top of page

എല്ലാ വിശ്വാസികൾക്കും പൊതുവായുള്ളതായ വിശ്വാസം ഞങ്ങൾ മുറുകെ പിടിക്കുന്നു. (തീത്തൊസ് 1:4, യൂദാ 3):

  • പരിശുദ്ധാത്മാവിലൂടെ ദൈവത്താൽ വചനം വചനമായ് പ്രചോദിപ്പിക്കപ്പെട്ട സമ്പൂർണ ദിവ്യ വെളിപാടാണ് ബൈബിൾ (2 പത്രൊ. 1:21, 2 തിമൊ. 3:16)

  • ദൈവം നിസ്തുലമായ് ഒന്നാണ്, എന്നാൽ ത്രിയേകനുമാണ് —പിതാവും പുത്രനും ആത്മാവും (1 തിമൊ. 2:5a, മത്താ. 28:19)

  • ദൈവപുത്രൻ, ദൈവം തന്നെയായവൻ,  യേശുക്രിസ്തു എന്ന നാമത്തിൽ മനുഷ്യനായി ജഡാവതാരം ചെയ്തു (യോഹ .1:1, യോഹ. 1:14)

  • ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിക്കുകയും, നമ്മുടെ വീണ്ടെടുപ്പിനായി അവന്റെ രക്തം ചൊരിയുകയും ചെയ്തു (1 പത്രൊ. 2:24, എഫെ. 1:7a)

  • ക്രിസ്തു മൂന്നാം ദിവസം മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു (1 കൊരി. 15:4)

  • എല്ലാവർക്കും കർത്താവാകുവാൻ ക്രിസ്തു, ദൈവത്തിന്റെ വലതുഭാഗത്തേക്ക് ആരോഹണം ചെയ്തു (പ്രവൃ. 1:9, പ്രവൃ. 2:33, പ്രവൃ. 2:36)

  • ഏതൊരു വ്യക്തിയും ദൈവത്തോട് മാനസാന്തരപ്പെടുകയും, കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ, അവൻ വീണ്ടും ജനിക്കുകയും (പുതുതായി ജനിക്കുക) ക്രിസ്തുവിന്റെ ഏക ശരീരത്തിലെ ജീവനുള്ള അംഗമായിത്തീരുകയും ചെയ്യുന്നു (പ്രവൃ. 20:21, യോഹ. 3:3, എഫെ. 1:22-23 , റോമ. 12:5)

  • ക്രിസ്തു തന്റെ വിശ്വാസികളെ തന്നിലേക്ക് സ്വീകരിക്കാൻ വീണ്ടും വരുന്നു (1 തെസ്സ. 2:19)     

bottom of page