അധ്യായം
3
റോമ. 3:5
🔸പ്രസിദ്ധമാക്കുന്നു എങ്കിൽ എന്നല്ല
എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രശംസിക്കുന്നുവെങ്കിൽ, നാം എന്ത് പറയേണം? ക്രോധം ചുമത്തുന്ന ദൈവം നീതിയില്ലാത്തവനെന്നോ? ഞാൻ മനുഷ്യരീതിയിൽ സംസാരിക്കുന്നു.
റോമ. 3:7
🔸സത്യം എന്നല്ല
🔸അധികം തെളിവായി എങ്കിൽ എന്നല്ല
എന്നാൽ ദൈവത്തിന്റെ സത്യസന്ധത എന്റെ നുണയാൽ അവന്റെ മഹത്വത്തിങ്കലേക്ക് സമൃദ്ധമായി എങ്കിൽ, ഇനിയും ഞാൻ എന്തിന് ഒരു പാപിയായി വിധിക്കപ്പെടുന്നു?
റോമ. 3:9
🔸തെളിയിച്ചു എന്നല്ല
അപ്പോൾ എന്ത്? നാം മെച്ചപ്പെട്ടവരോ? ഒരിക്കലും അല്ല! എന്തെന്നാൽ യെഹൂദന്മാരും യവനന്മാരും, അവർ എല്ലാവരും പാപത്തിൻ കീഴിൽ ആകുന്നു എന്ന് ഞങ്ങൾ മുമ്പേതന്നെ ആരോപിച്ചിരുന്നു,
റോമ. 3:22
🔸യേശു ക്രിസ്തുവിങ്കലെ എന്നല്ല
🔸“ഒരു വ്യത്യാസവുമില്ല” എന്നത് വിശ്വസിക്കുന്ന എല്ലാവരെയുമാണ് പരാമർശിക്കുന്നത്; BSI-യിൽ ഉള്ളതുപോലെ എല്ലാവരും പാപം ചെയ്തു എന്നതിനെയല്ല. വാ. 23 അതിന്റെ കാരണമാണ് പറയുന്നത്.
വിശ്വസിക്കുന്നവർക്കെല്ലാം യേശു ക്രിസ്തുവിന്റെ വിശ്വാസത്തിലൂടെയുള്ള ദൈവത്തിന്റെ നീതിയെ തന്നെ, ഒരു വ്യത്യാസവുമില്ല;
റോമ. 3:26
🔸BSI-യിൽ വാ. 25ൽ ഉള്ളതുപോലെ “വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം” എന്നല്ല
🔸BSI-യിൽ വാ. 25ൽ ഉള്ളതുപോലെ “പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു” എന്നല്ല. ഹിലാസ്റ്റേറിയൊൻ എന്ന യവന പദം - അനുനയ സ്ഥലം - റോമ. 3:26; എബ്രാ 9:5
🔸BSI-യിൽ വാ. 25ൽ ഉള്ളതുപോലെ “മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം” എന്നല്ല.
അവന്റെ രക്തത്തിലുള്ള വിശ്വാസം മുഖാന്തരം, തന്റെ നീതിയുടെ പ്രദർശനത്തിനായി, ദൈവം അവനെ അനുനയ സ്ഥലമാക്കിവച്ചു, അതിനാൽ ദൈവം തന്റെ സഹിഷ്ണുതയിൽ മുമ്പുണ്ടായ പാപങ്ങളുടെ മേൽ കടന്നുപോയി.
റോമ. 3:27
🔸മാർഗം എന്നല്ല
അപ്പോൾ പ്രശംസ എവിടെ? അത് ഒഴിവാക്കിയിരിക്കുന്നു. എത്തരത്തിലുള്ള പ്രമാണത്തിലൂടെ? പ്രവൃത്തികളുടെയോ? അല്ല, വിശ്വാസത്തിന്റെ പ്രമാണത്തിലൂടെയത്രേ.
റോമ. 3:30
🔸വിശ്വാസംമൂലം എന്നല്ല
🔸വിശ്വാസത്താൽ എന്നല്ല
അപ്പോൾ ദൈവം ഏകൻ എങ്കിൽ, വിശ്വാസത്തിൽനിന്ന് പരിച്ഛേദനക്കാരനെയും വിശ്വാസം മുഖാന്തരം അഗ്രചർമിയെയും അവൻ നീതീകരിക്കും.