top of page
ദൂത് ഒൻപത്—സന്മാർഗിയുടെ ആവശ്യം—ജീവന്റെ വീണ്ടുംജനനം (2)

തിരുവെഴുത്ത് വായന: യോഹന്നാൻ 3:6-21

C.   ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57

1.   സന്മാർഗിയുടെ ആവശ്യം—ജീവന്റെ വീണ്ടുംജനനം—2:23—3:36

a.    ദിവ്യാത്മാവിനാൽ മനുഷ്യാത്മാവിൽ വീണ്ടുംജനിക്കുന്നു—3:2-13

b.   വിശ്വാസികൾക്കു നിത്യജീവൻ ഉണ്ടാകേണ്ടതിനു ക്രൂശിന്മേൽ സർപ്പത്തിന്റെ രൂപത്തിൽ ക്രിസ്തുവിന്റെ മരണത്തിലൂടെ മനുഷ്യന്റെ ജഡത്തിലുള്ള സാത്താന്റെ ദുഷ്ട സ്വഭാവത്തെ ന്യായം വിധിക്കുന്നു— 3:14-21

 

3:6     ജഡത്തിൽനിന്ന് ജനിച്ചിരിക്കുന്നത് ജഡമാകുന്നു, ആത്മാവിൽനിന്ന് ജനിച്ചിരിക്കുന്നത് ആത്മാവാകുന്നു.

3:7     നിങ്ങൾ പുതുതായി ജനിക്കണം എന്നു ഞാൻ നിന്നോടു പറയുന്നതിൽ ആശ്ചര്യപ്പെടരുത്.

3:8      കാറ്റ് അത് ഇച്ഛിക്കുന്ന ഇടത്തേക്കു വീശുന്നു, നീയോ അതിന്റെ ശബ്ദം കേൾക്കുന്നു, എന്നാൽ അത് എവിടെ നിന്ന് വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും നീ അറിയുന്നില്ല; ആത്മാവിൽനിന്നു ജനിച്ചിരിക്കുന്ന ഏവനും അങ്ങനെതന്നെയാകുന്നു.

3:9      നിക്കോദേമൊസ് അവനോട്, ഇവ എങ്ങനെ സാധ്യമാകും? എന്നു ചോദിച്ചു.

3:10    യേശു അവന് ഉത്തരം നൽകി, നീ യിസ്രായേലിന്റെ ഉപദേഷ്ടാവ് ആയിരുന്നിട്ടും ഈ കാര്യങ്ങൾ അറിയുന്നില്ലയോ?

3:11    സത്യമായി, സത്യമായി, ഞാൻ നിന്നോടു പറയുന്നു, ഞങ്ങൾ അറിഞ്ഞിരിക്കുന്നത് ഞങ്ങൾ സംസാരിക്കുകയും ഞങ്ങൾ കണ്ടിരിക്കുന്നത് ഞങ്ങൾ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു, എങ്കിലും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല.

3:12    ഭൂമിയിലെ കാര്യങ്ങൾ ഞാൻ നിങ്ങളോട് പറഞ്ഞിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, സ്വർഗത്തിലെ കാര്യങ്ങൾ നിങ്ങളോട് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

3:13    സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നവനായി, സ്വർഗത്തിലുള്ളവനായ, മനുഷ്യപുത്രൻ അല്ലാതെ, ആരും സ്വർഗത്തിലേക്കു കയറിയിട്ടില്ല.

3:14    മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, മനുഷ്യപുത്രനും ഉയർത്തപ്പെടേണം,

3:15    അവനിലേക്കു വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണ്ടതിനു തന്നെ.

3:16    തന്റെ ഏകജാതനായ പുത്രനിലേക്കു വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ ഉണ്ടാകേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം, അത്രത്തോളം ലോകത്തെ സ്നേഹിച്ചു.

3:17    ലോകത്തെ ശിക്ഷവിധിക്കുവാൻ അല്ല, ലോകം അവനിലൂടെ രക്ഷിക്കപ്പെടേണ്ടതിനത്രേ ദൈവം പുത്രനെ ലോകത്തിലേക്ക് അയച്ചത്.

