Ministry Nuggets
ഈ യുഗത്തിന്റെ ശുശ്രൂഷയിലെ സ്വർണ്ണക്കട്ടികൾ
2 തിമൊ. 2:15a സത്യത്തിന്റെ വചനത്തെ നേരെ മുറിച്ചുകൊണ്ട്...
2 Tim. 2:15b ...cutting straight the word of the truth.
ഇയ്യോബ് 22:25 അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും (സ്വർണ്ണ കട്ടിയും) നിനക്കു വെള്ളിവാളവും ആയിരിക്കും.
Job 22:25 Then the Almighty will be your gold nuggets And precious silver to you.
ത്രിയേക ദൈവം
37 — ത്രിയേക ദൈവം [ഭാഗം 9] — ത്രിയേക ദൈവത്തിൻ്റെയും അവൻ്റെ വിശ്വാസികളുടെയും പരസ്പരമുള്ള ഉൾവസിക്കൽ
ത്രിയേക ദൈവത്തെ സംബന്ധിച്ച് ലക്കം 29 ൽ തുടങ്ങി വെച്ചതായ പരമ്പരയുടെ അവസാനത്തെ ലക്കമായ ഈ ലക്കത്തിൽ മൂന്ന് പ്രധാനപ്പെട്ട വസ്തുതകൾ നോക്കാം
1 ത്രിയേക ദൈവം നമ്മിൽ ആയിരിക്കുന്നത്
2 നാം ത്രിയേക ദൈവത്തിൽ ആയിരിക്കുന്നത്
3 പരസ്പരം ഉൾവസിച്ചുകൊണ്ട് ജീവിക്കുന്നത്
ത്രിയേക ദൈവം
34 — ത്രിയേക ദൈവം [ഭാഗം 6] — എന്തുകൊണ്ടാണ് ദൈവം ത്രിയേകൻ ആയിരിക്കുന്നത്? അവൻ മൂന്ന് ആയിരിക്കേണ്ടതിന്റെ ആവശ്യമെന്താണ്?
എന്തുകൊണ്ടാണ് ദൈവം ത്രിയേകൻ ആയിരിക്കുന്നത്? അവൻ മൂന്ന് ആയിരിക്കേണ്ടതിന്റെ ആവശ്യമെന്താണ്? അതിനുള്ള ഉത്തരം കണ്ടെത്തുവാനായി ത്രിയേക ദൈവത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ നോക്കാം.
1 സാരാംശപരമായ ത്രിത്വവും
2 വ്യവസ്ഥാപരമായ ത്രിത്വവും
3 ദൈവത്തിൻ്റെ വ്യവസ്ഥ എന്നത് അവൻ്റെ സാരാംശത്തെ (അതായത് അവന്റെ ജീവനെയും ആളത്തത്തെയും) നമ്മിലേക്ക് പകരുക എന്നതാണ്.
ത്രിയേക ദൈവം
33 — ത്രിയേക ദൈവം [ഭാഗം 5] — ആത്മാവ് ത്രിയേക ദൈവത്തിന്റെ ആത്യന്തിക പരിണതി
ഈ ലക്കത്തിൽ ത്രിയേക ദൈവത്തെ സംബന്ധിച്ച 4 പ്രധാനപ്പെട്ട വസ്തുതകൾ നമുക്ക് നോക്കാം
1 ദൈവം ആത്മാവാണ്
2 ആത്മാവ് പിതാവിനാലും പുത്രനാലും അയക്കപ്പെടുകയും, പിതാവിൽ "നിന്ന്-കൂടെ" വരികയും ചെയ്യുന്നു
3 പുത്രൻ്റെ നാമത്തിൽ ആത്മാവ് വരുന്നു
4 ആത്മാവ് ത്രിയേക ദൈവത്തിൻ്റെ ആത്യന്തികമായ പരിണതി (ഏറ്റവും ഒടുവിലത്തെ ആവിഷ്കാരം) ആണ്
ത്രിയേക ദൈവം
32 — ത്രിയേക ദൈവം [ഭാഗം 4] — പുത്രൻ ത്രിയേക ദൈവത്തിന്റെതന്നെ ദേഹരൂപമാണ്
ഈ ലക്കത്തിൽ പുത്രൻ ത്രിയേക ദൈവത്തിന്റെതന്നെ ദേഹരൂപമാണ് എന്നതിനെ സംബന്ധിച്ച 6 പ്രധാനപ്പെട്ട വസ്തുതകൾ നമുക്ക് നോക്കാം.
