ദൂത് എട്ട്—സന്മാർഗിയുടെ ആവശ്യം—ജീവന്റെ വീണ്ടുംജനനം (1)
തിരുവെഴുത്ത് വായന: യോഹന്നാൻ 2:23-3:5
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
1. സന്മാർഗിയുടെ ആവശ്യം—ജീവന്റെ വീണ്ടുംജനനം—2:23—3:36
a. കർത്താവിന്റെ സമർപ്പണം അടയാളങ്ങളിൽ അല്ല ജീവനിൽ ആകുന്നു—2:23—3:1
b. ദിവ്യാത്മാവിനാൽ മനുഷ്യാത്മാവിൽ വീണ്ടുംജനിക്കുന്നു—3:2-13
2:23 പെസഹാവിരുന്നിന്റെ സമയത്ത്, യെരൂശലേമിൽ ആയിരുന്നപ്പോൾ, അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ട്, അനേകർ അവന്റെ നാമത്തിലേക്കു വിശ്വസിച്ചു.
2:24 എന്നാൽ യേശു സകല മനുഷ്യരെയും അറിഞ്ഞിരുന്നതിനാൽ, അവനെത്തന്നെ അവർക്ക് ഭരമേൽപ്പിച്ചില്ല,
2:25 മനുഷ്യനിൽ എന്താണുള്ളതെന്ന് അവൻ അറിഞ്ഞിരുന്നതിനാൽ, മനുഷ്യനെക്കുറിച്ച് ആരെങ്കിലും സാക്ഷ്യപ്പെടുത്തുവാൻ അവന് ആവശ്യമില്ലായിരുന്നു.
3:1 എന്നാൽ പരീശന്മാരിൽ, യെഹൂദന്മാരുടെ പ്രമാണിയായ, നിക്കോദേമൊസ് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3:2 ഇവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്ന് അവനോട്, റബ്ബീ, നീ ദൈവത്തിൽനിന്ന് ഒരു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു, എന്തെന്നാൽ ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ ആർക് കും നീ ഈ ചെയ്യുന്ന അടയാളങ്ങൾ ചെയ്യുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
3:3 യേശു അവനോട്, സത്യമായി, സത്യമായി ഞാൻ നിന്നോടു പറയുന്നു, ഒരുവൻ പുതുതായി ജനിച്ചില്ല എങ്കിൽ, അവന് ദൈവരാജ്യം കാണുവാൻ കഴിയുകയില്ല എന്ന് ഉത്തരം പറഞ്ഞു.
3:4 നിക്കോദേമൊസ് അവനോട്, ഒരു മനുഷ്യൻ വൃദ്ധനായിരിക്കുമ്പോൾ അവന് എങ്ങനെ ജനിക്കുവാൻ കഴിയും? തന്റെ അമ്മയുടെ ഉദരത്തിലേക്കു രണ്ടാമതും പ്രവേശിച്ച് ജനിക്കുവാൻ കഴിയില്ലല്ലോ? എന്നു പറഞ്ഞു.
3:5 യേശു ഉത്തരം നൽകി, സത്യമായി, സത്യമായി ഞാൻ നിന്നോട് പറയുന്നു, വെള്ളത്താലും ആത്മാവിനാലും ജനിക്കാതെ ഒരുവന് ദൈവരാജ്യത്തിലേക്കു പ്രവേശിക്കുവാൻ കഴിയുകയില്ല.
പഠന രൂപരേഖ:
തിങ്കൾ:
ആമുഖം:
· ജീവന്റെ തത്ത്വവും ജീവന്റെ ഉദ്ദേശ്യവും യോഹന്നാന്‍ രണ്ടാം അദ്ധ്യായത്തില്‍ സ്ഥാപിച്ചതിനു ശേഷം മൂന്നാം അദ്ധ്യായം മുതൽ പതിനൊന്നാം അദ്ധ്യായം വരെ, ലേഖകന്‍ അദ്ധ്യായം രണ്ടിലെ ആദ്യത്തെ അടയാളത്തില്‍ സ്ഥാപിച്ചിരിക്കുന്ന ജീവന്റെ തത്ത്വം തെളിയിക്കുന്നതിനായി ഒമ്പത് സംഭവങ്ങള്‍ വിവരിക്കുന്നു.