3:18    അവനിലേക്കു വിശ്വസിക്കുന്നവൻ ശിക്ഷവിധിക്കപ്പെടുന്നില്ല; എന്നാൽ വിശ്വസിക്കാത്തവൻ ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിലേക്ക് വിശ്വസിച്ചിട്ടില്ലാത്തതിനാൽ ഇപ്പോഴെ ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു.

3:19    ശിക്ഷാവിധി എന്നതോ, വെളിച്ചം ലോകത്തിലേക്കു വന്നിട്ടും, തങ്ങളുടെ പ്രവൃത്തികൾ തിന്മയുള്ളതാകയാൽ മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നെ.

3:20    തിന്മ ആചരിക്കുന്ന ഏവനും വെളിച്ചത്തെ വെറുക്കുന്നു, അവന്റെ പ്രവൃത്തികൾ ആക്ഷേപിക്കപ്പെടാതിരിക്കേണ്ടതിനു വെളിച്ചത്തിലേക്കു വരുന്നതുമില്ല.

3:21    എന്നാൽ സത്യം പ്രവർത്തിക്കുന്നവൻ അവന്റെ പ്രവൃത്തികൾ ദൈവത്തിൽ പണിതുചേർക്കപ്പെട്ടിരിക്കുന്നു എന്നു വെളിവാകുവാൻ തക്കവണ്ണം വെളിച്ചത്തിലേക്കു വരുന്നു.

 

പഠന രൂപരേഖ:

തിങ്കൾ:

I.          മനുഷ്യന്റെ അവസ്ഥയും ആവശ്യവും

B.      മനുഷ്യന്റെ യഥാര്‍ത്ഥ ആവശ്യം—പുതിയതായി ജനിക്കുക

3.    ജഡം ജഡത്തെ ജനിപ്പിക്കുന്നു

a.     നമ്മുടെ മാതാപിതാക്കളില്‍നിന്ന്‌ നാം എത്ര തവണ ജനിച്ചാലും, നാം സ്വാഭാവിക ജീവനോടുകൂടിയ സ്വാഭാവിക മനുഷ്യര്‍തന്നെ ആയിരിക്കും. നമ്മുടെ സ്വഭാവത്തിന്‌ മാറ്റം വരുത്തുവാന്‍ ഇതിനു ഒരിക്കലും കഴിയുകയില്ല.

4.    ആത്മാവ്‌ ആത്മാവിനെ ജനിപ്പിക്കുന്നു

a.     പുതുതായി ജനിക്കുക എന്നാല്‍ ദൈവത്തിന്റെ ദിവ്യജീവനോടുകൂടെ ദിവ്യാത്മാവ് നമ്മുടെ മനുഷ്യാത്മാവിനെ വീണ്ടുംജനിപ്പിക്കുന്നു.

b.    ദൈവവുമായി ബന്ധപ്പെടുക എന്നതാണ്‌ മനുഷ്യാത്മാവിന്റെ പ്രവൃത്തി. വീണ്ടുംജനനം നമ്മുടെ ദേഹിയെ സംബന്ധിക്കുന്ന ഒരു കാര്യമല്ല, ഇത്‌ തികച്ചും നമ്മുടെ ആത്മാവിലുള്ള ഒരു കാര്യമാണ്‌.

c.     ദൈവം ആത്മാവാകുന്നു;  ആത്മാവിനു മാത്രമേ ആത്മാവിനെ സ്പര്‍ശിക്കുവാന്‍ സാധിക്കു.

d.    ദൈവത്തില്‍നിന്ന്‌ ജനിച്ച ആത്മാവ് നമ്മുടെ വിണ്ടുംജനിച്ച. ആത്മാവാണ്. അത് നമ്മുടെ ആത്മിയ മനുഷ്യന്‍ നമുടെ പുതുമനുഷ്യൻ, നമ്മുടെ ആന്തരിക മനുഷ്യന്‍ അല്ലെങ്കില്‍ അകത്തെ മനുഷ്യൻ ആണ്

e.     നാം വീണ്ടുംജനിക്കുന്നതിനു മുമ്പ്‌ നാം നമ്മുടെ ജഡത്താല്‍ ജീവിച്ചു; നമ്മുടെ ആളത്തം നമ്മുടെ ജഡത്തിലായിരുന്നു. നമ്മുടെ ആത്മാവ്‌ മരിച്ചതായിരുന്നു.

