അധ്യായം
5
റോമ. 5:4
🔸സിദ്ധത എന്നല്ല
സഹിഷ്ണുത അംഗീകാര്യതയെയും; അംഗീകാര്യത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞുകൊണ്ട്, ഞങ്ങൾ ഞങ്ങളുടെ കഷ്ടതകളിൽ പ്രശംസിക്കുന്നു;
റോമ. 5:13
🔸പാപത്തെ കണക്കിടുന്നില്ല എന്ന് പൊതുവായി പറയുകയല്ല “ഒരുവന്റെ കണക്കിൽ” എന്നാണ്.
ന്യായപ്രമാണം വരെ പാപം ലോകത്തിൽ ഉണ്ടായിരുന്നു, എന്നാൽ ന്യായപ്രമാണം ഇല്ലാത്തപ്പോൾ പാപത്തെ ഒരുവന്റെ കണക്കിൽ ചുമത്തുന്നില്ല.
റോമ. 5:15
🔸ലംഘനം എന്നല്ല
വാ. 14-ൽ παραβάσεως - transgression - ലംഘനം എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാൽ
വാ. 15-ൽ παράπτωμα - offense - അതിക്രമം എന്ന വ്യത്യസ്ത യവനപദമാണ് ഉപയോഗിച്ചിരിക്കുന്നത്.
🔸കൃപാവരം എന്നല്ല
🔸BSI-യിൽ സൗജന്യം എന്നത് വിട്ടുപോയിരിക്കുന്നു
🔸വാ. 17-ലെ അതേ വാക്ക്, അതുകൊണ്ട് BSI-യിൽ ഉള്ളതുപോലെ അധികം കവിഞ്ഞിരിക്കുന്നു എന്നല്ല
എന്നാൽ അതിക്രമം ആയിരുന്നതുപോലെ, കൃപയാലുള്ള ഉപഹാരവും ആകുന്നു എന്നല്ല; എന്തെന്നാൽ ഒരുവന്റെ അതിക്രമത്താൽ അനേകർ മരിച്ചു എങ്കിൽ, ദൈവകൃപയും ഏക മനുഷ്യനായ യേശു ക്രിസ്തുവിന്റെ കൃപയിലുള്ള സൗജന്യ ഉപഹാരവും എത്ര അധികമായി അനേകർക്ക് സമൃദ്ധമായിരിക്കുന്നു.
റോമ. 5:16
🔸ഏകന്റെ പാപം എന്നല്ല (വാ. 18 എന്നപോലെ)
🔸ലംഘനങ്ങളെ മോചിപ്പിക്കുന്ന എന്നല്ല
🔸നീതീകരണവിധി എന്നല്ല
പാപം ചെയ്ത ഏകനിലൂടെ എന്നപോലെ സൗജന്യ ഉപഹാരവും ആകുന്നു എന്നല്ല; എന്തെന്നാൽ ന്യായവിധി ഏക അതിക്രമത്തിൽനിന്ന് ശിക്ഷാവിധിയിങ്കലേക്ക് ആയിരുന്നു, എന്നാൽ കൃപയാലുള്ള ഉപഹാരം അനേകം അതിക്രമങ്ങളിൽനിന്ന് നീതീകരണത്തിങ്കലേക്ക് ആകുന്നു.
റോമ. 5:17
🔸ഏറ്റവും എന്നല്ല
ഏകന്റെ അതിക്രമത്താൽ ഏകനിലൂടെ മരണം വാണു എങ്കിൽ, കൃപയുടെയും നീതിയുടെ ഉപഹാരത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ, യേശു ക്രിസ്തു എന്ന ഏകനിലൂടെ എത്ര അധികമായി ജീവനിൽ വാഴും.
റോമ. 5:18
🔸നീതിയാൽ എന്നല്ല
അതുകൊണ്ട് ഏക അതിക്രമത്തിലൂടെ സകല മനുഷ്യർക്കും അത് ശിക്ഷാവിധിയിങ്കലേക്ക് ആയിരുന്നതുപോലെ, ഏക നീതിപ്രവൃത്തിയിലൂടെ സകല മനുഷ്യർക്കും അത് ജീവന്റെ നീതീകരണത്തിങ്കലേക്കും ആയിരുന്നു.
റോമ. 5:19
🔸BSI-യിൽ ഉള്ളതുപോലെ പാപികളായിത്തീരുകയും, നീതിമാന്മാരായിത്തീരുകയും എന്നതിനെക്കാൾ ശരിയായ പരിഭാഷ
എപ്രകാരം ഏക മനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായി സംരചിക്കപ്പെട്ടുവോ, അപ്രകാരം തന്നെ ഏകന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായി സംരചിക്കപ്പെടും.
റോമ. 5:20
🔸ഇടയിൽ ചേർന്നുവന്നു എന്നല്ല
അതിക്രമം സമൃദ്ധമാകേണ്ടതിന് ന്യായപ്രമാണം സമാന്തരമായി പ്രവേശിച്ചു; എന്നാൽ പാപം പെരുകിയ ഇടത്ത് കൃപ അത്യന്തം സമൃദ്ധമായി.