I. മനുഷ്യന്റെ അവസ്ഥയും ആവശ്യവും
1) മനുഷ്യന്റെ അവസ്ഥ
a. ആദ്യത്തെ സംഭവം: മൂന്നാം അദ്ധ്യായത്തിലെ ഉന്നതനിലയിലുള്ള ധാര്‍മ്മികനായ വളരെ മതഭക്തനും ദൈവാന്വേഷിയും ദൈവഭയമുള്ളവനുമായ വൃക്തി
b. രണ്ടാമത്തെ സംഭവം: നാലാം അദ്ധ്യായത്തിലെ അസന്മാര്‍ഗ്ഗിയായ സ്ത്രീ
c. മൂന്നാം സംഭവം: നാലാം അദ്ധ്യായത്തിലെ രോഗബാധിതനും മരിക്കാറായവനുമായ യുവാവ്
d. നാലാമത്തെ സംഭവം: അഞ്ചാം അദ്ധ്യായത്തിലെ മുപ്പത്തിയെട്ട് വര്‍ഷമായി രോഗബാധിതനായിരുന്ന മനുഷ്യൻ .
e. അഞ്ചാമത്തെ സംഭവം: ആറാം അദ്ധ്യായത്തിലെ ആഹാരം അന്വേഷിക്കുന്ന വിശപ്പുള്ള പുരുഷാരം
f. ആറാമത്തെ സംഭവം: ഏഴാം അദ്ധ്യായത്തിലെ എറ്റവും ശ്രേഷ്ഠമായ മതത്തിനും ഈ ജീവിതത്തിലെ മറ്റൊന്നിനും ശമിപ്പിക്കാനാവാതവണ്ണം ദാഹിക്കുന്ന ജനം.
g. ഏഴാമത്തെ സംഭവം: എട്ടാം അദ്ധ്യായത്തിലെ ഘോര പാപം ചെയ്തവളും തന്റെ പാപത്താല്‍ കുറ്റം വിധിക്കപ്പെട്ടവളും ബന്ധനത്തിലായവളും ആയ പാപിനിയായ സ്ത്രീ
h. എട്ടാമത്തെ സംഭവം: ഒമ്പതും പത്തും അദ്ധ്യായങ്ങളിലുള്ള അന്ധനായി ജനിച്ച വ്യക്തി
i. ഒമ്പതാമത്തെ സംഭവം: പതിനൊന്നാം അദ്ധ്യായത്തിലെ മരിച്ച് നാലു ഭിവസമായി അടക്കപ്പെട്ട ലാസർ
2) ഓരോ വ്യക്തിയുടെ അവസ്ഥയും ആവശ്യവും
a. ഓരോ വ്യക്തിക്കും, തന്റെ വീണുപോയ അവസ്ഥയില്‍, ഈ ഒമ്പതു സംഭവങ്ങളിലെ എല്ലാ വശങ്ങളും ഉണ്ട്. ഓരോ വ്യക്തിയും ഒരു പരിധിവരെ ഇതില്‍ ഏതെങ്കിലും ഒരവസ്ഥയിലാണ്.
ചൊവ്വ:
3) മനുഷ്യന്റെ ആവശ്യം നിറവേറ്റുന്നതില്‍ കര്‍ത്താവിന്റെ പര്യാപ്ത
a. ഓരോ സംഭവത്തിലും, മനുഷ്യന്റെ പോരായ്മകൾ പരിഹരിക്കുവാന്‍ കഴിവുള്ളവനായി കര്‍ത്താവ് അവനെത്തന്നെ അവതരിപ്പിക്കുന്നു
b. ഒന്നാമത്തെ സംഭവം: നമുക്ക് വീണ്ടുംജനനം നൽകുവാൻ കർത്താവിന് കഴിയും
c. രണ്ടാമത്തെ സംഭവം: ജീവജലത്താലുള്ള സംതൃപ്തി നൽകുവാൻ കർത്താവിന് കഴിയും
d. മൂന്നാം സംഭവം: കർത്താവ് ജീവന്റെ സൗഖ്യദായക ശക്തി ആകുന്നു
e. നാലാമത്തെ സംഭവം: കർത്താവിന്റെ ജീവന്റെ ജീവിപ്പിക്കുന്ന ശക്തിയാലുള്ള ചൈതന്യവല്‍ക്കരണത്തെ കാണിക്കുന്നു
f. അഞ്ചാമത്തെ സംഭവം: കർത്താവ് ജീവന്റെ അപ്പം കൊണ്ടുള്ള പോഷണം നൽകുന്നു
g. ആറാമത്തെ സംഭവം: കർത്താവ് ജീവജല നദിയാൽ ദാഹം ശമിപ്പിക്കുമെന്ന് ഉറപ്പ് നല്കുന്നു .
