അധ്യായം
6
റോമ. 6:3
🔸യേശു ക്രിസ്തുവിനോട് എന്നല്ല
അതോ ക്രിസ്തു യേശുവിലേക്ക് സ്നാനപ്പെട്ട നാം എല്ലാവരും അവന്റെ മരണത്തിലേക്ക് സ്നാനപ്പെട്ടിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?
റോമ. 6:4
🔸മരണത്ത ിൽ പങ്കാളികളായിത്തീർന്ന എന്നല്ല
അതുകൊണ്ട് സ്നാനത്തിലൂടെ അവന്റെ മരണത്തിലേക്ക് അവനോടു കൂടെ നാം അടക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു പിതാവിന്റെ മഹത്വത്തിലൂടെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ, നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനു തന്നെ.
റോമ. 6:5
🔸ഏകീഭവിച്ചവരായെങ്കിൽ എന്നല്ല
നാം അവനോടുകൂടെ അവന്റെ മരണത്തിന്റെ സാദൃശ്യത്തിൽ ചേർന്നു വളർന്നുവെങ്കിൽ, തീർച്ചയായും നാം അവന്റെ പുനരുത്ഥാനത്തിന്റെ, സാദൃശ്യത്തിലും ആയിരിക്കും,
റോമ. 6:6
🔸പാപത്തിനു അടിമപ്പെടാതവണ്ണം എന്നല്ല
🔸നീക്കം വരേണ്ടതിന് എന്നല്ല
നാം ഇനി അടിമകളായി പാപത്തെ സേവിക്കാതിരിക്കുവാൻ, നമ്മുടെ പാപശരീരം അസാധുവാക്കപ്പെടേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നത് അറിഞ്ഞുകൊണ്ട് തന്നെ;
റോമ. 6:7
🔸മോചനം പ്രാപിച്ചിരിക്കുന്നു എന്നല്ല
മരിച്ചവൻ പാപത്തിൽനിന്ന് നീതീകരിക്കപ്പെടുന്നു
റോമ. 6:14
🔸നിങ്ങളിൽ എന്നല്ല
പാപം നിങ്ങളുടെ മേൽ കർത്തൃത്വം നടത്തുകയില്ല, എന്തെന്നാൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴിലല്ല കൃപയിൻ കീഴിലത്രേ ആകുന്നു.
റോമ. 6:16
🔸ദാസന്മാർ എന്നല്ല
നിങ്ങൾ നിങ്ങളെത്തന്നെ അടിമകളെന്നപോലെ അനുസരണത്തിനായി ആർക്ക് സമർപ്പിക ്കുന്നുവോ, നിങ്ങൾ ആരെ അനുസരിക്കുന്നുവോ, ഒന്നുകിൽ മരണത്തിനായി പാപത്തിന് അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന് അടിമകൾ ആകുന്നു എന്ന് അറിയുന്നില്ലയോ?
റോമ. 6:17
🔸BSI-യിൽ ഉള്ളതുപോലെ ദൈവത്തിനു സ്തോത്രം എന്നത് വാ. 18-ൽ അല്ല വരേണ്ടത്.
എന്നാൽ നിങ്ങൾ പാപത്തിന് അടിമകൾ ആ യിരുന്നിട്ടും, നിങ്ങളെ ഏൽപ്പിച്ച ഉപദേശരൂപത്തെ നിങ്ങളുടെ ഹൃദയത്തിൽനിന്ന് അനുസരിച്ചതിനായി ദൈവത്തിനു സ്തോത്രം.
റോമ. 6:18
🔸ദാസന്മാരായിത്തീർന്നതുകൊണ്ട് എന്നല്ല
പാപത്തിൽ നിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ട്, നിങ്ങൾ നീതിക്ക് അടിമപ്പെട്ടിരിക്കുന്നു.
റോമ. 6:23
🔸 കൃപാവരം എന്നല്ല. ഇവിടെ കൃപയെ പരാമർശിക്കുന്നില്ല
🔸 യേശു ക്രിസ്തുവിൽ എന്നല്ല
പാപത്തിന്റെ ശമ്പളം മരണമത്രേ, എന്നാൽ ദൈവത്തിന്റെ ഉപഹാരമോ നമ്മുടെ കർത്താവായ ക്രിസ്തു യേശുവിൽ നിത്യജീവൻ ആകുന്നു.