f.      വാക്യം 6-ലെ  ആദ്യത്തെ ആത്മാവ്‌, ദൈവത്തിന്റെ പരിശുദ്ധാത്മാവാകുന്ന ദിവ്യാത്മാവാണ്‌. രണ്ടാമത്തെ ആത്മാവ്‌, മനുഷ്യന്റെ വീണ്ടുംജനിച്ച ആത്മാവായ മനുഷ്യാത്മാവാണ്‌.

g.     വീണ്ടുംജനിക്കുക എന്നാല്‍ നമ്മുടെ പുതിയ ആളത്തത്തിന്റെ പുതിയ ഉറവിടവും പുതിയ മുലകവും എന്ന നിലയില്‍ ദിവ്യമായ നിത്യജീവന്‍ പ്രാപിക്കുക എന്നാണ്.

h.    ഉള്ളിൽ ദൈവത്തിന്റെ ദിവ്യജീവൻ ഉള്ള ഈ ആത്മാവ് ഇപ്പോൾ നമ്മുടെ പുതിയ ആളത്തമാണ്. അതിനാൽ നാം ജീവിക്കുകയും നടക്കുകയും വേണം.

i.      ആത്മാവില്‍നിന്ന്‌ ജനിക്കണമെങ്കിൽ ആദ്യം നാം അനുതപിച്ച്‌, ഒരു പാപിയാണെന്ന്‌ ഏറ്റുപറയണം. പിന്നീട്‌, നാം കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുകയും നമ്മുടെ ആളത്തത്തിന്റെ ആഴങ്ങളെ തുറന്നുകൊണ്ട്‌, നമ്മുടെ ആത്മാവിന്റെ ഉള്ളില്‍നിന്ന്‌ അവനെ വിളിച്ചപേക്ഷിക്കണം

ചൊവ്വ:

5.    ആത്മാവിൽ നിന്നും ജനിക്കുന്നവൻ കാറ്റുപോലെ

a.     യോഹന്നാന്‍ 3:8 പറയുന്ന കാറ്റ്‌ എന്നതിന്റെ (ഗീക്കു പദമായ ന്യുമ തന്നെയാണ്‌ ആത്മാവ്‌ എന്ന വാക്കിനുമുള്ളത്‌.) കാറ്റിനെയാണോ ആത്മാവിനെയാണോ അത്‌ അര്‍ത്ഥമാക്കുന്നത്‌ എന്നത്‌ സന്ദര്‍ഭത്തെ ആശ്രയിച്ചിരിക്കുന്നു.

b.    വീണ്ടുംജനിച്ച ആത്മാവ്‌, കാറ്റുപോലെ, ഭൗതികമോ സ്പര്‍ശിക്കാനാവുന്നതോ അല്ല, എന്നാൽ കാറ്റിനെ അനുഭവിക്കാൻ സാധിക്കുന്നതുപോലെ ആത്മാവിനെ നമുക്ക് അനുഭവമാക്കുവാൻ സാധിക്കും.

6.    വീണ്ടുംജനനം ഭുമിയിൽ സംഭവിക്കുന്ന ഒരു കാര്യമാണ് എന്ന് വാക്യം 12 കാണിക്കുന്നു

7.    ദൈവാരാജ്യത്തിലേക്കുള്ള പ്രവേശനത്തിനു വേണ്ടി

a.     ദൈവരാജ്യത്തിലേക്കുള്ള ഏക വാതില്‍ വീണ്ടുംജനനം ആണ്

b.    ദൈവരാജ്യം ദൈവത്തിന്റെ ഒരു ദിവ്യമണ്ഡലമാണ്‌.