h. ഏഴാമത്തെ സംഭവം: പാപം നിറഞ്ഞ സാഹചര്യത്തില്‍നിന്ന് വിടുവിക്കുവാനും ബന്ധനത്തില്‍നിന്നു മോചിപ്പിക്കുവാനും കര്‍ത്താവ് പ്രാപ്തനാണ്.
i. എട്ടാമത്തെ സംഭവം: അന്ധമായ കണ്ണുകള്‍ തുറന്ന് കര്‍ത്താവ് കാഴ്ച നൽകൂന്നു.
j. ഒമ്പതാമത്തെ സംഭവം: കര്‍ത്താവിന്റെ പുനരുത്ഥാന ജീവന്റെ ശക്തി പൂര്‍ണ്ണമായും പ്രദര്‍ശിപ്പിക്കുന്നു
ബുധൻ:
4) വീണ്ടും ജനനം—പൂർണ രക്ഷയ്ക്കുള്ള മുൻഉപാധി
a. ഈ ഒമ്പത് സംഭവങ്ങളില്‍ കാണിക്കുകയും സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നതായ കര്‍ത്താവിന്റെ വേലയുടെ എല്ലാ വശങ്ങളും കര്‍ത്താവിന്റെ സമ്പൂര്‍ണ്ണരക്ഷയുടെ വിവിധ വശങ്ങളാണ്.
b. കര്‍ത്താവിന്റെ രക്ഷയുടെ മറ്റെല്ലാ കാര്യങ്ങളും അനുഭവമാക്കുവാനുള്ള ഒരു മുന്‍വ്യവസ്ഥയാണ് വീണ്ടുംജനനം. വീണ്ടുംജനനത്തിന്റെ വിഷയം ഒന്നാമതായി രേഖപ്പെടുത്തുവാനുള്ള കാരണവും ഇതാണ്.
c. മറ്റെല്ലാ അനുഭവങ്ങളും വീണ്ടുംജനനത്തിന്റെ അനുഭവത്തെ ആശ്രയിച്ചിരിക്കുന്നു
d. കർത്താവിന്റെ രക്ഷ വീണ്ടും ജനനത്തോടെ ആരംഭിച്ച് പുനരുത്ഥാനത്തോടുകൂടെ അവസാനിക്കുകയും ചെയ്യുന്നു.
5) കർത്താവിന്റെ പ്രതിബദ്ധത
a. കര്‍ത്താവിന് മന ുഷ്യരോടുള്ള പ്രതിബദ്ധത അത്ഭുതങ്ങളിലല്ല, പിന്നെയോ ജീവനിലാണ്
6) വീണ്ടും ജനനം
a. നിക്കോദേമൊസുമായുള്ള തന്റെ സംഭാഷണത്തില്‍ നാം എത്ര നല്ലവരായിരുന്നാലും, നമുക്ക് വീണ്ടുംജനനം ആവശ്യമാണെന്ന് കര്‍ത്താവ് വെളിപ്പെടുത്തി.
b. മനുഷ്യന്‍ ഒരിക്കലും വിണുപോയിരുന്നില്ലെങ്കിൽ തന്നെയും, അവന് വീണ്ടുംജനനം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ദൈവം മനുഷ്യനെ ജീവവ്യക്ഷത്തിനു മുമ്പില്‍ നിര്‍ത്തിയത്.
c. നമ്മുടെ മനുഷ്യജീവന്‍ നല്ലതോ ചിത്തയോ എന്ന കാര്യമല്ല പ്രശ്‌നം നമുക്ക് ദിവ്യജീവന്‍ ഇല്ലെങ്കില്‍ നാം വീണ്ടുംജനിക്കണം
d. വിണ്ടുംജനിക്കൂക എന്നാല്‍ സ്വയം ക്രമപ്പെടുത്തുകയോ തിരുത്തുകയോ എന്നല്ല അര്‍ത്ഥം. അതിന്റെ അര്‍ത്ഥം ദൈവജീവന്‍ ഉണ്ടായിരിക്കുക. എന്നതാണ്.