1. പുത്രൻ ദൈവമാണ്
2. പുത്രൻ പിതാവാണ്
3. പുത്രൻ്റെ ജഡാവതാരം പരിശുദ്ധാത്മാവിനാലാണ്
4. പുത്രൻ പിതാവിൽ "നിന്ന്-കൂടെ" വരുന്നു.
5. പുത്രൻ ആത്മാവാണ്
6. പുത്രനിലാകുന്നു ദൈവത്വത്തിന്റെ സകല നിറവും ദേഹരൂപമായി വസിക്കുന്നത്
ത്രിയേക ദൈവം
31 — ത്രിയേക ദൈവം [ഭാഗം 3] — ത്രിയേക ദൈവത്തിൽ മൂവരും സഹവർത്തിക്കുന്നു, പരസ്പരം ഉൾവസിക്കുന്നു
ഇരുപത്തി ഒൻപതാമത്തെ ലക്കം തുടങ്ങി ത്രിയേക ദൈവത്തെ സംബന്ധിച്ച പഠനത്തിന്റെ മൂന്നാമത്തെ ഭാഗം.
ഈ ലക്കത്തിൽ ത്രിയേക ദൈവത്തെ സംബന്ധിച്ച 2 പ്രധാനപ്പെട്ട വസ്തുതകൾ നമുക്ക് നോക്കാം
1 മൂവരും ഒരേസമയത്ത് സഹവർത്തിക്കുന്നു — (അതായത് ഒരേ സമയം നിലനിൽക്കുന്നു) അല്ലാതെ ഓരോ ഘട്ടങ്ങളിലായ് അല്ല നിലകൊള്ളുന്നത്
2 മൂവരും നിത്യമായ് പരസ്പരം ഉൾവസിക്കുന്നു — (അതായത് ഒരുവൻ ഒരുവന്റെ ഉള്ളിൽ ജീവിക്കുന്നു) അല്ലാതെ മൂന്ന് വ്യത്യസ്ത ദൈവങ്ങളല്ല
ത്രിയേക ദൈവം
30 — ത്രിയേക ദൈവം [ഭാഗം 2] — ത്രിയേക ദൈവത്തിൽ ഓരോരുത്തരും മൂന്നിലൊന്ന് ദൈവമല്ല
ഇരുപത്തി ഒൻപതാമത്തെ ലക്കം തുടങ്ങി ത്രിയേക ദൈവത്തെ സംബന്ധിച്ച പഠനത്തിന്റെ രണ്ടാമത്തെ ഭാഗം.
