻ അതിനെ ഉയിർത്തും എന്ന് ഉത്തരം പറഞ്ഞു.
2:20 അപ്പോൾ യെഹൂദന്മാർ, നാൽപത്താറു വർഷം കൊണ്ട് ഈ ആലയം പണിതു, മൂന്നു നാളുകളിൽ നീ അതിനെ ഉയർത്തുമോ? എന്നു ചോദിച്ചു.
2:21 അവനോ തന്റെ ശരീരമെന്ന ആലയത്തെക്കുറിച്ചത്രേ സംസാരിച്ചത്.
2:22 അതിനാൽ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ, അവൻ ഇത് പറഞ്ഞിരുന്നു എന്ന് അവന്റെ ശിഷ്യന്മാർ ഓർത്തു, അവർ തിരുവെഴുത്തും യേശു സംസാരിച്ച വചനവും വിശ്വസിച്ചു.
പഠന രൂപരേഖ:
തിങ്കൾ:
ആമുഖം
· 2:1-11-ൽ മരണത്തെ ജീവനാക്കി മാറ്റിയതിനുശേഷം ആലയത്തോട് ഇടപെട്ടത് എന്തിനായിരുന്നു? ജീവന്‍ ദൈവത്തിന്റെ ആലയത്തിന് വേണ്ടിയാണെന്ന് ഇത് കാണിക്കുന്നു. അതായത്, ജീവന്‍ ദൈവത്തിന്റെ കെട്ടുപണിക്കുവേണ്ടിയാണ്.
· ഈ ഭാഗത്ത്, കർത്താവ് ആലയത്തോട് ഇടപെടുന്നതിന്റെ രണ്ടു വശങ്ങൾ കാണിക്കുന്നു—ശുദ്ധീകരിക്കുക എന്ന വശവും കെട്ടുപണിയുക എന്ന വശവും
II. ജീവന്റെ ഉദ്ദേശ്യം—ദൈവത്തിന്റെ ഭവനം പണിയുക
A. യേശു മന്ദിരത്തെ ശുദ്ധീകരിക്കുന്നു
1. പെസഹ സമീപമായിരുന്നു
a. ദൈവത്തിന്റെ രക്ഷയുടെ അനുസ്മരണമായിരുന്നു പെസഹാ.
b. കര്‍ത്താവിനെ ഓര്‍ക്കുവാനായി കര്‍ത്ത്യമേശയിങ്കലേക്ക് നാം വരുമ്പോള്‍ നമുക്കും ശുദ്ധീകരണം ആവശ്യമാണ്.
2. മന്ദിരത്തിന്റെ ശുദ്ധീകരണം—2:14-16
a. ഓടപ്പുല്ലുകൊണ്ടുള്ള കയറുകൊണ്ടുണ്ടാക്കിയ ചാട്ടവാറ് ഉപയൊഗിച്ച്
1) നാം ദൈവത്തിന്റെ ആലയമെന്ന നിലയില്‍ ദൈവത്തെക്കൊണ്ട് നിറയേണ്ടവരാണ്. എന്നാല്‍ വാസ്തവത്തില്‍ നാം മറ്റു പലതിനാലും കൊണ്ട് നിറഞ്ഞവരാണ്.
2) പലപ്പോഴും ഓടപ്പുല്ലുകള്‍ എന്നപോലെ സാധാരണവും താണ തരത്തിലുള്ളതുമായ കാര്യങ്ങള്‍ നമ്മെ ശുദ്ധീകരിക്കുവാന്‍ കര്‍ത്താവ് ഉപയോഗിക്കുന്നു.