c.     ദിവ്യജീവനു മാത്രമേ ദിവ്യമായ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയു. അതുകൊണ്ട്‌, ദൈവരാജ്യം കാണുന്നതിന്‌, അല്ലെങ്കില്‍ അതിലേക്ക്‌ പ്രവേശിക്കുന്നതിന്‌ ദിവ്യജീവനോടുകൂടെ വീണ്ടുംജനനം ആവശ്യമാണ്‌.

d.    നാം വീണുപോയവരോ, പാപികളോ അല്ലായിരുന്നുവെങ്കില്‍പോലും നാം വീണ്ടുംജനിക്കേണ്ട ആവശ്യമുണ്ട്‌.

e.     ദൈവ ജീവൻ ഉള്ളതുകൊണ്ട് ദൈവരാജ്യത്തിന്റെ യാഥാർഥ്യത്തിൽ ജീവിക്കുവാൻ നമുക്ക് സാധിക്കും

ബുധൻ:

C.    മനുഷ്യന്റെ യഥാര്‍ത്ഥ അവസ്ഥ

1.    സർപ്പത്തിന്റെ വിഷമേറ്റത്, സർപ്പസ്വഭാവത്തോടു കൂടിയത്

a.     മരുഭൂമിയില്‍ യിസ്രായേല്യരെപ്പോലെ മരിക്കുവാന്‍ മരണവിഷമേറ്റു

                                                   i.         ആദാം സർപ്പത്താൽ വിഷമേറ്റപ്പോൾ എല്ലാ മനുഷ്യർക്കും വിഷമേറ്റു

                                                  ii.        ജനം രക്ഷപ്രാപിക്കുവാനായ് മോശ പിച്ചളസർപ്പത്തെ ഉയര്‍ത്തിയതുപേലെ, മനുഷ്യപുത്രനായ താനും ഉയര്‍ത്തപ്പെടും എന്നു കർത്താവ് പറഞ്ഞു.

                                                 iii.        കര്‍ത്താവായ യേശു, തന്നെ, ദൈവത്തിന്റെ കുഞ്ഞാടിനോടല്ല, ഒരു പിച്ചള സര്‍പ്പത്തോട്‌ ഉപമിച്ചു. ദൈവത്തിന്റെ കുഞ്ഞാട്‌ പാപത്തോടിടപെടുന്നു, എന്നാൽ പിച്ചള സര്‍പ്പം പഴയ സര്‍പ്പത്തെ തകര്‍ക്കുന്നു.

b.    ഒരു സർപ്പത്തിന്റെ രൂപത്തിൽ ക്രിസ്തു ക്രൂശിന്മേൽ ഉയർത്തപ്പെട്ടു

                                                   i.         പിച്ചള കൊണ്ടുണ്ടാക്കിയ സര്‍പ്പം കാഴ്ചയില്‍ അതു സര്‍പ്പമാണ്‌, എന്നാല്‍ അതിന്‌ സർപ്പപ്രകൃതം ഇല്ല.

                                                  ii.        ക്രിസ്തു ജഡമായിത്തീര്‍ന്നപ്പോള്‍ കിസ്തുവിനെ പാപജഡത്തിന്റെ സാദൃശ്യത്തില്‍ ആക്കി, എന്നാല്‍ അവന്‌ വാസ്തവത്തില്‍ ജഡത്തിന്റെ പാപത്തില്‍ പങ്കാളിത്തം ഉണ്ടായിരുന്നില്ല, അവന്റെ ഉള്ളിൽ പാപസ്വഭാവം ഇല്ലായിരുന്നു.

c.     പഴയ സർപ്പം, പിശാച്, സാത്താൻ ഇതിനാൽ ന്യായം വിധിക്കപ്പെട്ടു

                                                   i.         വീണുപോയ മനുഷ്യന്റെ ഉള്ളിലുള്ള സര്‍പ്പസ്വഭാവം ക്രിസ്തുവിന്റെ ക്രൂശുമരണത്താൽ കൈകാര്യം ചെയ്യപ്പെട്ടു

                                                  ii.        മനുഷ്യന്റെ ജഡത്തില്‍ സന്നിവേശിച്ച പിശാച് അവന്‍ ഒരു കെണിയില്‍ വീഴുകയായിരുന്നു.

