അധ്യായം
4
റോമ. 4:5
🔸നീതീകരിക്കുന്നവനിൽ എന്നല്ല
എന്നാൽ പ്രവർത്തിക്കാതെ, അഭക്തനെ നീതീകരിക്കുന്നവന്മേൽ വിശ്വസിക്കുന്നവന്, അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
റോമ. 4:12
🔸വിശ്വാസത്തെ അനുഗമിക്കുന്നവർ എന്നല്ല
പരിച്ഛേദന ഉള്ളവർക്ക് മാത്രമല്ല, അഗ്രചർമത്തിൽ നമ്മുടെ പിതാവായ അബ്രാഹാമിന് ഉണ്ടായിരുന്ന അതേ വിശ്വാസത്തിന്റെ കാലടികളിൽ നടക്കുന്നവർക്ക് അവൻ പരിച്ഛേദനക്കാരുടെ പിതാവാകേണ്ടതിനും ആകുന്നു.
റോമ. 4:14
🔸ദുർബലം എന്നല്ല
ന്യായപ്രമാണത്തിൽ നിന്നുള്ളവർ അവകാശികൾ ആകുന്നു എങ്കിൽ, വിശ്വാസം വൃഥാവാക്കപ്പെട്ടും വാഗ്ദത്തം അസാധുവാക്കപ്പെട്ടുമിരിക്കുന്നു;
റോമ. 4:16
🔸അവകാശികൾ എന്നല്ല
അതുകൊണ്ട് അവകാശം കൃപയ്ക്കൊത്തവണ്ണം എന്ന് വരേണ്ടതിന് വിശ്വാസത്തിൽ നിന്നാകുന്നു; അങ്ങനെ വാഗ്ദത്തം സകല സന്തതിക്കും എന്ന് ഉറപ്പാകേണ്ടതിന്, ന്യായപ്രമാണമുള്ളവർക്ക് മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടിയുള്ളതാകുന്നു.
റോമ. 4:18
🔸ആശയോടെ എന്നല്ല
“നിന്റെ സന്തതി ഇങ്ങനെയാകും” എന്ന് അരുളിച്ചെയ്തപ്രകാരം, അവൻ അനേകം ജാതികളുടെ പിതാവായിത്തീരേണ്ടതിന്, പ്രത്യാശയ്ക്കതീതമായി പ്രത്യാശയിൽ വിശ്വസിച്ചു.
റോമ. 4:24
🔸ഉയിർപ്പിച്ചവനിൽ എന്നല്ല
നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്മേൽ വിശ്വസിക്കുന്നവരായ, അത് കണക്കിടുവാനുള്ള നമ്മെ വിചാരിച്ചുമത്രേ എഴുതിയിരിക്കുന്നത്.