top of page

അധ്യായം

8

റോമ. 8:4

🔸നീതി എന്നല്ല

ജഡപ്രകാരമല്ല ആത്മാവിൻപ്രകാരം നടക്കുന്ന നമ്മിൽ, ന്യായപ്രമാണത്തിന്റെ നീതിപരമായ ആവശ്യകത, നിവൃത്തിയാകേണ്ടതിന് തന്നെ.


റോമ. 8:5

🔸ജഡസ്വഭാവമുള്ളവർ, ആത്മസ്വഭാവമുള്ളവർ എന്നല്ല

ജഡപ്രകാരമുള്ളവർ ജഡത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു, എന്നാൽ ആത്മാവിൻപ്രകാരമുള്ളവർ ആത്മാവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു.


റോമ. 8:6

🔸ജഡത്തിന്റെ ചിന്ത, ആത്മാവിന്റെ ചിന്ത എന്നല്ല

ജഡത്തിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് മരണം ആകുന്നു, എന്നാൽ ആത്മാവിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ജീവനും സമാധാനവും ആകുന്നു.


റോമ. 8:7

🔸ജഡത്തിന്റെ ചിന്ത എന്നല്ല

എന്തുകൊണ്ടെന്നാൽ ജഡത്തിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ദൈവത്തോട് ശത്രുത്വം ആകുന്നു; അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്പ്പെടുന്നില്ല, കീഴ്പ്പെടുവാൻ കഴിയുകയുമില്ല.


റോമ. 8:8

🔸ജഡസ്വഭാവമുള്ളവർ എന്നല്ല

ജഡത്തിൽ ഉള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല.


റോമ. 8:9

🔸ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ എന്നല്ല

എന്നാൽ ദൈവത്തിന്റെ ആത്മാവ് നിശ്ചയമായും നിങ്ങളിൽ വസിക്കുന്നു എങ്കിൽ, നിങ്ങൾ ജഡത്തിലല്ല ആത്മാവിലത്രേ ആകുന്നു. എങ്കിലും ഒരുവന് ക്രിസ്തുവിന്റെ, ആത്മാവില്ലെങ്കിൽ, അവൻ അവനിൽനിന്നുള്ളവനല്ല.


റോമ. 8:10

🔸മരിക്കേണ്ടതെങ്കിലും എന്നല്ല

എന്നാൽ ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ, ശരീരം പാപം നിമിത്തം മരിച്ചതെങ്കിലും, ആത്മാവ് നീതി നിമിത്തം ജീവൻ ആകുന്നു.


റോമ. 8:11

🔸ക്രിസ്തുയേശുവിനെ എന്നല്ല

🔸ജീവിപ്പിക്കും എന്നല്ല

യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെങ്കിൽ, ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിലൂടെ നിങ്ങളുടെ മർത്യശരീരങ്ങൾക്കും ജീവൻ നൽകും.


റോമ. 8:14

🔸നടത്തുന്നവർ എന്നല്ല

എന്തെന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരൊക്കെയും, ദൈവത്തിന്റെ പുത്രന്മാർ ആകുന്നു.


റോമ. 8:15

🔸ദാസ്യത്തിന്റെ എന്നല്ല

നിങ്ങളെ വീണ്ടും ഭയത്തിലേക്ക് കൊണ്ടുവരുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, നാം അബ്ബാ പിതാവേ! എന്ന് നിലവിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെയത്രേ നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്.


റോമ. 8:17

🔸ക്രിസ്തുവിന്നു കൂട്ടവകാശികളും എന്നല്ല

മക്കൾ എങ്കിൽ അവകാശികളും ആകുന്നു; ഒരുവശത്ത്, ദൈവത്തിന്റെ അവകാശികൾ മറുവശത്ത്, ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികൾ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന് തീർച്ചയായും നാം അവനോടുകൂടെ കഷ്ടം അനുഭവിക്കുന്നെങ്കിലത്രേ.


റോമ. 8:18

🔸വിചാരിച്ചാൽ, സാരമില്ല എന്നല്ല

എന്തെന്നാൽ നമ്മുടെമേൽ വെളിപ്പെടുവാനിരിക്കുന്ന വരുവാനുള്ള തേജസ്സിനോടു താരതമ്യം ചെയ്യുവാൻ ഈ കാലത്തുള്ള കഷ്ടങ്ങൾ യോഗ്യമല്ല എന്ന് ഞാൻ നിരൂപിക്കുന്നു.


റോമ. 8:19

🔸സൃഷ്ടിയുടെ ഉത്കണ്ഠാപൂർവമുള്ള നിരീക്ഷണം എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു

എന്തെന്നാൽ സൃഷ്ടിയുടെ ഉത്കണ്ഠാപൂർവമുള്ള നിരീക്ഷണം ദൈവപുത്രന്മാരുടെ വെളിപാടിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.


റോമ. 8:21

🔸കീഴ്പ്പെടുത്തിയവന്റെ കല്പന എന്നു പറയുന്നില്ല

അതിന്റെ സ്വന്ത ഹിതത്താലല്ല, അതിനെ കീഴ്പ്പെടുത്തിയവൻ നിമിത്തം വ്യർഥതയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു.


റോമ. 8:25

🔸ക്ഷമയോടെ കാത്തിരിക്കുന്നു എന്നല്ല

എന്നാൽ നാം കാണാത്തതിനുവേണ്ടി പ്രത്യാശിക്കുന്നു എങ്കിൽ, നാം സഹിഷ്ണുതയാൽ പ്രതീക്ഷയോടെ അതിനെ കാത്തിരിക്കുന്നു.


റോമ. 8:39

🔸യേശു ക്രിസ്തുവിലുള്ള എന്നല്ല

ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും ജീവിക്കോ, നമ്മുടെ കർത്താവായ ക്രിസ്തു യേശുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്തുവാൻ സാധിക്കുകയില്ല എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.

bottom of page