ഈ ലക്കത്തിൽ ത്രിയേക ദൈവത്തെ സംബന്ധിച്ച 2 പ്രധാനപ്പെട്ട വസ്തുതകൾ നമുക്ക് നോക്കാം
1 മൂവരും ദൈവമാണ്-അതായത് പിതാവും, പുത്രനും, ആത്മാവും ദൈവമാണ്
2 മൂവരും നിത്യരാണ്
ത്രിയേക ദൈവം
29 — ത്രിയേക ദൈവം [ഭാഗം 1] — ത്രിയേക ദൈവം ഒരു മർമ്മമാണ്
ഇരുപത്തി ഒൻപതാമത്തെ ലക്കം തുടങ്ങി നിരവധി ലക്കങ്ങളിലൂടെ ത്രിയേക ദൈവത്തെ സംബന്ധിച്ച് വളരെ സമഗ്രഹവും ഗഹനവുമായ ഒരു പഠന പരമ്പര ആരംഭിക്കുന്നു. ആദ്യ ഭാഗമായ ഈ ലക്കത്തിൽ
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നോക്കുന്നത്
1. ദൈവം ഏകനാണ്
2. ദൈവം ത്രിയേകനാണ്
3. ഇത് മർമ്മങ്ങളുടെ മർമ്മമാണ്
മത്തായി
28 — മത്തായി 25:1-31 — പത്ത് കന്യകമാരുടെ ഉപമയുടെയും താലന്തുകളുടെ ഉപമയുടെയും ഒരു ഉപസംഹാരം
മത്തായി 25:1-31 വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്ന ഉണർന്നിരിക്കുന്നതിനെക്കുറിച്ചുള്ള ഉപമയായ പത്ത് കന്യകമാരുടെ ഉപമയുടെയും അതുപോലെ വിശ്വസ്തതയെക്കുറിച്ചുള്ള ഉപമയായ താലന്തുകളുടെ ഉപമയുടെയും മൂന്ന് ഭാഗങ്ങളായുള്ള സ്വർണ കാട്ടികളുടെ ഒരു ഉപസംഹാരം
മത്തായി
24 — മത്തായി 22:10-14 — വിളിക്കപ്പെട്ടവർ അനേകർ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം എന്ന വാക്യത്തിന്റെ അർഥം എന്താണ്?
മത്തായിയുടെ സുവിശേഷം 22ൽ രാജാവ് ഒരുക്കിയ വിവാഹ വിരുന്നിൽ വിവാഹവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ കരച്ചിലും പല്ലുകടിയും ഉള്ള പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളഞ്ഞ ഭാഗത്തിന്റെ അർഥം നമുക്ക് നോക്കാം
മത്തായി
23 — മത്തായി 16:21-28 — ക്രിസ്തുവിന്റെ സഭയുടെ പണിക്കെതിരായ് പോരാടുന്ന പാതാളകവാടങ്ങൾ എന്താണ്?
മത്തായി 16:13-20 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചും 16:21-28 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ക്രൂശിന്റെ മാർഗത്തെ സംബന്ധിച്ചുമുള്ള വചനഭാഗങ്ങൾ തമ്മിലുള്ള ബന്ധം നമുക്ക് നോക്കാം.
മത്തായി
14 — മത്തായി 3:3 — ഈ വാക്യത്തിലെ ഒരുക്കുന്ന വഴിയും, നേരെയാക്കുന്ന പാതകളും എന്തിനെ സൂചിപ്പിക്കുന്നു
മത്തായി 3 3 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം, കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാതകൾ നേരെയാക്കുവിൻ” എന്നു യെശയ്യാപ്രവാചകനിലൂടെ പറഞ്ഞത് ഇവനെക്കുറിച്ച് ആകുന്നു.
കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാതകൾ നേരെയാക്കുവിൻ എന്നതിന്റെ ആത്മിക അർഥം നമുക്ക് നോക്കാം.
2 കൊരിന്ത്യർ
02 — 2 കൊരിന്ത്യർ 4:16 — പുറത്തെ മനുഷ്യനും, അകത്തെ മനുഷ്യനും
2 കൊരിന്ത്യർ 4 ന്റെ 16 അതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെട്ടുപോകുന്നില്ല; എന്നാൽ ഞങ്ങളുടെ പുറത്തെ മനുഷ്യൻ ക്ഷയിച്ചുപോകുന്നെങ്കിലും ഞങ്ങളുടെ അകത്തെ മനുഷ്യൻ ദിനംപ്രതി പുതുക്കപ്പെടുന്നു.
ഇവിടെ പറഞ്ഞിരിക്കുന്ന പുറത്തെ മനുഷ്യനും അകത്തെ മനുഷ്യനും എന്നത് എന്താണ്?