                                                 iii.        കര്‍ത്താവായ യേശു ഈ പാപജഡത്തിന്റെ സാദൃശ്യം ധരിച്ചു. പിന്നെ അവന്‍ ഈ ജഡം ക്രൂശിലേക്ക്‌ കൊണ്ടുപോയി, അതിനെ ക്രൂശിച്ചു. ജഡത്തെ ക്രൂശിച്ചതിലൂടെ അവന്‍ മനുഷ്യരിലേക്ക്‌ കുത്തിവച്ച പിശാചിനെ തകര്‍ത്തു

d.    മനുഷ്യൻ ഈ ക്രിസ്തുവിൽ വിശ്വസിച്ച് നിത്യജീവൻ പ്രാപിക്കുന്നു—വാ. 15

വ്യാഴം:

2.    ആദാമിൽ അവന്റെ പാപം മുഖാന്തരം ശിക്ഷ വിധിക്കപ്പെട്ടു

·         ഒരു നല്ല മനുഷ്യന്റെ ശരിയായ അവസ്ഥയ്ക്ക്‌ രണ്ടു വശമുണ്ട്‌: അവന്റെ പ്രകൃതത്തില്‍ സാത്താന്റെ വിഷമുണ്ട്‌ എന്നതും അവന്റെ സ്ഥാനം ദൈവത്തിന്റെ ശിക്ഷാവിധിയിന്‍കീഴിലാണ്‌ എന്നതുമാണ്

a.     ദൈവപുത്രൻ മനുഷ്യനെ ഈ ശിക്ഷാവിധിയിൽ നിന്നൂ രക്ഷിക്കുവാൻ വന്നു—വാ. 17

b.    ദൈവപുത്രനിൽ വിശ്വസിക്കുന്നതിനാൽ ഈ ശിക്ഷാവിധിയിൽനിന്ന് മനുഷ്യൻ രക്ഷിക്കപ്പെടുന്നു

                                                   i.     കർത്താവിലേക്ക് വിശ്വസിക്കുന്നതാണ് വീണ്ടുംജനനവും രക്ഷയും സ്വീകരിക്കുവാനുള്ള ഏക മാർഗം

                                                  ii.    കർത്താവിൽ വിശ്വസിക്കുക എന്നതിന്റെ അർഥം അവനെ സ്വീകരിക്കുക എന്നാണ്. അതായത് നമ്മുടെ ആത്മാവിലേക്ക് ആത്മാവായ അവനെ സ്വീകരിക്കുക എന്നാണ്

c.     മനുഷ്യൻ രക്ഷയ്ക്കായി പ്രകാശിതനാകുവാൻ ദൈവപുത്രൻ വെളിച്ചമായി വന്നു—വാ. 19-21

 

ചോദ്യങ്ങൾ:

1.    വീണ്ടും ജനിക്കുക എന്നതിന്റെ അന്തഃസ്ഥിതമായ അർഥവും, ആത്മാവ് നമ്മുടെ ആത്മാവിനെ ജനിപ്പിക്കുന്നു എന്നതിന്റെ വിവിധ വശങ്ങളും വിവരിക്കുക

2.    ആത്മാവിൽ നിന്നും ജനിക്കുന്നവൻ കാറ്റുപോലെ എന്നതിന്റെ അർഥം വിശദമാക്കുക

3.    ദൈവരാജ്യത്തിലേക്കുള്ള ഏക വാതില്‍ വീണ്ടുംജനനം ആണെന്ന് പറയുവാനുള്ള കാരണം വിശദമാക്കുക

4.    കർത്താവ് പിച്ചള സർപ്പമെന്ന നിലയിൽ ഉയർത്തപ്പെട്ടതിന്റെ അർഥം വിവരിക്കുക

5.    ഒരു നല്ല മനുഷ്യന്റെ ശരിയായ അവസ്ഥയുടെ രണ്ടു വശങ്ങൾ ഏതൊക്കെ? കർത്താവ്, അവയോട് എപ്രകാരം ഇടപെടുന്നു?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page