top of page

അധ്യായം

10

റോമ. 10:9

🔸ഹൃദയംകൊണ്ട് എന്നല്ല

യേശുവിനെ കർത്താവ് എന്ന് നിന്റെ വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്ന് നിന്റെ ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ, നീ രക്ഷിക്കപ്പെടും;


റോമ. 10:11

🔸അവനിൽ എന്നല്ല

തിരുവെഴുത്ത് പറയുന്നു, “അവന്മേൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കപ്പെടുകയില്ല.”


റോമ. 10:12

🔸നല്കുവാൻ തക്കവണ്ണം എന്ന് പറയുന്നില്ല.

യെഹൂദനും യവനനും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല, ഒരേ കർത്താവുതന്നെ എല്ലാവരുടെയും കർത്താവും, അവനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും സമ്പന്നനും ആകുന്നു;


റോമ. 10:14

🔸വിശ്വസിക്കാത്തവനെ എന്നല്ല

അപ്പോൾ അവർ വിശ്വസിക്കാത്തവനിലേക്ക് എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനെ എങ്ങനെ വിശ്വസിക്കും? അവനെ ഒരുവൻ പ്രഖ്യാപിക്കാതെ അവർ എങ്ങനെ കേൾക്കും?


റോമ. 10:15

🔸നന്മ എന്നല്ല. നന്മ എന്നത് ബഹുവചനത്തിലാണ്

അയയ്ക്കപ്പെടാതെ അവർ എങ്ങനെ പ്രഖ്യാപിക്കും? “നന്മകൾ സുവിശേഷിക്കുന്നവരുടെ പാദങ്ങൾ എത്ര മനോഹരം!” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.


റോമ. 10:17

🔸കേൾവിയാലും വചനത്താലും എന്നല്ല. പ്രത്യുദ്ധാരഭാഷ്യത്തിൽ നാം ഉപസർഗ്ഗങ്ങൾ കൃത്യമായി പരിഭാഷപ്പെടുത്തിയിരിക്കുന്നു

അതുകൊണ്ട് വിശ്വാസം കേൾവിയിൽ നിന്നും, കേൾവി ക്രിസ്തുവിന്റെ വചനത്തിലൂടെയും വരുന്നു.


റോമ. 10:19

🔸എരിവു വരുത്തും എന്നല്ല. BSI-യിൽ 11:14-ൽ ചെയ്തിരിക്കുന്നതുപോലെ

എന്നാൽ ഞാൻ ചോദിക്കുന്നു, യിസ്രായേലിന് ഇത് അറിയില്ലായിരുന്നോ? ഒന്നാമതായി, മോശെ പറയുന്നു, “ഞാൻ ജനതയല്ലാത്തവരെക്കൊണ്ട് നിങ്ങളെ അസൂയയ്ക്കായി പ്രകോപിപ്പിക്കും; പരിജ്ഞാനമില്ലാത്ത ജനതയെക്കൊണ്ട് ഞാൻ നിങ്ങളെ കോപിപ്പിക്കും.”

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page