ചൊവ്വ:
b. ദൈവഭവനത്തിന് വേണ്ടിയുള്ള കർത്താവിന്റെ ഹൃദയാഗ്രഹം
1) കര്‍ത്താവായ യേശുവിനെ ദൈവഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത വിഴുങ്ങിക്കളഞ്ഞിരുന്നു
2) നമ്മുടെ സ്ഥലംസഭ മലിനപ്പെട്ടുവെങ്കിൽ നാം അധൈര്യപ്പെടരുത്. നാം പ്രാർഥിക്കുക അപ്പോൾ കർത്താവ് ശുദ്ധീകരിക്കും
B. തകർക്കപ്പെടുകയും പുനരുത്ഥാനത്തിൽ വീണ്ടും ഉയിർപ്പിക്കപ്പെടുകയും ചെയ്‌ത ആലയമാണ് യേശുവിന്റെ ശരീരം—2:19
· സാത്താന്റെ ലക്ഷ്യം ആലയത്തെ മലിനമാക്കുക മാത്രമല്ല, അതിനെ നശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ സാത്താൻ നശിപ്പിച്ചതിനെ കര്‍ത്താവ് മൂന്നു ദിവസംകൊണ്ട് ഉയിര്‍പ്പിച്ചു
· അതായത് ശത്രു തകര്‍ത്തതിനെ കര്‍ത്താവ് തന്റെ പുനരുത്ഥാന ജീവനില്‍ കെട്ടുപണി ചെയ്തു
ബുധൻ:
1. യേശുവിന്റെ ഭൗതികശരീരം ക്രൂശിന്മേൽ യെഹൂദന്മാരാൽ തകർക്കപ്പെട്ടു
a. യേശുവിന്റെ ഭൗതിക ശരീരം ഒരു കൂടാരവും മന്ദിരവും ആയിരുന്നു. അത് ദൈവത്തിന്റെ വാസസ്ഥലവുമായിരുന്നു.
b. പുതിയ നിയമത്തിലുടനീളം ദൈവത്തിന്റെ മന്ദിരം ഒരു സ്ഥലത്തെയല്ല, ഒരു വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്
c. സാത്താന്‍ കര്‍ത്താവിന്റെ ഭൗതിക ശരീരത്തെ തകര്‍ത്തു; മറ്റൊരര്‍ത്ഥത്തിൽ കര്‍ത്താവായ യേശു തന്റെ ശരീരം മരണത്തിനേല്‍പ്പിച്ചു കൊടുത്തു.
2. ദൈവഭവനമാകേണ്ടതിന് യേശു പുനരുത്ഥാനത്തിൽ അവന്റെ ഭൗതികശരീരത്തെ ഉയിർപ്പിച്ചു
a. യേശു ഉയിര്‍ത്തപ്പോള്‍ മരിച്ച് അടക്കപ്പെട്ട തന്റെ ശരീരത്തെ അവന്‍ തന്നെത്താന്‍ ഉയിര്‍പ്പിച്ചു.
b. ക്രൂശീകരണത്തിലൂടെ ശ്രതു തകര്‍ത്ത ശരീരം കേവലം യേശുവിന്റെ ശരീരമായിരുന്നു. പുനരുത്ഥാനത്തിൽ യേശു ഉയിര്‍പ്പിച്ചത് അവന്റെ ശരീരം മാത്രമായിരുന്നില്ല, വിശ്വാസത്താല്‍ അവനുമായി ഒന്നായിരിക്കുന്ന എല്ലാവരുടേതുമായിരുന്നു.