A. മനുഷ്യന്റെയും മതത്തിന്റെയും തെറ്റായ ധാരണ—മനുഷ്യനെ മെച്ചപ്പെടുത്തുവാന്‍ ഏറെ നല്ല ഉപദേശത്തിന്റെ ആവശ്യം
1. നമുക്ക് ആവശ്യമായിരിക്കുന്നത് നമ്മെ ക്രമപ്പെടുത്തുവാനും ത ിരുത്തുവാനുമുള്ള മതമോ ഉപദേശമോ അല്ല, മറിച്ച്, നമ്മെ വീണ്ടുംജനിപ്പിക്കുവാന്‍ മറ്റൊരു ജീവന്‍, ദിവ്യജീവന്‍ ആണ്
വ്യാഴം:
B. മനുഷ്യന്റെ യഥാര്‍ത്ഥ ആവശ്യം—പുതിയതായി ജനിക്കുക
1. അമ്മയുടെ ഉദരത്തിൽ കടക്കാതെ വീണ്ടും ജനിക്കുക
a. തന്റെ ആത്മാവിനെ പ്രയോഗിക്കേണ്ടത് എങ്ങനെയെന്ന് അവന് അറിവില്ലായിരുന്നു.
2. വെള്ളത്താലും ആത്മാവിനാലും ഉള്ള ജനനം
a. നിക്കോദേമൊസും കര്‍ത്താവായ യേശുവും സ്പഷ്ടമായ വാക്കുകളിലൂടെ സംസാരിക്കുകയായിരുന്നു എന്നു നാം സമ്മതിക്കണം.
b. യോഹന്നാന്റെ ശുശ്രൂഷയുടെ മുഖ്യ അടയാളം വെള്ളം, അതായത് പഴയ സൃഷ്ടിയില്‍പെട്ട ജനത്തെ കുഴിച്ചിടുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് ആണ്.
c. യേശുവിന്റെ ശുശ്രൂഷയുടെ മുഖ്യമായ ലക്ഷണം ആത്മാവ്, അതായത് പുതിയ സൃഷ്ടിയിലേക്ക് ജനത്തെ മുളപ്പിക്കുന്നത് ആണ്.
d. ഈ രണ്ട് പ്രധാന ചിന്തകള്‍, വെള്ളവും ആത്മാവും കൂട്ടിച് ചേര്‍ക്കുമ്പോള്‍ വീണ്ടുംജനനം എന്ന വിഷയത്തിന്റെ പൂര്‍ണ്ണമായ ധാരണ ലഭിക്കുന്നു.
e. വീണ്ടുംജനനം, പുതുതായി ജനിക്കുക എന്നത്, പഴയ സൃഷ്ടിയില്‍പെട്ട ആളുകളെ അവരുടെ എല്ലാ പ്രവര്‍ത്തികളോടുംകൂടെ, അവസാനിപ്പിക്കുകയും, ദിവ്യജീവനോടുകുടെ പുതിയ സൃഷ്ടിയില്‍ അവരെ മുളപ്പിക്കുകയും ചെയ്യുന്നതാണ്
ചോദ്യങ്ങൾ:
1. ജീവന്റെ തത്ത്വം തെളിയിക്കുന്നതിനായി വിവരിച്ചിരിക്കുന്ന ഒമ്പത് സംഭവങ്ങളിൽ ഓരോ വ്യക്തിയുടെ അവസ്ഥയും ആവശ്യവും എന്താണെന്ന് വിശദീകരിക്കുക.
2. ഈ ഒൻപത് സംഭവങ്ങളിലും മനുഷ്യന്റെ പോരായ്മകൾ പരിഹരിക്കുവാന്‍ കഴിവുള്ളവനായി കര്‍ത്താവ് അവനെത്തന്നെ അവതരിപ്പിക്കുന്നത് എപ്രകാരമാണ്?
3. എന്തുകൊണ്ട് വീണ്ടുംജനനം പൂർണ രക്ഷയ്ക്കുള്ള മുൻഉപാധി എന്ന് പറഞ്ഞിരിക്കുന്നു
4. വിണ്ടുംജനിക്കൂക എന്നാൽ എന്താണെന്ന് വിശദമാക്കുക.
5. എന്തുകൊണ്ട് വെള്ളത്താലും ആത്മാവിനാലും ജനിക്കണമെന്ന് പറഞ്ഞിരിക്കുന്നു?