c. ക്രൂശിന്മേൽ തകർക്കപ്പെട്ട യേശുവിന്റെ ശരീരം ചെറുതും ബലഹീനവും ആയിരുന്നു. പുനരുത്ഥാനത്തിലുള്ള ക്രിസ്തുവിന്റെ ശരീരം വിശാലവും ശക്തവും ആണ്
d. ഒരിക്കല്‍ ഒരു സ്ഥലം സഭ ക്ഷതമേല്‍ക്കുകയും തകര്‍ക്കപ്പെടുകയും ചെയ്താല്‍, പുനരുത്ഥാനത്തില്‍ അത് മുമ്പുണ്ടായിരുന്നതിലും വളരെ വലുതായിത്തീരും
വ്യാഴം:
3. നിസ്തുലമായ അടയാളം യേശുവിന്റെ പുനരുത്ഥാനം
4. ദൈവത്തിന്റെ ഭവനം ക്രിസ്തുവിന്റെ ശരീരത്തോടുകൂടെ പുനരുത്ഥാനത്തിൽ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു
a. തന്റെ ശരീരം ഉയിര്‍ത്ത ദിവസം മുതല്‍ കര്‍ത്താവായ യേശു തന്റെ ശരീരം പുനരുത്ഥാന ജീവനില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു
b. ശത്രു സഭയ്ക്ക് വരുത്തുന്ന എല്ലാ കേടുപാടുകളും കര്‍ത്താവിന് അവന്റെ ശരീരം പുനരുത്ഥാനത്തില്‍ വികസിപ്പിക്കുന്നതിന് അവസരം നല്‍കുന്നു
C. മരണത്തെ ജീവനാക്കി മാറ്റുന്നത് ദൈവഭവനത്തിന്റെ കെട്ടുപണിക്ക് വേണ്ടി
1. വെള്ളത്തെ വീഞ്ഞാക്കി മാറ്റുന്നതില്‍ ജീവന്റെ തത്ത്വം സ്ഥാപിച്ചിരിക്കുന്നു. ഇപ്പോള്‍, ആലയത്തോട് ഇടപെടുന്നതില്‍, ജീവന്റെ ഉദ്ദേശ്യം കാണിച്ചിരിക്കുന്നു.
2. ജീവന്റെ തത്ത്വം എന്നത് മരണത്തെ ജീവനാക്കി മാറ്റുന്നതാണ്. ജീവന്റെ ഉദ്ദേശ്യം ദൈവഭവനത്തിന്റെ കെട്ടുപണിയാണ്.
3. ജീവന്റെ തത്ത്വം ജീവന്റെ ഉദ്ദേശ്യത്തിനുവേണ്ടിയാണ്. മരണത്തെ ജീവനാക്കി മാറ്റുന്നത് ജീവന്റെ കെട്ടുപണിക്ക്, ദൈവത്തിന്റെ കെട്ടുപണിക്ക് വേണ്ടിയാണ്.
4. യോഹന്നാന്റെ സുവിശേഷത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് ഈ രണ്ട് സംഗതികളാണ്.
ചോദ്യങ്ങൾ:
1. 2:1-11-ൽ മരണത്തെ ജീവനാക്കി മാറ്റിയതിനുശേഷം ആലയത്തോട് ഇടപെട്ടത് എന്തിനായിരുന്നു? ഈ ഇടപെടലിന്റെ രണ്ട് വശങ്ങൾ ഏതൊക്കെ?
2. കർത്താവ് ഓടപ്പുല്ലുകൊണ്ടുള്ള കയറുകൊണ്ടുണ്ടാക്കിയ ചാട്ടവാറ് ഉപയൊഗിച്ച് മന്ദിരത്തെ ശുദ്ധീകരിച്ചതിന്റെ ആത്മിക അർഥം വിവരിക്കുക.
3. യേശുവിന്റെ ശരീരവും ക്രിസ്തുവിന്റെ ശരീരവും തമ്മിലുള്ള വ്യത്യാസം വിവരിക്കുക.
4. സഭയ്ക്ക് ശത്രു വരുത്തുന്ന എല്ലാ കേടുപാടുകളും കര്‍ത്താവിന് അവന്റെ ശരീരം പുനരുത്ഥാനത്തില്‍ വികസിപ്പിക്കുന്നതിന് അവസരം നല്‍കുന്നു എന്നത് വിശദമാക്കുക.
5. വെള്ളത്തെ വീഞ്ഞാക്കി മാറ്റുന്നതിലുള്ള ജീവന്റെ തത്ത്വം ആലയത്തോട് ഇടപെടുന്നതില്‍ എപ്രകാരം പ്രയോഗിക്കപ്പെടുന്നു.